സിങ്കം ഡാ!… സി.കെ.വിനീത് സണ്ണ് ഡാ,,,, രാജയായി കുരുന്നു പൈതല്‍

സിങ്കം ഡാ!… സി.കെ.വിനീത് സണ്ണ് ഡാ,,,, രാജയായി കുരുന്നു പൈതല്‍

വൈശാഖ് സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി നായകനായ മധുരരാജ തീയേറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ്. മമ്മൂട്ടിയുടെ മാസ്സ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ കാര്യം വേറൊന്നുമല്ല, മമ്മൂട്ടിയുടെ മാസ്സ് ലുക്കില്‍ ഒരു കുട്ടിതാരം എത്തിയിരിക്കുകയാണ്.സി.കെ വിനീതിന്റെ മകന്‍ ‘ഏദന്‍ സ്റ്റീവ്’ സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ്. കസവുമുണ്ടുടുത്ത് ജുബ്ബയിട്ട് നല്ല സ്‌റ്റൈലന്‍ പോസില്‍ നില്‍ക്കുന്ന കൊച്ചുമിടുക്കന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സി.കെ. വിനീത് തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ മധുരരാജാ ഭാവങ്ങള്‍ തോന്നിക്കുന്ന തരത്തിലാണ് ഏദന്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. നല്ല അസ്സല്‍ കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് നല്ല ചുള്ളന്‍ പയ്യന്‍ ആയി ഏദന്‍ ചിത്രങ്ങളില്‍ തിളങ്ങുന്നു. നാളുകള്‍ക്കുമുന്‍പ് തന്റെ മകന്‍ ഏദന്‍ സ്റ്റീവ് മതമില്ലാതെ വളരുമെന്ന മലയാളി ഫുട്‌ബോളര്‍ സി.കെ വിനീതിന്റെ പ്രസ്താവനയ്ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം മതം മകന്‍ തന്നെ…

Read More

‘ഇതൊക്കെയാണ് ജീവിതം കളറാക്കുന്നത്: ലില്ലിക്കുട്ടിയുടെ യാത്രകളിലൂടെ

‘ഇതൊക്കെയാണ് ജീവിതം കളറാക്കുന്നത്: ലില്ലിക്കുട്ടിയുടെ യാത്രകളിലൂടെ

സ്റ്റെഫി ലിയോണിനേക്കാള്‍ ലില്ലിക്കുട്ടി എന്നു പറഞ്ഞാലാണ് മലയാളി പ്രേക്ഷകര്‍ക്ക് ഈ സുന്ദരിയെ മനസ്സിലാവുക. അരയന്നങ്ങളുടെ വീട് എന്ന സീരിയലിലെ മികച്ച അഭിനയമാണ് ഈ ചുരുണ്ടമുടിക്കാരിയെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയാക്കിയത്. വാക്ചാതുര്യത്തിലും അഭിനയത്തിലും മികവ് തെളിയിച്ച ഈ കലാകാരി നല്ലൊരു നര്‍ത്തകിയും അവതാരകയുമാണ്. ബിഗ് സ്‌ക്രീനിലൂടെ വന്ന് മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സ്റ്റെഫി ലിയോണിന്റെ യാത്രാ വിശേഷങ്ങളറിയാം. തിരക്കുകള്‍ കഴിഞ്ഞാല്‍ സ്റ്റെഫിക്ക് ഭര്‍ത്താവ് ലിയോണിനൊപ്പം യാത്രകള്‍ പോകാനാണ് ഇഷ്ടം. സ്റ്റെഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ‘വിശാലമായി കിടക്കുന്ന പ്രകൃതിയുടെ ഏതെങ്കിലും ഒരിടത്ത് ഞങ്ങളുടെ മാത്രം ലോകത്തിലേക്കു സഞ്ചരിക്കണം’. ഒഴിവുസമയം യാത്രകള്‍ പോകാനായി സ്റ്റെഫിയും ലിയോണും റെഡിയാണ്. എങ്കിലും പ്ലാനിങ് യാത്രകളൊന്നും നടക്കാറില്ലെന്ന് താരം പറയുന്നു. രണ്ടാളും ജോലിത്തിരക്കുകളില്‍ നിന്നു മാറി രണ്ടുമൂന്നു ദിവസം കിട്ടിയാല്‍ വേളാങ്കണ്ണി യാത്രയും മൂകാംബിക യാത്രയുമൊക്കെ പ്ലാന്‍ ചെയ്യാറുണ്ട്. അല്ലാതെയുള്ള യാത്രകളൊക്കെയും പെട്ടെന്നുള്ളതാണ്. എങ്കിലും ലിയോചേട്ടനൊപ്പം എവിടെപോയാലും…

Read More

അന്ന് കൈത്തോക്ക് ചൂണ്ടി; ഇന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചു, കൈത്തോക്ക് താഴെവച്ച് അലന്‍സിയര്‍

അന്ന് കൈത്തോക്ക് ചൂണ്ടി; ഇന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചു, കൈത്തോക്ക് താഴെവച്ച് അലന്‍സിയര്‍

