ഐ.എം.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘എ ഡേ വിത്ത് ഓട്ടിസം ചില്‍ഡ്രന്‍’

ഐ.എം.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘എ ഡേ വിത്ത് ഓട്ടിസം ചില്‍ഡ്രന്‍’

കോഴിക്കോട്: ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനാചരണത്തിനു മുന്നോടിയായി ഐ.എം.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ എ ഡേ വിത്ത് ഓട്ടിസം ചില്‍ഡ്രന്‍’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട് ഐ.എം.എ ഹാളില്‍ നടക്കുന്ന പരിപാടി നാളെ മൂന്നു മണിയ്ക്ക് കോഴിക്കോട് സബ് കളക്ടര്‍ വിഗ്നേശ്വരി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച്, ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കൗണ്‍സിലിങ് ക്ലാസുകള്‍ നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ആളുകള്‍ പങ്കെടുക്കും. കുട്ടികള്‍ക്കായി സൗജന്യ പഠനോപകരണ വിതരണവും മെഡിക്കല്‍ ചെക്കപ്പും ഉണ്ടായിരിക്കുന്നതാണെന്ന് ഡോ.മിനി പി.എന്‍ (ഡബ്ല്യൂ.ഐ.എം.എ ചെയര്‍പേഴ്‌സണ്‍) ഡോ. കെ സന്ധ്യ കുറുപ്പ്( ഡബ്ല്യൂ.ഐ.എം.എ സെക്രട്ടറി) ഡോ. വിജയറാം പി.ആര്‍( ഐ.എം.എ കോഴിക്കോട് പ്രസിഡന്റ് ), ഡോ. വേണുഗോപാലന്‍ ബി (ഐ.എം.എ സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

Read More

എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല… അമൃത സുരേഷ് പറയുന്നു

എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല… അമൃത സുരേഷ് പറയുന്നു

എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി. അതിനു പിന്നാലെയായിരുന്നു വിവാഹം. പിന്നാലെ കുഞ്ഞു വന്നു. പക്ഷേ എനിക്കൊരു കാര്യം ഉറപ്പിച്ച് പറയാനാകും എന്റെ മകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എന്നെ തിരിച്ചറിയില്ലായിരുന്നു. അമൃത എത്ര മാറിപ്പോയി, ബോള്‍ഡ് ആയി, നന്നായി സംസാരിക്കുന്നല്ലോ എന്നൊക്കെ കേള്‍ക്കാറുണ്ട്. അതെല്ലാം എന്റെ മകള്‍ക്കു വേണ്ടിയായിരുന്നു. ഓരോ കുഞ്ഞുങ്ങളും ചിത്രശലഭങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ മകളും അങ്ങനെ പാറിനടക്കണം. റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുന്നു; അടുത്ത പൊന്‍തൂവല്‍ എഴുതി ചേര്‍ത്ത് ലൂസിഫര്‍! അമ്മ എന്ന നിലയില്‍ അങ്ങനെയൊരു ലോകം അവള്‍ക്കു തീര്‍ക്കാനുള്ള ബാധ്യത എനിക്കുണ്ടെന്നു തോന്നി. അവളുടെ അമ്മ വിഷാദയായ ഒരു കഴിവുമില്ലാത്ത ഒരാളാണ് എന്ന പറച്ചില്‍ കേട്ട് വളരരുത് എന്ന് തീരുമാനിച്ചു. അങ്ങനെയൊരു തോന്നല്‍ മാത്രമാണ് ജീവിതത്തിലേക്ക് മുന്നോട്ടു നയിച്ചത്….

Read More

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി; ഒടുവില്‍ മരണം

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി; ഒടുവില്‍ മരണം

പരവൂര്‍: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി വയോധികന്‍ മരിച്ചു. പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ളയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസ്സായിരുന്നു. ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകില്‍ ഇന്നലെയാണ് ശ്രീധരന്‍പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീധരന്‍പിള്ളയുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നതു കൊണ്ട് കൊലപാതകമാണോയെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെയറിയിച്ചു. പൊലീസ് എത്തി അന്വേഷണം നടത്തുകയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. അപ്പോഴാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണ കാരണമെന്ന് കണ്ടെത്തിയത്.

