ഓര്‍ക്കുക!… പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ എങ്ങനെ?…

ഓര്‍ക്കുക!… പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ എങ്ങനെ?…

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടു രേഖപ്പെടുത്താന്‍ പോളിങ്ങ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ അയാള്‍ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിങ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടര്‍ പട്ടിക കൈവശം വെക്കുന്നത്. പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകന്‍ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലില്‍ ഇന്‍സെലിബിള്‍ മഷി തേക്കുന്നത്. നഖത്തിനു മുകളില്‍ നിന്നും താഴേക്കാണ് മഷിപുരട്ടേണ്ടത്. ഇദ്ദേഹം തന്നെയാണ് 17-എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ…

Read More

കേരളം ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം, ശക്തമായ സുരക്ഷയൊരുക്കി പൊലീസ്

കേരളം ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം, ശക്തമായ സുരക്ഷയൊരുക്കി പൊലീസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. വൈകിട്ട് ആറു വരെ പോളിങ് ബൂത്തിലെ ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം. ആറ് മണിക്ക് ശേഷം വരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ കമ്മീഷന്‍ അംഗീകരിച്ച മറ്റ് 13 രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം കാണിച്ചാലും വോട്ട് ചെയ്യാം. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. 20 ലോക്‌സഭ മണ്ഡലങ്ങളിലെ 140 നിയമസഭ മണ്ഡലങ്ങളിലും പോളിങ് സാമഗ്രി വിതരണം ഉണ്ടാകും. 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.വൈകിട്ടോടെ പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതാത് ബൂത്തുകളിലെത്തി ചുമതലയേറ്റെടുക്കും. 261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്‌നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളില്‍…

Read More

മാവോയിസ്റ്റ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി; പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ഇന്ത്യാ ടിബറ്റന്‍ പൊലീസും

മാവോയിസ്റ്റ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി; പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ഇന്ത്യാ ടിബറ്റന്‍ പൊലീസും

തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. ബൂത്തുകളില്‍ ലോക്കല്‍ പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ഇന്ത്യാ ടിബറ്റന്‍ പൊലീസ് എന്നിവയുടെ നാലുപേരെ വീതം നിയമിച്ചു. അഞ്ചു ജില്ലകളില്‍ മൊത്തം 245 ബൂത്തുകളിലാണു പ്രത്യേക സുരക്ഷയും നിരീക്ഷണവും. വെബ് ക്യാമറ നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. അട്ടപ്പാടിയില്‍ 6 മാസത്തിലധികമായി മാവോയിസ്റ്റ് സാന്നിധ്യമില്ലെന്നതിനാല്‍ പ്രദേശത്തു കൂടുതല്‍ ശ്രദ്ധ വേണമെന്നാണു പൊലീസ് നിരീക്ഷണം. ഇവിടെ 30 ബൂത്തുകളിലാണു നിരീക്ഷണം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ സുരക്ഷാ സംവിധാനവും ജില്ലാ മേഖലാ തലത്തില്‍ ഏകോപിപ്പിക്കും. കുറ്റ്യാടി, പേരാവൂര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതിനു പിന്നില്‍ മുന്‍നിര സംഘടനകളാണെന്നു സംശയമുണ്ട്. കണ്ണൂരില്‍ കേളകം, ആറളം, കരിക്കോട്ടക്കരി എന്നിവിടങ്ങളിലും മലപ്പുറത്ത് നിലമ്പൂരിലും പൊലീസ് ക്യാംപുണ്ടാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ മാവോയിസ്റ്റ് നീക്കം അതീവസൂക്ഷ്മായാണു പൊലീസ് നിരീക്ഷിക്കുന്നത്. തിരുനെല്ലി, മേപ്പാടി, താമരശേരി, കോടഞ്ചേരി എന്നിവിടങ്ങളില്‍…

