പാലാക്കാര്‍ക്ക് മാണിസാര്‍; കര്‍ഷക മാണിക്യം, വിടവാങ്ങിയത് രാഷ്ട്രീയ ചാണക്യന്‍

പാലാക്കാര്‍ക്ക് മാണിസാര്‍; കര്‍ഷക മാണിക്യം, വിടവാങ്ങിയത് രാഷ്ട്രീയ ചാണക്യന്‍

കോട്ടയം: തോമസ് മാണിയുടെയും ഏലിയാമ്മ മാണിയുടെയും മകനായി 1933ല്‍ കോട്ടയം ജില്ലയില്‍ മരങ്ങാട്ടുപിള്ളിയിലെ സിറിയന്‍ കാത്തലിക് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം. കരിങ്ങോഴക്കല്‍ മാണി മാണി എന്ന് മുഴുവന്‍ പേര്. കുറുവിലങ്ങാട് സെന്റ് മേരീസ്പാലാ സെന്റ് തോമസ് ഹൈസ്‌കൂളുകളിലാണ് വിദ്യാഭ്യാസം. പ്രസംഗത്തില്‍ കുട്ടിക്കാലത്തേ താല്‍പര്യം കാണിച്ച മാണി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പിന്റെയും ഗോഡ് ഫാദറായി അറിയപ്പെട്ട അദ്ദേഹത്തിന് 1979ല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് തലനാരിഴക്ക്. മുന്‍മന്ത്രി പി ടി ചാക്കോയുടെ മരുമകള്‍ പൊന്‍കുന്നത്തു നിന്നുള്ള കുട്ടിയമ്മയെ വിവാഹം കഴിച്ചു. മകന്‍ ജോസ് കെ മാണിയെ കൂടാതെ എല്‍സ, ആനി, സാലി, ടെസ്സി, സ്മിത എന്നീ അഞ്ച് പെണ്‍മക്കള്‍. 65ല്‍ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചശേഷം അവിടെനിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ കെ എം മാണി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ…

Read More

കെ.എം.മാണി വിടവാങ്ങി

കെ.എം.മാണി വിടവാങ്ങി

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയും പാലാ മണ്ഡലത്തിന്റെ തുടക്കം മുതലുള്ള ജനപ്രതിനിധിയുമായ കെ എം മാണി അന്തരിച്ചു. കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ 4.57നായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധ മൂലം ഏപ്രില്‍ ആദ്യം മുതല്‍ എറണാകുളത്ത് ചികിത്സയിലായിരുന്നു. തോല്‍വിയറിയാതെ ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ അരുനൂറ്റാണ്ട് തികച്ച നേതാവാണ് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ്, തേവര സേക്രഡ് ഹാര്‍ട്ട് എന്നീ കോളേജുകളിലായി സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ലോ കോളേജില്‍ നിന്ന് 1955 -ല്‍ നിയമ ബിരുദം നേടി. മദ്രാസ് ഹൈക്കോടതിയില്‍ 1956 ല്‍ എന്റോള്‍ ചെയ്തു. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി…

Read More