വടകരയില്‍ സിപിഎം വിമത സ്ഥാനാര്‍ഥിയ്ക്ക് വെട്ടേറ്റു

വടകരയില്‍ സിപിഎം വിമത സ്ഥാനാര്‍ഥിയ്ക്ക് വെട്ടേറ്റു

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സി.ഒ.ടി നസീറിനു(37) വെട്ടേറ്റു. തലശേരി കായ്യത്ത് റോഡില്‍ ശനിയാഴ്ച വൈകിട്ടാണ് അക്രമമുണ്ടായത്. തലശേരിയിലെ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു നസീര്‍. സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കുമാണു പരുക്ക്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കു കൊണ്ടുപോയി. സിപിഎം അംഗത്വ അപേക്ഷാ ഫോമില്‍ മതമെന്ന കോളം ഉള്‍പ്പെടുത്തിയതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് നസീര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തായത്. നേരത്തേ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. കേസില്‍ പ്രതിയല്ലെന്നും തന്നെ കുടുക്കിയതാണെന്നും നസീര്‍ പിന്നീട് ഉമ്മന്‍ചാണ്ടിയെ നേരിട്ടു കണ്ടു ബോധ്യപ്പെടുത്തിയിരുന്നു. സിപിഎമ്മിനെതിരെ മുന്‍പ് ഫെയ്‌സ്ബുക് പോസ്റ്റിട്ടതും വിവാദമായിരുന്നു. പാര്‍ട്ടി വിട്ടതിനു ശേഷം ഇതിനു മുന്‍പ് രണ്ടു തവണ…

Read More

ഗാന്ധി ഘാതകന് വീരപരിവേഷം: ഒറ്റയാള്‍ പ്രതിഷേധവുമായി എബി ജെ. ജോസ്

ഗാന്ധി ഘാതകന് വീരപരിവേഷം: ഒറ്റയാള്‍ പ്രതിഷേധവുമായി എബി ജെ. ജോസ്

കോട്ടയം: ഗാന്ധി ഘാതകന് വീരപരിവേഷം നല്‍കുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നിലപാടിനെതിരെ പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തി. ഗാന്ധിജിയെ വിമര്‍ശിച്ചോളൂ, അധിക്ഷേപമരുതെന്ന പ്ലക്കാര്‍ഡുമേന്തിയായിരുന്നു എബിയുടെ ഒറ്റയാള്‍ പ്രതിഷേധം. കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുന്നത് തലമുറകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. മറ്റൊരാളുടെ ജീവന്‍ കവരുന്നത് ഭീകരപ്രവര്‍ത്തനം തന്നെയാണ്. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു ഗാന്ധിജി പറഞ്ഞപോലെ പറയാന്‍ ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു നേതാവിനും പറയാന്‍ സാധിക്കുകയില്ല. കമാണ്‍ഡോകളുടെ തോക്കുകള്‍ക്കിടയില്‍ നിന്ന് വീരവാദം മുഴക്കുന്ന നേതാക്കളാണ് നമുക്ക് മുന്നിലുള്ളത്. ഗാന്ധി ഘാതകന് വീരപരിവേഷം നല്‍കിയവര്‍ അജ്മല്‍ കസബിനെയും ബില്‍ ലാദനെയും വീരന്മാരായി കരുതുന്നവരാണ്. ഗാന്ധിജി പഠിപ്പിച്ചത് അഹിംസയുടെ മാര്‍ഗ്ഗമാണ്. ഗാന്ധിജിയെ ആശയപരമായി എതിര്‍ക്കാനാവാത്തവരാണ് ഹിംസയുടെ പ്രവാചകരായി രംഗത്ത് വന്നിരിക്കുന്നത്. ഹിംസയുടെ…

Read More

520 വനിതകള്‍ക്കൊപ്പം ഒരു മെഗാ മാര്‍ഗ്ഗം കളിക്ക് ഒരുങ്ങി മോഹന്‍ലാല്‍; ഒപ്പം സലിം കുമാറും, ഹരീഷ് കണാരനും

