എന്റെ ജോലി മാത്രമാണ് ചെയ്തത്!… ഇരുട്ടില്‍ എനിക്കു വേണ്ടി ഞാന്‍ പോരാടും; പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ മറുപടി

എന്റെ ജോലി മാത്രമാണ് ചെയ്തത്!… ഇരുട്ടില്‍ എനിക്കു വേണ്ടി ഞാന്‍ പോരാടും; പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ മറുപടി

ദില്ലി: ജോലി ചെയ്തതിനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഐഎഎസ് ഓഫിസര്‍ മുഹമ്മദ് മുഹ്‌സിന്‍. നീതി തേടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ സാമ്പല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് മുഹ്‌സിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഞാന്‍ എന്റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോര്‍ട്ട് പോലുമില്ല. ഇരുട്ടില്‍ എനിക്കു വേണ്ടി ഞാന്‍ പോരാടുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് സുരക്ഷ സംഘത്തിന്റെ നിര്‍ദേശം പാലിച്ചില്ലെന്ന കാരണത്താല്‍ മുഹ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മുഹ്‌സിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു!… പക്ഷേ പുള്ളി ഒരു നിബന്ധന വെച്ചു: ലെന 1996 ബാച്ച് കര്‍ണാടകയില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‌സിന്‍. ഹെലികോപ്ടറില്‍നിന്ന് പ്രധാനമന്ത്രി ഇറങ്ങാന്‍ 15 മിനിറ്റ് വൈകിയതിനെ തുടര്‍ന്നാണ് സാമ്പല്‍പുരിലെ നിരീക്ഷകനായ മുഹ്‌സിന്‍…

Read More

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 26% വര്‍ധന

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 26% വര്‍ധന

കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 13,792 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 10,966 കോടി രൂപയേക്കാള്‍ 26 ശതമാനം കൂടുതലാണ്. ഇന്‍ഷുറന്‍സ് സുരക്ഷാ പോളിസിയില്‍ 1643 കോടി രൂപയുടെ പുതിയ പ്രീമിയം നേടിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷമിതേ കാലയളവിലെ 600 കോടിയേക്കാള്‍ 174 ശതമാനം കൂടുതലാണ്. 2019 മാര്‍ച്ച് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്റെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനയോടെ 1,327 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അറ്റാദായം 1,150 കോടി രൂപയായിരുന്നു. കമ്പനിയുടെ സോള്‍വെന്‍സി റേഷ്യോ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 2.13 ശതമാനമാണ്. നിയമപരായി വേണ്ടത് 1.50 ശതമാനമാണ്. ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട് എസ്ബിഐ ലൈഫ്…

Read More

തിരിച്ചു വരവ് മാസാക്കി പാര്‍വതി; പ്രണയ സൗന്ദര്യ കാഴ്ചപ്പാടുകള്‍ മാറി മറയുമ്പോള്‍!… ഉയരങ്ങളിലേക്ക് ഉയരെ- റിവ്യു വായിക്കാം

തിരിച്ചു വരവ് മാസാക്കി പാര്‍വതി; പ്രണയ സൗന്ദര്യ കാഴ്ചപ്പാടുകള്‍ മാറി മറയുമ്പോള്‍!… ഉയരങ്ങളിലേക്ക് ഉയരെ- റിവ്യു വായിക്കാം

ഒരിടവേളക്ക് ശേഷം പാര്‍വതി തിരുവോത്ത് തിരിച്ചു വരവറിയിക്കുകയാണ് ഉയരെ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസിഡ് ആക്രണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉയരെ. പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഉയരെ. പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി ആസിഡ് അക്രമണത്തിനിരയാവുകയും പിന്നീട് ആഗ്രഹത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്നതാണ് ചിത്രം പറയുന്നത്. പാര്‍വതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത നിര്‍മ്മാണ ബാനര്‍ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കള്‍ ചേര്‍ന്നു രൂപം നല്‍കിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് എസ്…

Read More

ശരീരം തുറന്ന് കാട്ടി കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങള്‍ എന്റെ പോസ്റ്റുകള്‍ക്ക് അടിയില്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്

ശരീരം തുറന്ന് കാട്ടി കാട്ടി 80k അക്കയാകാനുള്ള ശ്രമമാണോ എന്ന് ചില മാന്യദേഹങ്ങള്‍ എന്റെ പോസ്റ്റുകള്‍ക്ക് അടിയില്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്, അവരോടാണ് പറയാനുള്ളത്

ഏതായാലും പുരുഷന്റെ കൂടെ കിടക്കാനായി കാശ് വാങ്ങേണ്ട ഗതികേടെനിക്കില്ല; നല്ല ആണൊരുത്തന് എന്നെ ഇംപ്രസ്സ് ചെയ്യാനും, എന്നിലെ വികാരങ്ങളെ ഉണര്‍ത്താനും കഴിവുണ്ട് എങ്കില്‍ അവന്റെ കൂടെ കിടക്കുന്നതിനും അവനെ കൂടെ കിടത്തുന്നതിനും സന്തോഷമേയുള്ളൂ. അതേതായാലും നിന്നേപ്പോലുള്ള ഫേക്കുകളെയല്ല,സ്വന്തം പേരും ഫോട്ടോയുമായി പോലും ഫേസ്ബുക് പ്രൊഫൈലുണ്ടാക്കാനും ഇടപെടാനും കഴിയാത്ത നിന്നെയൊക്കെ ഏത് പെണ്ണ് ഗൌനിക്കാനാണ് ഭായ്? ഒരു ”വെറും പെണ്ണായ” ഞാന്‍ പോലും ഓപണ്‍ റിലേഷനിലാണ് എന്ന് എന്റെ റിലേഷന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന ഈ കാലത്ത് പോലും, നിങ്ങളെപ്പോലെയുള്ള ആണെന്ന് വിളിച്ച് പറഞ്ഞ് അഭിമാനിക്കുന്നവര്‍ക്ക് സ്വന്തം പേരും മുഖവും പോലും പുറംലോകത്തെ കാണിക്കാന്‍ ധൈര്യമില്ലാത്ത അവസ്ഥ ദയനീയമെന്നേ പറയേണ്ടൂ. നീയൊക്കെയാണോ ആണ്? നീയൊക്കെ വെറും പേടിത്തൂറികള്‍ മാത്രമാണ് മക്കളേ. ആദ്യം നിങ്ങളൊക്കെ ഒന്ന് വളര്, വയസ്സറിയിച്ച് ആണായി മാറ്, എന്നിട്ട് സ്വന്തം പേരും മുഖവും ആയി വാ,…

