ഈന്തപ്പഴത്തില്‍ മറഞ്ഞിരിക്കുന്ന ഗുണങ്ങള്‍

ഈന്തപ്പഴത്തില്‍ മറഞ്ഞിരിക്കുന്ന ഗുണങ്ങള്‍

ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ ഡ്രൈ നട്സ് ആന്റ് ഫ്രൂട്സ് ഏറെ ഗുണം നല്‍കുന്നവയാണ്. പല തരം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയുമെല്ലാം കലവറയാണ് ഇവ പലതും. ഡ്രൈ ഫ്രൂട്സില്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്സ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏതു രോഗമുള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണിത്. ഈന്തപ്പഴം ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും ഏറെ നല്ലതാണ്. ഇതു കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ചര്‍മത്തിനും ലഭ്യമാകുമെന്നു ചുരുക്കം. ഈന്തപ്പഴം ദിവസവും അടുപ്പിച്ച് ഒരു മാസം കഴിച്ചു നോക്കൂ, ഇതു വരുത്തുന്ന ആരോഗ്യ, ചര്‍മ പരമായ ഗുണങ്ങളെക്കുറിച്ചറിയൂ, ചര്‍മത്തിന് ഇലാസ്റ്റിസിറ്റി ഈന്തപ്പഴത്തില്‍ വൈറ്റമിന്‍ സി, ഡി എന്നിവ ധാരാളമുണ്ട്. ഇത് ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ കാക്കുന്നു. ചര്‍മ കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. ചര്‍മത്തിനു ചുളിവു വരാതെ ചര്‍മത്തിനു ചുളിവു വരാതെ സൂക്ഷിയ്ക്കുന്നതു കൊണ്ടും ചര്‍മത്തിലെ…

Read More

പേരയുടെ തളിരില നിസാരനല്ല

പേരയുടെ തളിരില നിസാരനല്ല

കാര്യമായ ശ്രദ്ധ നല്‍കാതെ തൊടിയില്‍ വളരുന്ന പേരയ്ക്ക ഒരു നിസാരനല്ല. സാധാരണ നാം പേരയ്ക്കയാണ് കഴിയ്ക്കാണെങ്കിലും പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് പേരയുടെ തളിരില. ഇതിട്ടു തിളപ്പിച്ച വെള്ളം പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയാം. കോളസ്‌ട്രോളിന് കൊളസ്ട്രോളിനുള്ള നല്ലൊരു മരുന്നാണിത്. പേരയിലയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. കൊളസ്ട്രോളുള്ളവര്‍ ഇത് വെറും വയറ്റില്‍ ദിവസവും ശീലമാക്കുന്നതും ഇതിട്ട വെള്ളം കുടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതും ഗുണം നല്‍കും. പേരയുടെ തളിരിലവെള്ളം കേടായകരളിനെ കാക്കും ശരീരത്തിലെ ടോക്സിനുകള്‍ അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ പ്രത്യേക പാനീയം. കരള്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നതു പോലെ തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ ടോക്സിനുകള്‍ ഇത് നീക്കം ചെയ്യുന്നതാണ് കാരണം. പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊന്നാന്തരം…

Read More

വീണ്ടും ട്യൂമര്‍; നടി ശരണ്യ ശശി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക്

വീണ്ടും ട്യൂമര്‍; നടി ശരണ്യ ശശി ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക്

പ്രശസ്ത സിനിമ സീരിയല്‍ താരം ശരണ്യ ശശിയുടെ ദുരിത ജീവിതം തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍. സൂരജ് പാലാക്കാരനാണ്‌ െഫയ്‌സ്ബുക്ക് വിഡിയോയിലൂടെ ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ആറുവര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ശരണ്യ ഇപ്പോള്‍ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണ്. വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് ശരണ്യ കടന്നുപോകുന്നതെന്നും സന്മനസ്സുള്ളവര്‍ അവരെ സാമ്പത്തികമായി സഹായിക്കണമെന്നും ശരണ്യയെ നേരിട്ടു സന്ദര്‍ശിച്ച ശേഷം പങ്കുവച്ച വിഡിയോയില്‍ സൂരജ് പറയുന്നു. ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായര്‍ പറയുന്നതും വിഡിയോയില്‍ കാണാം. ‘ശരണ്യയ്ക്ക് ആറുവര്‍ഷം മുമ്പ് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ കലാകാരന്മാര്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിന്‍ ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വരുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ഓപ്പറേഷന്‍ ചെയ്യുകയുമാണ്.ഏഴ് മാസം മുമ്പാണ് അവസാനമായി ഓപ്പറേഷന്‍ നടത്തിയത്. അത് ആറാമത്തെ സര്‍ജറി ആയിരുന്നു. ഇപ്പോള്‍…

