സ്‌കൂളുകളില്‍ അച്ചടക്കം വര്‍ധിപ്പിക്കാന്‍ പൊലീസ്

സ്‌കൂളുകളില്‍ അച്ചടക്കം വര്‍ധിപ്പിക്കാന്‍ പൊലീസ്

ബ്രസീലിയ: ബ്രസീലില്‍ വീണ്ടും കടുത്ത നിയമങ്ങളുമായി തീവ്രവലതുപക്ഷക്കാരനായ പ്രസിഡന്റ് ജോണ്‍ ബോള്‍സൊനാരോ. സ്‌കൂളുകളില്‍ അച്ചടക്കം വര്‍ധിപ്പിക്കുന്നതിനായി പൊലീസിനെ നിയോഗിച്ചതായി ബോള്‍സൊനാരോ അറിയിച്ചു. സ്‌കൂള്‍ യൂണിഫോമിന്റെ കാര്യത്തിലും ഭേദഗതികള്‍ കൊണ്ടുവന്നു. ആണ്‍കുട്ടികള്‍ മുടി നീട്ടി വളര്‍ത്തരുതെന്നും പെണ്‍കുട്ടികള്‍ മുടി പിന്നിക്കെട്ടണമെന്നും നീളംകുറഞ്ഞ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൈനിക സ്‌കൂളുകളില്‍ നടപ്പാക്കുന്ന അച്ചടക്ക നിയമങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബോള്‍സൊനാരോ പറഞ്ഞു. സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സൈനിക ചിട്ട കൊണ്ടുവരുന്നതെന്നാണ് വാദം.

Read More

ഇടത്തിലമ്പലം ബോംബ് സ്‌ഫോടനം; സമഗ്രമായ അന്വേഷണംവേണം: സിപിഎം

ഇടത്തിലമ്പലം ബോംബ് സ്‌ഫോടനം; സമഗ്രമായ അന്വേഷണംവേണം: സിപിഎം

തലശേരി : മണ്ണയാട് ഇടത്തിലമ്പലത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ കാട്‌വെട്ടിത്തെളിക്കുന്ന ജോലിക്കിടെ സ്റ്റീല്‍ബോംബ്‌പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന് മാരകപരിക്കേറ്റ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം തലശേരി  ഏരിയസെക്രട്ടറി എം സി പവിത്രന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെ വിഹാരകേന്ദ്രമാണ് മണ്ണയാട് ഇടത്തിലമ്പലം പ്രദേശം. ജില്ലയിലെ പലസ്ഥലങ്ങളിലേക്കും ബോംബ് നിര്‍മിച്ചു നല്‍കുന്ന സ്ഥലം കൂടിയാണിത്. മണ്ണയാട് പുഴക്കരയില്‍ ബോംബ്‌നിര്‍മിക്കുമ്പോഴുള്ള സ്‌ഫോടനത്തില്‍ ഒരു ആര്‍എസ്എസുകാരന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവമടക്കം നേരത്തെയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ സ്‌ഫോടനമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുനിന്നാണ് ഏതാനും മാസംമുമ്പ് ബോംബും മാരകായുധങ്ങളും പൊലീസ് പിടിച്ചത്. തലശേരി പട്ടണത്തിലെ ബിജെപി മണ്ഡലംകമ്മിറ്റി ഓഫീസിനടുത്ത സ്ഥലത്ത് ബോംബ്‌പൊട്ടി മൂന്നുപേര്‍ക്ക് പരിക്കേറ്റത്  കഴിഞ്ഞ ഫെബ്രുവരി 28നാണ്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ബോംബ്‌നിര്‍മാണവും ശേഖരണവും നടക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. സമാധാനം നിലനില്‍കുന്ന സമയത്തുള്ള ബോംബ്‌സ്‌ഫോടനം ജനങ്ങളെയും ഭീതിയിലാക്കിയിട്ടുണ്ട്. ഇടത്തിലമ്പലത്തിലെ സ്‌ഫോടനത്തിനൊപ്പം ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ബോംബ്‌നിര്‍മാണത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് സിപിഐ…

Read More

തലശേരി കള്ളവോട്ട്; വസ്തുതക്ക് നിരക്കാത്ത കെട്ടിച്ചമച്ച നുണക്കഥ എല്‍ഡിഎഫ്

തലശേരി കള്ളവോട്ട്; വസ്തുതക്ക് നിരക്കാത്ത കെട്ടിച്ചമച്ച നുണക്കഥ എല്‍ഡിഎഫ്

തലശേരി: ലോകസഭ തെരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് കള്ളവോട്ട്ചെയ്തെന്ന യുഡിഎഫ് ആരോപണം വസ്തുതക്ക് നിരക്കാത്ത കെട്ടിച്ചമച്ച നുണക്കഥ മാത്രമാണെന്ന് എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ്കമ്മിറ്റിചെയര്‍മാന്‍ സി പി ഷൈജനും ജനറല്‍കണ്‍വീനര്‍ എം സി പവിത്രനും പ്രസ്താവനയില്‍ പറഞ്ഞു. കള്ളവോട്ട് ആരോപണത്തിലൂടെ തലശേരിയിലെ പ്രബുദ്ധരായ വോട്ടര്‍മാരെയാണ് യുഡിഎഫ് അപമാനിച്ചിരിക്കുന്നത്. മണ്ഡലത്തിലെ 165 ബൂത്തിലും വിവിധ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുണ്ടായിരുന്നു. ഇപ്പോള്‍ ആരോപിക്കുന്നത് പോലെ ഒരു യുഡിഎഫ് ഏജന്റും പോളിങ്ങ് ബൂത്തില്‍ ആള്‍മാറാട്ടം നടത്തി വോട്ട്ചെയ്തെന്ന പരാതി പ്രിസൈഡിങ്ങ് ഓഫീസര്‍മാരോട് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസമോ തൊട്ടടുത്ത ദിവസങ്ങളിലോ ഒരു പരാതിയുമില്ലാത്ത യുഡിഎഫ് ഇപ്പോള്‍ ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്നും ആക്രമിച്ചെന്നും പറയുന്നത് പരാജയംമുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യം മാത്രമാണ്. കള്ളവോട്ട് ആരോപണത്തിലൂടെ ജനപ്രതിനിധികളെയടക്കം അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമാണ് യുഡിഎഫ് ശ്രമിച്ചത്. യുഡിഎഫിന്റെ തരംതാണ ഇത്തരം കള്ള പ്രചാരവേല ജനങ്ങള്‍ തിരിച്ചറിയണമെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും…

Read More