[embedyt] https://www.youtube.com/watch?v=bVHfhth-47Q[/embedyt] കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം
Read MoreDay: March 30, 2019
അതിരാവിലെ സെക്സിലേര്‍പ്പെട്ടാല്‍ എന്ത് സംഭവിക്കും!… ഡോക്ടര്‍മാര്‍ പറയുന്നു
ചൂടോടെ ഒരു കപ്പ് കാപ്പി, അല്ലെങ്കില്‍ ചായ… ഇതായിരിക്കും അതിരാവിലെ ഉറക്കമുണരുന്ന മിക്കവാറും പേരുടെയും ആദ്യത്തെ ദിനചര്യ. ഇതിന് ശേഷം എന്തെങ്കിലും വ്യായാമം ശീലമാണെങ്കില്‍ അതിലേക്ക് കടക്കും. പിന്നെ പ്രാഥമിക കൃത്യങ്ങള്‍, ഭക്ഷണം, ജോലി… ഇങ്ങനെ പോകും ദിവസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള സമയങ്ങള്‍. എന്നാല്‍ ചിലരുണ്ട്, അതിരാവിലെ ഉറക്കത്തില്‍ നിന്ന് ഉണരുന്നത് തന്നെ ‘സെക്സി’ലേക്കായിരിക്കും. ഈ പതിവ് എങ്ങനെയാണ് ജീവിതത്തെ ബാധിക്കുകയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പേടിക്കേണ്ട, ശീലങ്ങളില്‍ വച്ചേറ്റവും നല്ല ശീലമാണ് അതിരാവിലെയുള്ള ‘സെക്സ്’ എന്നാണ് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്രമാത്രം ഗുണകരമാണത്രേ, രാവിലെയുള്ള ലൈംഗിക ബന്ധം. ‘മെഡിക്കലി പറയുകയാണെങ്കില്‍ രാവിലെയുള്ള സെക്സ് എന്നാല്‍ ഒരു പ്ലസ് പ്ലസ് സിറ്റുവേഷനാണ്. അതായത് ഇതിന് ഗുണങ്ങള്‍ മാത്രമേയുള്ളൂ. രാവിലെ നമ്മുടെ ഹോര്‍മോണുകള്‍ വളരെയധികം ആക്ടീവ് ആയിരിക്കും. അതിനാല്‍ തന്നെ സെക്സും അതിന് അനുസരിച്ച്…
Read Moreസിനിമയെ ചരിത്രമാക്കി മോഹന്‍ലാല്‍ വീണ്ടും; ലൂസിഫര്‍ ഗൂഗിളില്‍ ട്രെന്റ് ലിസ്റ്റില്‍..
മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും ഒരേ ഒരാള്‍, മോഹന്‍ലാല്‍. മലയാള സിനിമയിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും കൈവശമുള്ള മോഹന്‍ലാല്‍ തന്റെ തന്നെ റെക്കോര്‍ഡുകള്‍ വീണ്ടും വീണ്ടും തിരുത്തിക്കൊണ്ടു മലയാള സിനിമയെ വേറെ ലെവലില്‍ ആണ് എത്തിക്കുന്നത്. ഇപ്പോഴിതാ ആ കാര്യം പറഞ്ഞു കൊണ്ട് ഗൂഗിള്‍ ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നതും വൈറല്‍ ആയിരിക്കുകയാണ്. ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം തരംഗമായി മാറുമ്പോള്‍ ഗൂഗിള്‍ പറയുന്നു, റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുന്ന ആ ഹീറോ , അത് മോഹന്‍ലാല്‍ ആണെന്ന്. മോഹന്‍ലാലിനൊപ്പം യുവരാജ് സിങ്ങിനെയും സൂചിപ്പിക്കുന്ന ഒരു അനിമേഷന്‍ വീഡിയോ കൂടി ഗൂഗിള്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഏറ്റവും മുകളില്‍ ആണ് ലൂസിഫറിന്റെയും മോഹന്‍ലാലിന്റേയും സ്ഥാനം. അതോടൊപ്പം ഇപ്പോള്‍ കട്ടക്ക് നില്‍ക്കുന്നത് യുവരാജ് സിങ്ങും മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റ്…
Read Moreഎ.കെ.ലോഹിതദാസ് സ്മാരക അവാര്‍ഡ് പ്രദീപ് മാളവികയ്ക്ക്
കൊച്ചി: തിരക്കഥകൃത്തും സംവിധായകനും നാടകകൃത്തുമായിരുന്ന എ.കെ.ലോഹിതദാസ് സ്മാരക അവാര്‍ഡ് നാടക നടന് പ്രദീപ് മാളവികയ്ക്ക്. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ഇരുപതിനായിരം രൂപയും പ്രശംസാപത്രവും ശില്പവുമാണ് അവാര്‍ഡ്. കിളിമാനൂര്‍ ശ്രീദേവി ഓഡിറ്റോറിയത്തില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ അവാര്‍ഡ് സമ്മാനിക്കും. സംവിധായകന് രാജസേനന്, ഏഴച്ചേരി രാമചന്ദ്രന്. എന്നിവര്‍ മുഖ്യഅഥിതികളാകും. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവും വൈക്കം മാളവികയുടെ സെക്രട്ടറിയുമാണ് പ്രദീപ് മാളവിക. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം
Read Moreവെറും 80 രൂപക്ക് ആലപ്പുഴയിലെത്തി ബോട്ടില്‍ കുട്ടനാട് കാണാം
