പാവയ്ക്ക് വേണ്ടെന്ന് വയ്ക്കും മുമ്പ് വായിക്കുക

പാവയ്ക്ക് വേണ്ടെന്ന് വയ്ക്കും മുമ്പ് വായിക്കുക

പാവയ്ക്ക എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മുഖം തിരിക്കാന്‍ വരട്ടെ. പാവയ്ക്കയുടെ ആരോഗ്യഗുണം കേട്ടതിന് ശേഷം തീരുമാനിക്കാം. പോഷകസമ്പന്നമാണ് പാവയ്ക്ക; ഭാരം കുറയ്ക്കാന്‍ ഏറെ ഗുണകരവും. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ പാവയ്ക്ക തയാമിന്‍, റൈബോഫ്‌ലേവിന്‍, പാന്തോതെനിക് ആസിഡ് എന്നിവയുടെ കലവറയാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ പാവയ്ക്ക സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇതു ക്രമീകരിക്കും. അങ്ങനെ ഇന്‍സുലിന്‍ അളവ് കൂടാതെയും ശരീരത്തില്‍ ഫാറ്റ് അടിയാതെയും നോക്കും. ഇതാണ് വണ്ണം കുറയാന്‍ കാരണമാകുന്ന ഘടകം.കാലറി ഏറെ കുറഞ്ഞതാണ് പാവയ്ക്ക. അതുപോലെ ഫാറ്റും കാര്‍ബോഹൈഡ്രേറ്റും തീരെ കുറഞ്ഞ അളവിലാണ്. 100 ഗ്രാം പാവയ്ക്കയില്‍ 34 കാലറി മാത്രമാണ് ഉള്ളത്. ഫൈബര്‍ അംശം തീരെ കുറഞ്ഞ പാവയ്ക്ക മറ്റു പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നതും ഗുണം ചെയ്യും. പാവയ്ക്ക ജ്യൂസുകള്‍ ഉണ്ടാക്കുന്ന വിധം :പാവയ്ക്ക…

Read More

ഉണക്കമുന്തിരിക്കുണ്ട് ഈ ഗുണങ്ങള്‍

ഉണക്കമുന്തിരിക്കുണ്ട് ഈ ഗുണങ്ങള്‍

ഡ്രൈഫ്രൂട് ആണെങ്കിലും ആരും അത്രയധികം ഗൗനിക്കാത്ത ഇനമാണ് ഉണക്കമുന്തിരി. എന്നാല്‍ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇത് കുട്ടികള്‍ക്ക് സ്‌കൂളില്‍ സ്‌നാക്‌സ് ആയി നല്‍കാന്‍ ഏറ്റവും മികച്ച ഒന്നാണ്. വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഉണക്ക മുന്തിരിയില്‍ ധാരാളമുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന റെസ്‌വെറാ ട്രോള്‍ എന്ന ഫൈറ്റോകെമിക്കലും ഇതിലുണ്ട്. ഉണക്കമുന്തിരി കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് എന്നറിയേണ്ടേ. വിളര്‍ച്ച തടയുന്നു: ഉണക്കമുന്തിരിയില്‍ അയണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍ എന്നിവ ധാരാളമുണ്ട്. പതിവായി ഉണക്കമുന്തിരി കഴിച്ചാല്‍ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സാധിക്കും. കാന്‍സര്‍ തടയുന്നു പോളിഫിനോളിക് ആന്റി ഓക്‌സിഡന്റുകളായ കറ്റേച്ചിനുകള്‍ കൂടിയ അളവിലുള്ള ഉണക്കമുന്തിരി ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കി മലാശയ അര്‍ബുദം തടയുന്നു. ഉണക്കമുന്തിരി ശീലമാക്കുന്നത് നിരവധി കാന്‍സറുകളെ തടയാന്‍ സഹായിക്കും. ദഹനത്തിന് നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ മലബന്ധം അകറ്റുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാന്‍…

