റെഡ്മി 7 എ വിപണിയിലേക്ക്

റെഡ്മി 7 എ വിപണിയിലേക്ക്

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ റെഡ്മി 7എ സ്മാര്‍ട്‌ഫോണ്‍ അടുത്തമാസം ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. കെ20, കെ20 പ്രോ ഫോണുകള്‍ക്കൊപ്പമായിരിക്കും റെഡ്മി 7എ ഫോണ്‍ അവതരിപ്പിക്കുക എന്നും വിവരമുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള റെഡ്മി 6എ സ്മാര്‍ട്‌ഫോണിന് പിന്‍ഗാമിയായി റെഡ്മി 7എ എത്തുന്നകാര്യം ഷാവോമി മാനേജിങ് ഡയറക്ടര്‍ മനുകുമാര്‍ ജെയിനാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. ഈ വര്‍ഷം ഏപ്രില്‍ വരെ റെഡ്മി 4എ, 5എ, 6എ ഫോണുകളുടെ 2.36 കോടി യൂണിറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസറുമായെത്തുന്ന റെഡ്മി 7എ ഫോണ്‍ ചില അന്താരാഷ്ട്ര വിപണികളില്‍ ഇതിനോടകം എത്തിയിട്ടുണ്ട്. 5.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി 7എ ഫോണിനുള്ളത്. റെഡ്മി 6എയില്‍ നിന്നും വ്യത്യസ്തമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. റെഡ്മി 6എയില്‍ മീഡിയാടെക് പ്രൊസസര്‍ ആണുള്ളത്. മൂന്ന് ജിബി…

Read More

മനമറിയുന്നോള്..ജോഷിയുടെ പൊറിഞ്ചു മറിയം ജോസിലെ ഗാനം ഹിറ്റിലേക്ക്

മനമറിയുന്നോള്..ജോഷിയുടെ പൊറിഞ്ചു മറിയം ജോസിലെ ഗാനം ഹിറ്റിലേക്ക്

മലയാളത്തിന്റെ മാസ്റ്റര്‍ ഡയറക്ടറായ ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. മനമറിയുന്നോള് എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എവുതിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയും സംഗീതം നല്‍കിയിരിക്കുന്നത് ജേക്‌സ് ബിജോയും ആണ്. വിജയ് യേശുദാസും സച്ചിന്‍ രാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് ശ്യാം ശശിധരന്‍ ആണ്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യാന്‍ പോകുന്നത്.

Read More

അഹാനയുടെ നാളുകള്‍; മാലാ പാര്‍വ്വതി പറയുന്നു

അഹാനയുടെ നാളുകള്‍; മാലാ പാര്‍വ്വതി പറയുന്നു

ടൊവിനോ തോമസ്-അഹാന കൃഷ്ണ എന്നീ താരജോഡികള്‍ ഒന്നിച്ച ലൂക്ക തിയ്യറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ചിത്രത്തിലെ അഹാനയുടെ പ്രകടനത്തെ പ്രശംസിച്ച് നടി മാലാ പാര്‍വതി പങ്കുവച്ച കുറിപ്പും അതിന് അഹാന നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലൂക്ക കാണും മുന്‍പ് എന്റെ പ്രസ്താവനയെ വിലയിരുത്തരുത്. സിനിമാ ഇന്‍ഡസ്ട്രി ഇനി ഭരിക്കുക അഹാനയാകും. എന്തൊരു പ്രകടനമാണ്. ഇക്കുറി സംസ്ഥാന അവാര്‍ഡ് അഹാനക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു-പാര്‍വ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന് താഴ നന്ദി പറഞ്ഞ് അഹാനയും കമന്റ് ചെയ്തിട്ടുണ്ട്. മാം ഇത് കണ്ണീരോടെയാണ് ഞാന്‍ ഇത് വായിച്ചത്..ഒരുപാട് നന്ദി…ഇതാണെല്ലാം അഹാന കുറിച്ചു. കൂടാതെ പോസ്റ്റ് പങ്കുവെച്ച് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ: ഇന്നലെ വാട്‌സ്ആപ്പില്‍ ഏതാണ്ട് പത്തിലധികം ആളുകള്‍ എനിക്ക് മാലാ മാമിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നിട്ടുണ്ട്. പറഞ്ഞറിയിക്കാനാകുന്നതിലും…

