സ്‌നേഹിച്ച് മതിയായില്ല; സ്വര്‍ണമത്സ്യത്തെ കെട്ടിപ്പിടിച്ചുറങ്ങി 4 വയസ്സുകാരന്‍; ഒടുവില്‍

സ്‌നേഹിച്ച് മതിയായില്ല; സ്വര്‍ണമത്സ്യത്തെ കെട്ടിപ്പിടിച്ചുറങ്ങി 4 വയസ്സുകാരന്‍; ഒടുവില്‍

വളര്‍ത്തുമൃഗങ്ങളില്‍ പലര്‍ക്കും താത്പര്യം പലതിനോടാണ്. ജോര്‍ജിയന്‍ സ്വദേശിയാ നാലുവയസ്സുകാരന്‍ എവെര്‍ലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയവും കുഞ്ഞുമത്സ്യത്തെയും വാങ്ങിനല്‍കി. പ്രിയപ്പെട്ട സ്വര്‍ണമത്സ്യത്തിന് അവന്‍ ‘നീമോ’ എന്ന് പേരുനല്‍കി. നീമോ വന്നതില്‍പ്പിന്നെ എവര്‍ലെറ്റ് മുഴുവന്‍ സമയവും അതിനൊപ്പമാണ്. രാവിലെ എഴുന്നേറ്റാല്‍ ഉടനെത്തുക അക്വേറിയത്തിനടുത്തേക്കാണ്. ഭക്ഷണം കൊടുക്കലും മറ്റുമായി നീമോക്കൊപ്പം തന്നെയാകും എവര്‍ലെറ്റ്. സ്‌നേഹം കൂടിയ എവര്‍ലെറ്റ് ചെയ്തത് എന്തെന്നോ? ഒരുദിവസം അമ്മ വന്നു നോക്കുമ്പോള്‍ അക്വേറിയത്തില്‍ മത്സ്യത്തെ കാണാനില്ല. നോക്കുമ്പോള്‍ കണ്ടത് മത്സ്യത്തെ കെട്ടിപ്പിടിച്ചുകിടക്കുന്ന എവര്‍ലെറ്റിനെ. നീമോയെ സ്‌നേഹിച്ച് മതിവരാതെ കയ്യിലെടുത്ത് ഉമ്മയൊക്കെ കൊടുത്ത് ഒപ്പം കിടത്തിയിരിക്കുകയാണ് എവര്‍ലെറ്റ്. വെള്ളത്തില്‍ നിന്ന് പുറത്തെടുത്താല്‍ മത്സ്യം ചത്തുപോകുമെന്ന് എവര്‍ലെറ്റിന് അറിയില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ സങ്കടം സഹിക്കാതെ അവന്‍ പൊട്ടിക്കരഞ്ഞു. എവര്‍ലെറ്റിന്റെ സങ്കടം മാറ്റാന്‍ പുതിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നല്‍കിയിരിക്കുകയാണ് മാതാപിതാക്കള്‍. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മേയ് 23ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മേയ് 23ന്

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തില്‍ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങള്‍. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല. മാര്‍ച്ച് 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും. ഒന്നാംഘട്ടത്തില്‍ 91, രണ്ടാംഘട്ടത്തില്‍ 97, മൂന്നാംഘട്ടത്തില്‍ 115, നാലാംഘട്ടത്തില്‍ 71, അഞ്ചാംഘട്ടത്തില്‍ 51, ആറാംഘട്ടത്തില്‍ 59, ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പതിനേഴാം ലോക്‌സഭയിലേക്കുള്ള…

Read More

ശബരിമല നട നാളെ തുറക്കും; യുവതികളെത്തിയാല്‍ തടയുമെന്ന് കര്‍മസമിതി

ശബരിമല നട നാളെ തുറക്കും; യുവതികളെത്തിയാല്‍ തടയുമെന്ന് കര്‍മസമിതി

സന്നിധാനം: ശബരിമല ഉത്സവത്തിനായി തിങ്കളാഴ്ച നട തുറക്കാനിരിക്കെ യുവതികള്‍ എത്തിയാല്‍ തടയുമെന്ന കര്‍ശന നിലപാടില്‍ കര്‍മസമിതി. എന്നാല്‍, ഉത്സവ നാളുകളില്‍ യുവതികള്‍ എത്താന്‍ സാധ്യതയില്ലെന്നും അതില്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ ആവശ്യമില്ലെന്നും രഹസ്യാന്വേഷണ വിഭാഗം. ഇതനുസരിച്ച് കര്‍ശനസന്നാഹങ്ങള്‍ ഒരുക്കേണ്ടന്ന തീരുമാനത്തിലാണ് പൊലീസ്. ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജികള്‍ ഇപ്പോഴും നിലവിലുണ്ട്. അന്തിമ തീരുമാനമായില്ല. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 300 പൊലീസുകാരെ മാത്രമാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഉത്സവം. യുവതികള്‍ എത്തില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടലെങ്കിലും, പരിശോധനയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം. മണ്ഡല-മകരവിളക്കുകാലത്തെ പോലെ തന്നെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് നിരീക്ഷണം നടത്തുമെന്നും കര്‍മ്മസമിതി പറയുന്നു. അതേസമയം ചില സംഘടനകള്‍ പ്രകോപനം സൃഷ്ടിക്കുമെന്നുള്ള പ്രചരണം വ്യാപകമാണ്. യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് ചില ആക്റ്റിവിസ്റ്റുകളും മാവോവാദി ഗ്രൂപ്പുകളും സോഷ്യല്‍…

Read More