Read More

വിവാഹദിനം 1000 കുട്ടികള്‍ക്കായി മാറ്റിവച്ച് ഓസില്‍

വിവാഹദിനം 1000 കുട്ടികള്‍ക്കായി മാറ്റിവച്ച് ഓസില്‍

വിവാഹ ദിവസം 1000 കുട്ടികളുടെ ചികില്‍സാ ചെലവ് ഏറ്റെടുത്ത് ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍. അമൈന്‍ ഗുല്‍സെയെ ജീവിതപങ്കാളിയായി ഓസില്‍ കൂടെക്കൂട്ടിയതിന്റെ ആഘോഷമാണ് നിര്‍ധനരായ കുട്ടികള്‍ക്ക് വേണ്ടി ഓസില്‍ മാറ്റിവച്ചത്. വെള്ളിയാഴ്ച്ചയായിരുന്നു ഓസില്‍ – അമൈന്‍ വിവാഹം. ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് സഹായ ഹസ്തംകൂട്ടി നീട്ടുകയാണ് ഓസില്‍. ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുത്ത് ഓസിലും അമൈനും കാരുണ്യത്തിന്റെ മാതൃകകളാവുകയാണ്. ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഓസിലിന്റെ വിവാഹ ചടങ്ങില്‍ അദ്ദേഹത്തിനൊപ്പം ബെസ്റ്റ് മാന്‍ ആയി കൂടെ നിന്നത് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനാണ്. ഉര്‍ദുഗാന്റെ സാന്നിധ്യം ചില വിവാദങ്ങള്‍ക്കും തിരി തെളിച്ചിട്ടുണ്ട്. 2014 ല്‍ ലോകകപ്പ്…

Read More

മീ ടൂ വിവാദങ്ങള്‍ക്ക് പിന്നില്‍ ഭക്ഷണവും ഹോര്‍മോണുമെന്ന് ഷീല

മീ ടൂ വിവാദങ്ങള്‍ക്ക് പിന്നില്‍ ഭക്ഷണവും ഹോര്‍മോണുമെന്ന് ഷീല

മി ടുവില്‍ വിചിത്ര നിലപാടുമായി നടി ഷീല. മാറിയ ഭക്ഷണ രീതികളാണ് ഇന്നത്തെ സ്ത്രീപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഷീല പറഞ്ഞു. ആദ്യ കാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും,തനിക്കൊക്കെ നല്ലപോലെ ബഹുമാനം ലഭിച്ചിരുന്നുവെന്നും ഷീല പറഞ്ഞു. കേരള സര്‍ക്കാറിന്റെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക നല്‍കിയ അഭിമുഖത്തിലാണ് ഷീല തന്റെ മീ ടു നിലപാട് വ്യക്തമാക്കിയത്. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നു. ഇന്ന് സിനിമ ലോകത്ത് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്നങ്ങള്‍ തന്റെ കാലത്ത് ഇല്ലായിരുന്നു. ആരും തന്നെ സിനിമയില്‍ ശല്യംചെയ്തിട്ടില്ല. താന്‍ സിനിമയില്‍ നായികയായി അഭിനയിച്ച കാലത്ത് ഷൂട്ടിങ്ങുകള്‍ കൂടുതലും നടന്നിരുന്നത് നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നുവെന്നും ഇത് മനസമാധാനത്തോടെ നിലനില്‍ക്കാന്‍ കാരണമായെന്നും ഷീല അഭിപ്രായപ്പെടുന്നു.

Read More

യൗവ്വനത്തിന് എള്ളെണ്ണയാണ് ഔഷധം

യൗവ്വനത്തിന് എള്ളെണ്ണയാണ് ഔഷധം

പൊടിപടലങ്ങളും പുകയും നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ മുഖ സൌന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് അന്ത്യന്തം ശ്രമകരമായ ഒരു കാര്യമാണ്. ക്രീമുകള്‍കൊണ്ടും ലോഷനുകള്‍ കൊണ്ടും മുഖത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും എന്നത് ധാരണ മാത്രമാണ്. ചര്‍മ്മ സംരക്ഷണത്തിന് എപ്പോഴും സുരക്ഷിതം നാട്ടുവിദ്യകള്‍ തന്നെയാണ്. എള്ളെണ്ണ ചര്‍മ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ഔഷധമാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന നേട്ടങ്ങള്‍ ചെറുതല്ല. മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടില്‍ സാധാരണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രത്രി മുഴുവനും കിടന്നുറങ്ങുക എന്നത്. പകല്‍ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഇതിന്റെ മാറ്റം കാണാനാകും. ഒട്ടുമിക്ക ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്കും എള്ളെണ്ണക്ക് പരിഹാരം കാണാനാകും. രാത്രി മുഴുവന്‍ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ ചര്‍മ്മത്തില്‍ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സാധിക്കും. മാത്രമല്ല ഇത് മുഖത്ത് കൃത്യമായ ആര്‍ദ്രത നിലനിര്‍ത്തുകയും ചെയ്യും….

