അയമോദകം ഒരു സിദ്ധൗഷധം

അയമോദകം ഒരു സിദ്ധൗഷധം

ഗര്‍ഭപാത്രം തള്ളി വരുന്നതു പോലെയുള്ള അവസ്ഥകള്‍ക്കും ഇതു നല്ലൊരു നാട്ടു മരുന്നാണ്. അയമോദകം കിഴി കെട്ടി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. 24 മണിക്കൂര്‍ കഴിഞ്ഞ് ഈ കിഴി വെള്ളം ഊറ്റി കിഴിയില്‍ എണ്ണ പുരട്ടി കിഴി ചൂടാക്കണം. ഇതു കൊണ്ട് ഗര്‍ഭപാത്രം ഉള്ളിലേയ്ക്കു തള്ളും. ഇതു ദിവസവും നാലഞ്ചു തവണ വീതം അടുപ്പിച്ചു ചെയ്യാം. ചുമ മാറാന്‍ അയമോദകത്തില്‍ അല്‍പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് വായിലിട്ടു ചവയ്ക്കുന്നതും കഴിയ്ക്കുന്നതും നല്ലതാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നത് തൊണ്ടയിലെ ഇന്‍ഫെക്ഷന് നല്ലൊരു മോചനമാണ്. മൈഗ്രേന്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്. ഇത് കിഴി കെട്ടി ഇടയ്ക്കിടെ മണപ്പിയ്ക്കുന്നതു നല്ലതാണ്. ബോധ ക്ഷയത്തിനും ഇതു ഗുണം ചെയ്യും. ഒരു ആന്റി-ഇന്‍ഫല്‍മേറ്ററി സംയുക്തമായി അയമോദകം പ്രവര്‍ത്തിക്കുന്നു. ഇത് സന്ധി വേദനകള്‍ മാറ്റി തരും. ഇതിലടങ്ങിയിരിക്കുന്ന ആനിയാസ്തെറ്റിക് വേദനയെ സാന്ത്വനപ്പെടുത്തുന്നു….

Read More

കൈമുട്ടിലെയും കാല്‍മുട്ടിലെയും കറുപ്പകറ്റാം എളുപ്പത്തില്‍

കൈമുട്ടിലെയും കാല്‍മുട്ടിലെയും കറുപ്പകറ്റാം എളുപ്പത്തില്‍

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ട നിറം സൈന്ദര്യ സങ്കല്‍പ്പത്തില്‍ പ്രശ്‌നക്കാരാണ്. പല ക്രീമുകളും ലോഷനുകളുമെല്ലാം പുരട്ടിയിട്ടും ഈയിടങ്ങളിലെ ഇരുണ്ട നിറം അകറ്റാന്‍ കഴിയുന്നില്ല എന്ന് നിരവധി പേര്‍ പരാതി പറയാറുണ്ട്. എന്നാല്‍ കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ട നിറം അടിക്കളയില്‍ എപ്പോഴുമുണ്ടാകുന്ന ചേരുവകള്‍കൊണ്ട് തന്നെ ഫലപ്രദമായി അകറ്റാനാകും. അടുക്കളകളില്‍ മിക്കപ്പോഴും കക്കരിക്ക ഉണ്ടാകും. കക്കരിക മുറിച്ച് കൈമുട്ടുകളിലും കാല്‍മുട്ടുകളിലും 15 മിനിറ്റോളം തിരുമ്മുക. ശേഷം കൈമുട്ടും കാല്‍ മുട്ടും വെള്ളം ഉപയോഗിച്ച കഴുകാം. ഇത് നിത്യേന ചെയ്യുന്നതിലൂടെ ക്രമേണ ഈ ഭാഗങ്ങളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കാനാകും. മറ്റൊരു വിദ്യയാണ് നാരങ്ങയും ബേക്കിംഗ് സോഡയും. നാരങ്ങക്ക് ശരീരത്തിന് കാന്തി നല്‍കാന്‍ കഴിവുണ്ട്. നാരങ്ങ നീരില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് കൈമുട്ടുകളിലും കാല്‍മുട്ടുകളിലും ഒരു മിനിറ്റ് നേരം മസാജ് ചെയ്യുക. ആദ്യ തവണ ചെയ്യുമ്പോള്‍ തന്നെ വ്യത്യാസം കണ്ടുതുടങ്ങും. പാലില്‍ ബേക്കിംഗ് സോഡ…

