ജീവന്‍ പണയപ്പെടുത്തി മാമാങ്കം; ചിത്രീകരണ രംഗങ്ങള്‍ പുറത്ത്

ജീവന്‍ പണയപ്പെടുത്തി മാമാങ്കം; ചിത്രീകരണ രംഗങ്ങള്‍ പുറത്ത്

വിവാദങ്ങള്‍ താണ്ടിയൊരുങ്ങുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകര്‍. എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ജീവന്‍ പണയം വെച്ചു നടത്തുന്ന സിനിമയുടെ ചിത്രീകരണ രംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകാണ്. സിനിമയിലെ സംഘടന രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 18 ഏക്കര്‍ വിസ്തൃതിയില്‍ ചിത്രത്തിനായുള്ള കൂറ്റന്‍ സെറ്റാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് വര്‍ക്ക്. കണ്ണൂര്‍, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി, എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അവസാനത്തെ വലിയ ഷെഡ്യൂളിലേക്ക് അടുക്കുകയാണ് മാമാങ്കം. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥ പറയുന്ന സിനിമയില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദനുമുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്നത് ആകാംക്ഷയേറ്റുന്നു. കനിഹയും അനു സിത്താരയുമാണ് പ്രധാന…

Read More

ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട!… ഒടുവിലാ മിടുക്കനെ കണ്ടെത്തി

ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട!… ഒടുവിലാ മിടുക്കനെ കണ്ടെത്തി

കൊല്ലം: എസ്എസ്എല്‍സി ഫലം പുറത്തു വന്നതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ കൗതുക സംഭവങ്ങളേറെയാണ്. ഇതില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു ചിത്രം ഏറെ കൗതുകമുള്ളതായിരുന്നു. ‘ഞാന്‍ ജോഷിന്‍, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6 എ പ്ലസ്, 2 എ, 2 ബി പ്ലസ് കിട്ടി. എന്‍ബി: ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട’ എന്ന് ഒരു കാഡ്‌ബോഡില്‍ എഴുതി വൈദ്യുതി പോസ്റ്റില്‍ തൂക്കിയ ചിത്രമാണ് വൈറലായത്. കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഒക്കെ ചിത്രം വൈറലായി. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് മെംബറായ സിബി ബോണി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വൈറലായത്. ‘മോനേ ജോഷിനെ… നിന്റെ അഡ്രസ് പറയെടാ… നിനക്കൊരു സമ്മാനം വീട്ടില്‍ വരാതെ ഈ മെമ്പര്‍ അയച്ചുതരുമെടാ…;’ എന്ന അടിക്കുറിപ്പോടെയായിരുന്നു സിബി ഈ ചിത്രം പോസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഈ മിടുക്കന്‍ ആരാണെന്ന് അന്വേഷിച്ചുള്ള…

Read More

‘തോക്ക് തോല്‍ക്കും കാലംവരെ, വാക്കു തോല്‍ക്കില്ലെടോ’, പാട്ട് കോപ്പിയടിച്ചെന്ന് രശ്മി; എസ്എഫ്‌ഐയെ ഫെയ്‌സ്ബുക്ക് കുടുക്കി

‘തോക്ക് തോല്‍ക്കും കാലംവരെ, വാക്കു തോല്‍ക്കില്ലെടോ’, പാട്ട് കോപ്പിയടിച്ചെന്ന് രശ്മി; എസ്എഫ്‌ഐയെ ഫെയ്‌സ്ബുക്ക് കുടുക്കി

ഗായിക രശ്മി സതീഷിന്റെ പകര്‍പ്പവകാശ ലംഘനം ആരോപണത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്കാരായ വിദ്യാര്‍ഥികള്‍ ഒരുക്കിയ സംഗീതവിഡിയോ ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കം ചെയ്തു. സര്‍വകലാശാല ഇന്റര്‍സോണ് കലോത്സവത്തോട് അനുബന്ധിച്ച് എസ്എഫ്‌ഐ തയ്യാറാക്കിയ വിഡിയോയാണു നീക്കം ചെയ്തത്. അതേസമയം വിവിധ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. നില്‍പ് സമരം അടക്കമുള്ള വേദികളില്‍ കവിതകള്‍ ചൊല്ലി ആവേശം വിതച്ച ഗായികയാണ് രശ്മി സതീഷ്. വിപ്ലവപ്രസ്ഥാനങ്ങളുടെ ഇഷ്ടഗായിക കൂടിയാണ് രശ്മി. കവി കണ്ണന്‍ സിദ്ധാര്‍ഥ് എഴുതിയ ‘തോക്ക് തോല്‍ക്കും കാലംവരെ, വാക്കു തോല്‍ക്കില്ലെടോ ‘ എന്നു തുടങ്ങുന്ന പടുപാട്ട് എന്ന കവിത രശ്മി സതീഷിന്റെ ബാന്‍ഡ് അനേകം വേദികളില്‍ അവതരിപ്പിച്ചു വരികയാണ്. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് രശ്മി സതീഷ് ഈ കവിത ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ ഈ പാട്ട് ഒരു സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കരാര്‍ ആയതിനു ശേഷമാണ് വിദ്യാര്‍ഥികള്‍ കലോത്സവത്തിനുള്ള വിഡിയോ…

Read More

ഒന്ന് ഷെയര്‍ ചെയ്യു!… ഏഴ് ദിവസം പ്രായമായ കുഞ്ഞുമായി ആംബുലന്‍സ്; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

ഒന്ന് ഷെയര്‍ ചെയ്യു!… ഏഴ് ദിവസം പ്രായമായ കുഞ്ഞുമായി ആംബുലന്‍സ്; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

മലപ്പുറം: പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ നിന്നും ഏഴ് മാസം പ്രായമുള്ള കുട്ടിയെ അമൃത ആശുപത്രിയിലേക്കു ആംബുന്‍സില്‍ കൊണ്ടുവരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിലാണ് കുട്ടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയെ കൊണ്ടുവരുന്നത്. സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ബിഎസ്‌കെ ‘ഹൃദ്യം’ പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് അമൃത ആശുപത്രിയിലേക്കു എത്തിക്കുന്നത്. ലൈഫ് സേവ് ഇ എം എസിന്റെ KL02 BD 8296 എന്ന നമ്പറില്‍ ഉള്ള ഐസിയു, എന്‍ഐസിയു ആംബുലന്‍സാണ് ഇന്നു നാലേകാലോടു കൂടി പുറപ്പെട്ടത്. അതിനായി നിങ്ങളുടെ വാഹനം ഒരു അല്‍പ്പം വേഗത കുറച്ച് കുട്ടിയുമായി വരുന്ന ആംബുലന്‍സിനെ കടത്തിവിടണമെന്ന് ഭാരവാഹികള് അറിയിക്കുന്നു.

Read More