ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാറില്‍

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാറില്‍

ദില്ലി: ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ തകരാറില്‍. ലോകത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈലില്‍ ലഭിക്കുന്നുണ്ടെങ്കിലും ജനപ്രീയ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ക്ക് പ്രശ്‌നം നേരിടുകയാണ്. ന്യൂസ് ഫീഡുകളും സ്റ്റോറികളും കാണുന്നില്ല എന്നതാണ് പ്രധാനപ്രശ്‌നം. പ്രശ്‌നം തുടങ്ങിയിട്ട് മണിക്കൂറുകള്‍ ആയെങ്കിലും ഇതുവരെയും പരിഹാരം കണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് ഒരു വര്‍ഷത്തിനിടെ ഫേസ്ബുക്കും അനുബന്ധ നെറ്റ്വര്‍ക്കുകളും ഒന്നിച്ച് പണിമുടക്കുന്നത്. കഴിഞ്ഞ തവണത്തെ ഫേസ്ബുക്ക് തകരാര്‍ പരിഹരിക്കാപ്പെടാന്‍ ഒരു ദിവസത്തോളം എടുത്തിരുന്നു. അന്ന് സെര്‍വര്‍ തകരാറുകളാണ് നെറ്റ്വര്‍ക്കിനെ ബാധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ദിലീപിന് മംമ്തയുടെ ഫ്‌ളയിങ് കിസ്

ദിലീപിന് മംമ്തയുടെ ഫ്‌ളയിങ് കിസ്

വിജയ ജോഡികളാണ് ദിലീലും മംമ്ത മോഹന്‍ദാസും. ഇരുവരും ഒന്നിച്ചപ്പോഴൊക്കെ വന്‍ വിജയങ്ങള്‍ പിറന്നിട്ടുണ്ട്. മൈ ബോസും ടൂ കണ്‍ട്രീസും ഏറ്റവുമൊടുവില്‍ കോടതി സമക്ഷം ബാലന്‍വക്കീല്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്. സിനിമയ്ക്കു പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോഴിതാ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ഭാഗമായി നടന്ന ഒരു ചടങ്ങില്‍, വേദിയില്‍ സംസാരിച്ച ശേഷം ദിലീപിന് ഫ്‌ളയിങ് കിസ് കൊടുക്കുന്ന മംമ്തയുടെ വിഡിയോയാണ് വൈറലാകുന്നത്. സദസ്സിലിരിക്കുന്ന ദിലീപ് സുഹൃത്തിന്റെ സ്‌നേഹ പ്രകടനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതും വിഡിയോയില്‍ കാണാം. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, ചിത്രത്തിലെ മറ്റൊരു നായികയായ പ്രിയ ആനന്ദ് ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.ദിലീപ് ആദ്യമായി വക്കീല്‍ വേഷത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ വിജയമാണ്. ഇപ്പോള്‍ ശുഭരാത്രി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. [embedyt] https://www.youtube.com/watch?v=ZIzmV04EHos[/embedyt] കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം…

Read More

ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം നിര്‍ത്തണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍; ഒരിക്കലും ഗുണംപിടിക്കില്ലെന്ന് രോഗികള്‍- വീഡിയോ

ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം നിര്‍ത്തണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍; ഒരിക്കലും ഗുണംപിടിക്കില്ലെന്ന് രോഗികള്‍- വീഡിയോ

കൊല്ലം: ഡിവൈഎഫ്‌ഐ ആശുപത്രികളില്‍ നടത്തുന്ന പൊതിച്ചോര്‍ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പരാതി നല്‍കിയതിന് പിന്നാലെ രോഗികളുടെ പ്രതിഷേധം. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഇടപെട്ടാണ് പരാതി നല്‍കിയത്. ഒരുനേരത്തേ അന്നം കിട്ടുന്നത് വലിയ കാര്യമാണ്. അതില്ലാതാക്കുന്ന പ്രേമചന്ദ്രന്‍ ഒരിക്കലും ഗുണം പിടിക്കില്ല. അല്ലെങ്കില്‍ ആളുകള്‍ക്ക് ഭക്ഷണവുമായി പ്രമേചന്ദ്രന്‍ വരണം. അത് അയാളെക്കൊണ്ട് പറ്റുന്നില്ല. വോട്ടിന് വേണ്ടിയാണ് പ്രേമചന്ദ്രന്‍ ഇത് നിര്‍ത്തലാക്കുന്നത്. അതുകൊണ്ട് തന്നെ ആയാള് തോക്കുകയേ ഉള്ളുവെന്നും ഒരു വയോധിക പറഞ്ഞു. ഹൃദയസ്പര്‍ശം എന്ന പേരില്‍ ആശുപത്രികളില്‍ നടക്കുന്ന പൊതിച്ചോര്‍ വിതരണം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കേയാണ് ആരംഭിച്ചത്. [embedyt] https://www.youtube.com/watch?v=OvyHCbomZ1M[/embedyt] കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More