കരുതിയിരിക്കുക!… ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു; കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ കേന്ദ്രം

കരുതിയിരിക്കുക!… ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു; കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ കേന്ദ്രം

ചെന്നൈ: ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറുന്നതായി തമിഴ്‌നാട് കാലാവസ്ഥ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് നിന്ന് അകന്ന് ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാള്‍ തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് അറിയിപ്പ്. തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നും തമിഴ്‌നാട് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച്ചയോടെ തീരം തൊടാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും വരും മണിക്കൂറുകളില്‍ മാത്രമേ വ്യക്തതയാവുകയുള്ളുവെന്നും അറിയിപ്പ്. ഫോനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത 24 മണിക്കൂറില്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമടക്കം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഏഴ് ജില്ലകളില്‍ യെല്ലോ ആലേര്‍ട്ട് തുടരുകയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ വടക്കന്‍ തമിഴ്നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് തീരമേഖല. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേ…

Read More

‘നീ മുകിലോ’ സിത്താരയ്ക്കൊപ്പം ഗാനം ആലപിച്ച് മകള്‍ സാവന്‍ ഋതുവും

‘നീ മുകിലോ’ സിത്താരയ്ക്കൊപ്പം ഗാനം ആലപിച്ച് മകള്‍ സാവന്‍ ഋതുവും

പാര്‍വ്വതി പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ഉയരെ’ മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനവും പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ചിത്രത്തിന് മുന്നേ യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആ ഗാനം സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് അതിമനോഹരമായി പാടിയിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. [embedyt] https://www.youtube.com/watch?v=4V9HX0YraRc[/embedyt]

Read More

ഈ ചിത്രം കാണുന്നതിലും വലിയ വേദന ആയിരിക്കും ഇതിനു പിന്നിലെ ചരിത്രം; ഒരു ഫോട്ടോഗ്രാഫറെ ഇല്ലാതാക്കിയ ചിത്രം

ഈ ചിത്രം കാണുന്നതിലും വലിയ വേദന ആയിരിക്കും ഇതിനു പിന്നിലെ ചരിത്രം; ഒരു ഫോട്ടോഗ്രാഫറെ ഇല്ലാതാക്കിയ ചിത്രം

പട്ടിണി കൊണ്ട് എല്ലും തോലുമായി മരണം കാത്തു കിടക്കുന്ന കുഞ്ഞും ആ ജീവന്റെ ചലനങ്ങള്‍ അവസാനിക്കാന്‍ കാത്തു നില്‍ക്കുന്ന കഴുകനും. ആഫ്രിക്കയിലെ ദാരിദ്യത്തിന്റെ എല്ലാ ഭീകരതയും ഉള്‍ക്കൊണ്ട ഈ ചിത്രം കാണാത്തവര്‍ വിരളം ആയിരിക്കും. ഈ ചിത്രം കാണുന്നതിലും വലിയ വേദന ആയിരിക്കും ഇതിനു പിന്നിലെ ചരിത്രം നമ്മളില്‍ ഉണ്ടാക്കുന്നത്. അതിങ്ങനെയാണ്. 1993 ഇല്‍ കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും ബാധിച്ച സുഡാനിലെ ഒരു എയര്‍പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭയുടെ സഹായവുമായി എത്തിയ ഒരു വിമാനത്തില്‍ ഫോട്ടോ ജെര്‍ണലിസ്റ്റ് ആയിരുന്ന കെവിന്‍ കാര്‍ട്ടര്‍ വന്നിറങ്ങി. ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നതിനുള്ള മുപ്പതു മിനിറ്റ് സമയം മാത്രമായിരുന്നു അവര്‍ക്ക് അവിടെ ചിലവഴിക്കാന്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പലരും യുദ്ധ രംഗങ്ങളും പോരാളികളെയും തേടി പോയപ്പോള്‍ കെവിന്‍ അന്വേഷിച്ചത് അവിടുത്തെ ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അപ്പോഴാണ് കുറച്ചകലെ പുല്ലില്‍ ഒരു കഴുകന്‍ ശവം കൊത്തിവലിക്കാന്‍ തയ്യാറായി…

Read More

ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച വാതരോഗവിദഗ്ധരുടെ വാര്‍ഷിക സമ്മേളനം സമാപിച്ചു

ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച വാതരോഗവിദഗ്ധരുടെ വാര്‍ഷിക സമ്മേളനം സമാപിച്ചു

കോഴിക്കോട്: ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന്‍ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച വാതരോഗവിദഗ്ധരുടെ വാര്‍ഷിക സമ്മേളനവും ഡോക്ടര്‍മാര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പരിപാടിയും സമാപിച്ചു. ഇന്നലെയും ഇന്നുമായി കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്ധര്‍ പങ്കെടുത്തു. വാതരോഗവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചികിത്സാ രീതികള്‍ പരിശോധനാ മാര്‍ഗങ്ങള്‍ തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ചയായി. തേയ്മാനരോഗ ചികിത്സയില്‍ നിരവധി പുതിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇവയെക്കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. വര്‍ധിച്ചുവരുന്ന സന്ധിരോഗങ്ങളുടെ ഒരു പ്രധാന കാരണം അമിതവണ്ണമാണ്. ഇത്തരം ആളുകളില്‍ യൂറിക് ആസിഡ് കൂടിയിട്ടുള്ള സന്ധിരോഗങ്ങളും കൂടുതലായി കാണപ്പെടുന്നു. വ്യായാമം, നല്ല ഭക്ഷണരീതി തുടങ്ങിയവയിലൂടെ ശരീരഭാരം നിയന്ത്രിക്കുക എന്നത് സന്ധികളുടെ ആരോഗ്യത്തിനും ആയുസിനും വളരെ പ്രധാനമാണെന്ന് യോഗത്തില്‍ പരാമര്‍ശമുണ്ടായി. കേരളത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായി എത്തിയ ഡോക്ടര്‍മാര്‍ വാതരോഗ സംബന്ധമായ പുതിയ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചെന്ന് സംഘാടക സെക്രട്ടറിയും…

Read More