ഗര്‍ഭകാലത്ത് ഒരു സ്ത്രീ രണ്ടിരട്ടി ആഹാരം കഴിക്കണമെന്നാണ് വയ്പ്പ്. കാര്യം അങ്ങനെ അല്ലെങ്കിലും പോഷകപ്രദമായ ആഹാരം കഴിക്കണം എന്നത് നിര്‍ബന്ധമാണ്. ഗര്‍ഭിണിക്ക് ഇഷ്ടമുള്ള ആഹാരം എല്ലാം ഗര്‍ഭകാലത്ത് കഴിക്കാം. എന്നാല്‍ പൊട്ടറ്റോ ചിപ്സ് അധികം കഴിക്കേണ്ട എന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭകാലത്ത് പൊട്ടറ്റോ ചിപ്സ്, വെജിറ്റബിള്‍ എണ്ണ എന്നിവ കൂടുതല്‍ കഴിക്കരുത് എന്നാണ് നിര്‍ദേശം. ഒമേഗ 6 ഫാറ്റ് അടങ്ങിയതാണ് ഇവ. ഘശിീഹലശര മരശറ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചിലപ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാം, പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകാം. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിരുന്നു. ഗര്‍ഭിണികള്‍ ഘശിീഹലശര ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത് കുറയ്ക്കുന്നതുതന്നെയാണ് നല്ലതെന്ന് ഗവേഷകര്‍ പറയുന്നു.
Read MoreDay: June 9, 2019
മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞു; മരണം അവിടെ തോറ്റു, എന്നാല്‍ വീണ്ടും പതിയിരുന്ന് പാലക്കാട്ട് വെച്ച് ജീവനെടുത്തു
പാലക്കാട്: ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാട് തണ്ണിശ്ശേരിയില്‍ എട്ടു പേര് മരിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ഓങ്ങല്ലൂര്‍ സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഉമര്‍ ഫാറൂഖ്, നെന്മാറ സ്വദേശികളായ സുധീര്‍, നിഖില്‍, ശിവന്, വൈശാഖ് എന്നിവരാണു മരിച്ചത്. ആംബുലന്‍സ് ഡ്രൈവറായിരുന്നു സുധീര്‍. പരുക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരിച്ച എട്ടു പേരും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ കയറ്റിയ ലോറി ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. ലോറിയും തകര്‍ന്ന അവസ്ഥയിലാണ്. മേഖലയില്‍ ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ലോറി റോഡില്‍നിന്നു നീക്കാനാകാത്തതാണു ഗതാഗത തടസ്സത്തിനു കാരണം. ഷൊര്‍ണൂരില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചു പേര്. ഇവര്‍ വന്നിരുന്ന…
Read Moreചര്‍മ്മത്തിന് സുഗന്ധമുണ്ടാക്കുന്ന പെര്‍ഫ്യൂം ഫ്രൂട്ട് …
അപൂര്‍വ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തോനീഷ്യ. അവിടെ നിന്നെത്തിയ ഫലസസ്യമാണ് കെപ്പല്‍. ഇവയുടെ പഴങ്ങള്‍ കഴിച്ചശേഷം മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയര്‍പ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതിനാല്‍ ‘പെര്‍ഫ്യൂം ഫ്രൂട്ട്’ എന്നും കെപ്പല്‍ പഴം അറിയപ്പെടുന്നു. ഇന്ന് അധിക നേഴ്സറികളിലും ലഭ്യമാണ് ഇതിന്റെ ഇരുപത്തഞ്ചു മീറ്ററോളം ഉയരെ മുകള്‍ഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പല്‍. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കള്‍ കൂട്ടത്തോടെ വിരിയുന്നു. പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങള്‍ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങള്‍ക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഇത് പ്രതിവിധിയായി കരുതുന്നു. കെപ്പല്പ്പഴങ്ങളില്നിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീല്‍ വസ്തു. ഇവ മരമായി വളര്‍ന്നു ഫലംതരാന് എട്ടു വര്‍ഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവര്‍ഗ സ്നേഹികളായ കര്‍ഷകര്‍ കെപ്പല്‍ ഇപ്പോള്‍ തോട്ടത്തില്‍ വളര്‍ത്തുന്നു.