Read More

കേരളം വിധിയെഴുതുന്നു!… വോട്ടെടുപ്പ് തുടങ്ങി

കേരളം വിധിയെഴുതുന്നു!… വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതുന്നു. വോട്ട് എടുപ്പ് തുടങ്ങി. ആദ്യഘട്ടത്തില്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. വൈകിട്ട് ആറു വരെ പോളിങ് ബൂത്തിലെ ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം. ആറ് മണിക്ക് ശേഷം വരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ കമ്മീഷന്‍ അംഗീകരിച്ച മറ്റ് 13 രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം കാണിച്ചാലും വോട്ട് ചെയ്യാം. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. 20 ലോക്‌സഭ മണ്ഡലങ്ങളിലെ 140 നിയമസഭ മണ്ഡലങ്ങളിലും പോളിങ് സാമഗ്രി വിതരണം ഉണ്ടാകും. 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.വൈകിട്ടോടെ പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതാത് ബൂത്തുകളിലെത്തി ചുമതലയേറ്റെടുക്കും. 261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174…

Read More

പത്തനംതിട്ടയിലും ആറ്റിങ്ങലും ഇരട്ട വോട്ട് ആരോപണം ശക്തം; വോട്ട് ഇരട്ടിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമെന്ന്!…

പത്തനംതിട്ടയിലും ആറ്റിങ്ങലും ഇരട്ട വോട്ട് ആരോപണം ശക്തം; വോട്ട് ഇരട്ടിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമെന്ന്!…

തിരുവനന്തപുരം: ആറ്റിങ്ങലിലും പത്തനംതിട്ടയിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് യുഡിഎഫിന്റെ പരാതി. പല ആളുകള്‍ക്കും ഇരട്ട വോട്ടുകളുണ്ടെന്നാണ് യുഡിഎഫ് പരാതിപ്പെടുന്നത്. പൊരിഞ്ഞ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളായ പത്തനംതിട്ടയിലും ആറ്റിങ്ങലിലുമാണ് പല ആളുകള്‍ക്കും രണ്ട് ഇടങ്ങളില്‍ വോട്ടുണ്ടെന്ന് പരാതിയുയരുന്നത്. പത്തനംതിട്ടയില്‍ 87,612 വോട്ടര്‍മാര്‍ക്കും, ആറ്റിങ്ങലില്‍ 1,12,322 വോട്ടര്‍മാര്‍ക്കും ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഒരാള്‍ക്ക് പല തരം വോട്ടര്‍ ഐഡികളുണ്ട്. ഇത് കള്ളവോട്ട് നടത്താനുള്ള ആസൂത്രിത ശ്രമമാണ്. വോട്ട് ഇരട്ടിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമാണെന്നും, വോട്ടെടുപ്പ് ദിവസം വ്യാപകമായി കള്ളവോട്ട് നടക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ആറ്റിങ്ങലും പത്തനംതിട്ടയിലും ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതിയും നല്‍കിയിട്ടുണ്ട്. ആറ്റിങ്ങലുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് വരികയാണെന്നും ചിലയിടത്ത് ഇരട്ട വോട്ട് ആരോപണം ശരിയാണെന്ന് വ്യക്തമായതായും ജില്ലാ കളക്ടര്‍ കെ. വാസുകി വ്യക്തമാക്കി. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ…

Read More

രാജ്യത്ത് മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ സജ്ജരായിക്കഴിഞ്ഞു: രമേശ് ചെന്നിത്തല

രാജ്യത്ത് മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ സജ്ജരായിക്കഴിഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് ഒരു മതേതര സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന ചരിത്രപരമായ കടമ നിറവേറ്റാന്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ സജ്ജരായിരിക്കുകായാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയത്തിനെതിരെയും ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതും. ഈ തിരഞ്ഞെടുപ്പന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കേരള ജനത യു.ഡി.എഫിന് ചരിത്ര വിജയം നല്‍കുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. രാജ്യത്ത് ഒരു മതേതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനും അതിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിക്കും മാത്രമേ കഴിയുകയുള്ളൂ എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമായി കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഇടതു പക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. 543 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എഴുപ്ത് സീറ്റില്‍ താഴെ മാത്രം മത്സരിക്കുന്ന ഇടതു പക്ഷത്തിന് ദേശീയ തലത്തില്‍ എന്തു ചെയ്യാനാണ് കഴിയുക? ഇടതു പക്ഷം തീരെ അപ്രസക്തമായ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ ഇടതു പക്ഷത്തിന് ചെയ്യുന്ന വോട്ട് പാഴാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ…

Read More