ആന്ദ്രേ റസെലിന്റെ വെടിക്കെട്ട് ബാറ്റിങ്; ഐപിഎലില്‍ നൈറ്റ് റൈഡേഴ്‌സിന് ജയത്തോടെ തുടക്കം

ആന്ദ്രേ റസെലിന്റെ വെടിക്കെട്ട് ബാറ്റിങ്; ഐപിഎലില്‍ നൈറ്റ് റൈഡേഴ്‌സിന് ജയത്തോടെ തുടക്കം

കൊല്‍ക്കത്ത: ആന്ദ്രേ റസെലിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎലില്‍ മികച്ച തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കൊല്‍ക്കത്ത തോല്‍പ്പിച്ചു. 182 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ലക്ഷ്യം. മൂന്ന് പന്ത് ശേഷിക്കെ കൊല്‍ക്കത്ത ജയം നേടി. റസെല്‍ 19 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെനിന്നു. സ്‌കോര്‍: ഹൈദരാബാദ് 3-181 (20); കൊല്‍ക്കത്ത 4-183 (19.3). അവസാന നാല് ഓവറിലായിരുന്നു റസെലിന്റെ കടന്നാക്രമണം. യുവതാരം ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്നായിരുന്നു റസെല്‍ കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചത്. അവസാന മൂന്നോവറില്‍ 53 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ ലക്ഷ്യം. 18-ാം ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മയെ രണ്ട് സിക്‌സര്‍ പായിച്ചാണ് റസെല്‍ എതിരേറ്റത്. ആ ഓവറില്‍ 19 റണ്‍ പിറന്നു. ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ 19-ാം ഓവര്‍ എറിയാനെത്തി. ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറികളും പായിച്ച്…

Read More

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് വനിതാ വിഭാഗം ലോക ക്ഷയരോഗദിനം ആചരിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് വനിതാ വിഭാഗം ലോക ക്ഷയരോഗദിനം ആചരിച്ചു

കോഴിക്കോട്: ‘ഇതാണ് സമയം,.. ആശുപത്രികളിലും പൊതു സമൂഹത്തിലും വായുജന്യ രോഗ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് വനിതാ വിഭാഗം ലോക ക്ഷയരോഗദിനം ആചരിച്ചു. കോഴിക്കോട് ബീച്ചില്‍ വൈകീട്ട് അഞ്ചു മണിയ്ക്ക് നടന്ന പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഡോക്ടര്‍മാര്‍ വായുജന്യ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ചടങ്ങിന് മുന്‍പായി കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മൊബും ശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ, ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐ.എം.എ വനിതാ വിഭാഗം ക്ഷയരോഗദിന സന്ദേശമടങ്ങിയ തൂവാലയും പേപ്പര്‍ പേനയും വിവിധ തരത്തിലുള്ള വിത്തുകളും വിതരണം ചെയ്തു.   ചടങ്ങില്‍ ഡോ. വിജയറാം രാജേന്ദ്രന്‍( പ്രസിഡന്റ്, ഐ.എം.എ കോഴിക്കോട്), ഡോ. ബി വേണുഗോപാലന്‍ (സെക്രട്ടറി),  ഡോ. മിനി പി.എന്‍ ( ചെയര്‍പേഴ്‌സണ്‍, വുമണ്‍സ് വിംഗ്), ഡോ. കെ. സന്ധ്യ കുറുപ്പ്(സെക്രട്ടറി, വുമണ്‍സ്…

Read More