നീതിനിഷേധമില്ല, പി.ജെ.ജോസഫ് ആദരണീയ നേതാവാണെന്ന് ജോസ്.കെ.മാണി

നീതിനിഷേധമില്ല, പി.ജെ.ജോസഫ് ആദരണീയ നേതാവാണെന്ന് ജോസ്.കെ.മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫിനോട് ഒരു തരത്തിലുള്ള നീതി നിഷേധവും കാട്ടിയിട്ടില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി . കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് പി ജെ ജോസഫ്. രാജ്യസഭാ, ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ അദ്ദേഹത്തോട് നീതിനിഷേധം കാണിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുന്നിലെത്തി. സ്ഥാനാര്‍ത്ഥിയാകണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പി ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏകാഭിപ്രായം രൂപപ്പെട്ടില്ല. തുടര്‍ന്ന് സ്റ്റിയറിംഗ് കമ്മറ്റി ചേരുകയും അവിടെ വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നു വരികയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും ജോസ് കെ മാണി പത്രക്കുറിപ്പിലൂടെ പറഞ്ഞു. തനിക്കും ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍…

Read More

പിണറായിയെ കരിങ്കൊടി കാണിച്ച യുവത്വം; വടകരയില്‍ ജയരാജനെ നേരിടാന്‍ വിദ്യ ബാലകൃഷ്ണന്‍!…

പിണറായിയെ കരിങ്കൊടി കാണിച്ച യുവത്വം; വടകരയില്‍ ജയരാജനെ നേരിടാന്‍ വിദ്യ ബാലകൃഷ്ണന്‍!…

കോഴിക്കോട്: അഭിമാനപോരാട്ടത്തില്‍ ജയിച്ചുകയറുക എന്ന ഒരൊറ്റ അജണ്ട മാത്രമായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായ പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സിപിഎം മുന്നോട്ട് വച്ചത്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകമടക്കമുള്ള വിഷയങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ ജയരാജന്റെ വ്യക്തിപ്രഭാവവും സംഘടനാകരുത്തും മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലുകളാണ് പ്രവര്‍ത്തകരും നേതാക്കളും പങ്കുവച്ചത്. വടകരയിലെ പോരാട്ടത്തില്‍ ജയരാജന്റെ എതിരാളി ആരാണെന്നറിയാനുള്ള ആകാംഷ എങ്ങും നിറയവെയാണ് കോണ്‍ഗ്രസ് സാധ്യത പട്ടിക പുറത്തുവരുന്നത്. രണ്ടുവട്ടം ജയിച്ചുകയറിയ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതോടെ വിദ്യ ബാലകൃഷ്ണന് സാധ്യത തെളിയുകയാണ്. അവസാന നിമിഷം അട്ടിമറി ഉണ്ടായില്ലെങ്കില്‍ വടകരയില്‍ യുവ വനിതാ നേതാവാകും സ്ഥാനാര്‍ഥി. സ്വാശ്രയ ഫീസ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയാണ് വിദ്യ ശ്രദ്ധ നേടിയത്. കോഴിക്കോട് മൂന്നാലിങ്കലില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്ന വിദ്യയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍…

Read More