സ്ഥിരമായി ഭക്ഷണം ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സ്ഥിരമായി ഭക്ഷണം ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മനുഷ്യശാരിയുടെ നിലനില്‍പ്പ് തന്നെ ഭക്ഷണത്തിലാണ്. ശരീരത്തിന്റെ നിലനില്‍പ്പും ജീവനുമെല്ലാം നമ്മള്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നു. എന്നാല്‍ ഭക്ഷണം ഒരു നേരമോ രണ്ടു നേരമോ വേണ്ടെന്ന് വെക്കുമ്പോള്‍ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് അറിയണ്ടെ?. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതു വഴി ഉണ്ടാകുന്നത്. അവയെന്തെന്ന് നാം അറിയണം. ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കാനും ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത് കാരണമാകുന്നു അമിത ഭാരം കുറക്കാന്‍ പട്ടിണി കിടക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരീരത്തില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് പലപ്പോഴും അമിതവണ്ണത്തിന് തന്നെയാണ് കാരണമാകുന്നത്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും പ്രമേഹത്തിനുള്ള സാധ്യത വര്‍ കൂടുകയും ചെയ്യുന്നു. ഭക്ഷണം ഒഴിവാക്കുന്നത് വായ് നാറ്റത്തിന് കാരണമാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉമിനീരിന്റെ അളവ് വര്‍ധിക്കുന്നു. എന്നാല്‍ കഴിക്കാതിരുന്നാല്‍ അളവ് കുറയുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ അത് അത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു

Read More

ജെയിംസ് ബോണ്ട് ഷൂട്ടിങ്ങിനിടെ അപകടം

ജെയിംസ് ബോണ്ട് ഷൂട്ടിങ്ങിനിടെ അപകടം

ജെയിംസ് ബോണ്ട് പരമ്പരയിലെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കാറ്. പുതയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്ന വാര്‍ത്തകള്‍ ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതും. അതുകൊണ്ട് തന്നെ പുതിയ ബോണ്ടുമായി ബന്ധപ്പെട്ട ചെറിയകാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളാകാറുണ്ട്. ഏറ്റവും ഒടുവിലായി അല്‍പ്പം ആശങ്കകള്‍ക്ക് അടിസ്ഥാനമാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ലണ്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലെ സ്റ്റേജ്, സിനിമയ്ക്ക് വേണ്ടി നടത്തിയ സ്‌ഫോടനത്തില്‍ തകര്‍ന്നു. ഒരു ക്ര്യൂ അംഗത്തിന് ചെറിയ പരുക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ നായകന്‍ ഡാനിയല്‍ ക്രേഗിന് നേരത്തെ പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു. ഒസ്‌കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലന്‍ കഥാപാത്രമായി എത്തുക. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ…

Read More

കുട്ടികളിലെ തലവേദന കണ്ടില്ലെന്ന് നടിക്കരുത്

കുട്ടികളിലെ തലവേദന കണ്ടില്ലെന്ന് നടിക്കരുത്

പ്രകൃതിയില്‍ നിന്ന് അകന്ന് കുട്ടികള്‍ മൊബൈലുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും മുന്നില്‍ ഒഴിവുവേളകള്‍ ചെലവഴിക്കുമ്പോള്‍ കൂട്ടിന് ശക്തമായ തലവേദനയുമുണ്ട്. കുട്ടികളിലുണ്ടാകുന്ന തലവേദനയുടെ കണക്ക് പോയവര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മാറിയ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും തന്നെ കാരണം. കുട്ടികളുടെ തലവേദനയുടെ കാരണങ്ങള്‍ പലതാണ്. കാഴ്ച വൈകല്യവും മൈഗ്രേനും ഒക്കെ ഇതിന്റെ കാരണങ്ങളാകാം. തുടര്‍ച്ചയായി ഇടവിട്ട സമയങ്ങളില്‍ ഉണ്ടാവുന്ന തലവേദനയാണ് മൈഗ്രേന്‍. വയറുവേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. സാധാരണയായി ഉറക്കം കൊണ്ട് തലവേദനക്ക് ശമനം ഉണ്ടാവുന്നു. കുടുംബ പാരമ്പര്യം ഈ തലവേദനക്ക് പ്രധാന കാരണമാണ്.10 വയസിനു മുകളിലുള്ള ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നത്. ഏഴിനും പതിനഞ്ചു വയസിനുമിടയിലുള്ള നാല് ശതമാനം കുട്ടികളിലും മൈഗ്രേന്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികളില്‍ മൈഗ്രേയ്ന്‍ വര്‍ധിപ്പിക്കുന്നു. ചോക്ലേറ്റ്, ശീതള പാന്യങ്ങള്‍, ധാരാളം മസാലയടങ്ങിയ ഭക്ഷണങ്ങള്‍, മത്സ്യ മാംസാദികള്‍,…