എന്നും ബന്ധങ്ങള്‍ക്ക് നല്ല പരിഗണന നല്‍കുന്ന ആളാണ് മോഹന്‍ലാല്‍. എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായാലും വര്‍ഷങ്ങള്‍ നീണ്ട പിണക്കമായാലും അത് പരിഹരിച്ച് ചേര്‍ത്ത് നിര്‍ത്തും മോഹന്‍ലാല്‍. ഇപ്പോള്‍ അമ്മ മീറ്റിംഗില്‍ അലന്‍സിയറിനെ ചേര്‍ത്ത് പിടിക്കുകയാണ് മോഹന്‍ലാല്‍. മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ പ്രസംഗിക്കുമ്പോളാണ് സംഭവം. ഈ സമയം അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതെ അലന്‍സിയര്‍ മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനു താഴെയെത്തി. പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ചു തോക്കിന്‍കുഴലാക്കി. തള്ളവിരല്‍ കൊണ്ടു ട്രിഗര്‍ ഞെരിച്ചു. എന്റെ ജോലി മാത്രമാണ് ചെയ്തത്!… ഇരുട്ടില്‍ എനിക്കു വേണ്ടി ഞാന്‍ പോരാടും; പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ മറുപടി അടുത്ത നിമിഷം പടിക്കെട്ടുകയറി സ്റ്റേജിലേക്കു കയറാന്‍ ശമിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വേദിയിലുണ്ടായിരുന്ന…

Read More

ബൈക്ക് പ്രേമികള്‍ക്കിതാ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍

ബൈക്ക് പ്രേമികള്‍ക്കിതാ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍

  കൊച്ചി: ആഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഡ്യൂക്കാറ്റിയുടെ പുതിയ സ്‌ക്രാംബ്ലര്‍ ശ്രേണി വിപണിയിലെത്തി. ഐക്കണ്‍, ഡെസര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍, കഫേ റേസര്‍, എന്നിവ പുതിയ വൈ 19 ശ്രേണിയില്‍ ഉള്‍പ്പെടുന്നു. പുതിയ സ്‌ക്രാംബ്ലര്‍ ശ്രേണി, സമകാലീനവും സമാനതകള്‍ ഇല്ലാത്തതുമാണ്. സുഖകരവും സുരക്ഷിതവുമായ മോട്ടോര്‍ സൈക്കിളിങ്ങിന്റെ വിസ്മയകരമായ അനുഭൂതിയാണ് സ്‌ക്രാംബ്ലര്‍ ശ്രേണി ലഭ്യമാക്കുക. വിസ്താര മേറിയ ഹാന്‍ഡില്‍ ബാര്‍, ലളിതവും ശക്തവുമായ എഞ്ചിന്‍, എന്നിവ പുതിയ ശ്രേണിക്ക് മാറ്റു കൂട്ടുന്നു. സ്‌ക്രാംബ്ലര്‍ ഐക്കണ്‍, പാരമ്പര്യത്തിന്റെയും നൂതനാശയങ്ങളുടെയും മിശ്രണമാണ്. 60-കളിലെയും 70-കളിലെയും ഓഫ് റോഡ് ബൈക്കുകളുടെ ശക്തിയും ചൈതന്യവും ചാലിച്ചെടുത്തവയാണ് ഡെസേര്‍ട്ട് സ്ലെഡ്. തിരിച്ചു വരവ് മാസാക്കി പാര്‍വതി; പ്രണയ സൗന്ദര്യ കാഴ്ചപ്പാടുകള്‍ മാറി മറയുമ്പോള്‍!… ഉയരങ്ങളിലേക്ക് ഉയരെ- റിവ്യു വായിക്കാം എല്‍ട്വിന്‍, ഡെസ്‌മോഡ്രോമിക് ഡിസ്ട്രിബ്യൂഷന്‍, ഓരോ സിലിണ്ടറിനും രണ്ടുവാല്‍വുകള്‍, എയര്‍കൂള്‍ഡ്-803 സിസിഎഞ്ചിന്‍ എന്നിവ പ്രധാന ഘടകങ്ങളാണ്….

Read More

വോട്ട്‌പോയാലും പിണറായി നിലപാടിലുറച്ച് നില്‍ക്കും, ഗാലറിയ്ക്ക് വേണ്ടി കളിക്കില്ല: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വോട്ട്‌പോയാലും പിണറായി നിലപാടിലുറച്ച് നില്‍ക്കും, ഗാലറിയ്ക്ക് വേണ്ടി കളിക്കില്ല: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടിലുറച്ച് നില്‍ക്കുന്ന വ്യക്തിയാണെന്നും ഗാലറിയ്ക്ക് വേണ്ടി കളിക്കില്ലെന്നും യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി വിജയന്റെ പെരുമാറ്റം വലിയ വിമര്‍ശനം നേരിടുമ്പോഴാണ് അദ്ദേഹത്തെ പ്രശംസിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയത്. മുഖ്യമന്ത്രി ആയാല്‍ സാധാരണ മനുഷ്യരെപ്പോലെ പെരുമാറരുത് എന്ന് ശഠിക്കുന്നത് എന്തു ധര്‍മ്മമാണ്? എന്നെ പോലെ ദേഷ്യം വരുമ്പോള്‍ അത് മൂടിവയ്ക്കാതെയും ചിരി വരുമ്പോള്‍ അത് ഒളിപ്പിക്കാതെയും ഇരിക്കുന്ന നേതാക്കളോടാണ് എനിക്ക് ഏകീഭവിക്കാന്‍ കഴിയുന്നത്- ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം ഒരിക്കലും ഗാലറിയ്ക്കു വേണ്ടി കളിക്കുന്നത് നമുക്ക് കാണാന്‍ കഴിയില്ല. വോട്ടു കിട്ടിയാലും പോയാലും നിലപാടുകളില്‍ ഉറച്ചു നില്ക്കുവാന്‍ രാഷ്ടീയ ഇച്ഛാശക്തി ഉള്ളവര്‍ക്കേ കഴിയൂ, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറയുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഗാലറിക്കു…

Read More