നമോ ടിവി വിവാദം: പരിപാടികള്‍ മുന്‍കൂര്‍ പരിശോധനക്ക് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

നമോ ടിവി വിവാദം: പരിപാടികള്‍ മുന്‍കൂര്‍ പരിശോധനക്ക് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തിന് പിന്നാലെ ബിജെപി നമോ ടിവിയുടെ ഉള്ളടക്കം പരിശോധനക്കായി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. പരിശോധനക്ക് വിധേയമാക്കി മുന്‍ കൂര്‍ അനുമതി വാങ്ങിയ പരിപാടികള്‍ മാത്രമേ പ്രക്ഷേപണം ചെയ്യൂ എന്ന് ബിജെപി ഇലക്ഷന്‍ കമ്മീഷന് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവി എന്ന ചാനല്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികള്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നമോ ടിവിയിലെ ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് നിര്‍ദ്ദേശിച്ചത്. നമോ ടിവി മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും, നാപ്‌റ്റോള്‍ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‌ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ചാനലിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മുഖ്യ…

Read More

പ്രിയ വാര്യര്‍ക്ക് പറ്റിയത് വന്‍ അമളി; ട്രോളന്മാര്‍ ഏറ്റെടുത്തതോടെ എഡിറ്റ് ചെയ്ത് തലയൂരി നായിക…

പ്രിയ വാര്യര്‍ക്ക് പറ്റിയത് വന്‍ അമളി; ട്രോളന്മാര്‍ ഏറ്റെടുത്തതോടെ എഡിറ്റ് ചെയ്ത് തലയൂരി നായിക…

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതോടെ പല പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലേക്കും പ്രിയയെ തേടി അവസരമെത്തിയിരുന്നു. അടുത്തിടെ ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലും പ്രിയ അഭിനയിച്ചിരുന്നു. മോഡലായ പ്രിയ ഈ ഫോട്ടോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്‍കിയ കണ്ടന്റും പ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. അത് എഡിറ്റ് ചെയ്യാതെ താരം പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ പ്രിയ കോപ്പിയടിച്ചെന്നായി. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം. ഒരുപാട് ആളുകള്‍ ഇതേ കാര്യം ചൂണ്ടി കാണിച്ചതോടെ ആ ക്യാപ്ഷന്‍ പ്രിയ ഒഴിവാക്കിയിരുന്നു. എന്നാല്‍ പലരും സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം പ്രിയയ്ക്കെതിരെയുള്ള ട്രോളുമായി വന്നിരിക്കുകയാണ്. പലരും നടിയെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യാനും തുടങ്ങി. നേരത്തെ ബോളിവുഡ് സുന്ദരി…

Read More