അക്ഷയ തൃതീയ ആഭരണങ്ങളില്‍ തിളങ്ങി പ്ലാറ്റിനം

അക്ഷയ തൃതീയ ആഭരണങ്ങളില്‍ തിളങ്ങി പ്ലാറ്റിനം

കൊച്ചി: അക്ഷയ തൃതീയ പ്രമാണിച്ച് പ്ലാറ്റിനം ഗില്‍ഡ് പുതിയ ആഭരണശേഖരം അവതരിപ്പിച്ചു. 95 ശതമാനം പരിശുദ്ധമാണ് ഈ വെള്ള ലോഹം. അക്ഷയ എന്നാല്‍ അനശ്വരം. പ്ലാറ്റിനവും അനശ്വരമാണെന്ന് പ്ലാറ്റിനം ഗില്‍ഡ് പറയുന്നു. പ്ലാറ്റിനം പരിശുദ്ധിയുടെയും സമ്പത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. കാലാതിവര്‍ത്തിയായ പ്ലാറ്റിനത്തിന്റെ നിറം ഒരിക്കലും മങ്ങാറില്ല. അതിമനോഹരമായി പ്ലാറ്റിനത്തില്‍ രചിച്ച മാലകളും പതക്കങ്ങളും ഉള്‍പ്പെടെ വിപുലമായ ശേഖരമാണ് സ്ത്രീകള്‍ക്കു വേണ്ടി ഒരുക്കിയിട്ടുള്ളത്. പുരുഷന്മാര്‍ക്കു വേണ്ടി ബ്രേയ്‌സ് ലെറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന മാലകളും ഉണ്ട്. പ്ലാറ്റിനം ആഭരണങ്ങളിലൂടെ ഐശ്വര്യപൂര്‍ണമായ ഒരു തുടക്കം കുറിക്കാമെന്ന് കമ്പനി പറയുന്നു. സ്വര്‍ണ്ണത്തേക്കാള്‍ 30 മടങ്ങ് അപൂര്‍വമാണ് പ്ലാറ്റിനം. അതിനാലാണ് പ്ലാറ്റിനം ഇന്ത്യയില്‍ കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്നത്. ആഭരണങ്ങളുടെ കാര്യത്തില്‍ പ്ലാറ്റിനത്തിന് 95 ശതമാനം പരിശുദ്ധിയാ ണുള്ളത്. അമൂല്യവും, പ്ലാറ്റിനം ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിന്, പ്ലാറ്റിനം ഗില്‍ഡ് ഇന്ത്യ, ട്രസ്റ്റ് എവര്‍ അഷ്വറന്‍സ് സര്‍വീസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ…

Read More

വിവലിന്റെ പുതിയ ബോഡി വാഷ് ശ്രേണി

വിവലിന്റെ പുതിയ ബോഡി വാഷ് ശ്രേണി

കൊച്ചി: ഐ ടി സി യുടെ പ്രമുഖ ബ്രാന്‍ഡായ വിവല്‍ പുതിയ ബോഡി വാഷ് വിപണിയിലിറക്കി. ലാവെന്‍ഡര്‍ അല്‍മോണ്ട് ഓയില്‍, മിന്റ് കുക്കുംബര്‍ എന്നീ വേരിയന്റുകളില്‍ ലഭ്യം. ചര്‍മത്തിന് മൃദുത്വം നല്കുന്നതാണ് ലാവെന്‍ഡര്‍ അല്‍മോണ്ട് ഓയില്‍ ബോഡി വാഷ്: ഒപ്പം നീണ്ടു നില്‍ക്കുന്ന സുഗന്ധവും. മിന്റ് കുക്കുംബര്‍ ബോഡിവാഷ് ദിവസം മുഴുവന്‍ നവത്വവും സുഗന്ധവും കുളിര്‍മയും ലഭ്യമാക്കുന്നു. വില 100 മി ലി പായ്ക്കിന് 40 രൂപ.

