ഞങ്ങളുടെ മകളായിരുന്നു ചുഞ്ചു; ഈ ട്രോള്‍ ഇറക്കുന്നവര്‍ക്ക് അറിയില്ല അവള്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്ന്, ചുഞ്ചു നായരുടെ കുടുംബം പറയുന്നു

ഞങ്ങളുടെ മകളായിരുന്നു ചുഞ്ചു; ഈ ട്രോള്‍ ഇറക്കുന്നവര്‍ക്ക് അറിയില്ല അവള്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്ന്, ചുഞ്ചു നായരുടെ കുടുംബം പറയുന്നു

ചുഞ്ചു നായര്‍ എന്ന പൂച്ച പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ പൊട്ടിപ്പുറപ്പെട്ട ട്രോള്‍ ആഘോഷങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. പൂച്ചയുടെ പേരിന് പിന്നിലുള്ള ജാതിപ്പേര് ചൂണ്ടികാട്ടിയാണ് പലരും ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്. ചില ട്രോളുകളാകട്ടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടുമുണ്ട്. ഇത്തരം ട്രോളുകളെക്കുറിച്ചും പരിഹാസത്തെക്കുറിച്ചും പൂച്ചയുടെ ഉടമസ്ഥ മനോരമന്യൂസ് ഡോട്ട്‌കോമിന് നല്‍കി പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ”ഈ ട്രോള്‍ ഇറക്കുന്നവര്‍ക്കും പരിഹാസം ചൊരിയുന്നവര്‍ക്കും അവള്‍ ഞങ്ങള്‍ക്ക് ആരായിരുന്നുവെന്ന് അറിയില്ല. ഞങ്ങളുടെ മകളായിരുന്നു ചുഞ്ചു. എനിക്ക് രണ്ട് മക്കളുണ്ട്, മൂന്നാമത്തെ മകളായിട്ടാണ് അവളെ ഞങ്ങള്‍ വളര്‍ത്തിയത്. അത്രയേറെ സ്‌നേഹിച്ചും ലാളിച്ചും വളര്‍ത്തിയ പൂച്ചയുടെ മരണം ഞങ്ങളെ ഏറെ വേദനിപ്പിച്ചു. 18 വര്‍ഷമാണ് വീട്ടിലെ ഒരു അംഗമായി അവള്‍ ഒപ്പം കഴിഞ്ഞത്. വീട്ടിലെ പ്രിയപ്പെട്ടവരുടെ മരണവാര്‍ഷികത്തിന് ഓര്‍മപുതുക്കാനായി പരസ്യം നല്‍കുന്നത് സ്വാഭാവികമാണ്. ഞങ്ങളും അതാണു ചെയ്തത്. എന്നാല്‍ ഈ പരസ്യത്തെ എത്ര വികലമായ രീതിയിലാണ് ട്രോള്‍ ചെയ്യാന്‍…

Read More

നിങ്ങള്‍ നടവഴിയിലും ഇടവഴിയിലും നിന്ന് പ്രണയിച്ചവരായിരുന്നോ? ഓര്‍മ്മകളുടെ ആ തിരശ്ശീലയിലേക്കായിരുന്നു അല്‍ഫോന്‍സ് തന്റെ ‘പ്രേമം’എന്ന മാജിക് നിറച്ചു വച്ചത്!… ഹരിമോഹന്‍ എഴുതുന്നു

നിങ്ങള്‍ നടവഴിയിലും ഇടവഴിയിലും നിന്ന് പ്രണയിച്ചവരായിരുന്നോ? ഓര്‍മ്മകളുടെ ആ തിരശ്ശീലയിലേക്കായിരുന്നു അല്‍ഫോന്‍സ് തന്റെ ‘പ്രേമം’എന്ന മാജിക് നിറച്ചു വച്ചത്!… ഹരിമോഹന്‍ എഴുതുന്നു

നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ മനസില്‍ എന്നും പ്രണയത്തിന്റെ വര്‍ണ പകിട്ട് സമ്മാനിക്കുകയാണ് ഇന്നും പ്രേമം.പ്രേമം സിനിമ നാലു വര്‍ഷത്തിലേക്ക് കടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും അത് ആഘോഷിക്കുകയാണ്. ജോര്‍ജും, മലരും, കോയയും, ശംഭുവും, ഗിരിരാജനും, സെലിനും മേരിയും, വിമല്‍ സാറുമെല്ലാം സോഷ്യല്‍ മീഡയയില്‍ അരങ്ങു വാഴുകയാണ്. യുവ സിനിമയ പ്രവര്‍ത്തകന്‍ ഹരി മോഹന്‍ എഴുതുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പ്രണയത്തിന്റെ നാല് വര്‍ഷങ്ങള്‍ ‘നിങ്ങള്‍ നടവഴിയിലും ഇടവഴിയിലും നിന്ന് പ്രണയിച്ചവരായിരുന്നോ? പ്രണയിനിയുടെ നടപ്പ് വഴിയില്‍ തന്റെ പ്രണയ ലേഖനം എറിഞ്ഞുകൊടുത്ത് മറുപടിക്ക് കാത്തിരുന്നവരാണോ? സായാഹ്നങ്ങളില്‍ ബസ് ജാലകങ്ങളില്‍ ഇഷ്ടപ്പെട്ടവളുടെ പുഞ്ചിരി തിരഞ്ഞിരുന്നവരാണോ? ഓരോ നോട്ടത്തിലും കണ്ണിറുക്കിലും പ്രണയം പറഞ്ഞിരുന്നവരായിരുന്നോ? ഇന്നും ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകളും, കൗമാരവും യൗവ്വനവും വളര്‍ത്തിയ പ്രണയനഷ്ടങ്ങളുടെ കാലം നിങ്ങളെ മോഹിപ്പിക്കുണ്ടോ? അവിടെ നിങ്ങളുടെ ഓര്‍മ്മകളുടെ ആ തിരശ്ശീലയിലേക്കായിരുന്നു നാല് വര്‍ഷം മുന്‍പേ അല്‍ഫോന്‍സ് തന്റെ…

Read More

പെരുന്നാള്‍; സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക്

പെരുന്നാള്‍; സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക്

തിരുവനന്തപുരം: റംദാന്‍ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ആറിലേക്കു മാറ്റാന്‍ തീരുമാനിച്ചു. നേരത്തെ ഒന്നിനു തുറക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു. നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.  

Read More

കേവലഭൂരീപക്ഷം കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം: കേരളത്തില്‍ യുഎഡിഎഫ് തരംഗം

കേവലഭൂരീപക്ഷം കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം: കേരളത്തില്‍ യുഎഡിഎഫ് തരംഗം

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞടുപ്പില്‍ കേവലഭൂരിപക്ഷവും കടന്ന് എന്‍ഡിഎയുടെ മുന്നേറ്റം. പത്തരയോടുള്ള സൂചനകളില്‍ എന്‍ഡിഎ 542 ല്‍ 335 സീറ്റിലേക്ക് എന്‍ഡിഎയുടെ ലീഡ് ഉയര്‍ന്നു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഒന്‍പതിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.10 സര്‍വേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 304 സീറ്റ് നേടും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേര്‍ന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികള്‍ 149 സീറ്റുമാണു നേടിയത്. കഴിഞ്ഞദിവസം ഘടകകക്ഷികള്‍ക്ക് ഒരുക്കിയ അത്താഴവിരുന്നില്‍…

Read More

കേരളത്തില്‍ യുഎഡിഎഫിന് ശകതമായ മേല്‍ക്കൈ

കേരളത്തില്‍ യുഎഡിഎഫിന് ശകതമായ മേല്‍ക്കൈ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിലെ ഫലസൂചനകളില്‍ ശക്തമായ മേല്‍ക്കൈയുമായി കേരളത്തില്‍ യുഡിഎഫ്. ഇരുപതില്‍ 18 സീറ്റുകളിലാണ് യുഡിഎഫ് ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്. എല്‍ഡിഎഫ് രണ്ടു സീറ്റിലേക്ക് ചുരുങ്ങി. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ മുന്നിട്ടുനിന്നിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു. വയനാട്ടില്‍ 5000 വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുകയാണ്. രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് കെ.മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും മുന്നിട്ടുനില്‍ക്കുന്നത്. കേരളത്തില്‍ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. എക്‌സിറ്റ് പോളിനെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരളത്തിലെ ആദ്യ ഫലസൂചനകള്‍.

Read More

ആദ്യ ഫലസൂചനകളില്‍ എന്‍ഡിഎ മുന്നില്‍

ആദ്യ ഫലസൂചനകളില്‍ എന്‍ഡിഎ മുന്നില്‍

ഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക്. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ 7 ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11%. കേരളത്തില്‍ മൊത്തം 2 കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ഒരുക്കിയിട്ടുള്ളത്.