Read More

ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു!… പക്ഷേ പുള്ളി ഒരു നിബന്ധന വെച്ചു: ലെന

ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു!… പക്ഷേ പുള്ളി ഒരു നിബന്ധന വെച്ചു: ലെന

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍- മലയാളികള്‍ ലെനക്ക് നല്‍കിയ വിശേഷണമാണിത്. ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാളസിനിമയിലേക്കെത്തിയത്. നായികയായും സഹനടിയായും തിളങ്ങിയ ലെന ഇടക്കിടെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാറുണ്ട്. സിനിമയിലേക്ക് വരാനുണ്ടായ സാഹചര്യവും ഇടക്കിടെയുള്ള ബ്രേക്കുകളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ലെന. ”പല തവണ സിനിമ വേണ്ടെന്ന് വെച്ച് ഒളിച്ചോടിയിട്ടുണ്ട്. പക്ഷേ എല്ലാത്തിനുമൊടുവില്‍ ഞാന്‍ തിരികെ ഇവിടെത്തന്നെയെത്തി. ഇന്നെനിക്ക് സിനിമയെന്തെന്ന് അറിയാം, ഗൗരവമായിത്തന്നെയാണ് സിനിമയെ കാണുന്നത്”-ജമേഷ് ഷോയിലാണ് ലെനയുടെ തുറന്നുപറച്ചില്‍. മനപ്പൂര്‍വ്വം സിനിമയിലേക്ക് വന്നയാളല്ല ഞാന്‍. യാദൃശ്ചികമായി വന്നതാണ്. ആദ്യചിത്രമായ സ്‌നേഹത്തിന് ശേഷം ഒരുപാട് നല്ല സംവിധായകര്‍ വിളിച്ചു. ജയരാജ് സാറിന്റെ തന്നെ കരുണം, ശാന്തം എന്നീ സിനിമകള്‍ ചെയ്തു. പിന്നീട് എംടി സാറിന്റെ ഒരു ചെറുപുഞ്ചിരി എന്ന ചിത്രം. പിന്നീട് കൊച്ചുകൊച്ചു സന്തോഷങ്ങള്‍, ദേവദൂതന്‍, രണ്ടാം ഭാവം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ ആ സമയത്തൊക്കെ…

Read More

കേരളത്തില്‍ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ച്; രൂക്ഷ വിമര്‍ശനവുമായി നരേന്ദ്രമോദി

കേരളത്തില്‍ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ച്; രൂക്ഷ വിമര്‍ശനവുമായി നരേന്ദ്രമോദി

വാരാണസി: കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം. കേരളത്തില്‍ ജീവന്‍ പണയം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തില്‍ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലും ഇത് തന്നെയാണ് അവസ്ഥ. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ ഭയപ്പെട്ടില്ലെന്നും എല്ലാം അതിജീവിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട് എന്നാല്‍ ഈ ഗതി വാരാണസിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ ഭയത്തിന്റെ കാര്യമില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു കേരളത്തെ വിമര്‍ശിച്ച് മോദിയുടെ പ്രസംഗം.

Read More

ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട്

ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട്

കോഴിക്കോട്: ദി എഡിറ്റര്‍.ഇന്‍  http://theeditor.in/ സബ് എഡിറ്റര്‍ ട്രെയിനിമാരെയും റിപ്പോര്‍ട്ടര്‍മാരെയും തേടുന്നു. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക് ഭംഗിയായി മൊഴിമാറ്റം ചെയ്യാനുള്ള കഴിവുമുണ്ടെങ്കില്‍, പ്രായം മുപ്പതിന് താഴെയാണെങ്കില്‍ സബ് എഡിറ്റര്‍ ട്രെയിനി ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, താലൂക്ക് ആസ്ഥാനങ്ങളിലും ഫുള്‍ ടൈം, പാര്‍ട് ടൈം റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട് ടൈം ജോലിയില്‍ അപേക്ഷിക്കാം. പത്ര പ്രവര്‍ത്തനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെയെങ്കിലും പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന. താലൂക്ക് ആസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരാകുന്നതിന് പത്ര പ്രവര്‍ത്തനത്തില്‍ ഡിപ്ലോമ ആവശ്യമില്ല. ഏതെങ്കിലും മാധ്യമത്തില്‍ പ്രാദേശി ലേഖകനായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. 1.ജേര്‍ണലിസ്റ്റുകള്‍ (ഫുള്‍ ടൈം) ദി എഡിറ്റര്‍.ഇന്നിന് വേണ്ടി മുഴുവന്‍ സമയം ജോലിചെയ്യാന്‍ താല്‍പര്യമുള്ള ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്.പത്രപ്രവര്‍ത്തനത്തില്‍ മുന്‍കാല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക്…

Read More