എല്ലാവരുടെയും ആഗ്രഹമാണ് ആലപ്പുഴയിലെത്തി ബോട്ടില്‍ കുട്ടനാടന്‍ ദൃശ്യ മനോഹരമായ കാഴ്ചകളും കണ്ടു കൊണ്ട് ഒന്ന് ചുറ്റി സഞ്ചരിക്കണമെന്നും. എന്നാല്‍ ഹൗസ്ബോട്ടുകളില്‍ 6000 7000 രൂപ മുടക്കി ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചെലവേറിയ ഒന്നാണ്. നമ്മുടെ ജല ഗതാഗത വകുപ്പിന്റ സി കുട്ടനാട് എന്ന് പറയുന്ന ബോട്ടില്‍ നമുക്ക് ഏകദേശം ഒരു 2 മണിക്കൂറോളം ഒരാള്‍ക്ക് ചുറ്റി സഞ്ചരിക്കാന്‍ 80 രൂപയേ ആകുന്നുള്ളൂ എന്നുള്ളതാണ് ര കുട്ടനാട് ബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. പല നാടുകളില്‍ നിന്നും ആള്ക്കാര് ഇപ്പം വാട്സ്ആപ്പ് കളിലൂടെയും ഫേസ്ബുക്കിലൂടെയും കിട്ടുന്ന ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ഇവിടെ ആലപ്പുഴയില്‍ വന്നു സീ കുട്ടനാട് ബോട്ടില്‍ ചുറ്റിസഞ്ചരിച്ച കുട്ടനാടിനെ ഭംഗിയും കായല്‍ കാഴ്ചകളും ആസ്വദിച്ച് പോകാറുണ്ട്. നിങ്ങള്‍ക്കും ഇതൊരു നല്ല അവസരമാണ് നിങ്ങള്‍ ആലപ്പുഴ ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടിയില്‍ എത്തിയശേഷം സി കുട്ടനാട് എന്നുപറയുന്ന…
Read Moreരാഘവന്റെ കൈവശമുള്ളത് 15000 രൂപ 24 ഗ്രാം സ്വര്‍ണം!… ഭാര്യയുടെ കൈയില്‍ പത്ത് പവനും 3000 രൂപയും, സ്വന്തമായി ഇന്നോവ കാറും ഭാര്യയ്ക്ക് സ്വിഫ്റ്റും, വീടില്ല, എന്നാല്‍ ഭാര്യയുടെ പേരില്‍ രണ്ട് വീട്
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ എം കെ രാഘവന്റെ കൈവശമുള്ളത് 15000 രൂപയാണ്. ഭാര്യയുടെ കയ്യില്‍ 3000 രൂപയാണ് ഉള്ളത്. 24 ഗ്രാം സ്വര്‍ണ്ണം എം കെ രാഘവന്റെ കയ്യിലും ഭാര്യയുടെ പക്കല്‍ 80 ഗ്രാം സ്വര്‍ണ്ണവുമാണ് ഉള്ളത്. രാഘവന് സ്വന്തമായി ഇന്നോവ കാറും ഭാര്യയ്ക്ക് സ്വിഫ്റ്റ് കാറുമുണ്ട്. സ്വന്തമായി ഭൂമിയില്ല, ഭാര്യയുടെ പേരില്‍ 52 സെന്റ് കൃഷി ഭൂമിയുണ്ട്. രാഘവന് വീടില്ല, എന്നാല്‍ ഭാര്യയുടെ പേരില്‍ പയ്യന്നൂരില്‍ രണ്ട് വീടുകളുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ശക്തമായ പോരാട്ടം നടക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്റെ എതിര് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ എ പ്രദീപ് കുമാറാണ്. പ്രദീപ് കുമാറും ഇന്ന് വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 9048859575…
Read Moreരാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം വൈകിപ്പിക്കരുത്; അതൃപ്തി ഹൈക്കമാന്റിനെ നേരിട്ട് അറിയിച്ച് മുസ്ലീം ലീഗ്
മലപ്പുറം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം അനിശ്ചിതമായി തുടരുന്നതില്‍ അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്. വയനാട് മണ്ഡലത്തെ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോണ്‍ഗ്രസ് ഹൈക്കമാന്റിന് നേരിട്ട് സന്ദേശമയച്ചു. തീരുമാനം വേഗമുണ്ടായാല്‍ നല്ലതെന്ന് എഐസിസി, കെപിസിസി നേതൃത്വങ്ങളെ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം നീണ്ട് പോകേണ്ട എന്നതാണ് മുസ്ലീം ലീഗിന്റെ വികാരം. ഇത് അവരെ അറിയിച്ചിട്ടുണ്ട്. തീരുമാനം വൈകുന്നതില്‍ നിരാശയില്ല. സ്ഥാനാര്‍ത്ഥി തീരുമാനം വരുന്നതോടെ അതെല്ലാം മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ” തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ആണ്. അവര്‍ക്ക് മാത്രമറിയാവുന്ന കാരണങ്ങളാലാണ് തീരുമാനം വൈകുന്നത്. വയനാട് മണ്ഡലം മാത്രമല്ലല്ലോ പ്രഖ്യാപിക്കാനുള്ളത്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെ നേരത്തേ മുതല്‍ മുസ്ലീം ലീഗ് സ്വാഗതം ചെയ്തിരുന്നു. തങ്ങള്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്. ” കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആമിര്‍ഖാന്റെ പുത്രിയോടൊപ്പമുള്ള യുവാവ് ആര്?; ചിത്രങ്ങള്‍…
Read More