ടിക് ടോക് ഇന്ത്യ വിടില്ല!… പുതിയ രൂപത്തില്‍ മടങ്ങി വരുവേ സിങ്കം

ടിക് ടോക് ഇന്ത്യ വിടില്ല!… പുതിയ രൂപത്തില്‍ മടങ്ങി വരുവേ സിങ്കം

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഇപ്പോള്‍ വിഡിയോ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യുന്ന ആപ്ലിക്കേഷന്‍ ടിക്ടോക് ലഭ്യമല്ല. പക്ഷേ, ടിക് ടോക് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് (Bytedance) ഇന്ത്യയില്‍ 100 കോടി ഡോളര്‍ ( ഏകദേശം 6939 കോടി രൂപ) നിക്ഷേപമിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയില്‍ ടിക് ടോകിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നു തന്നെയാണ് കമ്പനിയുടെ നീക്കം സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു ശേഷം, കമ്പനി ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ട നടപടികള്‍ ടിക് ടോകില്‍ ഒരുക്കാന്‍ ഒരുങ്ങുകയാണ്. എത്ര പേര്‍ ദിവസവും ആപ് ഉപയോഗിക്കുന്നു, മാസം എത്രപേര്‍ ഉപയോഗിച്ചു തുടങ്ങിയ കണക്കെടുക്കല്‍ നിര്‍ത്തി, തങ്ങളിനി ഉപയോക്താക്കളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് സെന്‍ ലിയു (Zhen Liu) പറഞ്ഞത്. തങ്ങളുടെ ഉപയോക്താക്കളില്‍ 85 ശതമാനവും മുതിര്‍ന്നവരാണ്. ചെറിയ വിഡിയോ ക്ലിപ്പുകളും ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന…

Read More