Read More

സ്മാര്‍ട്ട് ഫോണ്‍ വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സ്മാര്‍ട്ട് ഫോണ്‍ വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഫോണ്‍ സ്‌ക്രീനുകള്‍ വിരലടയാളവും മെഴുക്കും അഴുക്കും പിടിച്ചും വൃത്തികേടാവാറുണ്ട്. അത്തരം സാധ്യതകള്‍ ഒഴിവാക്കാന്‍ പ്രയാസവുമാണ്. അതിനാല്‍ ഫോണുകള്‍ സമയാസമയം വൃത്തിയാക്കുക തന്നെ വേണം. അതിന് ചിലപ്പോള്‍ ഫോണ്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിലും ജീന്‍സിലുമെല്ലാം തുടയ്ക്കുകയാവും നിങ്ങളുടെ പതിവ്. എന്നാല്‍ ശരിയായ രീതിയില്‍ ഫോണ്‍ വൃത്തിയാക്കുന്നത് അങ്ങനെ ഒന്നുമല്ല. അതിന് തുച്ഛമായ ചിലവുണ്ടെന്ന് മാത്രം. ഫോണുകള്‍ ഫോണുകളാണെന്ന് മറന്നുപോവരുത്. അതിനാല്‍ തന്നെ മറ്റ് വസ്തുക്കള്‍ വൃത്തിയാക്കുന്നതിനുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ഉദാഹരണത്തിന്, വിന്‍ഡോ ക്ലീനര്‍, കിച്ചന്‍ ക്ലീനര്‍, പേപര്‍ ടവല്‍, റബിങ് ആല്‍ക്കഹോള്‍, മേക്ക് അപ്പ് റിമൂവര്‍, ശക്തിയേറിയ വായു, പാത്രങ്ങള്‍ കഴുകുന്ന സോപ്പ്, ഹാന്റ് വാഷ്, വിനാഗിരി തുടങ്ങിയ വസ്തുക്കള്‍ കൊണ്ടൊന്നും ഫോണോ അതിന്റെ സ്‌ക്രീനോ വൃത്തിയാക്കാന്‍ ശ്രമിക്കരുത്. കാഠിന്യമേറിയ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാവാം ഇക്കൂട്ടത്തില്‍ പല ഉല്‍പ്പന്നങ്ങളും നിര്‍മിച്ചിരിക്കുന്നത്. സോപ്പും, വിന്‍ഡോ ക്ലീനറും, മേക്ക് അപ്പ്…

Read More

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലാഭത്തില്‍ തന്നെ; പ്രളയക്കാലത്തും മികച്ച നേട്ടം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലാഭത്തില്‍ തന്നെ; പ്രളയക്കാലത്തും മികച്ച നേട്ടം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി(സിയാല്‍)ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 166.92 കോടി ലാഭം. 650.34 കോടിയുടെ ആകെ വിറ്റുവരവാണ് ഉണ്ടായത്. ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷത വഹിച്ച സിയാല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് കേരളത്തില്‍ പ്രളയം ആഞ്ഞടിച്ചത്. ഈ സമയത്ത് നീണ്ട 15 ദിവസത്തോളം വിമാനത്താവളം അടച്ചിട്ടിരുന്നു. വിമാനത്താവളത്തിലും വെള്ളം കയറിയ നിലയിലായിരുന്നു. എന്നിട്ടും വിറ്റുവരവില്‍ 17.52 ശതമാനം നേട്ടമുണ്ടാക്കാനായി. ലാഭത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വ്വീസസ് ലിമിറ്റഡിന്റെ കൂടി വിറ്റുവരവ് ചേര്‍ത്താല്‍ ആകെ വിറ്റുവരവ് 807.36 കോടിയാണ്. 2017-18 കാലത്ത് 701.13 കോടിയായിരുന്നു ഇത്. ആ കാലത്തെ അറ്റാദായം 184.77 കോടിയായിരുന്നത് ഇക്കുറി 240.33 കോടിയായി ഉയര്‍ന്നു. കേരള സര്‍ക്കാറിന് 32.41 ശതമാനം ഓഹരിയുള്ളതാണ് സിയാല്‍…