Read More

ഈ ദിവസങ്ങളില്‍ മുടി വെട്ടരുത്

ഈ ദിവസങ്ങളില്‍ മുടി വെട്ടരുത്

നഖങ്ങളും മുടിയും മുറിക്കുന്നതില്‍ കാലാകാലങ്ങളായി ചില വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളില്‍ നഖം വെട്ടുന്നത് മുടി മുറിക്കുന്നതും സംബന്ധിച്ചുള്ള വിശ്വാസമാണിത്. എന്നാല്‍ ചിലര്‍ ഇതില്‍ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നാല്‍ അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ, ഇതിലും ചില കാര്യങ്ങള്‍ നോക്കാനുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം തിങ്കള്‍ ഭഗവാന്‍ ശിവനും ചൊവ്വ ഹനുമാനും ബുധന്‍ കൃഷ്ണനും വ്യാഴം വിഷ്ണുവിനും വെള്ളി ദുര്‍ഗ്ഗാ ദേവിയ്ക്കും ശനി ശനിദേവനും ഞായര്‍ സൂര്യനും ഉള്ളതാണ്. തിങ്കളാഴ്ച നഖവും മുടിയും വെട്ടുന്നത് മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനിടയാക്കും, പ്രത്യേകിച്ച് കുട്ടികളില്‍. ചെവ്വാഴ്ച്ചയാകട്ടെ ആയുസ്സ് കുറയ്ക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ബുധനാഴ്ച നഖവും മുടിയും വെട്ടാന്‍ അനുയോജ്യമായ ദിവസമാണ്. വ്യാഴാഴ്ച മുടിയും നഖവും വെട്ടുന്നത് ലക്ഷ്മീ ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. എന്നാല്‍ വെള്ളിയാഴ്ച നഖവും മുടിയും വെട്ടുന്നതില്‍ തെറ്റില്ല എന്ന് മാത്രമല്ല ഇത്…

Read More

ചെരുപ്പുകള്‍ അശ്രദ്ധമായി തിരഞ്ഞെടുക്കുന്നത് കുഴപ്പമാണ്

ചെരുപ്പുകള്‍ അശ്രദ്ധമായി തിരഞ്ഞെടുക്കുന്നത് കുഴപ്പമാണ്

ആരോഗ്യ സംരക്ഷണത്തില്‍ ചെരുപ്പിനും പ്രധാന റോളുണ്ട് . ധരിക്കാന്‍ തിരഞ്ഞെടുക്കുന്ന ചെരുപ്പും ആരോഗ്യവും തമ്മില്‍ സുപ്രധാന ബന്ധമാണുള്ളത്. ഇണങ്ങുന്ന ചെരുപ്പുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ നട്ടെല്ലിന് വരെ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ചെരിപ്പുകള്‍ വാങ്ങുമ്പോല്‍ പ്രത്യേകം ശ്രദ്ധ വേണം. ചെരിപ്പ് അല്‍പനേരം കാലില്‍ ഇട്ട് നോക്കി കുറച്ചു നേരം നടന്ന് കലിന്റെ ആകൃതിക്കിണങ്ങുന്നതാണെന്നും നടക്കുമ്പോള്‍ ബുദ്ധിമുട്ടുകല്ലെന്ന് ഉറപ്പുവരുത്തി മാത്രം വാങ്ങുക. മിക്ക ആളുകളും ചെരിപ്പ് കാലിന് പാകമാകുന്നുണ്ടോ എന്ന് മാത്രമാണ് നോക്കാറുള്ളത്, അതും ഒരു കാലി മാത്രം ഇട്ട് നോക്കി. എന്നാല്‍ ഇത് ശരിയല്ല. ഒരു കാലില്‍ നിന്നും മറ്റൊരു കാലിന് വലിപ്പ വ്യത്യാസമോ വളവോ ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്, അതിനാല്‍ രണ്ട് കാലിലും ചെരുപ്പീട്ട് നടന്ന് കംഫര്‍ട്ടബിള്‍ ആണെന്ന് ഉറപ്പുവരുത്തണം. അടുത്ത ശ്രദ്ധ വേണ്ടത് ചെരിപ്പുണ്ടാക്കിയിരിക്കുന്ന മെറ്റീരിയലിലാണ്. നമ്മുടെ കാലുകളിലൂടെ എപ്പോഴും ഊര്‍ജ്ജ പ്രവാഹം ഉണ്ടാകും. പ്ലാസ്റ്റിക് ചെരിപ്പുകള്‍…

Read More

ജീരകം വലുതാണ് !

ജീരകം വലുതാണ് !

