ഏരിയലിന് ഗിന്നസ് റെക്കോഡ്

ഏരിയലിന് ഗിന്നസ് റെക്കോഡ്

കൊച്ചി: ഏരിയലിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ് സര്‍ട്ടിഫിക്കേഷന്‍സ്. ആണ്‍കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ സണ്‍സ് ഷെയര്‍ ദി ലോഡിനാണ് അവാര്‍ഡ്. അലക്കു ജോലി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രം ഉള്ളതല്ലെന്നും അലക്കുഭാരം ആണ്‍കുട്ടികള്‍ക്കു കൂടി വീതിക്കണമെന്നും ഉള്ള ആശയത്തോടെ പി ആന്‍ഡ് ജിയുടെ പ്രധാന ബ്രാന്‍ഡായ ഏരിയല്‍ നടത്തിയ സണ്‍സ് ഷെയര്‍ ദി ലോഡ് എന്ന സംരംഭത്തിനാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കേഷന്‍. ഗാര്‍ഹിക സ്ത്രീ പുരുഷ വിവേചനത്തിന് എതിരായിരുന്നു സണ്‍സ് ഷെയര്‍ ദി ലോഡ് പദ്ധതി. ഭാവി തലമുറയ്ക്ക് വീടുകളില്‍ തുല്യപങ്കാളിത്തം എന്ന പാഠം ഉള്‍ക്കൊള്ളാനും ഇതു വഴി സാധിച്ചു. ഇക്കൊല്ലം ജനുവരിയില്‍ ആരംഭിച്ച പ്രോജക്റ്റിന്റെ സമാപനത്തോട നുബന്ധിച്ച് നടത്തിയ അലക്കുപാഠം പരിപാടിയില്‍ 400-ലേറെ ആണ്‍കുട്ടികള്‍ പങ്കെടുത്തു. ഈ ഏറ്റവും വലിയ അലക്കുപാഠം ആണ് ഏരിയലിന് ഗിന്നസ് അവാര്‍ഡു നേടി കൊടുത്തത്….

Read More

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ!…

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ!…

17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം പ്രവചിച്ച് വിവിധ എക്സിറ്റ് ഫലങ്ങള്‍. അഞ്ചോളം എക്സിറ്റ്പോള്‍ ഫലങ്ങളില്‍ 280 മുതല്‍ 310 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നാണ് പ്രവചനം. റിപ്പബ്ലിക്- സീ വോട്ടര്‍ എന്‍.ഡി.എ- 287, യു.പി.എ- 128, മറ്റുള്ളവര്‍-127 ടൈംസ് നൗ- വി.എം.ആര്‍ എന്‍.ഡി.എ-306, യു.പി.എ -132, മറ്റുള്ളവര്‍-104 ജാന്‍ കീ ബാത്ത് എന്‍.ഡി.എ- 305, യു.പി.എ- 124, മറ്റുള്ളവര്‍-124 എന്‍.ഡി.ടി.വി എന്‍.ഡി.എ-306, യു.പി.എ-124, മറ്റുള്ളവര്‍-112, ന്യൂസ് എക്സ് എന്‍.ഡി.എ- 298, യു.പി.എ- 117, മറ്റുള്ളവര്‍-127 ന്യൂസ് നാഷന്‍ എന്‍.ഡി.എ-282-290, യു.പി.എ- 118-126, മറ്റുള്ളവര്‍-112

Read More

മോദി നുണയനായ ലാമ; മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

മോദി നുണയനായ ലാമ; മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

ന്യൂഡല്‍ഹി: മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശത്തെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ദ് ലൈ ലാമ (നുണയനായ ലാമ) എന്നാണ് മോദിയെ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. വസ്ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന് ഷോയ്ക്കും പണം മുടക്കുന്ന, ഒരു പഴ്‌സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി മോദിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കളിയാക്കി. കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണു മോദി എത്തിയത്. കാവിയുടുത്തു ഗുഹയില്‍ പ്രാര്‍ഥിക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഒരു കിലോമീറ്ററോളം മല നടന്നു കയറിയാണ് ആധുനിക സൗകര്യങ്ങളുള്ള ഗുഹയിലെത്തിയത്. മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടര്‍മാരെ സ്വീധിനിക്കാനുള്ള മോദിയുടെ നീക്കമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും രംഗത്തെത്തി. [embedyt] https://www.youtube.com/watch?v=FtltmUtRRJA[/embedyt]

Read More