Read More

ഇടിക്കൂട്ടിനോട് വിടപറയുവാനൊരുങ്ങി മേരി കോം

ഇടിക്കൂട്ടിനോട് വിടപറയുവാനൊരുങ്ങി മേരി കോം

ഇടിക്കൂട്ടി ഇന്ത്യയുടെ പെണ്‍കരുത്തിന് എന്നും കരുത്ത് പകര്‍ന്ന ഇതിഹാസ ബോക്‌സിങ് താരം മേരികോം വിരമിക്കുന്നു. 2020ലെ ടോക്കിയേ ഒളിംബിക്‌സോടെ ഇടിക്കൂട്ടിനോട വിടപറയുവാനുള്ള ഒരുക്കത്തിലാണ് താരം. ഒളിംബിക്‌സില്‍ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയാണ് തന്റെ ലക്ഷ്യം. അതിനുളള കഠിനമായ പരിശ്രമത്തിലാണ്. അതിന് ശേഷം കളം വിടണമെന്നാണ് കരുതുന്നത്.-മേരി കോം പറയുന്നു. മറ്റൊരു മേരി കോമിന്റെ ഉദയം ഏറെ അകലയല്ല. നിലവിലെ യുവതാരങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു. റിങ്ങില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മേരി. ഉരുക്ക് വനിതയെന്ന വിശേഷണം തനിക്ക് ചേരില്ല. ലോക ചാംപ്യന്‍ഷിപ്പുകളില്‍ നിന്നായി ആറ് സ്വര്‍ണമെഡലുകളാണ് മേരി കോം രാജ്യത്തിനായി നേടിയത്.

Read More

വാര്‍ണറെ പുറത്താക്കിയപ്പോള്‍ ആ മിലിട്ടറി സല്യൂട്ടിന് പിന്നിലെ രഹസ്യം

വാര്‍ണറെ പുറത്താക്കിയപ്പോള്‍ ആ മിലിട്ടറി സല്യൂട്ടിന് പിന്നിലെ രഹസ്യം

ക്രിക്കറ്റ് കളിക്കളത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുന്നതില്‍ വെസ്റ്റന്‍ഡീസുകാര്‍ക്ക് പ്രത്യേക കഴിവാണ്. സെഞ്ച്വറി അടിച്ചാലും വിക്കറ്റ് എടുത്താലും ജയിച്ചാലുമെല്ലാം വെസ്റ്റന്‍ഡീസ് തനത് ശൈലിയില്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാറുണ്ട്. ലോകകപ്പ് വെസ്റ്റന്‍ഡീസ് -ഓസ്‌ട്രേലിയ പോരാട്ടങ്ങള്‍ക്കിടയിലും കണ്ടു വ്യത്യസ്തമായെരു വിക്കറ്റ് സെലിബ്രേഷന്‍. ഷെല്‍ഡന്‍ കോട്രെലാണ് വ്യത്യസ്ത ആഘോഷത്തിന് പിന്നില്‍. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് എടുത്തതിന് പിന്നാലെ പട്ടാളക്കാരുടെ സല്യൂട്ട് ചെയ്താണ് മൈതാനത്ത് കോട്രെല്‍ വിക്കറ്റ് ആഘോഷം നടത്തിയത്. താരത്തിന്റെ സല്യൂട്ട് സെലിബ്രേഷന് പിന്നിലും ഒരു കാരണമുണ്ട്. ജമൈക്കയുടെ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനാണ് കോട്രെല്‍. താന്‍ പ്രതിനിധാനം ചെയ്യുന്ന സൈന്യത്തിനോടുള്ള ആദരവാണ് സല്യൂട്ടിലൂടെ പങ്കുവയ്ക്കുന്നത്. ഓരോ വിക്കറ്റ് എടുക്കുമ്പോഴും ഈ രീതിയില്‍ ആഘോഷിക്കുവാനാണ് ഇഷ്ടപെടുന്നതെന്ന് കോട്രൊല്‍ തുറന്ന് പറയുന്നു.