Read More

കശ്മീരില്‍ ഒരാള്‍പോലും വോട്ടുചെയ്യാതെ 176 ബൂത്ത്!…

കശ്മീരില്‍ ഒരാള്‍പോലും വോട്ടുചെയ്യാതെ 176 ബൂത്ത്!…

ന്യൂഡല്‍ഹി: ജമ്മു -കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടം പൂര്‍ത്തിയായപ്പോള്‍ 172 ബൂത്തില്‍ ഒരാള്‍പോലും വോട്ടുചെയ്യാനെത്തിയില്ലെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ശ്രീനഗര്‍ മണ്ഡലത്തില്‍ 90 ബൂത്തില്‍ ആരും വോട്ടുചെയ്യാനെത്തിയില്ല. ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ബാരാമുള്ളയില്‍ ഒരു വോട്ടുപോലും രേഖപ്പെടുത്താത്ത 20 ബൂത്തുകളാണുള്ളത്. മൂന്നും നാലും ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന അനന്ത്‌നാഗില്‍ ഇത്തരം 65 ബൂത്തുണ്ട്. അനന്ത്‌നാഗില്‍ ഭീകരശല്യം ഏറ്റവും രൂക്ഷമായ പുല്‍വാമ, ഷോപ്പിയാന്‍ മേഖലകളില്‍ അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ജമ്മു മേഖലയിലെ മണ്ഡലങ്ങളായ ജമ്മുവിലും ഉധംപുരിലും 70 ശതമാനത്തിന് മേലെയാണ് പോളിങ്. എന്നാല്‍, താഴ്വരയിലെ മണ്ഡലങ്ങളിലാകട്ടെ തീര്‍ത്തും കുറവ് പോളിങ്ങാണ്. ശ്രീനഗര്‍ മണ്ഡലത്തില്‍ 14.1 ശതമാനം മാത്രമാണ് പോളിങ്. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ 35 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അനന്ത്‌നാഗിനെ അപേക്ഷിച്ച് തീവ്രവാദഭീഷണി കുറഞ്ഞ മേഖലകളാണ് ശ്രീനഗറും ബാരാമുള്ളയും. മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന അനന്ത്‌നാഗില്‍…

Read More

വിനോദ യാത്രക്ക് പോയ സംഘത്തിന് ഭക്ഷ്യ വിഷബാധ; ഒരാള്‍ മരിച്ചു, 13 പേരുടെ നില ഗുരുതരം

വിനോദ യാത്രക്ക് പോയ സംഘത്തിന് ഭക്ഷ്യ വിഷബാധ; ഒരാള്‍ മരിച്ചു, 13 പേരുടെ നില ഗുരുതരം

കൊച്ചി: വിനോദ യാത്രക്ക് പോയ സംഘത്തിലുള്ളവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു. വിഷബാധയേറ്റ 13 പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നായത്തോട് സ്വദേശി നമ്പ്യാരത്തുപറമ്പില്‍ വീട്ടില്‍ എന്‍ പി അനില്‍കുമാര്‍ (30) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു. പുറത്ത് നിന്ന് വേറേ ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് വിഷബാധയേറ്റവര്‍ പറയുന്നത്. ഇടുക്കി രാമക്കല്‍മേട്ടിയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് ഇന്ന് തിരിച്ച് വരും വഴിയാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. വിനോദയാത്ര സംഘത്തില്‍ അങ്കമാലി നായത്തോട് സ്വദേശികളായ മുപ്പതോളം പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെ വിനോദസഞ്ചാര യാത്രക്ക് പോയ സംഘം വൈകിട്ട് തിരിച്ച് വരുവാനാണ് തീരുമാനിച്ചത്. ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ സംഘത്തിലെ 14 പേരെ അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അനില്‍കുമാറിനെ തുടര്‍…

Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 886 ഗ്രാം സ്വര്‍ണവുമായി സുല്‍ത്താന്‍ ബത്തേരി സ്വദേശി കെ നിയാസി (30)നെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. അബുദാബിയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി. കമീഷണര്‍ മധുസൂദനന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച ജ്യൂസറില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത നിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച 2.700 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതിനു പിന്നാലെയാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്.

Read More

ഭീകരാക്രമണം; മദ്രസകള്‍ സര്‍ക്കാര്‍ അധീനതയിലാക്കുമെന്ന് ശ്രീലങ്ക

ഭീകരാക്രമണം; മദ്രസകള്‍ സര്‍ക്കാര്‍ അധീനതയിലാക്കുമെന്ന് ശ്രീലങ്ക

കൊളംബോ: മദ്രസകള്‍ സര്‍ക്കാര്‍ അധീനതയിലാക്കാന്‍ ഒരുങ്ങി ശ്രീലങ്ക. മതസാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലാണ് മദ്രസകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴില്‍ അല്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മദ്രസകളെ പൂര്‍ണനിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചിലും ഹോട്ടലുകളിലുമായി നടന്ന ഒമ്പത് ചാവേറാക്രമണത്തിന് ശേഷം ശ്രീലങ്ക പൂര്‍ണസുരക്ഷയിലാണ്. ആക്രമണത്തില്‍ ഇരുനൂറ്റമ്പതോളംപേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് വിസയില്‍ എത്തി മദ്രസകളില്‍ അധ്യാപനം നടത്തുന്ന എണ്ണൂറോളം പേര്‍ രാജ്യത്ത് ഉണ്ടെന്നും അവരെ ഉടന്‍ നാടുകടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read More