Read More

സ്ത്രീകളില്‍ അമിത രോമ വളര്‍ച്ച രോഗലക്ഷണമോ

സ്ത്രീകളില്‍ അമിത രോമ വളര്‍ച്ച രോഗലക്ഷണമോ

സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖത്തെ അമിതരോമവളര്‍ച്ച. ചില സ്ത്രീകള്‍ക്ക് പുരുഷന്മാരുടേതിന് സമാനമായി മുഖത്ത് ശക്തമായരീതിയില്‍ രോമം വളരാറുണ്ട്. എന്നാല്‍ ഇത് സൗന്ദര്യ പ്രശ്‌നം മാത്രമല്ല വലിയ ആരോഗ്യ പ്രശ്‌നം കൂടിയാണ് എന്ന് തിരിച്ചറിയുക. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് പലപ്പോഴും സ്ത്രീകളിലെ അമിതരോമ വളര്‍ച്ചയ്ക്ക് കാരണം. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ഉള്ളവരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും അതുവഴി രോമവളര്‍ച്ചയും വരാം. സ്ത്രീഹോര്‍മോണിന്റെ കുറവും പുരുഷ ഹോര്‍മോണിന്റെ കൂടുതലാണ് രോമവളര്‍ച്ചയുണ്ടാക്കുന്നത്. ഓവറിയിലുണ്ടാകുന്ന ചില മുഴകളും ഇത്തരം ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നത് വഴി അമിതമായി മുടി വളരുകയും ചെയ്യുന്നു. ചിലരില്‍ അമിതരോമവളര്‍ച്ച പാരമ്പര്യമായി കണ്ടുവരാറുണ്ട്. എന്നിരുന്നാലും 90 ശതമാനം പേരിലും അമിതരോമവളര്‍ച്ചയുടെ കാരണം പോളിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന അവസ്ഥ തന്നെയാകാം. കൂടാതെ തൈറോയിഡ്, പ്രോലാക്ടിന്‍, ടെസ്റ്റോസ്റ്റീറോണ്‍ എന്നി ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനവും അമിതരോമവളര്‍ച്ചയ്ക്ക് ഇടയാക്കും. അമിത രോമവളര്‍ച്ച ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ…

Read More

40 കഴിഞ്ഞ സ്ത്രകളുടെ ശരീരത്തില്‍ ചൂട് കൂടുന്നതിന്റെ കാരണം

40 കഴിഞ്ഞ സ്ത്രകളുടെ ശരീരത്തില്‍ ചൂട് കൂടുന്നതിന്റെ കാരണം

നാല്‍പ്പതു കഴിഞ്ഞ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ് ശരീരത്തിലെ അമിതമായ ചൂട്. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമാകാം. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമ്പോഴാണ് ആര്‍ത്തവവിരാമം സംഭവിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഏകദേശം അമ്പതുവയസിനോട് അടുപ്പിച്ചാണ് ആര്‍ത്തവവിരാമത്തിന്റെ പ്രായമായി കണക്കാക്കുന്നത്. വ്യക്തികള്‍ക്കും അവരുടെ ശാരീരിക പ്രത്യേകതകള്‍ക്കും അനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. ചിലരില്‍ അമ്പതിന് മുമ്പ് ആര്‍ത്തവം നിലയ്ക്കാം. അപൂര്‍വ്വം ചിലരിലാകട്ടെ അറുപതുവയസുവരെയും ആര്‍ത്തവം തുടരാം. നാല്‍പ്പതു പിന്നിട്ടവരില്‍ തുടര്‍ച്ചയായി ഒരു വര്‍ഷക്കാലം ആര്‍ത്തവം ഇല്ലാതിരുന്നാല്‍ ആര്‍ത്തവവിരാമമാണ് എന്ന് മനസിലാക്കാം. കൃത്യമായ ആര്‍ത്തവം ഉണ്ടായിരുന്നവരില്‍ അത് പെട്ടെന്ന് നിന്നു പോവുക, ആര്‍ത്തവചക്രം തമ്മിലുള്ള ഇടവേള കൂടിവരിക എന്നിവയൊക്കെയാണ് ആര്‍ത്തവ വിരാമത്തിന്റെ മുന്നോടിയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ശരീരമാസകലം ചൂടുപിടിക്കുന്ന അവസ്ഥ, ഉറക്കപ്രശ്‌നങ്ങള്‍, രാ്രതികാലങ്ങളില്‍ വിയര്‍ക്കുന്നത്, മാനസികശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണ്. ഓരോ വ്യക്തികള്‍ളുടെയും ശാരീരിക പ്രത്യേകതകള്‍ അനുസരിച്ച് ലക്ഷണങ്ങളും വ്യത്യസമായിരിക്കും….