Read More

വീണ്ടും നിപ…വൈറസ് റിലീസ് മാറ്റണമെന്ന് അണിയറക്കാരോട്

വീണ്ടും നിപ…വൈറസ് റിലീസ് മാറ്റണമെന്ന് അണിയറക്കാരോട്

വീണ്ടും നിപ പേടിയില്‍ സംസ്ഥാനം പിടയുന്നതിനിടയില്‍ നിപയും ചെറുത്ത് നില്‍പ്പും പ്രമേയമാക്കി ഇറങ്ങുന്ന ചിത്രം ‘വൈറസിന്റെ’ റിലീസ് നീട്ടിവെക്കണമെന്ന് ആഷിക് അബുവിനോടും ടീമിനോടും അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാനത്ത് നിപ പ്രതിരോധത്തിനായി ജാഗ്രതാ നിര്‍ദേശം ഉള്‍പ്പെടെ നില നില്‍ക്കുമ്പോള്‍ വീണ്ടും ഭീതി പരത്തുന്ന തരത്തില്‍ സിനിമ റിലീസ് ചെയ്യുന്നതിരെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് അനുപമ ആനമങ്ങാട് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥന നടത്തിയത്. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിപ വൈറസ് പടര്‍ന്ന് പടിച്ച പശ്ചാലത്തലത്തിലാണ് ആഷിക് അബു വൈറസ് നിര്‍മ്മിക്കുന്നു. ഈ മാസം ഏഴിനാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിട്ടുണ്ടള്ളത്. വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതമെന്നും അനുപമ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ആഷിക് അബുവിനോടും ടീമിനോടും…

Read More

ഭയക്കണം ഹൃദയാഘാതത്തെ..

ഭയക്കണം ഹൃദയാഘാതത്തെ..

മറ്റു രോഗങ്ങളെപ്പോലെ ഹൃദയാഘാതം പ്രത്യേക ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നിരിക്കും. പെട്ടെന്നായിരിക്കും ആരോഗ്യവാനായ ഒരു മനുഷ്യനു പോലും ഈ രോഗം വരുന്നത്. എന്നാല്‍ ശരീരം പലപ്പോഴും ചെറിയ തോതിലെങ്കിലും ഹൃദയാഘാത ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നതാണ് സത്യം. ഇവ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഇത് പലപ്പോഴും നാം ഗൗരവമായി എടുക്കാറുമില്ല. ഈ ലക്ഷണങ്ങള്‍ ഹൃദയസ്തംഭന സൂചനകള്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നു തിരിച്ചറിയൂ. പെട്ടെന്നു കടന്നു വരുന്ന ഈ രോഗത്തെ ഒരു പരിധി വരെയെങ്കിലും അകറ്റി നിര്‍ത്താന്‍ ഉപകരിക്കും. കഠിനാധ്വാനം ചെയ്താലോ വ്യായാമം ചെയ്താലോ ഹൃദമിടിപ്പു കൂടുന്നത് സാധാരണം. എന്നാല്‍ പ്രത്യേക കാരണങ്ങളൊന്നും കൂടാതെ പള്‍സ് റേറ്റില്‍ വ്യത്യാസം വരുന്നത് ഹൃദയാഘാതത്തിന്റെ ഒരു ലക്ഷണായി എടുക്കാം. ഇസിജി പോലുള്ള എടുക്കുന്നത് ഇത് തിരിച്ചറിയാന്‍ സഹായിക്കും. ഇതല്ലാതെ തങ്ങളുടെ ഹൃദമിടിപ്പില്‍ വ്യത്യസമുണ്ടെന്നു തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള…