      കേരളീയ ഭക്ഷണത്തില്‍ ജീരകത്തിന് ഏറെ പ്രാധാന്യമുണ്ട്. ഔഷധ ഗുണത്തില്‍ മാത്രമല്ല പോഷക ഗുണത്തിലും ജീരകം മുന്നില്‍ തന്നെ. സിറിയ, ഈജിപ്ത്, കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജീരകം കൃഷി ചെയ്തു വരുന്നു. ജീരക കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് ഇറാനാണ്. ഇന്ത്യയില്‍ കേരളം, ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും ജീരകം കൃഷി ചെയ്തുവരുന്നു. കൊഴുപ്പ്, മാംസ്യം, അന്നജം, നാര് ഇത്യാദികളെല്ലാം സമൃദ്ധമായി ജീരകത്തില്‍ അടങ്ങിയിരിക്കുന്നു. ജീവകം – എ (കരോട്ടിന്‍), കാത്സ്യം, ഇരുമ്പ് എന്നിവയും ധാരാളമുണ്ട്. കറികളില്‍ ജീരകം ചതച്ചിടുകയും വറുത്ത് പൊടിച്ചിടുകയും ചെയ്യുന്നു. ചതച്ചിടുന്നത് വായുകോപത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു. വറുക്കുമ്പോള്‍ ജീരകത്തിലെ സുഗന്ധ എണ്ണകള്‍ സ്വതന്ത്രമാക്കപ്പെടുകയും പോഷക മൂല്യം ഏറുകയും ചെയ്യുന്നു. കേരളീയര്‍ക്ക് ജീരക വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ തോതില്‍ ഇതില്‍ നിന്നും ലഭിക്കുന്ന കരോട്ടിന്‍ (ജീവകം-എ) പ്രതിരോധ…

Read More

കൈവിട്ട ഇന്ത്യന്‍ വിപണി പിടിക്കാന്‍ എം.40മായി സാംസങ്

കൈവിട്ട ഇന്ത്യന്‍ വിപണി പിടിക്കാന്‍ എം.40മായി സാംസങ്

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വീണ്ടും താരങ്ങളാകാന്‍ സാംസങ് എക്കണോമി സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ എം സീരിസിനെ വിപണിയിലെത്തിച്ചു. കൈവിട്ട ഇന്ത്യന്‍ മാര്‍ക്കറ്റ തിരികെ പിടിക്കുകയാണ് ലക്ഷ്യം. എം. 10നെയും പിന്നീട് എം 20നെയും എം 30നെയെയും സാംസങ്ങ് ഇന്ത്യയിലെത്തിച്ച് ഇവ വിപണിയില്‍ വിജയം കാണുകയും ചെയ്തു. സിരീസിലെ നാലാമത്തെ സ്മാര്‍ട്ട്ഫോണായി ഇപ്പോള്‍ എം 40യെ വിപണിയിലെത്തിച്ചിരിക്കുകയാണ് സാംസങ്. ജൂണ്‍ 18 ഉച്ചക്ക് 12 മണിയോടെ അമാസോണിലൂടെയും സാംസണ്‍ഗിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഫോണിന്റെ വില്‍പ്പന ആരംഭിക്കും. എം 30ല്‍ നിന്നും കുറേക്കൂടി പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് 40 6.3 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച് ഡി പ്ലാസ് പഞ്ച് ഹോള്‍ ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തിയിക്കുന്നത്, ഗൊറില്ല ഗ്ലാസ് 3യുടെ പ്രൊട്ടക്ഷനും സ്‌ക്രീനു നല്‍കിയിരിക്കുന്നു. മിഡ്നൈറ്റ് ബ്ലൂ, സീ വാട്ടര്‍ ബ്ലൂ എന്നീ നിറങ്ങളിലും. ഗ്രേഡിയന്റ് കളറുകളുലും…

Read More

കുട്ടിക്കാലത്തെ തമ്മിലടി പിന്നീട് ഗുണകരമാകും

കുട്ടിക്കാലത്തെ തമ്മിലടി പിന്നീട് ഗുണകരമാകും

കൂടപ്പിറപ്പുകളുമായി തല്ലുകൂടുന്ന പതിവുണ്ടോ. എങ്കില്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ പരസ്പര സ്‌നേഹത്തിനെ തോല്‍പ്പിക്കുവാന്‍ ഒന്നിനും സാധിക്കുകയില്ലെന്ന് ഒന്നിനും കഴിയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടണിലെ കേംബ്രിജ് സര്‍വകലാശാല നടത്തിയ പഠനം അനുസരിച്ച് ചെറുപ്പത്തില്‍ തമ്മിലുള്ള വഴക്കുകളും ചെറിയ വൈരവും നമുക്ക് പിന്നിടുള്ള വളര്‍ച്ചയില്‍ മാനസികമായ പക്വതയും വികാരങ്ങളെ നേരിടാനുള്ള ശക്തിയും തരുമെന്നാണ് തെളിഞ്ഞത്. കുട്ടിക്കാലത്ത് നിങ്ങളുടെ സഹോദരങ്ങളോട് എപ്പോഴും മത്സരിക്കുന്നത് പില്‍ക്കാലത്ത് നിങ്ങളുടെ സാമൂഹികമായ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് പഠനത്തില്‍ വ്യക്തമായത്. നിങ്ങള്‍ വഴക്കടിക്കുമ്പോള്‍ സ്വയം തെളിയിക്കാന്‍ കണ്ടെത്തുന്ന ധൈര്യവും ഭാഷയും പിന്നീട് നിങ്ങളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കും. കൃത്യമായി നിര്‍ദേശങ്ങള്‍ തരാനും തിരുത്താനും മധ്യസ്ഥതയ്ക്കും ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യകരമായ വഴക്കുകള്‍ വളര്‍ച്ചയെ സഹായിക്കുകയെയുള്ളൂ എന്നാണ് ശാസ്ത്രം തെളിയിക്കുന്നത്.

