മുന്‍ ധനമന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു

മുന്‍ ധനമന്ത്രി വി വിശ്വനാഥമേനോന്‍ അന്തരിച്ചു

കൊച്ചി: മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു. രാവിലെ എട്ടരയോടെ എറണാകുളം ലക്ഷ്മി ആശുപത്രിയിലായിരുന്നു അന്ത്യം. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വി വിശ്വനാഥ മേനോന്‍ ജനിച്ചത്. എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. അഖില കൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാല്‍ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1940 ല്‍ യുദ്ധ സഹായ ഫണ്ടിന്റെ ധനശേഖരാണാര്‍ഥം ബ്രിട്ടന്റെ ‘യൂണിയന്‍ ജാക്’ പതാക വില്‍പ്പന എറണാകുളത്തെ സ്‌കൂളുകളില്‍ നടത്താന്‍ തീരുമാനിച്ചതിന്…

Read More

ഫോനി ചുഴലിക്കാറ്റ് കരയിലേക്ക്; ഒഡീഷയില്‍ ഒരാള്‍ മരിച്ചു, വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍

ഫോനി ചുഴലിക്കാറ്റ് കരയിലേക്ക്; ഒഡീഷയില്‍ ഒരാള്‍ മരിച്ചു, വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍

  ഭുവനേശ്വര്‍/കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ഒരാള്‍ മരിച്ചു. മരം ദേഹത്ത് വീണാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും ഒഡീഷയിലാണ് ചുഴലിക്കാറ്റ് ഉള്ളത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷ തീരത്ത് വെള്ളപ്പൊക്കം ഉണ്ടായി. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു. 240 കിമീ വേഗതയില്‍ ഫോനി ഒഡീഷന്‍ തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫോനി ബാധിച്ചത്. കാറ്റ് തീരം വിട്ടതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ ഭാഗത്തേക്കാണ് ഫോനി ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്തമായി തുടരും എന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം….

Read More

നീണ്ട പ്രണയത്തിന് പരിസമാപ്തി; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകനും വിവാഹിതരാകുന്നു, ഇരുവര്‍ക്കും ഒരു മകളുണ്ട്

നീണ്ട പ്രണയത്തിന് പരിസമാപ്തി; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകനും വിവാഹിതരാകുന്നു, ഇരുവര്‍ക്കും ഒരു മകളുണ്ട്

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും ഉടന്‍ വിവാഹിതരാകും. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിഞ്ഞതായും ഉടന്‍ വിവാഹമുണ്ടാകുമെന്നാണ് ഇരുവരുടെയും വക്താവ് പറഞ്ഞത്. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും നേവ് എന്ന പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. ജോലിതിരക്കുകള്‍ക്കിടയിലും മകളെ പരിപാലിച്ച് വീട്ടില്‍ തന്നെയായിരുന്നു ക്ലാര്‍ക്ക്. ടി വി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്. താനൊരു ഫെമിനിസ്റ്റാണെങ്കിലും ഗെഫോഡിനോട് വിവാഹാഭ്യര്‍ത്ഥന നടത്തില്ലെന്ന് കഴിഞ്ഞവര്‍ഷം നല്‍കിയ അഭിമുഖത്തില്‍ ജെസീന്ത പറഞ്ഞിരുന്നു.

Read More

പലവന്‍പടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി; ഒരാളുടെ മൃതദേഹം ലഭിച്ചു, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു

പലവന്‍പടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി; ഒരാളുടെ മൃതദേഹം ലഭിച്ചു, ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു

കോതമംഗലം: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. ഒരാളുടെ മൃതദേഹം ലഭിച്ചു. വാടാട്ടുപറ പലവന്‍പടി പുഴയില്‍ കുളിക്കുവാന്‍ ഇറങ്ങിയ എട്ട് പേര്‍ അടങ്ങുന്ന വിദ്യാര്‍ത്ഥി സംഘത്തിനാണ് അപകടം സംഭവിച്ചിരിക്കുന്നത്. എറണാകുളം കാക്കനാട് പള്ളിക്കര സ്വദേശികളായ ഇവര്‍ വിനോദ സഞ്ചാരത്തിനായി വന്നതാണ്. പരിചയമില്ലാത്ത പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയവരില്‍ നാല് പേര്‍ ഒഴുക്കില്‍ അകപ്പെടുകയായിരുന്നു. ഒഴുക്കില്‍ പെട്ട രണ്ട് പേര്‍ നീന്തിക്കയറി രക്ഷപ്പെടുകയും, ഒരാളുടെ മൃതദേഹം നാട്ടുകാരും കോതമംഗലം ഫയര്‍ ഫോഴ്സും ചേര്‍ന്ന് കണ്ടെടുക്കുകയും ചെയ്തു.ഒഴുക്കില്‍ കാണാതായ മറ്റൊരു വിദ്യാര്‍ത്ഥിക്കായി സ്‌കൂബ ടീം തെരച്ചില്‍ തുടരുകയാണ്. [embedyt] https://www.youtube.com/watch?v=pG_W4CijiS4[/embedyt]

Read More