Read Moreവിവാഹജീവിതത്തില്‍ വിശ്വസിക്കുന്നില്ല: സല്മാന് ഖാന്
സല്‍മാന്റെ പ്രണയവും വിവാഹം വാര്‍ത്തകളും എന്നും ബോളിവുഡിന് ഇഷ്ട വിഷയങ്ങളാണ്. ബോളിവുഡ് സൂപ്പര്‍താരം സല്മാന് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുമ്പോഴെല്ലാം ദശകങ്ങളായി നേരിടുന്ന ചോദ്യമാണിത്. ഒടുവില്‍ ഏറ്റവും പുതിയ ചിത്രം ഭാരതിന്റെ പ്രചാരണപരിപാടിക്ക് എത്തിയപ്പോഴും സല്മാന് ഇതേ ചോദ്യം നേരിടേണ്ടിവന്നു. ”ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല, മരിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. ഒരു പങ്കാളിവേണം അതുമതി.’ എന്നാല്‍, അച്ഛനാകാന്‍ താല്‍പ്പര്യമില്ലേ? എന്ന ചോദ്യത്തിന് അമ്പത്തിമൂന്നുകാരനായ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”സംഭവിക്കാനുള്ളത് സംഭവിക്കേണ്ടപ്പോള്‍ സംഭവിക്കും- . നടി കത്രീന, ലൂലിയ തുടങ്ങിയ പലരുമായുള്ള സല്‍മാന്റെ പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. വിവാദമായ കേസുകളില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് ഒരിക്കല്‍ സല്മാന് പറഞ്ഞിരുന്നു.
Read Moreകട്ടി താടിയും മീശയും വേണോ
കനത്തിലുള്ള താടിയും മീശയുമാണ് പൗരുഷത്തിന്റെ ലക്ഷണങ്ങള്‍ തന്നെ താടിയും മീശയുമാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ താടിയും മീശയും ഇല്ലാത്തവരോ ശരിയായി വളരാത്തവരോ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നല്ല കരുത്തുള്ള താടിയും മീശയും നിങ്ങള്‍ക്കും സ്വന്തമാക്കാം. ആവണക്കെണ്ണ താടിയും മീശയും മാത്രമല്ല മുടി വളരാനും ഒരു നല്ല ഔഷധമാണ്. ആവണക്കെണ്ണ രാത്രി മുഴുവന്‍ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവന്‍ വെച്ച ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുന്നത് ശീലമാക്കാം. ആവണക്കെണ്ണയും ബദാം ഓയിലും കലര്‍ത്തി താടിയില്‍ പുരട്ടുന്നതും താടിയുടേയും മീശയുടേയും കരുത്ത് കൂട്ടും. മുടിയുടേയും താടിയുടേയും എല്ലാം അടിസ്ഥാന ഘടകം ഡയറ്റ് തന്നെയാണ്. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവും പലപ്പോഴും മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. അതുകൊണ്ട്…
Read Moreഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയോ ഈ നാല് 4 കാര്യങ്ങള്‍ ശ്രദ്ധിക്കുക
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നത് മൂലം അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ചില കുട്ടികള്‍ക്ക് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയും അപകടം ഉണ്ടാകാറുണ്ട്. അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കൂടുതലും ചെറിയ കുട്ടികള്‍ക്കാണ് ഈ അപകടം ഉണ്ടാകുന്നത്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന