തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തുവെന്ന് ടിക്കാറാം മീണ

തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തുവെന്ന് ടിക്കാറാം മീണ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ അഞ്ച് കോടി രൂപ പിടിച്ചെടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഐടി, സെയില്‍സ്, പോലീസ്, എക്‌സൈസ് , കസ്റ്റംസ് വിഭാഗവുമായി ചര്‍ച്ച പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു. ക്യാമ്പസ്സിലെത്തി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ കോളേജുകള്‍ ദുരുപയോഗം ചെയ്യുന്നില്ല എന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി ക്യാമ്പസില്‍ സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത് സാധാരണമെന്നത് പുതിയ അറിവാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഏത് അളവ് വരെ ഇത് അനുവദിക്കുന്നെന്നു പരിശോധിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ശശി തരൂരിന്റെ വൈ ഐ ആം ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന്…

Read More

ചുണ്ടുകൊണ്ട് നാണയം കൊത്തിയെടുത്ത് ഗരുഡന്‍!… കാണാം ഗരുഡന്‍ തൂക്കം

ചുണ്ടുകൊണ്ട് നാണയം കൊത്തിയെടുത്ത് ഗരുഡന്‍!… കാണാം ഗരുഡന്‍ തൂക്കം

ദാരികവധത്തിനുശേഷം രക്തദാഹം തീരാത്ത കാളി കലിതുള്ളി നിന്നു.മഹാവിഷ്ണു ഗരുഡനെ കാളിയുടെ സമീപത്തേക്ക് പറഞ്ഞയച്ചു.ഗരുഡന്‍ നൃത്തം ചെയ്തു കാളിയുടെ കോപം അടക്കാന്‍ ശ്രമിച്ചു.ഗരുഡണ്‌റ്റെ ഏതാനും തുള്ളി രക്തം കിട്ടിയപ്പോഴാണ് കാളിയുടെ കോപം ശമിച്ചത്-ഗരുഡന്‍ തൂക്കം എന്ന കലാരൂപത്തിന് പശ്ചാത്തലമായ കഥയാണിത്.ദക്ഷിണകേരളത്തിലെ കാളീക്ഷേത്രങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്.’തൂക്കം’,’വില്ലില്‍ തൂക്കം എന്നും പേരുണ്ട്.ഭദ്രകാളി പ്രീതിയാണ് ലക്ഷ്യം.ചുണ്ടും ചിറകുമൊക്കെ വച്ചുകെട്ടിയ വേഷക്കാരെ തൂക്കക്കാരെന്നാണു പറയുക.ഗരുഡനായി വേഷം കെട്ടിയ കലാകാരന്റെ മുതുകിലും, കാലിന്റെ പിന്‍ഭാഗത്തുമായി തുളയിടുകയും അതില്‍ കൊളുത്തി പ്രത്യേകം സജ്ജമാക്കിയ തൂക്കച്ചാടുകളില്‍ കയറും.പിന്നെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് രക്തം ദേവിക്ക് സമര്‍പ്പിക്കും.ഗരുഡന്‍ തൂക്കവുമായി സാദൃശ്യമുണ്ട് ‘ഗരുഡന്‍ പറവയ്ക്ക്’.ഈ കലാരൂപത്തിന് ഗരുഡന്‍ പയറ്റ് എന്നും പേരുണ്ട്.ആണ്‍കുട്ടികളാണ് ഗരുഡന്‍പറവ്യ്ക്ക് വേഷം കെട്ടുന്നത്. മുരുകന്‍ ക്ഷേത്രങ്ങളിലും ഗരുഡന്‍ തൂക്കം നടത്താറുണ്ട്. ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട് കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’…

Read More

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

കൊച്ചി: ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിന്റെ കാര്‍ ഊബര്‍ ടാക്‌സിയായി സര്‍വീസ് നടത്തുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. കമ്മീഷന്‍ വ്യവസ്ഥയിലായിരിക്കും സര്‍വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846411828, 8848758149, 9526111087 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം!… പ്രതി ബംഗളൂരുവില്‍; കൂട്ടുപ്രതികള്‍ എറണാകുളം വരെ അനുഗമിച്ചു

പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം!… പ്രതി ബംഗളൂരുവില്‍; കൂട്ടുപ്രതികള്‍ എറണാകുളം വരെ അനുഗമിച്ചു