Read More

ലോക രാജ്യങ്ങള്‍ മുഴുവന്‍ കറങ്ങിയ 21കാരിയെ പരിചയപ്പെടാം

ലോക രാജ്യങ്ങള്‍ മുഴുവന്‍ കറങ്ങിയ 21കാരിയെ പരിചയപ്പെടാം

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലേക്കും സഞ്ചരിക്കുക. ശരാശരിക്കും മുകളിലുള്ളവര്‍ക്ക് പോലും സ്വപനമായ കാര്യം അവിടുത്തെ കാഴ്ചകളും സംസ്‌കാരവും ഭക്ഷണവുമെല്ലാം ആസ്വദിക്കുക. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും സ്വപ്നമായിരിക്കും ഇത്. എന്നാല്‍ ഇത് സാധ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ 21കാരിയായ ലെക്സി ആല്‍ഫ്രെഡ് എന്ന യുവതി ആ വലിയ സ്വപ്നം നിറവേറ്റിയിരിക്കുന്നു എന്നു മാത്രമല്ല,ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റെക്കോര്‍ഡുമിട്ടു . മെയ് 31ന് ദക്ഷിണ കൊറിയയില്‍ എത്തിയതോടെയാണ് ല്ലെക്സി ഗ്ലോബിലെ 192 രാജ്യങ്ങളിലും സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയത്. 2013 ജൂലായ് 8ന് യു കെ സ്വദേശിയായ ജെയിംസ് ആസ്‌ക്വിത് നേടിയ ഗിന്നസ് റെക്കോര്‍ഡിനെ മറികടന്നാണ് ലക്സി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫെഡറല്‍ സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയില്‍ കാലെടുത്ത് വച്ച് റെക്കോര്‍ഡ് നേടുമ്പോള്‍ 24 വയസും 192 ദിവസവുമായിരുന്നു ജെയിംസിന്റെ…

Read More

മൈഗ്രയ്ന്‍ ഉണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

മൈഗ്രയ്ന്‍ ഉണ്ടോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

മൈഗ്രയ്ന്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. അസഹ്യമായ തലവേദനയെന്ന് ഇതിനെ വേണമെങ്കില്‍ വിളിക്കാം. തലച്ചോറിലെ രക്തധമനികള്‍ വികസിക്കുന്നതാണ് ഇതിനുള്ള കാരണമെങ്കിലും ഏറെക്കുറെ നമ്മുടെ ജീവിതശൈലി തന്നെയാണ് ഈ രോഗത്തിന് കാരണവും. നമ്മുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങള്‍ കൊണ്ട് മൈഗ്രേയ്ന്‍ ഇല്ലാതാക്കുകയോ കുറയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. മൈഗ്രേയ്ന്‍ വര്‍ദ്ധിപ്പിക്കുന്ന ചോക്ലേറ്റ്, ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ മല്‍സ്യമാംസങ്ങള്‍, നട്സ് തുടങ്ങിയവ ഒഴിവാക്കുകയോ അല്ലെങ്കില്‍ പരാമാവധി കുറയ്ക്കുകയോ ചെയ്യണം. ഇലക്കറികള്‍, തവിടു കളയാത്ത ധാന്യം, തക്കാളി,കരള്‍, മീന്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ മൈഗ്രെയ്ന്‍ കുറയ്ക്കും. ചെറുനാരങ്ങയുടെ തൊലി അരച്ച് നെറ്റിയിലിടുന്നത് മൈഗ്രെയ്ന്‍ വേദന കുറയ്ക്കും. ബീറ്റ്റൂട്ട്, കുക്കുമ്പര്‍, കാരറ്റ് എന്നിവയുടെ ജ്യൂസിനൊപ്പം ചീരയില പിഴിഞ്ഞ വെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നത് മൈഗ്രെയ്ന് പരിഹാരമാണ്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതും നല്ലതാണ്. കാപ്പിയില്‍ ഇനി അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിച്ചാല്‍ മൈഗ്രേയ്നിനെ…

Read More

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഞെട്ടിച്ചു

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഞെട്ടിച്ചു

മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചു. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഉണ്ണി മുകുന്ദന്‍, ബാലതാരം അച്ചുതന്‍ എന്നിവരുടെ വാള്‍പയറ്റ് രംഗങ്ങളാണ് പോസ്റ്ററിലുള്ളത്. ഫോട്ടോഷൂട്ട് ശൈലയില്‍ നിന്ന് മാറി അതിലെ രംഗങ്ങള്‍ ലൈവായി അവതരിപ്പിക്കുകയാണ് പോസ്റ്ററിലൂടെ ചെയ്തത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. എറണാകുളത്ത് ഒരുക്കിയ പടുകൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറത്തെ തിരുനാവായ മണപ്പുറത്ത് നടക്കാറുള്ള മാമങ്കത്തില്‍ പൊരുതിമരിക്കാന്‍ തയറായിട്ടുള്ള ചാവേറുകളുടെ കഥയാണ് ഈ മാമങ്കത്തിലും ചര്‍ച്ചയാകുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാര്‍.