Read More

ദാമ്പത്യ വിജയത്തില്‍ ക്ഷമയുടെ സ്ഥാനം

ദാമ്പത്യ വിജയത്തില്‍ ക്ഷമയുടെ സ്ഥാനം

ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളെ നേരിടുന്നതില്‍ പലപ്പോഴും നമ്മള്‍  പരാജയപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നമ്മളില്‍ പലരും എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ ചെയ്യുകയാണ് പതിവ്. അതിനുപകരം ഒരല്പം ക്ഷമയും സാവകാശവും പുലര്‍ത്തി വിവേകപൂര്‍വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു പ്രതിസന്ധിയെയും വിജയപൂര്‍വം തരണം ചെയ്യാന്‍ നമുക്കുകഴിയും. ഒരു ഗ്രാമത്തില്‍ ഒരു മാതൃകാ കുടുംബം ജീവിച്ചിരുന്നു. സ്‌നേഹവും നന്മയും നിറഞ്ഞ അവരുടെ ജീവിതത്തില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ആ ഗ്രാമം മുഴുവന്‍ ശാന്തിയോടും സാമാധാനത്തോടും ജീവിച്ചുപോന്നു. ആ ദമ്പതിമാരുടെ മുപ്പതാം വിവാഹവാര്‍ഷികത്തിന് നാട്ടുകാരെല്ലാം ചേര്‍ന്ന് വിപുലമായരീതിയില്‍ ആഘോഷമൊരുക്കി. ഒരാള്‍ ആ ദമ്പതിമാരോട് ചോദിച്ചു: വിവാഹശേഷം നിങ്ങള്‍ തമ്മില്‍ ഒരിക്കല്‍പ്പോലും വഴക്കിട്ടിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. അതിന്റെ രഹസ്യമെന്താണ്? ഭാര്യ പറഞ്ഞു: അത്ര വലിയ രഹസ്യമൊന്നും ഇതിന്റെ പിന്നിലില്ല. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഞങ്ങളൊരു ഉല്ലാസയാത്രയ്ക്കുപോയി. ഭാണ്ഡങ്ങള്‍ ചുമക്കാന്‍…

Read More

ശരീരത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് എളുപ്പത്തില്‍ മാറ്റാം

ശരീരത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് എളുപ്പത്തില്‍ മാറ്റാം

പ്രസവശേഷം മിക്ക സ്ത്രീകളിലും കണ്ട് വരുന്ന ഒന്നാണ് സ്ട്രെച്ച്മാര്‍ക്സ്. സ്ത്രീകളുടെ സൗന്ദര്യത്തെയും ആത്മവിശ്വാസത്തെയും ഇല്ലാതാക്കുന്നതാണ് ഈ സ്ട്രെച്ച് മാര്‍ക്സ്. വയറിലെ സ്‌ട്രെച്ച്മാര്‍ക്‌സ് മാറാന്‍ പലതരത്തിലുള്ള ക്രീമുകളും എണ്ണകളും പുരട്ടി കാണും. എന്നാല്‍ വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല. സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് ചെറു നാരങ്ങ. സ്ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി പുരട്ടുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഷിയ ബട്ടറില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും. സ്ട്രെച്ച് മാര്‍ക്സുള്ള ഭാ?ഗത്ത് ഷിയ ബട്ടര്‍ നന്നായി പുരട്ടുക. ദിവസങ്ങള്‍ കൊണ്ട് സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റാന്‍ സഹായിക്കും. ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുളള ഉത്തമ പരിഹാരമാണ് കറ്റാര്‍ വാഴ. പൊള്ളിയ പാട് പോലും ഇല്ലാതാക്കുന്നതിന്…

