കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം!…

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം!…

കൊളസ്‌ട്രോളിനെ വളരെ പേടിയോടെയാണ് പലരും കാണുന്നത്. കൊളസ്‌ട്രോള്‍ രണ്ട് തരത്തിലുണ്ട്. എല്‍ഡിഎല്‍ കൊളസ്‌ട്രോളും എച്ച്ഡിഎല്‍ കൊളസ്‌ട്രോളും. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ് ഏറ്റവും അപകടകാരി. എല്‍ഡിഎല്‍ ശരീരത്തില്‍ കെട്ടികിടന്നാല്‍ നിരവധി അസുഖങ്ങള്‍ പിടിപെടാം. കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… 1. കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക 2. ബീന്‍സും പീസും പോലുള്ള പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ശീലമാക്കുക 3. അവക്കാഡോ ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും നല്ലതാണ് 4. ഓട്‌സും ബാര്‍ലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 5. ആപ്പിള്‍, മുന്തിരി, ഓറഞ്ചു പോലുള്ള സിട്രസ്…

Read More

സ്തന വേദന, മേലുവേദന, ക്ഷീണം!… ആര്‍ത്തവം അടുക്കുമ്പോള്‍ ആകെ അസ്വസ്ഥയാകാറുണ്ടോ? മറികടക്കാന്‍ ഇതാ അഞ്ച് വഴികള്‍

സ്തന വേദന, മേലുവേദന, ക്ഷീണം!… ആര്‍ത്തവം അടുക്കുമ്പോള്‍ ആകെ അസ്വസ്ഥയാകാറുണ്ടോ? മറികടക്കാന്‍ ഇതാ അഞ്ച് വഴികള്‍

കാര്യമായ അസുഖങ്ങളൊന്നുമില്ലെങ്കിലും ഒരു ക്ഷീണം, മേലുവേദന, സ്തനങ്ങളില്‍ വേദന, ഗ്യാസ്, ദഹനപ്രശ്നം… ഇതിനെല്ലാം പുറമെ അകാരണമായ അസ്വസ്ഥതയും ദേഷ്യവും. പലര്‍ക്കും ആര്‍ത്തവം അടുക്കാറാകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണിതെല്ലാം. പിഎംഎസ് (പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം ) എന്നാണ് ഇത് അറിയപ്പെടുന്നത്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായി പിഎംഎസ് പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് സാധ്യമല്ല. എങ്കിലും വിഷമതകള്‍ കുറയ്ക്കാനായി ചില കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാനുമാകും. അത്തരത്തിലുള്ള അഞ്ച് ‘ടിപ്സ്’ ആണ് വിശദീകരിക്കുന്നത്. ധാരാളം ‘അയേണ്‍’ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ബീന്‍സ്, ചീര, ഈന്തപ്പഴം, ക്യാബേജ് എന്നിങ്ങനെയുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. ഓരോ ആര്‍ത്തവസമയത്തും സ്ത്രീകളില്‍ നിന്ന് ധാരാളം രക്തം നഷ്ടമായപ്പോകുന്നുണ്ട്. ഇത് ഒരുപക്ഷേ, വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരം പ്രശ്നങ്ങളൊഴിവാക്കാനാണ് ഇങ്ങനെയുള്ള ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത്. ഭക്ഷണം ശ്രദ്ധിക്കണമെന്ന് പറയുമ്പോള്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ…

Read More

പെണ്‍കുട്ടിയെ റോഡില്‍ നഗ്‌നയാക്കി ബ്ലേഡുകൊണ്ട് കീറി; കാമുകന്റെ ‘ബ്ലാക്ക്മെയില്‍ ആക്രമണം’

പെണ്‍കുട്ടിയെ റോഡില്‍ നഗ്‌നയാക്കി ബ്ലേഡുകൊണ്ട് കീറി; കാമുകന്റെ ‘ബ്ലാക്ക്മെയില്‍ ആക്രമണം’

ഒരു പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ടാണ് ചുറ്റുപാടും താമസിക്കുന്ന ആളുകളെല്ലാം ഓടിക്കൂടിയത്. ഓടിയെത്തിയപ്പോള്‍ കണ്ടത് ശരീരം നിറയെ ചോര പുരണ്ട നഗ്‌നയായ പെണ്‍കുട്ടിയെയായിരുന്നു. അലറിക്കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോ എടുത്തുകൊണ്ട് സമീപത്ത് തന്നെ ഒരു യുവാവുമുണ്ടായിരുന്നു. നാട്ടുകാര്‍ പെട്ടെന്നുതന്നെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. യുവാവിനെ പൊലീസിലും ഏല്‍പിച്ചു. പിന്നീട് മാത്രമാണ് കഥകള്‍ മുഴുവനായി അറിയുന്നത്. പതിനാറുകാരിയായ പെണ്‍കുട്ടിയുടെ കാമുകനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇരുവരും പ്രണയത്തിലായിരിക്കെ നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ വീഡിയോകള്‍ യുവാവ് തന്റെ ഫോണില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ശാരീരികമായ പീഡനങ്ങള്‍ നടന്നെങ്കിലും ഒന്നും പുറത്തുപറയാന്‍ പെണ്‍കുട്ടി ധൈര്യപ്പെട്ടില്ല. ഒടുവില്‍ പരസ്യമായി അവളെ നഗ്‌നയാക്കി ബ്ലേഡുകൊണ്ട് ശരീരമാകെ വരഞ്ഞ്, അലറിക്കരയുന്ന അവളുടെ വീഡിയോ എടുക്കുമ്പോഴാണ് നാട്ടുകാര്‍ ഓടിക്കൂടി സംഭവം കയ്യോടെ പിടികൂടിയത്. ഇത്രയും വലിയൊരു…