Read More

ആരാധകരെ ഞെട്ടിച്ച് സാനിയയുടെ അഭ്യാസപ്രകടനം

ആരാധകരെ ഞെട്ടിച്ച് സാനിയയുടെ അഭ്യാസപ്രകടനം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ ഇയ്യപ്പന്റെ മെയ്വഴക്കത്തെക്കുറിച്ചും ഫിറ്റ്‌നെസ്സിനെക്കുറിച്ചും ആരാധകര്‍ക്കോ പ്രേക്ഷകര്‍ക്കോ യാതൊരു സംശയവും ഉണ്ടാകാനിടയില്ല. എന്നാല്‍ താരം സമൂഹമാധ്യമത്തില്‍ പങ്കു വച്ച ഒരു ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. രണ്ടു കൈകളും ഒരു കാലും തറയില്‍ കുത്തി ഒരു കാല്‍ ഉയര്‍ത്തി മുകളിലേക്ക് വച്ചാണ് താരം ഈ ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ഞെട്ടലോടെയാണ് താരത്തിന്റെ ചിത്രം കണ്ട ആരാധകര്‍ പ്രതികരിക്കുന്നത്. ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ ജനാലയോട് ചേര്‍ന്നാണ് താരം ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ഇത് വളരെ ആപകടം നിറഞ്ഞതാണെന്നും ചില ആളുകള്‍ പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രശലഭത്തിന്റെ സ്‌മൈലിയാണ് പടത്തിന്റെ ക്യാപ്ഷനായി സാനിയ ഇട്ടിരിക്കുന്നത്. നേരത്തേ പ്രേതം 2-വില്‍ ഒരുപാട് മെയ്വഴക്കം ആവശ്യമുള്ള രംഗങ്ങള്‍ സാനിയ ചെയ്തിരുന്നു. ഡി4ഡാന്‍സ് എന്ന ഡാന്‍സി റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് സാനിയ…

Read More

റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുന്നു; അടുത്ത പൊന്‍തൂവല്‍ എഴുതി ചേര്‍ത്ത് ലൂസിഫര്‍!

റെക്കോര്‍ഡുകള്‍ തകര്‍ന്നടിയുന്നു; അടുത്ത പൊന്‍തൂവല്‍ എഴുതി ചേര്‍ത്ത് ലൂസിഫര്‍!

മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണ് ലൂസിഫര്‍. മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. എട്ടു ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറിയ ലൂസിഫര്‍ ഇപ്പോള്‍ അടുത്ത റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. തൃശ്ശൂരുകാരുടെ സ്വന്തം തിയേറ്ററായ രാഗത്തില്‍ നിന്നും ഇതിനകം 100 ഹൗസ് ഫുള്‍ ഷോ പൂര്‍ത്തിയായെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫാന്‍സ് പേജുകളിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവന്നത്. ലൂസിഫറിന്റെ പുതിയ നേട്ടത്തെക്കുറിച്ച് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകന് നിറഞ്ഞ കൈയ്യടിയും മികച്ച പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധാന മോഹത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ തുറന്നുപറഞ്ഞ അദ്ദേഹത്തെ പലരും തെറ്റിദ്ധരിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി പകര്‍ന്നാടുമ്‌ബോഴും പിന്നിലെ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പിന്നണിയില്‍ ആരൊക്കെ വേണമെന്ന കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മോളി…

Read More

കള്ളവോട്ട് ആരോപണം; 110 ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്

കള്ളവോട്ട് ആരോപണം; 110 ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്

കാസര്‍കോട്: ലോക് സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉയരുന്ന കാസര്‍കോട് ജില്ലയിലെ 110 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനാണ് യുഡിഎഫിന്റെ തീരുമാനം. 110 ഓളം ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് യുഡിഎഫ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ടായിരുന്നു കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്. ജനപ്രതിനിധികള്‍, മുന്‍പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി – വ്യവസായി പ്രതിനിധികള്‍ എന്നിവരൊക്കെയും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നതിനാല്‍ സിപിഎം കടുത്ത…

Read More