Read More

ഉറക്കത്തില്‍ കണ്ട സ്വപ്നം ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ?

ഉറക്കത്തില്‍ കണ്ട സ്വപ്നം ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ?

ഉറക്കത്തിനിടെ കണ്ട സ്വപ്നങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ട് പലരും . എന്നാല്‍, മിക്കയാളുകളും ഉറക്കത്തിനിടെ കണ്ട സ്വപ്നം വിവരിക്കാന്‍ ശ്രമിക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി കാണാം. എന്താണ് ഇതിനുപിന്നിലെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഉറങ്ങുമ്പോള്‍ നാലു വ്യത്യസ്ത മാനസികാവസ്ഥയിലൂടെ മസ്തിഷ്‌കം കടന്നുപോകുന്നുണ്ട്. ഇതില്‍ അവസാനത്തെ റാപിഡ് ഐ മൂവ്‌മെന്റ് ഘട്ടത്തിലാണ് സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്നത്. അപ്പോള്‍ കണ്ണുകള്‍ വളരെ വേഗത്തില്‍ പിടയ്ക്കും. ഹൃദയമിടിപ്പ് താഴുകയും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യും. അറ്റോണിയ എന്നാണ് ഇതറിയപ്പെടുന്നത്. ഈസമയത്ത് മസ്തിഷ്‌കത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് രാസപദാര്‍ഥങ്ങളാണ് അസെറ്റൈല്‍ക്ലോലൈന്‍, നോറെപൈന്‍ഫ്രൈന്‍ എന്നിവ. ഇവയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ നമ്മുടെ സ്വപ്നങ്ങളെ നിര്‍ണയിക്കുന്നു. അസെറ്റൈല്‍ക്ലോലൈനിന്റെ അളവുകൂടുന്നത് മസ്തിഷകപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നതിന് കാരണമാകും. സ്വപ്നങ്ങളുടെ വ്യക്തത നിയന്ത്രിക്കുന്നത് ഈ രാസപദാര്‍ഥമാണ്. അസെറ്റൈല്‍ക്ലോലൈനിന്റെ അളവുവര്‍ധിക്കുന്നതോടെ നോറെപൈന്‍ഫ്രൈനിന്റെ അളവുകുറയുന്നു. നമ്മുടെ ജാഗ്രതയും സമ്മര്‍ദവും നിയന്ത്രിക്കുന്ന രാസപദാര്‍ഥമാണ് നോറെപൈന്‍ഫ്രൈന്‍. ഇതുസമ്മര്‍ദങ്ങളില്ലാതെ സ്വപ്നങ്ങള്‍ കാണുന്നതിന് സഹായിക്കുന്നു. അതേസമയം, ഉറക്കത്തിനിടയില്‍ കാണുന്ന സ്വപ്നങ്ങള്‍…

Read More

കുട്ടികളുടെ മൂക്കിലോ, വായിലോ നാണയം, ബട്ടണ്‍, മുത്ത് എന്നിവ അകപ്പെട്ടാല്‍ അറിഞ്ഞിരിക്കണം ഈ പ്രഥമശ്രുശ്രൂഷകള്‍.

കുട്ടികളുടെ മൂക്കിലോ, വായിലോ നാണയം, ബട്ടണ്‍, മുത്ത് എന്നിവ അകപ്പെട്ടാല്‍ അറിഞ്ഞിരിക്കണം ഈ പ്രഥമശ്രുശ്രൂഷകള്‍.

