മഞ്ഞയില്‍ കുളിച്ച് ബോളിവുഡ്

മഞ്ഞയില്‍ കുളിച്ച് ബോളിവുഡ്

മഞ്ഞ നിറം കൈവിടാതെ ബോളിവുഡിന്റെ സണ്‍ഷൈന്‍ സമ്മര്‍ ഫാഷന്‍ ഗെയിം. ഏതാണ്ടെല്ലാ ബി ടൗണ്‍ താരങ്ങളും മഞ്ഞയണിഞ്ഞു കഴിഞ്ഞെങ്കിലും വീണ്ടും മഞ്ഞ വസ്ത്രത്തിലെത്തി ഫാഷന്‍ പ്രേമികളെ അതിശയിപ്പിച്ചിരിക്കുകയാണ് ദീപിക പദുക്കോണും കരീന കപൂറും.അടുത്തിടെ മുംബൈയില്‍ നടന്ന ‘ദ് ബിസിനസ് ഓഫ് ഫാഷന്‍’ ഇവന്റില്‍ പങ്കെടുക്കാന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഒരുക്കിയ മഞ്ഞ റഫിള്‍ഡ് സാരിയണിഞ്ഞാണ് ദീപികയെത്തിയത്. ദീപികയുടെ സ്‌റ്റൈലിങ്ങില്‍ ശ്രദ്ധയാകര്‍ഷിച്ചത് കഴുത്തില്‍ ടൈ ചെയ്ത നീളന്‍ യെല്ലോ ബോ. ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ബോളിവുഡിന്റെ ബെബോ കരീന കപൂര്‍ എത്തിയതും മഞ്ഞയിലാണ്. ഡിസൈനര്‍ സ്റ്റീഫന്‍ റോളന്‍ഡ് ഒരുക്കിയ ഓഫ് ഷോള്‍ഡര്‍ ടോപും തൈ- സ്ലിറ്റ് സ്‌കര്‍ട്ടും ധരിച്ചാണ് കരീനയെത്തിയത്. താരത്തിന്റെ റോപ് ബ്രെയ്ഡ് സ്ലീക് പോണിടെയ്ല്‍ ഒരുക്കിയത് സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് യാനിയാണ്.

Read More

കമ്പി ഇടാതെയും പല്ല് നേരെയാക്കാം

കമ്പി ഇടാതെയും പല്ല് നേരെയാക്കാം

പല്ലില്‍ കമ്പി ഇടാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് പല്ലില്‍ കമ്പി ഇടാതെ തന്നെ പല്ല് നേരെ ആക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം എന്നാല്‍ ഇതിനെല്ലാം പരിഹാരമായി പല്ലിന് പുറമേക്ക് കാണാത്ത രൂപത്തില്‍ ക്ലിപുമായി പുതിയ കമ്പനികളുടെ രംഗ പ്രവേശം ചെയ്തിരിക്കുകയാണ്‌.പേര് പോലെ തന്നെ പല്ലിന് പുറമേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകള്‍ ഇന്‍വിസ് അലൈന്‍ എന്ന ആഗോള ബ്രാന്‍ഡാണ് ഇന്ന് കൂടുതലും പുറത്തിറക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയ്യാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്പിയേക്കാളും മികച്ച റിസള്‍ട്ടാണ് നല്‍കുന്നത്. കൂടാതെ സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍ കൂടുതലും ഉപയോഗിക്കുക ഇത്തരത്തിലുള്ള ക്ലിപ്പുകളെയാണ്. ഇത് ആഹാര സമയത്തും ബ്രഷുപയോഗിക്കുമ്പോഴും എല്ലാം അഴിച്ച് മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാവുന്നതാണ്. ഒരൊറ്റ ഇന്‍വിസിബിള്‍ അലൈനേര്‍ പല്ലിന് ഘടിപ്പിക്കാന്‍…