Read More

ശബരീനാഥനും ദിവ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

ശബരീനാഥനും ദിവ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

തിരുവനന്തപുരം: കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയ്ക്കും ദിവ്യ എസ്.അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷവാര്‍ത്ത ശബരീനാഥന്‍ പങ്കുവച്ചത്. ആണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും.’ -ശബരീനാഥന്‍ കുറിച്ചു. 2017 ജൂണ്‍ 30നാണ് ഇരുവരും വിവാഹിതരായത്. അരുവിക്കര എം.എല്‍.എയാണ് ശബരീനാഥന്‍. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ ഇപ്പോള്‍ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ മകനാണ് ശബരീനാഥന്‍. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണ ശേഷമാണ് ജോലി രാജിവച്ചശേഷം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കുമ്മനമല്ല, നരേന്ദ്ര മോഡി വന്നുനിന്നാലും ജയിക്കില്ല; മത്സരം യുഡിഎഫുമായെന്ന് കോടിയേരി

കുമ്മനമല്ല, നരേന്ദ്ര മോഡി വന്നുനിന്നാലും ജയിക്കില്ല; മത്സരം യുഡിഎഫുമായെന്ന് കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനമല്ല, നരേന്ദ്രമോഡി വന്ന് നിന്നാലും ജയിക്കാന്‍ പോകുന്നില്ലെന്നും കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫുമായാണ് എല്‍ഡിഎഫ് മല്‍സരിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ മത്സരിച്ചതുകൊണ്ട് ജയിക്കാന്‍ പോകുന്നില്ല. എന്തിനാണ് കുമ്മനത്തെ ബുദ്ധിമുട്ടിക്കുന്നത്. വേണമെങ്കില്‍ നരേന്ദ്രമോഡി മല്‍സരിക്കട്ടെ അല്ലെങ്കില്‍ അമിത് ഷാ വന്ന് മല്‍സരിക്കട്ടെ. എന്നാലും ബിജെപി ജയിക്കില്ല. കോടിയേരി പറഞ്ഞു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

അരയും തലയും മുറുക്കി സിപിഎം!… ചേകവന്മാരെ കളത്തിലിറക്കി ആദ്യ നീക്കം, കേരളത്തില്‍ ഇത്തവണ പോരാട്ടം കനക്കും

അരയും തലയും മുറുക്കി സിപിഎം!… ചേകവന്മാരെ കളത്തിലിറക്കി ആദ്യ നീക്കം, കേരളത്തില്‍ ഇത്തവണ പോരാട്ടം കനക്കും

തിരുവനന്തപുരം: അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുകയാണ് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി പോലും നിലനില്‍ക്കുമോയെന്ന് നിര്‍ണയിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പ്. ജീവന്‍ മരണ പോരാട്ടത്തില്‍ നാല് എംഎല്‍എമാരെയും രണ്ട് ജില്ലാ സെക്രട്ടറിമാരെയും അടക്കം അണിനിരത്തി ശക്തമായ രാഷ്ട്രീയ മത്സരത്തിനു സന്നാഹമൊരുക്കി സിപിഎം. തിരഞ്ഞെടുപ്പ് സര്‍വേകള്‍ തിരിച്ചടി പ്രവചിക്കുമ്പോള്‍ മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള സൂക്ഷ്മതയാണു സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സിപിഎം കാട്ടിയത്. വിവാദനായകരെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചില്ല. പ്രാദേശികമായി അവര്‍ക്കുള്ള സ്വീകാര്യതയിലാണു പ്രതീക്ഷ. സ്വതന്ത്രസ്ഥാനാര്‍ഥികളെ കാര്യമായി ആശ്രയിക്കാന്‍ കഴിഞ്ഞ തവണ തീരുമാനിച്ചെങ്കില്‍ ഇക്കുറി സിപിഎംസിപിഐ പട്ടികയില്‍ ഏറിയ പങ്കും പയറ്റിത്തെളിഞ്ഞ പാര്‍ട്ടിനേതാക്കള്‍ തന്നെ. സമീപകാലത്തൊന്നും ഇത്രയധികം എംഎല്‍എമാരെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഇറക്കിയിട്ടില്ല. എംഎല്‍എമാരെ യുഡിഎഫ് മത്സരിപ്പിച്ച വേളയില്‍ പരിഹസിച്ച ചരിത്രമുള്ള ഇടതുമുന്നണി ഇക്കുറി ഒറ്റയടിക്ക് ഗോദയിലിറക്കിയത് 6 പേരെ. ജയിച്ചാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്…

Read More