കൊല്ലം: ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ്…

Read More

ഗോളടി കണ്ട് എതിര്‍ ഗോളിയും കളിക്കാരും തലയില്‍ കൈവെച്ചുപോയി

ഗോളടി കണ്ട് എതിര്‍ ഗോളിയും കളിക്കാരും തലയില്‍ കൈവെച്ചുപോയി

മെസിയുടെ ചിപ്പിങ് ഗോളിന്റെ ആരവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. റയല്‍ ബെറ്റിസിനെതാരായ മത്സരത്തില്‍ ഹാട്രിക്ക് അടിച്ച് ബാഴ്സലോണയെ വിജയിപ്പിച്ച ഇതിഹാസ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോളാണ് കഴിഞ്ഞ ദിവസം മുതല്‍ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയം. മത്സരത്തിലെ മെസി നേടിയ മൂന്നാമത്തെ ഗോളില്‍ അമ്പരന്ന് തലയില്‍ കൈവെച്ച് നില്‍ക്കുന്ന റയല്‍ ബെറ്റിസ് ഗോളിയുടെയും താരങ്ങളുടെയും ചിത്രങ്ങളാണ് ഈ കൂട്ടത്തിലെ പുതിയ ചര്‍ച്ച. അസാധ്യമായത് സാധ്യമാക്കിയ മെസി മാജിക്കില്‍ കളിക്കാര്‍ക്ക് പുറമെ ബെറ്റിസിന്റെ ആരാധകര്‍ പോലും അമ്പരന്നു. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് മെസിയുടെ ഗോളിനെ ബെറ്റിസ് ആരാധകര്‍ വരവേറ്റത്. 24 കാരനായ സ്പാനിഷ് ഗോളി പൊ ലോപസായിരുന്നു ബെറ്റിസിന്റെ വലകാത്തത്. സാധാരണ കളിക്കാര്‍ക്ക് ഒരിക്കലും സാധ്യമല്ലാത്ത ഒരു പൊസിഷനില്‍ നിന്ന് പന്ത് വലയിലേക്ക് തൂക്കിയിട്ട മെസിയുടെ മികവില്‍ ‘ഞാനെന്ത് കാട്ടാനാ’ എന്ന രീതിയിലുള്ള മുഖഭാവമായിരുന്നു ഈ…

Read More

പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍

പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍

എല്ലാവര്‍ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്. കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ്. ഇന്ത്യയിലെ അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം. ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്, ചെന്നൈ 1972 ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഉരഗ ഉദ്യാനമാണ് ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്. കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് പാമ്പ്…

Read More

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍, എറണാകുളത്ത് കണ്ണന്താനവും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും!… ബിജെപി സാധ്യത പട്ടികയിങ്ങനെ

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍, എറണാകുളത്ത് കണ്ണന്താനവും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും!… ബിജെപി സാധ്യത പട്ടികയിങ്ങനെ

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു. സുരേന്ദ്രനുവേണ്ടി ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ ഇടപെട്ടെന്നാണ് സൂചന. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിക്കും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം അമിത്ഷാ പട്ടികയില്‍ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. പത്തനംതിട്ട സീറ്റിനുവേണ്ടി പി എസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും തമ്മില്‍ വലിയ പോരാണ് നടന്നത്. ഇതിനിടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനുവേണ്ടി അവകാശവാദമുന്നയിച്ചു. പത്തനംതിട്ട സീറ്റിനുവേണ്ടി തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം പേരുകാരന്‍ ശ്രീധരന്‍ പിള്ളയായിരുന്നു. അവസാന പരിഗണനക്കായി ശ്രീധരന്‍ പിള്ളയുടെ പേര് മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് പോയതെങ്കിലും ആര്‍എസ്എസ് ഇടപെട്ട് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്തനംതിട്ട സീറ്റിലേക്ക് പരിഗണിക്കുന്ന…

Read More

ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി

ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി

തന്റെ പിആര്‍ മാനേജറോട് തന്നെ കുറിച്ച് മോശം ചോദ്യം ചോദിച്ച യുവാവിന് കിടിലന്‍ പണി കൊടുത്ത് നടി നേഹ സക്സേന. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. വാട്സ് അപ്പിലൂടെയാണ് യുവാവ് ഇത്തരത്തില്‍ ചോദിച്ചത്. വാട്സ് ആപ്പ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നേഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നാണ് നേഹ പറയുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More