ശബരിമല ഉന്നയിച്ച് വോട്ട് ചോദിച്ചു; ബിജെപി പ്രവര്‍ത്തകരെ ‘വിരട്ടി’ വോട്ടര്‍; വീഡിയോ

ശബരിമല ഉന്നയിച്ച് വോട്ട് ചോദിച്ചു; ബിജെപി പ്രവര്‍ത്തകരെ ‘വിരട്ടി’ വോട്ടര്‍; വീഡിയോ

തിരുവനന്തപുരം മണ്ഡലം ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്. ഇവിടെ ഏറെ പ്രതീക്ഷകളോടെ വോട്ട് ചോദിച്ചിറങ്ങിയ ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാര് രംഗത്തെത്തുന്നതെന്ന മുഖവുയോടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ’ എന്ന ചോദ്യവുമായാണ് വോട്ട് ചോദിക്കാനെത്തിയ പ്രവര്‍ത്തകര്‍ തുടങ്ങുന്നത്. ഹിന്ദുക്കളെ എങ്ങനെയാണ് ദ്രോഹിച്ചതെന്നായി വീട്ടുകാരന്റെ ചോദ്യം. ശബരിമലയിലെ ആചാരം എന്നു പറഞ്ഞു തുടങ്ങിയ പ്രവര്‍ത്തകനോട് ശബരിമലയിലെ ആചാരം മാത്രം സംരക്ഷിച്ചാല്‍ മതിയോ എന്നാണ് വോട്ടറുടെ മറുചോദ്യം. തുടര്‍ന്ന് വോട്ടര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിച്ച നടപടിയില്‍ ബിജെപിക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ രാജാവിന്റെ കാലത്തുള്ള ആചാരം സംരക്ഷിക്കപ്പെട്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചോ എന്ന് വോട്ടര്‍മാര്‍ ചോദിച്ചു. വിമാനത്താവളത്തിന്റെ അകത്തുകൂടിയല്ലേ പത്മനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത്. അപ്പോള്‍ ആ ആചാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടെ എന്നും വോട്ടര്‍ ബിജെപി പ്രവര്‍ത്തകരോട് ചോദിച്ചു. വിമാനത്താവളം…

Read More

ആര്യയും സായ്യേഷ്യയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം..!

ആര്യയും സായ്യേഷ്യയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം..!

പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവും ആയ ആര്യയും നടി സായ്യേഷ്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നു. ഗജനികാന്ത് എന്ന സിനിമയില്‍ ഒരുമിച്ച അഭിനയിച്ച ഇവര്‍ ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായ മോഹന്‍ലാല്‍- സൂര്യ ചിത്രമായ കാപ്പാനിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. ഗജനികാന്ത് മുതല്‍ പ്രണയത്തില്‍ ആയ ഇരുവരും ഈ കഴിഞ്ഞ ജനുവരി മാസത്തില്‍ ആണ് തങ്ങളുടെ പ്രണയവും വിവാഹിതരാവാന്‍ തീരുമാനിച്ച കാര്യവും പരസ്യമാക്കിയത്. കേരളത്തില്‍ വേരുകള്‍ ഉള്ള ആര്യ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ ബാനര്‍ ആയ ഓഗസ്റ്റ് സിനിമാസിലെ ഒരു പാര്‍ട്ണര്‍ കൂടിയാണ് ആര്യ. അജയ് ദേവ്ഗണ്‍ നായകനായ ശിവായ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ സായ്യേഷ അതിനു ശേഷം തമിഴില്‍ എത്തുന്നത് ജയം രവി നായകന്‍ ആയ വനമകന്‍ എന്ന ചിത്രത്തിലൂടെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് സായ്യേഷ. ആര്യയും സായ്യേഷയും തങ്ങളുടെ വിവാഹത്തിന്…

Read More

ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ വെട്ടിയൊതുക്കി, ചുണ്ടില്‍ കള്ള ചിരി!… ആരാണ് ഷമ്മി?… ഒരു മനശാത്രജ്ഞന്റെ കുറിപ്പ്

ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ വെട്ടിയൊതുക്കി, ചുണ്ടില്‍ കള്ള ചിരി!… ആരാണ് ഷമ്മി?… ഒരു മനശാത്രജ്ഞന്റെ കുറിപ്പ്

ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് മനഃശാസ്ത്രജ്ഞനായ ഡോക്ടര്‍ ബോബന്‍ ഇറാനിമോസ് എഴുതിയ കുറിപ്പ് വൈറല്‍. പോസ്റ്റ് ഇങ്ങനെ : ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടില്‍ കള്ള ചിരിയുമായിയാണ് കുമ്പളങ്ങിയിലെ ഷമ്മി കടന്നു വരുന്നത്. പുറമെ മാന്യനായി പെരുമാറുന്ന ഷമ്മി, ഉപദേശം കൊണ്ട് മറ്റുള്ളവരെ കീഴ്‌പ്പെടുത്തി സ്തീകളെ വരച്ച വരയില്‍ നിര്‍ത്തി അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആണ്‍കോയ്മയുടെ പ്രതിനിധി എന്ന നിര്‍വ്വചനത്തിന് അര്‍ഹനാണ്. താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കടും പിടുത്തം പിടിക്കുന്ന ,സ്ത്രീയുടെ ശബ്ദം വീട്ടില്‍ ഉയര്‍ന്ന് കേള്‍ക്കരുതെന്ന് കരുതുന്ന മലയാളിയുടെ ആണധികാരത്തിന്റെ പ്രതിനിധി മാത്രമാണോ അയാള്‍ ? അധികാരം കൈയ്യേറുന്ന പുരുഷന്‍ എന്ന നിര്‍വ്വചനങ്ങള്‍ക്കപ്പുറത്ത് രോഗാതുരമായ വ്യക്തിത്വത്തിന്റെ ചില അടയാളങ്ങള്‍ ഷമ്മിയില്‍ കാണാന്‍ കഴിയും. തേച്ചെടുത്ത വസ്ത്രത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ / പേഴ്‌സണാലിറ്റി…