ചെറിയ കുട്ടികള്‍ മുത്ത്, ബട്ടണ്‍, നാണയം, പുളിങ്കുരു, മഞ്ചാടി, കപ്പലണ്ടി, കടല തുടങ്ങി ഒട്ടേറെ ചെറിയ സാധനങ്ങള്‍ മൂക്കിലിടുകയും വായിലിട്ടു കളിക്കുകയും ചെയ്യാറുണ്ട്. മൂക്കിലിടുന്ന വസ്തുക്കള്‍ തോണ്ടിയെടുക്കാന്‍ ശ്രമിക്കരുത്.അതു രക്തസ്രാവമുണ്ടാക്കാം. വസ്തു ഉള്ളിലേക്ക് കൂടുതല്‍ തള്ളിനീങ്ങാനും സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ വെപ്രാളപ്പെട്ടാല്‍ കുട്ടി ഭയപ്പെടുകയും കരയുകയും ഏങ്ങലടിക്കുകയും ചെയ്യും. അപ്പോള്‍ മൂക്കില്‍ കയറിയ വസ്തു ശ്വാസനാളത്തിലേക്കു വലിക്കപ്പെടാം. ശ്വാസതടസ്സത്തിനും മരണത്തിനും കാരണമാകും. ശാന്തമായി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കണം. വസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങിയാല്‍ വിരലിട്ട് എടുക്കുവാനോ ഛര്‍ദിപ്പിക്കുവാനോ ശ്രമിക്കരുത്. ഭക്ഷണം കൊടുക്കാതെ ശ്രദ്ധിക്കണം. ആമാശയത്തില്‍ ഭക്ഷണമുണ്ടെങ്കില്‍ അത്യാവശ്യം വേണ്ടിവരാവുന്ന ശസ്ത്രക്രിയയ്ക്കതു ബുദ്ധിമുട്ടാകും. ഇറച്ചിക്കഷണമോ, പഴത്തിന്റെ കഷണമോ മറ്റെന്തെങ്കിലും ഭക്ഷ്യവസ്തുക്കളോ ശ്വാസനാളത്തിലേക്കു പ്രവേശിക്കാം. ശ്വാസതടസ്സം സൃഷ്ടിച്ച് ആ വസ്തു അവിടെ നിന്നാല്‍ ശ്വാസോച്ഛ്വാസം ചെയ്യാനാവാതെ വരികയും ശരീരം നീലനിറമാകുകയും മൂന്നു മിനിറ്റു കൊണ്ടു വ്യക്തി മരിച്ചുപോകുകയും ചെയ്യും. ഈ…

Read More

ഭക്ഷണത്തിനൊപ്പം ‘കോള’യോ മദ്യമോ കഴിക്കാറുണ്ടോ എങ്കില്‍ അറിയൂ…

ഭക്ഷണത്തിനൊപ്പം ‘കോള’യോ മദ്യമോ കഴിക്കാറുണ്ടോ എങ്കില്‍ അറിയൂ…

ചിലര്‍ ഭക്ഷണത്തിനൊപ്പം ‘കോള’ പോലുള്ള ശീതളപാനീയങ്ങളോ മദ്യമോ കഴിക്കാറുണ്ട്. പാര്‍ട്ടികളില്‍ പ്രത്യേകിച്ചും ഇതൊരു പതിവാണ്. എന്നാല്‍ ഭക്ഷണത്തിനൊപ്പം ഇത്തരത്തിലുള്ള പാനീയങ്ങള്‍ കഴിക്കുന്നത് കൊണ്ട് ചില പ്രശ്നങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യമോ കോളയോ പോലുള്ളവ കഴിക്കുമ്പോള്‍ വായില്‍ ഉമിനീരുണ്ടാകുന്നത് കുറയുമത്രേ. ഇത് പിന്നീട് ദഹനപ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഓരോ യൂണിറ്റ് മദ്യവും 10 മുതല്‍ 15 ശതമാനം വരെ ഉമിനീരിന്റെ അളവ് കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബിയറോ വൈനോ കഴിക്കുമ്പോള്‍ ഇതുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ദഹനപ്രശ്നങ്ങളുണ്ടാകുന്നുവെന്നത് അത്ര ലളിതമായ ഒരു ആരോഗ്യപ്രശ്നമല്ല. കുടല്‍, ആമാശയം, മലാശയം എന്നുതുടങ്ങി പല ദഹനാവയവങ്ങളുടെ സാധാരണനിലയെ തകര്‍ക്കാന്‍ ദഹനപ്രശ്നങ്ങള്‍ക്കാകും. അസിഡിറ്റി, ഗ്യാസ്, അള്‍സര്‍ എന്നിങ്ങനെ പല അസുഖങ്ങളിലേക്കും ഇതെത്തിച്ചേക്കാം. ഓരോരുത്തരുടെയും പ്രായം ആരോഗ്യാവസ്ഥകള്‍ എന്നിവ അനുസരിച്ച് ഈ ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമായ മറ്റ് അസുഖങ്ങളിലേക്ക് നീങ്ങുകയും ചെയ്തേക്കാം. ഇനി…