കാര്യം കുട്ടികളോട് പ്രത്യേകം പറഞ്ഞ് കൊടുക്കുക. ഇതാണ് പ്രധാന കാരണം. ചെറിയ കുട്ടികള്‍ക്ക് കിടത്തികൊണ്ട് പാല് കൊടുത്താല്‍ അത് ശ്വാസകോശത്തില്‍ എത്തി അതേത്തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്കുമ്പോള് കിടത്തി കൊടുക്കുന്നത് ഒഴിവാക്കണം. തല അല്പം ഉയര്‍ത്തി വച്ച് വേണം കുട്ടികള്‍ക്ക് പാല് നല്കാന്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ട നാല് മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. 1. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത് കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ആകട്ടെ, അവരോട് ചുമയ്ക്കാന്‍ ആവശ്യപ്പെടുക. ഭക്ഷണം ലങ്സിലാണ് കുടുങ്ങിയതെങ്കില്‍…
Read Moreകൊളസ്ട്രോള്‍ കൂടും കോഴിയിറച്ചി കഴിച്ചാല്‍
റെഡ് മീറ്റ് അനാരോഗ്യകരണമാണെന്നും കൊളസ്ട്രോള്‍ കൂട്ടുമെന്നും അറിയാം. എന്നാല്‍ റെഡ് മീറ്റ് പോലെ തന്നെ വൈറ്റ് മീറ്റും അത്ര നല്ലതല്ല എന്നാണ് ഒരു പഠനഫലം സൂചിപ്പിക്കുന്നത്. കോഴിയിറച്ചി ഉള്‍പ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോള്‍ കൂട്ടുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൂടിയ അളവില്‍ കോഴിയിറച്ചി ഉള്‍പ്പെടെയുള്ള വൈറ്റ് മീറ്റ് കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോള്‍ നില കൂട്ടുമെന്നത് ഗവേഷകരെപ്പോലും അമ്പരപ്പിച്ചു. റെഡ്മീറ്റിലെ ഉയര്‍ന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമെന്നാണ് ഡയറ്റീഷ്യന്മാര് വിശ്വസിക്കുന്നത്. ഇത് തെളിയിക്കാനായി 21 നും 65 നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 100 സ്ത്രീ പുരുഷന്മാരില് ഒരു പഠനം നടത്തി. വൈറ്റമിന്‍ സപ്ലിമെന്റുകളോ മദ്യമോ പഠനകാലയളവില്‍ ഉപയോഗിച്ചില്ല. മൂന്നു വ്യത്യസ്ത ഡയറ്റുകളാണ് ഇവര്‍ക്ക് നിര്‍ദേശിച്ചത്. 4 ആഴ്ച നീളുന്ന ഓരോ ഡയറ്റിനു ശേഷവും ഒരു ‘വാഷ് ഔട്ട്’…
Read Moreനന്നായി ഉറങ്ങണമെങ്കില്‍ ഇതാണ് വഴി
അത്താഴം എങ്ങനെയുള്ളതാകണമെന്ന ആശങ്ക കാലാകലങ്ങളായി നിലനില്ക്കുന്നു. ചെറിയ തോതില്‍ എട്ടുമണിക്ക് മുമ്പ് ഭക്ഷണം കഴിക്കണമെന്നാണ് പലരുടെയും അഭിപ്രായം. നല്ല ഉറക്കം ലഭിക്കാനും ദഹനപ്രക്രീയ മികച്ച രീതിയിലാക്കാനും കട്ടി കുറഞ്ഞ ആഹാരങ്ങളാണ് രാത്രിയില്‍ നല്ലത്. അത്താഴത്തില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നല്ല ഉറക്കം ലഭിക്കും. പഴവര്‍ഗങ്ങളാണ് ഈ പട്ടികയില്‍ ഒന്നാമന്. ബദാമും രണ്ട് സ്പൂണ്‍ തേനും പതിവാക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. തൈര്, മീന്‍, മുട്ട, നട്ട്സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയ ഭക്ഷണം നല്ല ഉറക്കവും ആരോഗ്യവും സമ്മാനിക്കും. വിറ്റാമിന്‍, മിനറലുകള്‍ , അമിനോ ആസിഡ് തുടങ്ങിയ ധാരാളം അടങ്ങിയതാണ് ഓട്സ് കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കം ലഭിക്കും.അമിതമായി വെള്ളം കുടിക്കുന്നത് രാത്രിയില്‍ മൂത്രശങ്കയുണ്ടാക്കും. ചപ്പാത്തി, ബ്രഡ്, ജ്യൂസ് എന്നിവ ദഹനം വേഗത്തിലാക്കി ഉറക്കം സുഗമമാക്കും. ഇറച്ചി, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, സ്നാക്സ്, ചിപ്സ് എന്നിവ അത്താഴത്തില്‍ നിന്ന്…
