മുളച്ച ഉരുളന്‍ കിഴങ്ങ് കഴിക്കരുത് കാരണം ഉരുളകിഴങ്ങ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മുളച്ച ഉരുളന്‍ കിഴങ്ങ് കഴിക്കരുത് കാരണം ഉരുളകിഴങ്ങ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മണ്ണിനടിയില്‍ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ്. ഉരുളന്‍ കിഴങ്ങ് എന്നും പറയാറുണ്ട്. അന്നജമാണ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന കിഴങ്ങായ ഇതിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്. ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് ഐക്യരാഷ്ട്രസംഘടനയും ഭക്ഷ്യ-കാര്‍ഷികസംഘടനയും ചേര്‍ന്ന് 2008-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2005-ല്‍ യു. എന്‍. ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സര്‍ക്കാരും വര്‍ഷാചരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയര്‍ത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിര്‍മാര്‍ജ്ജനവും വര്‍ഷാചരണം ലക്ഷ്യം വെക്കുന്നു. പക്ഷെ മുളച്ച ഉരുളന്‍ കിഴങ്ങു ഗുണത്തേക്കാള്‍ ദോഷം ആണ് ചെയ്യുക .ദിവസങ്ങള്‍ സൂക്ഷിച്ചാല്‍ ഉരുളന്‍ കിഴങ്ങ് മുളച്ചിരിക്കുന്നത് കാണാനാകും.ഇത് സാരമാക്കാതെ കറിക്കുപയോഗിക്കുകയാണ് പതിവ്.ഇവയാണ് ഗ്രീന്‍ പൊട്ടെറ്റോ എന്നറിപ്പെടുന്നത്. ഇവ ആരോഗ്യത്തിന് ദോഷമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ…

Read More

നിപ്പയേയും പ്രളയത്തേയും ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതികള്‍ക്ക് അമേരിക്കയുടെ അഭിനന്ദനം

നിപ്പയേയും പ്രളയത്തേയും ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതികള്‍ക്ക് അമേരിക്കയുടെ അഭിനന്ദനം

നിപ്പയേയും പ്രളയത്തേയും ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതികള്‍ക്ക് അമേരിക്കയുടെ അഭിനന്ദനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിനന്ദനം. ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കയ്ക്ക് താല്‍പര്യമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കെന്നത്ത് ജസ്റ്ററുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കയ്ക്ക് താല്‍പര്യമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്. ടൂറിസം, ബിസിനസ്സ്, ആരോഗ്യം മുതലായ മേഖലകളിലും സാങ്കേതിക രംഗത്തും കൂടുതല്‍ സഹകരിക്കാനുള്ള നിര്‍ദേശങ്ങള്‍ പരിഗണനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ കോണ്‍സല്‍ ജനറലുമായി ചര്‍ച്ച ചെയ്യുന്നതാണ്….

Read More

ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുല്‍ ഗാന്ധി

ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുല്‍ ഗാന്ധി

ദില്ലി: ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയില്‍ ധ്രുവീകരണത്തിന് മോദി ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ദക്ഷിണേന്ത്യയുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുള്ളതാണ് നിലവിലെ സാഹചര്യം. മത്സരിക്കുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും രാഹുല്‍ വിശദമാക്കി. അവ്യക്തത തുടരുന്നതിന്റെ ഇടയില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പഴിചാരി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ തടയാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ചിലര്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. തീരുമാനം വൈകുന്നതില്‍ ലീഗ് ജില്ലാ നേതൃത്വവും അതൃപ്തി വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മതേതര വിശ്വാസികളെന്നു സ്വയം പ്രഖ്യാപിക്കുകയും പിന്നീട് അതിന് തുരങ്കം വയ്ക്കുകയും ചെയ്യുന്ന ചിലരാണ് രാഹുല്‍ ഗാന്ധിയുെട സ്ഥാനാര്‍ഥിത്വം തടയാനായി ഡല്‍ഹിയില്‍ നാടകം കളിക്കുന്നത്. വൈകാതെ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് മുല്ലപ്പള്ളി വിശദമാക്കിയത്. കൂടുതല്‍…

Read More

ആമിര്‍ഖാന്റെ പുത്രിയോടൊപ്പമുള്ള യുവാവ് ആര്?; ചിത്രങ്ങള്‍ വൈറലാവുന്നു

ആമിര്‍ഖാന്റെ പുത്രിയോടൊപ്പമുള്ള യുവാവ് ആര്?; ചിത്രങ്ങള്‍ വൈറലാവുന്നു

ആമിര്‍ ഖാന്‍ പുത്രി ഇറാ ഖാനൊപ്പമുള്ള യുവാവാരെന്നാണ് സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഇരുവരുടെയും പ്രണയ ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. ആര്‍ടിസ്റ്റ്, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍ എന്നീ വിശേഷണങ്ങള്‍ നല്‍കുന്ന മിഷാല്‍ കൃപലാനി എന്ന യുവാവാണിത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More