Read More

നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ല, പരിക്കില്‍ താര തിളക്കം നഷ്ടപ്പെട്ട് ബ്രസീല്‍

നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ല, പരിക്കില്‍ താര തിളക്കം നഷ്ടപ്പെട്ട് ബ്രസീല്‍

പരിക്കേറ്റ് ഇന്നലെ കളം വിട്ട ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ല എന്നുറപ്പായി. ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ ഖത്തറിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് താരത്തിന് കാലിലെ ആങ്കിളില്‍ പരിക്കേറ്റത്. കരഞ്ഞു കൊണ്ട് കളം വിട്ട നെയ്മറിന് സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാനാവില്ല എന്നത് കനത്ത തിരിച്ചടിയാകും. 27 വയസുകാരനായ നെയ്മര്‍ ടൂര്‍ണമെന്റിന് വെറും 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തിരിച്ചെത്തില്ല എന്നത് ഉറപ്പായി. പി എസ് ജി ടീം അംഗമായ നെയ്മര്‍ കഴിഞ്ഞ സീസണില്‍ രണ്ടാം പകുതി ഭൂരിപക്ഷം സമയവും പരിക്കേറ്റ് പുറത്തായിരുന്നു. ഇതേ കാലില്‍ തന്നെയാണ് ഇപ്പോഴത്തെ പരിക്കും എന്നത് പി എസ് ജി ക്കും ആശങ്ക നല്‍കുന്ന ഒന്നാണ്. കോപ അമേരിക്കയിലെ ഗസ്റ്റ് ടീമായ ഖത്തറിനെതിരായ മത്സരത്തിലാണ് നെയ്മര്‍ പരിക്കേറ്റ്…

Read More

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: പ്രധാനമന്ത്രി നാളെ കൊച്ചിയില്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: പ്രധാനമന്ത്രി നാളെ കൊച്ചിയില്‍

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി 11.35ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. ശനിയാഴ്ച രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. രണ്ടു മണിക്ക് തിരിച്ചു പോകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം കലക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡിസിപി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

നിപ്പ യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ആറു പേര്‍ക്കും നിപ്പയില്ലെന്ന് ആരോഗ്യ മന്ത്രി

നിപ്പ യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ആറു പേര്‍ക്കും നിപ്പയില്ലെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: നിപ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നേരത്തെ ഉണ്ടായിരുന്ന കഠിനമായ പനി ഇപ്പോഴില്ല. ഓര്‍മശക്തി നഷ്ടപ്പെടുന്ന അവസ്ഥയിലും മാറ്റമുണ്ടെന്നും മന്ത്രി. നിപ രോഗബാധ സ്ഥീരീകരിച്ച 23കാരനെ ചികില്‍സിച്ച മൂന്ന് നഴ്‌സുമാരടക്കം ആറുപേരുടെ ശ്രവ സാമ്പിളുകള്‍ ആണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലത്തിലാണ് ഇവര്‍ക്കു നിപ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, നിയന്ത്രണവിധേയമെങ്കിലും കേരളത്തില്‍ നിപ ജാഗ്രത തുടരുകയാണ്. കളമശേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആറുപേരുടെ രക്ത, സ്രവ സാംപിളുകളുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഏഴാമതായി പ്രവേശിപ്പിച്ചയാളുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം വൈകിട്ട് കൊച്ചിയില്‍ ചേരും. കഠിന പനി കുറഞ്ഞതിനാല്‍ രോഗബാധിതന് പുണെയില്‍നിന്ന് എത്തിച്ച ഹ്യൂമന്‍ മോണോക്ലോണാല്‍ ആന്റിബോഡീസ് നിലവില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം…

Read More