Read More

ഐ.സി.സി ഇന്ത്യയോടും ധോണിയോടും മാപ്പ് പറയണമെന്ന് ശ്രീശാന്ത്

ഐ.സി.സി ഇന്ത്യയോടും ധോണിയോടും മാപ്പ് പറയണമെന്ന് ശ്രീശാന്ത്

ഇന്ത്യന്‍ സൈനിക അധികാര ചിഹ്നം പതിച്ച ഗ്ലൗസ് ധരിച്ച് ഇനി കളത്തിലിറങ്ങരുതെന്ന് പറഞ്ഞ ഐ.സി.സി, ധോണിയോട് മാത്രമല്ല, ഇന്ത്യയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മലയാളി താരം ശ്രീശാന്ത്. രാജ്യം മുഴുവന്‍ ധോണിക്കൊപ്പമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും ഐ.സി.സിക്കെതിരെ വികാരം ഉയര്‍ന്നതോടെ ബി.സി.സി.ഐയും വിഷയത്തില്‍ ഇടപെട്ടു. ഐ.സി.സിയോട് തീരുമാനം പുനപരിശോധിക്കണമെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. പാരച്യൂട്ട് റജിമെന്റിലെ ലഫ്. കേണലാണ് ധോണി. അദ്ദേഹം എത്രത്തോളം വലിയ രാജ്യസ്‌നേഹിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന താരമാണ് ധോണി. ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും അദ്ദേഹം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. ധോണിയെ രാജ്യം മുഴുവന്‍ പിന്തുണക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. തീരുമാനം പിന്‍വലിച്ച് രാജ്യത്തോട് ഐ.സി.സി മാപ്പ് പറയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഇതേ ഗ്ലൌസ് അണിഞ്ഞ് അദ്ദേഹം വീണ്ടും ലോകകപ്പ് ഉയര്‍ത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത്…

Read More

ധോണിയുടെ കീപ്പിങ് ഗ്ലൗവിന് ലോകകപ്പില്‍ വിലക്ക്

ധോണിയുടെ കീപ്പിങ് ഗ്ലൗവിന് ലോകകപ്പില്‍ വിലക്ക്

ഇന്ത്യന്‍ സൈന്യത്തിന്റെ അധികാര ചിഹ്നമുളള കീപ്പിങ് ഗ്ലൗ അണിയുന്നതില്‍ നിന്ന് എം.എസ് ധോണിലെ ഐ.സി.സി വിലക്കിയേക്കും. ധോണിയോട് ഈ കീപ്പിങ് ഗ്ലൗമായി കളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുവാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നത്തോടു കൂടിയ ഗ്ലൗസായിരുന്നു ധോണി കന്നി മത്സരത്തില്‍ ധരിച്ചിരുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡൈല്‍ ഫെലുക്വായോവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പാഴുള്ള ധോണിയുടെ ചിത്രത്തില്‍ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. വൈറലായ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റാന്‍ ഇന്ത്യന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായാണ് ഐ.സി.സി ജനറല്‍ മാനേജര്‍ ക്ലെയ്ര്‍ ഫര്‍ലോങ അറിയിച്ചത്. രാജ്യാന്തര മത്സരങ്ങളില്‍ രാഷ്ട്രീയ വിശ്വാസവംശീയപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍ അണിഞ്ഞ് കളത്തിലിറങ്ങരുതെന്ന ഐ.സി.സി ചട്ടപ്രകാരമാണ് ഐ.സി.സിയുടെ നടപടി. 2011ല്‍ ലെഫ്റ്റണന്റ് പദവി ലഭിച്ച താരമാണ് ധോണി. സൈന്യത്തില്‍ ചേരാനുള്ള തന്റെ ആഗ്രഹം…

Read More

ബാലഭാസ്‌കറിന്റെ മരണത്തിന്‍ പിന്നില്‍ തമ്പിയോ!… അപകടത്തിന് പിന്നാലെ സിസിടിവ ദൃശ്യങ്ങള്‍ നശിപ്പിച്ച് തമ്പി, സ്വര്‍ണക്കടത്ത് സംഘവുമായി ജിഷ്ണുവിന് സാമ്പത്തിക ഇടപാട്