Read More

പുരുഷ വന്ധ്യതയെ ചെറുക്കാം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍

പുരുഷ വന്ധ്യതയെ ചെറുക്കാം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍

വന്ധ്യത പുരുഷനെ അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ്. ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ പുരുഷ വന്ധ്യതയെ തടയാനാവും. ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. സോഡിയം,കലോറി,ഉയര്‍ന്ന അളവിലുള്ള പഞ്ചസാര എന്നിവയ്ക്കുപുറമെ ഫ്രോസണ്‍ ഫുഡ്, പാക്‌ചെയ്യപ്പെട്ട സ്‌നാക്ക്‌സ്, തുടങ്ങിയവ ട്രാന്‍സ് ഫാറ്റിന്റെ ഉറവിടങ്ങളാണ്. ടൈപ്പ് 2 ഡയബെറ്റിസ്,എരിച്ചില്‍,ഹൃദ്രോഗം,തുടങ്ങിയവയ്ക്കു കാരണമായ ഉപയോഗം ഇല്ലാത്ത കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റ്. ഇത് ടെസ്‌റ്റോസ്റ്റിറോണ്‍ നില കുറയുന്നതിന് കാരണമാകുന്നു. നെയ്യുടെയും വനസ്പതിയുടെയും രൂപത്തില്‍ കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റുകള്‍ ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഫഌക്‌സ് സീഡ് അഥവാ ചണവിതത്തിന്റെ അമിത ഉപയോഗം ഹോര്‍മോണ്‍ കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘ കാലത്തെ രോഗവും മരുന്നുകളുടെ ഉപയോഗവും മാനസിക പിരിമുറുക്കവും ഹോര്‍മോണ്‍ കുറയുന്നതിന് കാരണമായേക്കാം. ചില ഭക്ഷണവും കാരണമായേക്കാം.

Read More

ചുരുണ്ട മുടിയാണോ..നേരെയാക്കാന്‍ ഈ വഴികള്‍

ചുരുണ്ട മുടിയാണോ..നേരെയാക്കാന്‍ ഈ വഴികള്‍

ചുരുണ്ട മുടി പലര്‍ക്കും ഇഷ്ടമില്ലാത്തതാണ്. സ്‌ട്രെയിറ്റ് ചെയ്‌തതും പലതും മുടിയില്‍ പുരട്ടിയും ചുരുള മുടി നിവര്‍ത്താന്‍ ശ്രമിക്കുന്നു. മുടി സ്‌ട്രെയ്റ്റ് ആവാന്‍ രാത്രി കിടക്കുമ്പോള്‍ മുടി കെട്ടി വെയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ചുരുണ്ട മുടി നിവര്‍ത്താന്‍ ഇതാ ചില എളുപ്പ വഴികള്‍. ചെമ്പരത്തി ചുരുണ്ട മുടിക്ക് പരിഹാരമാണ്. നാല് ചെമ്പരത്തി പൂവും കുറച്ചു ഇലകളും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇത് മുടിയില്‍ പുരട്ടി 20 മിനിറ്റ് വയ്ക്കുക. ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകിയശേഷം അടുത്തദിവസം ഷാംപൂ ഇട്ടാല്‍ മതി. ചുരുണ്ട മുടിക്ക് പരിഹാരം മാത്രമല്ല, മുടി കൊഴിച്ചലിനും, താരനകറ്റാനും, മുടി തഴച്ച് വളരാനും ഇത് സഹായിക്കുന്നു. കറ്റാര്‍ വാഴ എന്തുകൊണ്ടും മുടിക്ക് അത്യുത്തമാണ്. മുടിയുടെ ഏത് പ്രശ്‌നത്തനും ഇത് ഗുണം ചെയ്യുന്നു. ചുരുള മുടി നിവര്‍ത്താനും ഇത് സഹായ്ക്കുന്നു. ഫ്രഷ് ആയ കറ്റാര്‍വാഴ ജെല്‍ എടുത്ത് മുടിയില്‍ പുരട്ടുക….

Read More