‘മാജിക് വെയ്റ്റ് ലോസ് പില്‍’ ആരാധകരെ ഞെട്ടിച്ച് അനുഷ്‌ക

‘മാജിക് വെയ്റ്റ് ലോസ് പില്‍’ ആരാധകരെ ഞെട്ടിച്ച് അനുഷ്‌ക

മാജിക് വെയ്റ്റ് ലോസ് പില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? കഠിനാധ്വാനം, ശരിയായ ജീവിതചര്യ, ചിട്ടയായ ആഹാരം എന്നിവയിലൂടെ മാത്രമേ വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. എന്നാല്‍ മാജിക് വെയ്റ്റ് ലോസ് പില്ലിനെ കുറിച്ച് പറയുന്നത് മറ്റാരുമല്ല രണ്ടു പ്രമുഖ ലൈഫ് സ്‌റ്റൈല്‍ കോച്ചുകള്‍ ആണ്. ഹോളിസ്‌റിക്ക് ലൈഫ്‌സ്‌റ്റൈല്‍ കോച്ച് ലുക്ക് കുട്ടിന്‍ഹോ ആണ് ഇതിലോരാള്‍. രണ്ടാമത്തെ ആളെ നമ്മള്‍ എല്ലാവരും അറിയും. ബാഹുബലിയിലൂടെ നമ്മളെ എല്ലാവരെയും അമ്പരപ്പിച്ച നടിയും യോഗ വിദഗ്ധയുമായ അനുഷ്‌ക ഷെട്ടി. അതേ ഞെട്ടേണ്ട ഇവര്‍ ഇരുവരും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗങ്ങള്‍ വരാതിരിക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്ന അറുപതു ലൈഫ് സ്‌റ്റൈല്‍ മാറ്റങ്ങളാണ് ഇതില്‍ പറയുന്നത്. മനസ്സിനും ശരീരത്തിനും സൗഖ്യം നല്‍കുന്ന തരത്തിലാണ് ഇതിലെ ഒരു പാഠങ്ങളും. നിപ ബാധ സ്ഥിരീകരിച്ചു…

Read More

ചിക്കന്‍ കഴിക്കരുത്, നിപ്പയുടെ ഉറവിടം കോഴി; പ്രചാരണങ്ങളിലെ വാസ്തവം അറിയാം

ചിക്കന്‍ കഴിക്കരുത്, നിപ്പയുടെ ഉറവിടം കോഴി; പ്രചാരണങ്ങളിലെ വാസ്തവം അറിയാം

 മാസ്‌ക് ധരിച്ചുമാത്രം പുറത്തിറങ്ങുക. വായുവിലൂടെ രോഗം പകരും (വാസ്തവം: രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാകും വ്യാപനം.) ചിക്കന്‍ കഴിക്കരുത്. നിപ്പയുടെ ഉറവിടം കോഴിയാണ് (വാസ്തവം: കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് ബാധയുണ്ടായപ്പോഴും ഇതേ പ്രചാരണം നടന്നിരുന്നു. കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ല. പ്രതിസ്ഥാനത്ത് വവ്വാലാണ്. വവ്വാലിന്റെ വിസര്‍ജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തല്‍.) നായ്ക്കളെയും പൂച്ചകളെയും തൊടരുത്. രോഗം പരത്തും (വാസ്തവം: പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടില്‍ വളര്‍ത്തുന്ന അരുമ ജീവികളെല്ലാം വൈറസ് വസിക്കാന്‍ സാധ്യതയുള്ളവ തന്നെയാണ്. എന്നാല്‍, ഇവ നിപ്പ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളര്‍ത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങള്‍ ദേഹത്തു സ്പര്‍ശിച്ചാല്‍ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണമെന്നു മാത്രം.) പഴങ്ങള്‍ തൊട്ടുപോകരുത്,…

Read More

യുവാവിന് നിപ്പ, അടുത്തിടപഴകിയ 4 പേര്‍ക്ക് പനി; ആശങ്ക വേണ്ടെന്നു ആരോഗ്യമന്ത്രി, മരുന്നെത്തിക്കാന്‍ പ്രത്യേക വിമാനം

യുവാവിന് നിപ്പ, അടുത്തിടപഴകിയ 4 പേര്‍ക്ക് പനി; ആശങ്ക വേണ്ടെന്നു ആരോഗ്യമന്ത്രി, മരുന്നെത്തിക്കാന്‍ പ്രത്യേക വിമാനം

കൊച്ചി: കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയില്‍ കഴിയുന്ന പറവൂര്‍ സ്വദേശിയായ യുവാവിനു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അന്തിമഫലം പുനൈയിലെ ദേശീയ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില്‍ നിന്നു ലഭിച്ചതിനെത്തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്. നിപ്പയെ നേരിടാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരു ഭയപ്പെടേണ്ടേതില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പിനു ധൈര്യമുണ്ട്. നിപ്പയാണെന്ന സംശയം ഉയര്‍ന്നഘട്ടത്തില്‍ തന്നെ രോഗം പകരാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടെ ആറംഗസംഘം കൊച്ചിയിലെത്തി. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഓസ്‌ട്രേലിയന്‍ മരുന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ എത്തിക്കും. രോഗിയുമായ ബന്ധപ്പെട്ട നാല് പേര്‍ക്ക് ഇപ്പോള്‍ പനിയുണ്ട്. രോഗിയെ നേരത്തെ പരിചരിച്ച രണ്ടു നഴ്‌സുമാര്‍ക്ക് ഉള്‍പ്പെടെയാണിത്. ഇവരില്‍ ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആരുടെയും…

Read More