Read More

സച്ചിനും ഷാരുഖും ട്വിറ്ററില്‍ നേര്‍ക്ക് നേര്‍; ചിരിപടര്‍ത്തിയ കമന്റുകള്‍

സച്ചിനും ഷാരുഖും ട്വിറ്ററില്‍ നേര്‍ക്ക് നേര്‍; ചിരിപടര്‍ത്തിയ കമന്റുകള്‍

സിനിമയില്‍ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. താരങ്ങളുള്‍പ്പടെ നിരവധി പേരാണ് ഷാരൂഖിന് ആശംസകള്‍ അറിയിച്ചത്. ഇക്കൂട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പങ്കുവച്ച ട്രോള്‍ ആശംസയും അതിന് കിങ് ഖാന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. തന്റെ കന്നിചിത്രം ദീവാനയിലെ എന്‍ട്രീ സീന്‍ പുനരാവിഷ്‌കരിച്ചുകൊണ്ട് ഷാറുഖ് പങ്കുവച്ച ഒരു വിഡിയോ ഷെയര്‍ ചെയ്താണ് സച്ചിന്‍ ആശംസ കുറിച്ചത്. ഷാറൂഖ് അഭിനയിച്ച സിനിമകളായ ബാസീഗാര്‍, ചക് ദേ, ജബ് തക് ഹെയ് ജാന്‍ എന്നിവയുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തുള്ളതായിരുന്നു സച്ചിന്റെ ആശംസ. ദീവാനയിലെ സീനിലേത് പോലെ ബൈക്ക് ഓടിച്ച് വന്നായിരുന്നു ഷാരൂഖ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ വീഡിയോ പുറത്തുവിട്ടത്. തന്റെ ജീവിതത്തിന്റെ പകുതിയോളം സിനിമയിലാണ് ചെലവഴിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഷാറൂഖ് ഇത്രയുംനാള്‍ തന്നെ സഹിച്ചതിനും പിന്തുണച്ചതിനും ആരാധകര്‍ക്ക് നന്ദി പറഞ്ഞു. കൂടാതെ ഇപ്പോള്‍ ഹെല്‍മെറ്റില്ലെങ്കിലും ബൈക്ക്…

Read More

തോല്‍പ്പിക്കാനാകില്ല; അമല പോളിന്റെ കുറിപ്പ് വൈറല്‍

തോല്‍പ്പിക്കാനാകില്ല; അമല പോളിന്റെ കുറിപ്പ് വൈറല്‍

അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ആടൈ. ചിത്രത്തിന്റ ട്രെയിലറിനും പോസ്റ്ററുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടിരിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെയാണ് അമലാ പോള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഞാന്‍ പോരാടും, അതിജീവിക്കും. തടസങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാനാകില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്… ആടൈ… അമല എഴുതിയിരിക്കുന്നു. ജൂലൈ 19 ന് ചിത്രം തിയെറ്ററുകളിലെത്തും.

Read More

ജല ഉപവാസം ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ജല ഉപവാസം ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ആരോഗ്യകരമായ മാറ്റങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കുന്നതിനുവേണ്ടി ധാരാളം ഭക്ഷണചര്യകള്‍ പലരും പരീക്ഷിച്ചിട്ടുണ്ട്. ജല ഉപവാസം ഒരു ഭക്ഷ്യചര്യ മാത്രമല്ല, എന്നാല്‍ ഒരു സമ്പൂര്‍ണ്ണ ഉപവാസമാണെന്ന് കാണുവാനാകും. ഉപവാസ കാലയളവില്‍ വെള്ളംമാത്രം കുടിക്കുകയും മറ്റൊന്നുംതന്നെ ആഹരിക്കാതിരിക്കുകയുമാണ് ഈ ചര്യയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. പട്ടിണി കിടക്കുക എന്ന് പറഞ്ഞാല്‍ ഇതല്ലേ എന്ന് ഒരാളിന് തോന്നാം. ഇതിലെ രസകരമായ കാര്യം, ശരീരത്തെ വിഷവിമുക്തമാക്കുന്നതിനും ചികിത്സാപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനും ജല ഉപവാസം ശുപാര്‍ശ ചെയ്യപ്പെടാറുണ്ട് എന്നതാണ്. ധാരാളം പ്രയോജനങ്ങള്‍ നിലകൊള്ളുന്നതിനാല്‍, ആയുര്‍വ്വേദവും പ്രകൃതിചികിത്സയും ഇത്തരത്തിലുള്ള ഉപവാസത്തെ പ്രോത്സാഹിപ്പിക്കുന്നു. സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനുവേണ്ടി ശസ്ത്രക്രിയയ്ക്ക് മുന്‍പ് ദിവസത്തിന്റെ പകുതിയോളം സമയം ജല ഉപവാസം അനുവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാറുണ്ട്.

Read More