Read More

സത്യങ്ങള്‍ തുറന്നുന പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; മുന്നറിയിപ്പുമായി പ്രിയവാര്യര്‍!….

സത്യങ്ങള്‍ തുറന്നുന പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും; മുന്നറിയിപ്പുമായി പ്രിയവാര്യര്‍!….

തൃശൂര്‍: സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാരിയര്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ വിവാദപ്രതികരണം. ‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന് ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ പറയുന്നു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ ഈ വാക്കുകള്‍. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രിയ വാരിയരെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി നൂറിന്‍ ഷെരീഫ് നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു. നൂറിനും പ്രിയയും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തിലായിരുന്നു നടിയുടെ പ്രതികരണം. പ്രിയ വാരിയരെക്കുറിച്ച് രണ്ടുവാക്കുകള്‍ ചോദിച്ചപ്പോള്‍ ആ ചോദ്യത്തില്‍ നിന്നും…

Read More

ബിജെപിയില്‍ തര്‍ക്കം തീരുന്നില്ല!… 18 സീറ്റില്‍ സമവായമായില്ല, തൂഷാര്‍ തൃശൂരിലെത്തിയാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍

ബിജെപിയില്‍ തര്‍ക്കം തീരുന്നില്ല!… 18 സീറ്റില്‍ സമവായമായില്ല, തൂഷാര്‍ തൃശൂരിലെത്തിയാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക കോര്‍കമ്മറ്റിയോഗം കോട്ടയത്ത് ചേരുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും ഒഴികെ മറ്റൊരിടത്തും ഉറപ്പിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് ആയിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ കാര്യത്തിലാണ് പ്രധാന തര്‍ക്കം നടക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ബന്ധം പിടിച്ചാല്‍ തുഷാറിന് തൃശൂര്‍ നല്‍കേണ്ടിവരികയും തൃശൂരിലെ സാധ്യതാ പട്ടികയില്‍ മുന്നിലുള്ള കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കേണ്ടി വരുകയും ചെയ്യും. മാത്രമല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് മത്സര രംഗത്ത് വേണോ എന്ന കാര്യത്തിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാണ്. പന്തളം രാജകുടുംബത്തിലെ അംഗം ശശികുമാര വര്‍മ്മയക്കമുള്ള പേരുകളും പത്തനംതിട്ടയിലേക്ക് ഉയര്‍ന്ന് വന്നിട്ടുമുണ്ട്. അതെ സമയം…

Read More

ഹൈക്കമാന്‍ഡ് കണ്ണുരുട്ടി!… ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് കെ.സുധാകരനും പി.സിചാക്കോയും, അവസാന ആയുധമായി ഉമ്മന്‍ചാണ്ടി

ഹൈക്കമാന്‍ഡ് കണ്ണുരുട്ടി!… ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മത്സരിക്കാമെന്ന് കെ.സുധാകരനും പി.സിചാക്കോയും, അവസാന ആയുധമായി ഉമ്മന്‍ചാണ്ടി

ദില്ലി: മുതിര്‍ന്ന നേതാക്കള്‍ മത്സരംഗത്തു നിന്ന് മാറി നില്‍ക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തെത്തിയതോടെ മത്സരിക്കാനില്ലെന്ന മുന്‍ നിലപാട് മാറ്റി നേതാക്കള്‍. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കെസി വേണുഗോപാലിന്റെ കാര്യത്തില്‍ മാത്രമാണ് ന്യായീകരണമുള്ളതെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് എത്തിയതോടെ ഉള്‍വലിഞ്ഞ് നിന്നിരുന്ന നേതാക്കളെല്ലാം മത്സരിക്കാന്‍ നിര്‍ബന്ധിതരായ അവസ്ഥയിലാണ് വ്യക്തിപരമായ അസൗകര്യം കാരണമാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നും ഹൈക്കമാന്റ് പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും അത് മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മത്സര രംഗത്ത് നിന്ന് മാറുന്നു എന്ന് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കെ സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. ഹൈക്കമാന്റ് പറഞ്ഞാല്‍ മത്സര രംഗത്തുണ്ടാകുമെന്ന് പിസി ചാക്കോയും നിലപാടെടുത്തു. എല്ലാവരും മാറി നില്‍ക്കുന്നെങ്കില്‍ പിന്നെ എന്തിന് ഉമ്മന്‍ചാണ്ടി മാത്രം മത്സരിക്കണമെന്ന ചോദ്യം എ ഗ്രൂപ്പില്‍ ശക്തമാണ്. ഇതിന് മറുപടി എന്ന…

Read More