520 വനിതകള്‍ക്കൊപ്പം ഒരു മെഗാ മാര്‍ഗ്ഗം കളിക്ക് ഒരുങ്ങി മോഹന്‍ലാല്‍; ഒപ്പം സലിം കുമാറും, ഹരീഷ് കണാരനും

പ്രേക്ഷകര്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വൈറലായിരുന്നു. ചട്ടയും മുണ്ടുമുടുത്ത് ലിപ്സ്റ്റിക് ഒക്കെ ഇട്ടുകൊണ്ട് മാര്‍ഗ്ഗം കളി കളിക്കുന്ന പോസില്‍ ഇട്ടിമാണിയായി ലാലേട്ടനെ നമ്മള്‍ കണ്ടു. ഇന്നിതാ ശരിക്കും ഒരു മെഗാ മാര്‍ഗ്ഗം കളിക്കൊരുങ്ങുകയാണ് ഇട്ടിമാണിയും സംഘവും. മാളയിലെ സെന്റ്. ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മോഹന്‍ലാല്‍ 520 വനിതകള്‍ക്കൊപ്പം ഒരു മെഗാ മാര്‍ഗ്ഗം കളിക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. കൂടെ ചുവട് വയ്ക്കാന്‍ സലിം കുമാറും, ഹരീഷ് കണാരനും, ബിഗ് ബോസ്സ് സുരേഷുമുണ്ട്. ഇട്ടിമാണിയുടെ ഷൂട്ടിംഗ് രംഗമായാണ് ഈ മെഗാ മാര്‍ഗ്ഗം കളി ചിത്രീകരിക്കുന്നത്. മാള ഇടവക കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ മെഗാ മാര്‍ഗ്ഗം കളി ഓണ്‍ലൈനില്‍ കണ്ട് ഇഷ്ടപ്പെട്ട മാള സ്വദേശി കൂടിയായ സംവിധായകന്‍ ജിബി…

Read More

രുദ്ര ഗുഹ സാധാരണ ഗുഹയല്ലാ!… പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം, 24 മണിക്കൂറും പരിചാരകന്‍, ടെലഫോണ്‍, വൈദ്യുതി തുടങ്ങി ആധുനിക സൗകര്യങ്ങള്‍

രുദ്ര ഗുഹ സാധാരണ ഗുഹയല്ലാ!… പ്രാതല്‍, ഉച്ച ഭക്ഷണം, വൈകിട്ട് ചായ, അത്താഴം, 24 മണിക്കൂറും പരിചാരകന്‍, ടെലഫോണ്‍, വൈദ്യുതി തുടങ്ങി ആധുനിക സൗകര്യങ്ങള്‍

കേദാര്‍നാഥ്: പൊതുതെരഞ്ഞെടുപ്പിന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാന്ത ധ്യാനത്തിനെത്തിയതോടെ കേദാര്‍നാഥിലെ രുദ്ര ഗുഹയും പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുകയാണ്. ഗൂഗിളിലും മറ്റും ഏവരും തിരയുന്നത് രുദ്ര ഗുഹയുടെ സവിശേഷതകളും പ്രത്യേകതകളും എന്താണെന്നതാണ്. ‘രുദ്ര’യിലെ ഏകാന്ത ധ്യാനത്തിന്റെ വിവരങ്ങളറിയാന്‍ ശ്രമിക്കുന്നവരും കുറവല്ല. കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമിറ്റര്‍ മുകളിലേക്ക് നടന്നാണ് രുദ്ര ഗുഹയിലെത്തേണ്ടത്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ ഗുഹയായിട്ടല്ല ഇത് നിര്‍മ്മിച്ചത്. ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്. ഹിമാലയത്തില്‍ ഏകാന്ത ധ്യാനത്തിനെത്തുന്നവര്‍ക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതിനായി…

Read More