Read More

റംബൂട്ടാന്‍ സിംപിളാണ്, പവര്‍ഫുളും

റംബൂട്ടാന്‍ സിംപിളാണ്, പവര്‍ഫുളും

പഴവിപണിയിലെ സൂപ്പര്‍താരമാണ് റംബൂട്ടാന്‍. മലേഷ്യ, ശ്രീലങ്ക, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വളര്‍ന്നിരുന്ന റംബൂട്ടാന്‍ ഇന്ന് കേരളത്തിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. മുന്തിരി, പഴങ്ങളോടു സാദൃശ്യമുള്ള പഴമാണിത്. പുറംതോടിനോടു ചേര്‍ന്നു നാരുകള്‍ കാണപ്പെടുന്ന റംബൂട്ടാനില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. . നൂറുഗ്രാം റംബൂട്ടാനില്‍ 40 മില്ലി ഗ്രാം വൈറ്റമിന്‍ സിയുണ്ട്. റംബൂട്ടാന്‍ സ്ഥിരമായി കഴിച്ചാല്‍ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും.മറ്റ് ഏതൊരു പഴവര്‍ഗത്തെക്കാളും കോപ്പര്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാന്‍ പഴം പച്ചയ്ക്ക് കഴിക്കുന്നത് തന്നെയാണ് ഏറ്റവും ഗുണകരം. ജ്യൂസ് ആയോ സാലഡില്‍ ഉള്‍പ്പെടുത്തിയോ ഇത് കഴിക്കാം.

Read More

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങും മഞ്ഞള്‍പ്പൊടിയും

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങും മഞ്ഞള്‍പ്പൊടിയും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ബ്യൂട്ടിപാര്‍ലര്‍ കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നും ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. മുഖത്തെ കറുത്ത കുത്തുകളും കറുത്ത പുള്ളികളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഉരുളക്കിഴങ്ങും അതില്‍ അല്‍പം മഞ്ഞളും മിക്സ് ചെയ്യാവുന്നതാണ്. പത്ത് മിനിട്ട് കഴിഞ്ഞ് ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ നാല് ദിവസം ചെയ്യേണ്ടതാണ്. ഇത് മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിനുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉരുളക്കിഴങ്ങിനെയും മഞ്ഞളിനെയും ആശ്രയിക്കാം.

Read More

കുട്ടികളില്‍ നിന്ന് വിലക്കണം എനര്‍ജി ഡ്രിങ്കുകള്‍

കുട്ടികളില്‍ നിന്ന് വിലക്കണം എനര്‍ജി ഡ്രിങ്കുകള്‍

  കുട്ടികളും കൗമാരക്കാരും യുവതീയുവാക്കളും അടങ്ങുന്ന വലിയൊരു സമൂഹം ഊര്‍ജ്ജ പാനീയങ്ങളുടെ സ്ഥിരം ഉപയോക്താക്കളുമാണ്. പരസ്യങ്ങളില്‍ കാണുന്ന എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളതെന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. പതിവായി എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് ഹൃദയാരോഗ്യം തകിടം മറിഞ്ഞേക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം ഉയരുകയും രക്തപ്രവാഹം മന്ദഗതിയിലാവുകയും രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുമെന്നാണ് പഠനത്തില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അഡലൈഡ്, റോയല്‍ അഡലൈഡ് ആശുപത്രി, കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ആരോഗ്യമുള്ളവരില്‍ പോലും എനര്‍ജി ഡ്രിങ്കുകള്‍ ഗുരുതരമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും പഠനത്തില്‍ പറയുന്നു. എനര്‍ജി ഡ്രിങ്കില്‍ അടങ്ങിയിട്ടുള്ള ടോര്‍ണിന്‍,ഗ്ലൂക്കോറോലാക്‌റ്റോണ്‍ തുടങ്ങിയ ഘടകങ്ങളാണ് ഏറ്റവും അപകടകാരികളെന്നും ഗവേഷകര്‍ പറയുന്നു. കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങി…

Read More