ബാലഭാസ്‌കറിന്റെ മരണത്തിന്‍ പിന്നില്‍ തമ്പിയോ!… അപകടത്തിന് പിന്നാലെ സിസിടിവ ദൃശ്യങ്ങള്‍ നശിപ്പിച്ച് തമ്പി, സ്വര്‍ണക്കടത്ത് സംഘവുമായി ജിഷ്ണുവിന് സാമ്പത്തിക ഇടപാട്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരുഹതയേറുന്നു. മരണത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്ന തരത്തിലുള്ള തെളിവുകളാണ് അന്വേഷണത്തില്‍ തെളിയുന്നത്. കൊല്ലത്തെ ജ്യൂസ് കടയുടമയുടെ മൊഴിയും ഇത് സാധൂകരിക്കുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി ശേഖരിച്ചെന്ന് കടയുടമ മൊഴി നല്‍കി. അപകടത്തിന് മുന്‍പ് ബാലഭാസ്‌കറും കുടുംബവുമെത്തിയ ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇവ നശിപ്പിച്ചതായി സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഹാര്‍ഡ് ഡിസ്‌ക് പരിശോധനയ്ക്ക് അയച്ചു. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം ശക്തിപ്പെട്ടത്. അതേസമയം, ബാലഭാസ്‌കറിന്റെ വാഹനമോടിച്ച അര്‍ജുന്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടു. ശാരീരിക അവശതകളുള്ള, ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ അസമിലാണിപ്പോള്‍ എന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. കേസിലെ അന്വേഷണം വഴിത്തിരിവിലെത്തിയ സാഹചര്യത്തില്‍ അര്‍ജുന്‍ കേരളം വിട്ടതില്‍ ദുരൂഹത സംശയിക്കുകയാണ് ക്രൈംബ്രാഞ്ച്. ബാലഭാസ്‌കറിന്റെ കുടുംബവുമായി അടുത്ത…

Read More

അംപയര്‍ വിന്‍ഡീസിനെ മനപൂര്‍വ്വം തോല്‍പ്പിച്ചതോ?

അംപയര്‍ വിന്‍ഡീസിനെ മനപൂര്‍വ്വം തോല്‍പ്പിച്ചതോ?

  ലോകകപ്പിലെ മോശം അംപയിറിങ് ചര്‍ച്ചയാകുന്നു. അവസാനം നടന്ന വെസ്റ്റന്‍ഡീസ് -ഓസ്‌ട്രേലിയ ഗ്രൂപ്പ് മല്‍സരത്തിലാണ് ഒന്നിന് പുറകെ ഒന്നായി മണ്ടന്‍ തീരുമാനങ്ങളുമായി അംപയര്‍ കളം നിറഞ്ഞത്. ഫലമോ അര്‍ഹതപെട്ട വിജയം വെസ്റ്റന്‍ഡീസിന് നിഷേധിക്കപ്പെട്ടു. ഫ്രീ ഹിറ്റായി ലഭിക്കേണ്ട പന്തിലായിരുന്നു ഗെയ്‌ലിന്റെ പുറത്താകല്‍. രണ്ട് തവണ പുറത്താകലിന്റെ വക്കില്‍ നിന്ന് ഡിആര്‍എസിലൂടെ രക്ഷപെട്ട ഗെയില്‍ ഒടുവില്‍ മോശം അംപയറിങ്ങിലുടെ തന്നെ പുറത്തായി. ഓസീസ് ബൗളിങ് തുടങ്ങി രണ്ടം ഓവറിലാണ് പിഴവുകള്‍ തുടങ്ങുന്നത്. നാലാം പന്ത് ശബ്ദം കേട്ട് ക്യാച്ചെന്ന് ഉറപ്പിച്ചു. അമ്പയര്‍ ക്രിസ് ഗഫാനി. പക്ഷെ ഗെയ്ല്‍ റിവ്യൂ നല്‍കി. കേട്ട ശബ്ദം എന്താണെന്ന് എല്ലാവര്‍ക്കും മനസിലായത് അപ്പോഴാണ്. സ്റ്റം്പിനെ ഉരസി പന്ത് കീപ്പറുടെ കൈകളിലെത്തിയതാണ്. ബെയ്ല്‍ ഇളകാത്തത് കൊണ്ട് ഗെയ്ല്‍ രക്ഷപ്പെട്ടു. തൊട്ടടുത്ത പന്തിലും അമ്പയര്‍ ഗെയ്!ലിന് ഔട്ട് വിളിച്ചു. ഗെയ്‌ലിന് ഉറപ്പുണ്ടായിരുന്നു. റിവ്യൂ നല്‍കി. അടുത്ത…

Read More

ഏഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും- മെഡിക്കല്‍ ബുള്ളറ്റിന്‍ 12.30

ഏഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും- മെഡിക്കല്‍ ബുള്ളറ്റിന്‍ 12.30