Read More

തണുപ്പ് കാലത്ത ഈ ആറ് ജ്യൂസുകള്‍ ഉത്തമം

തണുപ്പ് കാലത്ത ഈ ആറ് ജ്യൂസുകള്‍ ഉത്തമം

ഫ്രഷ്ജ്യൂസ്ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയര്‍ ശുദ്ധിക്കും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനും ജലാംശം നിലനിര്‍ത്താനും ചര്‍മത്തി?ന്റെ തിളക്കം കൂട്ടാനും സഹായിക്കുന്ന ഏതാനും ജ്യൂസുകള്‍ പരിചയപ്പെടാം: 1. കാരറ്റ്ജ്യൂസ് വിറ്റാമിന്‍ എ യാല്‍ സമ്പന്നമാണ്കാരറ്റ്ജ്യുസ്?. ശൈത്യകാലത്ത്ഇത്കുടിക്കുന്നത്ആന്റി ഓക്?സിഡന്റ് ഘടകങ്ങള്‍ കുടുതലായി ലഭിക്കാന്‍ സഹായിക്കും. ത്വക്കിന്സ്വാഭാവിക തിളക്കം നല്‍കാന്‍ ഇത്സഹായിക്കും. മുഖക്കുരു തടയാനും ചര്‍മം വരളുന്നതി?നെ പ്രതിരോധിക്കാനും സഹായിക്കും. 2. കുക്കുമ്പര്‍ ജ്യൂസ് സലാഡ്വെള്ളരി, കക്കരി എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന കുക്കുമ്പര്‍ കുറഞ്ഞ കലോറിയുള്ള ?പച്ചക്കറി ഇനമാണ്?. ദഹനത്തെ നന്നായി സഹായിക്കുന്നതിനൊപ്പം ഇവ ?ഏറെ പോഷകഗുണമുള്ളതുമാണ്?. വിറ്റാമിന്‍ കെ, എ, സി എന്നിവയാല്‍ സമ്പന്നമായ കുക്കുമ്പറില്‍ 96 ശതമാനം വരെ ജലാംംശമാണ്?. അതിനാല്‍ ശീരരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതോടൊപ്പം ചര്‍മം വരണ്ടുണങ്ങുന്നത്തടയുകയും ചെയ്യുന്നു. 3. തക്കാളി…

Read More

സംസ്ഥാന എന്‍ജിനിയറിങ്; പ്രവേശന റാങ്ക് ലിറ്റുകള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാന എന്‍ജിനിയറിങ്; പ്രവേശന റാങ്ക് ലിറ്റുകള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രവേശന റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 73437 പേര്‍ പരീക്ഷയെഴുതിയതില്‍ 45597 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു. ഇടുക്കി ആനക്കര സ്വദേശി വിഷ്ണു വിനോദ് എന്‍ജിനിയറിങ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശികളായി ഗൗതം ഗോവിന്ദ്, അക്വൂബ് നവാസ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ട് മൂന്ന് റാങ്കുകള്‍. ആര്‍ക്കിടെക്ചറില്‍ തൃശൂര്‍ സ്വദേശി ആലീസ് മരിയ ചുങ്കത്ത് ഒന്നാം റാങ്കും, കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി അന്‍ഷാ മാത്യു രണ്ടാം സ്ഥാനവും നേടി. ഫാര്‍മസി റാങ്ക് ലിസ്റ്റില്‍ കൊല്ലം മുണ്ടക്കല്‍ സ്വദേശി നവീന്‍ വിന്‍സന്റ് ഒന്നാം സ്ഥാനവും മലപ്പുറം ഇടവണ്ണ സ്വദേശി നിദ നിസ്മ എം.കെ രണ്ടാം സ്ഥാനവും സ്വന്തമാക്കി. www.cee.kerala.gov.in  

Read More