രാഹുല്‍ വയനാട്ടിലേക്കില്ല!… രാഹുലിന്റെ വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിയുടെ അടവ്; ഐ ഗ്രൂപ്പില്‍ നിന്നും സിദ്ധിഖിന് സീറ്റ് ഉറപ്പിച്ച് ചാണ്ടി

രാഹുല്‍ വയനാട്ടിലേക്കില്ല!… രാഹുലിന്റെ വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിയുടെ അടവ്; ഐ ഗ്രൂപ്പില്‍ നിന്നും സിദ്ധിഖിന് സീറ്റ് ഉറപ്പിച്ച് ചാണ്ടി

വരുണ്‍.എസ്. ദില്ലി: വയനാട് സീറ്റില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതായി സൂചന. വയനാട് സീറ്റ് പിടിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് പരിസമാപ്തി. സീറ്റുറപ്പിച്ച് സിദ്ധിഖ്. സിപിഎമ്മിന്റെ ഭീഷണിയില്‍ തളര്‍ന്ന് രാഹുല്‍. കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് ശക്തമായി പ്രകടമായ സീറ്റായിരുന്നു വയനാട്. സ്ഥാനാര്‍ത്ഥി ചര്‍ച്ച ആരംഭിച്ചത് മുതല്‍ വയനാട് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പ് തര്‍ക്കം ശക്തമായിരുന്നു. ഇതിനിടയില്‍ തന്റെ ദത്തു പുത്രനെ വയനാടെത്തിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ പുതിയ നീക്കങ്ങളായിരുന്നു രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന പ്രചരണത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ വയനാടും വടകരയും ഒഴികെ മറ്റ് സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ചേര്‍ന്ന കോണ്‍ഗ്രസ് യോഗങ്ങളില്‍ ഉള്‍പ്പെടെ വയനാടിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൊമ്പുകോര്‍ത്തിരുന്നു. ജയസാധ്യത ഏറെയുള്ള വയനാട്…

Read More