Read More

രാജ്യം ആര്‍ക്കൊപ്പം!… വോട്ടെണ്ണല്‍ തുടങ്ങി

രാജ്യം ആര്‍ക്കൊപ്പം!… വോട്ടെണ്ണല്‍ തുടങ്ങി

കൊച്ചി: കൗണ്ടിങ് സെന്ററുകളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നതിനൊപ്പം തന്നെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. മിനിറ്റുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും. രാജ്യം ആരു ഭരിക്കുമെന്നതിന്റെ ഫലസൂചനകള്‍ ഉച്ചയോടെ പുറത്തുവരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ 7 ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11%. കേരളത്തില്‍ മൊത്തം 2 കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ…

Read More

ഭൂരിപക്ഷം 50000ത്തില്‍ കുറയില്ല: എ.എം.ആരിഫ്

ഭൂരിപക്ഷം 50000ത്തില്‍ കുറയില്ല: എ.എം.ആരിഫ്

ആലപ്പുഴ: മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുള്ളതായി ആലപ്പുഴ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ്. 50,000ത്തില്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കും.ഹരിപ്പാടൊഴികെ എല്ലാ നിയോജക മണ്ഡലങ്ങളിലും ലീഡ് നേടുമെന്നും ആരിഫ് പറഞ്ഞു.രാവിലെ 7 മണിയോടെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ആരിഫ് എത്തി.

Read More

ഇന്ത്യ ആര് ഭരിക്കും; വോട്ടെണ്ണല്‍ എട്ട് മണിക്ക് 

ഇന്ത്യ ആര് ഭരിക്കും; വോട്ടെണ്ണല്‍ എട്ട് മണിക്ക് 

ഡല്‍ഹി: ഇനി വരുന്ന അഞ്ച് വര്‍ഷം ഇന്ത്യയെ ഭരിക്കുന്നത് ആരെന്നറിയാന്‍ മണിക്കുറുകള്‍ മാത്രം ബാക്കി.  ഘട്ടങ്ങളിലായി നടന്ന വിധിയെഴുത്തിന്റെ ഫലമറിയാന്‍ മണിക്കുറുകള്‍ മാത്രം . എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്‌സിറ്റ് പോളിനെ തള്ളി അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും സജീവമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 എന്നിങ്ങനെ ഏഴു ഘട്ടങ്ങളിലായാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. രാജ്യം ആരു ഭരിക്കും എന്നതിനൊപ്പം 4 സംസ്ഥാനങ്ങളിലെ ജനവിധിയും അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ആന്ധ്രാപ്രദേശ്, അരുണാചല്‍, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും തമിഴ്നാട് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടന്നു. തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതു മുതല്‍ ഏറെ നാടകീയമായ രംഗങ്ങള്‍ക്കാണു പ്രചാരണവേദി സാക്ഷ്യം വഹിച്ചത്. റഫാല്‍ ആരോപണത്തില്‍ തുടങ്ങി, സിഖ് വിരുദ്ധ കലാപവും…

Read More

താരമണ്ഡലങ്ങളില്‍ താരങ്ങള്‍ പരാജയം ഏറ്റുവാങ്ങുമോ?… ഇന്നസെന്റിന് കാലിടറും, തൃശൂര്‍ സുരേഷ് ഗോപിക്ക് സ്വന്തമാവില്ല

താരമണ്ഡലങ്ങളില്‍ താരങ്ങള്‍ പരാജയം ഏറ്റുവാങ്ങുമോ?… ഇന്നസെന്റിന് കാലിടറും, തൃശൂര്‍ സുരേഷ് ഗോപിക്ക് സ്വന്തമാവില്ല

തിരുവനന്തപുരം: കേരളത്തില്‍ യു ഡി എഫ് തരംഗമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന ദേശീയ മാധ്യമങ്ങളുടെയടക്കം സര്‍വ്വെകള്‍ പ്രവചിച്ചത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ സര്‍വ്വെയും സമാനമായിരുന്നു. താരമണ്ഡലങ്ങളായ തൃശൂരിലും ചാലക്കുടിയിലും താരങ്ങള്‍ പരാജയം ഏറ്റുവാങ്ങുമെന്നാണ് സര്‍വ്വെ പറയുന്നത്. തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസ് വിജയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 39.2 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന് 37.1 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎയ്ക്ക് 21.6 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു. ചാലക്കുടിയില്‍ എല്‍ഡിഎഫിനെ ഞെട്ടിക്കുന്ന സര്‍വെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ എംപിയായ ഇന്നസെന്റിന് കാലിടറും. എല്‍ഡിഎഫിന് 38.6 ശതമാനം വോട്ട് ലഭിക്കമ്പോള്‍ 39.3 ശതമാനം വോട്ടിന്റെ നേരിയ മുന്‍തൂക്കമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ലഭിക്കുക. സുരേഷ് ഗോപിക്ക് 20.8 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വ്വെ…

Read More