കൊച്ചി: നിപ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് കളമശേരി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴു പേര്‍ക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിപയില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും ഇന്‍ക്യുബേഷന്‍ പീരിയഡ് കഴിയുന്നതു വരെ നിരീക്ഷണം തുടരും. ആരോഗ്യ വകുപ്പിന്റെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരും. എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണം. നിപ രോഗം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കും കളമശേരി മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 30 രോഗികളെക്കൂടി പ്രവേശിപ്പിക്കാവുന്ന രണ്ടാമത്തെ ഐസലേഷന്‍ വാര്‍ഡും കളമശേരി മെഡിക്കല്‍ കോളെജില്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരുടെ നില രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ കണ്ടെത്തിയിരിക്കുന്നത് 318 പേരെയാണ്. ഇതില്‍ 315 പേരെ ഇതേവരെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുത്തു. 244പേരുടെ വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ള 41 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 203 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. രോഗിയുടെ സ്രവങ്ങളുമായി സാമീപ്യമുണ്ടായിട്ടുള്ളവരോ 12 മണിക്കൂറെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ടുള്ളവരോ…

Read More

ഗര്‍ഭകാലത്തും സൗന്ദര്യം നിലനിര്‍ത്തുന്ന എയ്മി ജാക്‌സണ്‍

ഗര്‍ഭകാലത്തും സൗന്ദര്യം നിലനിര്‍ത്തുന്ന എയ്മി ജാക്‌സണ്‍

ഗര്‍ഭ കാലം ആഘോഷിക്കുന്ന യന്തിര ലോകത്തെ സുന്ദരി എയ്മി ജാക്‌സണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ!ര്‍ഭകാലത്ത് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും എയ്മി ഇന്‍സ്റ്റയില്‍ പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ് ചിത്രങ്ങളും എയ്മി ഷെയര്‍ ചെയ്തിരിക്കുകയാണ്. യോഗ ചെയ്താണ് എയ്മി തന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്. ഒരു ഫിറ്റ്‌നസ് ഉപകരണത്തിന് പിന്നില്‍ നിറവയറുമായി നില്‍ക്കുന്ന താരമാണ് ചിത്രത്തില്‍. ബിസിനസ്സുകാരനായ ബോയ്ഫ്രണ്ട് ജോര്‍ജും എമിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഇവരുടെ വിവാഹ തിയതി പ്രഖ്യാപിച്ചിട്ടില്ല. ഐ, തങ്കമകന്‍, തെരി, 2.0 , മദ്രാസ് പട്ടണം എന്നീ ചിത്രങ്ങളില്‍ നായികയായിരുന്നു എയ്മി. ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31 നാണ് താന്‍ ഒരു അമ്മയാകാന്‍ ഒരുങ്ങുന്നതായി എയ്മി പറഞ്ഞത്.

Read More

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 11.35ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. ശനിയാഴ്ച രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. രണ്ടു മണിക്ക് തിരിച്ചു പോകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം കലക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡിസിപി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

തനിച്ച് സംസാരിക്കുന്നവര്‍ സൂപ്പറാ

തനിച്ച് സംസാരിക്കുന്നവര്‍ സൂപ്പറാ

ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ആത്മഗതം പറയാത്തവര്‍ ആരുണ്ട്. ചിലര്‍ സന്തോഷവും സങ്കടവുമെല്ലാം വരുമ്പോള്‍ തനിച്ച് പ്രകടപിക്കാറുണ്ട്. വീട്ടിലെ അമ്മമാരാണ് ഇക്കാര്യത്തില്‍ മുന്നില്‍. അടക്കള ജോലി ചെയ്യുമ്പോള്‍ തനിച്ച് സംസാരിക്കുന്നത് കൗതുകതോടെ നോക്കി നിന്നിട്ടുള്ളവരാണ് മക്കള്‍. തനിച്ച് സംസാരിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം ശീലമുള്ളവര്‍ കഴിവതും ഇത് തുടരണമെന്നും നിങ്ങളുടെ വ്യക്തിത്വത്തിന് തനിയെയുള്ള സംസാരം ഗുണം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരത്തിലുള്ള ശീലമുള്ള ആളുകള്‍ പൊതുവേ വളരെ ‘പൊസിറ്റീവ്’ മനോഭാവമുള്ളവരും ‘സ്മാര്‍ട്ട്’ഉം ആയിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അവര്‍ക്ക് കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവ് കൂടുതലായിരിക്കും. അതുപോലെ തന്നെ ഭാവിയിലേക്ക് തീരുമാനിക്കുന്ന കാര്യങ്ങളെ മുന്‍കൂട്ടി വിശകലനം ചെയ്യാനും അവര്‍ക്ക് വളരെ കഴിവുണ്ടായിരിക്കും.

Read More