Read Moreഡയബറ്റീസിനെ അകറ്റണോ.. ഇത് കഴിക്കു
ആളുകള്‍ കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പിസ്ത. പിസ്തയുടെ രുചിയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഗുണങ്ങളറിഞ്ഞാല്‍ നമ്മളിത് നിത്യവും കഴിക്കാന്‍ തുടങ്ങും. പിസ്ത കഴിക്കുന്നതിലൂടെ ഒരു വിധം എല്ലാ ജീവിതശൈലി രോഗങ്ങളെയും ചെറുക്കാന്‍ സാധിക്കും. കാത്സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും എ, ബി 6, കെ, സി തുടങ്ങിയ ജീവകങ്ങളുടെയും ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ ഘടകങ്ങളുടെയും കലവറയാണ് രുചിയുള്ള ഈ കുഞ്ഞന്‍ ് കായ. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളാന്‍ അത്യുത്തമമാണ് പിസ്ത എന്ന് പറയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും പിസ്ത നല്ലതാണ്. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്താവുന്ന ഒന്നുകൂടിയാണിത്. ആരോഗ്യത്തിന് നല്ലതാണെന്നു കരുതി അളവില്‍ കൂടുതല്‍ പിസ്ത കഴിക്കരുത്. ദിവസവും ഒരു പിടി പിസ്ത മാത്രമേ കഴിക്കാവു.
Read Moreഒരു സ്പൂണ്‍ ചോറിലേക്ക് ഒതുങ്ങി മമ്മൂട്ടി
മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താ??. മലയാള സിനിമയില്‍ കാലാകലങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയം മറ്റൊന്നുമല്ല. പലപ്പോഴായി താരം തന്നെ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. എല്ലാം ചിരിയിലൊതുക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. എഴുപതുകളില്‍ അഭിനയം തുടങ്ങിയ മമ്മൂട്ടി ഇപ്പോഴും മലയാളത്തിന്റെ ഹോട്ട് സ്റ്റാറായി നില്‍ക്കുന്നതിന്റെ പ്രധാന രഹസ്യം ഒരു ദിവസം പോലും മുടങ്ങാത്ത വ്യായാമമാണ്. ദിവസം അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമ ചെയ്യുന്നതാണ് ആ ശരീരസൗന്ദര്യത്തിന്റെ പ്രധാന രഹസ്യം. മറ്റൊന്ന് ചിട്ടയായ ആഹാര രീതിയാണ്. വളരെ കര്‍ശനമായ ഡയറ്റ് ആണ് മമ്മൂട്ടി പിന്തുടര്ന്ന് പോരുന്നത്. ജങ്ക് ഫുഡില്‍ നിന്നും കാര്‍ബോ ഹൈഡ്രേറ്റ് ആഹാരങ്ങളില്‍ നിന്നും പൂര്‍ണമായ അകലം പാലിക്കാന്‍ മെഗാസ്റ്റാറിന് കഴിയുന്നു. ചിപ്സും എണ്ണയില്‍ വറുത്തെടുത്ത മറ്റ് ആഹാരപദാര്‍ത്ഥങ്ങളും മമ്മൂട്ടി കഴിക്കാറില്ല. മധുരവും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഒരു ചപ്പാത്തിയും ഒരു സ്പൂണ്‍ ചോറുമായിരുന്നു മമ്മൂട്ടിയുടെ ഭക്ഷണം.
Read More