കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി. കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷികകാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷക ആത്മഹത്യയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് സംസ്ഥാനത്തൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. ഇടുക്കിയിലും വയനാടുമുള്ള കര്‍ഷകര്‍ക്ക് 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ദീര്‍ഘിപ്പിക്കും. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു…

Read More

കോട്ടയം സീറ്റ് തിരിച്ചെടുത്ത് സിപിഎം; ജെഡിഎസിനും പി.കരുണാകരനും സീറ്റില്ല!… അഞ്ച് സീറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം, ഇന്നസെന്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുന്നു

കോട്ടയം സീറ്റ് തിരിച്ചെടുത്ത് സിപിഎം; ജെഡിഎസിനും പി.കരുണാകരനും സീറ്റില്ല!… അഞ്ച് സീറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം, ഇന്നസെന്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുന്നു

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. കോട്ടയം സീറ്റില്‍ ഇത്തവണ സിപിഎം തന്നെ മത്സരിക്കും. സീറ്റ് ചോദിച്ച ഘടക കക്ഷികള്‍ക്കൊന്നും സീറ്റില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം. പത്തനംതിട്ടയുടെ കാര്യത്തില്‍ മാത്രം വേണമെങ്കില്‍ വീണ്ടുവിചാരം ആകാമെന്നാണ് സിപിഎം പറയുന്നത്. സിറ്റിംഗ് എംപിമാരില്‍ പി കരുണാകരന്‍ ഒഴികെ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകും. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങല്‍ എ സമ്പത്ത്, പാലക്കാട് എം.ബി.രാജേഷ്, ആലത്തൂര്‍ പി.കെ.ബിജു, കണ്ണൂര്‍ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ചാലക്കുടി വിട്ട് എറണാകുളത്ത് എല്‍ഡിഎഫ് സ്വതന്ത്രനായി ഇന്നസെന്റ് ജനവിധി തേടിയേക്കും. സിറ്റിങ് എംപിയായ ഇന്നസെന്റിന് പകരക്കരനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്…

Read More

ഐസ്‌ക്രീം പാര്‍ലര്‍ കേസ് : കുഞ്ഞാലികുട്ടിക്ക് ക്ലീന്‍ചിറ്റ്

ഐസ്‌ക്രീം പാര്‍ലര്‍ കേസ് : കുഞ്ഞാലികുട്ടിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി. എസ് അച്ചുതാനന്ദന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടെന്നും അതില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു വിഎസിന്റെ ഹര്‍ജി. എന്നാല്‍ അന്വേഷണ ശരിയായ ദിശയിലായിരുന്നെന്നും യാതൊരുവിധ സമ്മര്‍ദ്ദങ്ങളും കേസില്‍ ഉണ്ടായിരുന്നില്ല എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് വിഎസിന്റെ ഹര്‍ജി തള്ളണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കേസില്‍ യുവതികള്‍ക്ക് പണം കൊടുത്തതായി തെളുവുകളില്ലൈന്നത് നേരത്തേ അന്വേഷിച്ച് ബോധ്യപ്പെട്ടതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും സിനിമയുടെ ഭാഗമാകുന്നു. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ബാബു യോഗേശ്വര്‍ സംവിധാനം ചെയ്യുന്ന ‘തമിഴരശന്‍’ എന്ന ചിത്രത്തിന്റെ ഭാഗമായതായി സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചു. സംഗീത സംവിധായകനില്‍ നിന്നും നടനിലേക്ക് വഴിമാറിയ വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം രമ്യ നമ്ബീശന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. വലിയൊരു ടീം തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍ ഡി രാജശേഖറാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ഭുവന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്.എന്‍.എസ് മൂവീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More