ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ് പ്രതി രവി പൂജാരിയെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസ് പ്രതി രവി പൂജാരിയെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം

കൊച്ചി: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടത്തിയ കേസില്‍ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയാണ് മുഖ്യപ്രതിയെന്ന് െ്രെകം ബ്രാഞ്ച് കുറ്റപത്രം. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവയ്പ് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രവി പൂജാരിയെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കേസിന് അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടെന്ന് വ്യക്തമായതോടെ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടാനും പോലീസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിലുള്ള നയില്‍ ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു. കേസില്‍ മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു. രവി പൂജാരി ഉള്‍പ്പെടുന്ന അധോലോകസംഘത്തിന് കേസില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍…

Read More

എഫ് 16 വിമാനം വെടിവച്ചിട്ട സംഭവം; ഇന്ത്യക്കെതിരായ പാക് വാദം തള്ളി വിമാന നിര്‍മ്മാണ കമ്പനി

എഫ് 16 വിമാനം വെടിവച്ചിട്ട സംഭവം; ഇന്ത്യക്കെതിരായ പാക് വാദം തള്ളി വിമാന നിര്‍മ്മാണ കമ്പനി

ദില്ലി: പാക് അതിര്‍ത്തി കടന്നെത്തിയ എഫ് 16 വിമാനം ജമ്മുകശ്മീരില്‍ വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അകവാശ വാദം തെറ്റാണെന്നും ഇതിനെതിരെ വിമാന നിര്‍മ്മാണ കമ്പനി നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നുമായിരുന്നു പാക് വാദം. സോഷിമീഡിയയില്‍ അടക്കം ഈ വാര്‍ത്തക്ക് വന്‍ പ്രചാരം നേടിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പോലും വലിയ തോതില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയ്ക്കാണ് വിമാന നിര്‍മ്മാണ കമ്പനി തിരുത്തുമായി രംഗത്തെത്തിയത്. വാര്‍ത്ത ഷെയര്‍ ചെയ്ത പാക് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡാനിയല്‍ ഗിലാനിയുടെ ട്വീറ്റിന് നല്‍കിയ മറുപടിയില്‍ വിമാന നിര്‍മ്മാതാക്കളായ ലൊക്കീഡ് മാര്‍ട്ടിന്റെ ഇന്ത്യന്‍ ഉപ കമ്പനി അധികൃതര്‍ നല്‍കിയ മറുപടിയിലാണ് നടപടി വാര്‍ത്ത തള്ളുന്നത്. യാതൊരു നിയമ നടപടിയും ഇന്ത്യക്കെതിരെ ഇല്ലെന്ന മറുപടി എഫ് 16 കമ്പനി നല്‍കിയതോടെ പാക് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ട്വീറ്റ് പിന്‍വലിച്ച് വിശദീകരണ കുറിപ്പിട്ടു. വെബ്‌സൈറ്റില്‍ നിന്ന് എടുത്ത വാര്‍ത്ത തെറ്റായി ട്വീറ്റ്…

Read More

ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ് ഫാസില്‍

ഞാന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ് ഫാസില്‍

താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ് ഫാസില്‍. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഇനു’ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശാരീരിക മാനസിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതിയായ പെറ്റ് തെറാപ്പി പ്രമേയമായ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമാണ് ഇനു. മൂവ്യൂ ബ്രിഡ്ജിന്റെ ബാനറില്‍ സിയാസ് മീഡിയ സ്‌കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഫി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് ഡെ ‘ആവാസിയോ’ യില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഫഹദ്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ അഞ്ച് പുരസ്‌കാരങ്ങളാണ് സുഡാനിയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനപ്രിയ ചിത്രം, മികച്ച നടന്‍, മികച്ച പുതുമുഖ സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച സ്വഭാവനടി എന്നിവയ്ക്കുളള പുരസ്‌കാരങ്ങള്‍ സുഡാനിയ്ക്ക് ലഭിച്ചിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന…

Read More

ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി ട്വിറ്ററില്‍ ക്യാമ്പയിന്‍

ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി ട്വിറ്ററില്‍ ക്യാമ്പയിന്‍

ലാഹോര്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം. പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് പുരസ്‌കാരം നല്‍കണമെന്നാണ് ആവശ്യം. പാക് മന്ത്രിയായ ഫവാദ് ചൗധരി ദേശീയ അസംബ്ലയില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. ഇതിന് പുറമേ ഇംറാന്‍ ഖാന് പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ ക്യാമ്പയിനും ട്വിറ്ററില്‍ നടക്കുന്നുണ്ട്. ഇംറാന് നൊബേല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2,00,000 പേര്‍ ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാകിസ്താന്റെ കസ്റ്റഡിയിലായിരുന്നു വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത്. സമാധാനം മുന്‍ നിര്‍ത്തി കമാന്‍ഡറെ വിട്ടയക്കുന്നുവെന്നാണ് ഇംറാന്‍ അറിയിച്ചിരുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി കസ്റ്റഡി അനുഭവങ്ങള്‍ പങ്കുവെച്ച് അഭിനന്ദന്‍

വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി കസ്റ്റഡി അനുഭവങ്ങള്‍ പങ്കുവെച്ച് അഭിനന്ദന്‍

ന്യൂഡല്‍ഹി: എയര്‍ഫോഴ്‌സ് വിംഗ് കമാന്റര്‍ അഭിനന്ദനന്‍ വര്‍ദ്ധമാന്‍ വ്യോമസേന മേധാവി ബിരേന്ദര്‍ സിംഗ് ധനോവയെ കണ്ടു. പാക് കസ്റ്റഡിയിരിക്കേ ഉണ്ടായ സംഭവങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചു. മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്നലെ രാത്രി 9 മണിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ പാകിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്. ഫെബ്രുവരി 27ന് ന് അതിര്‍ത്തി ലംഘിച്ചെത്തിയ പാക് പോര്‍വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം അതിര്‍ത്തിക്കപ്പുറം തകര്‍ന്നു വീണത്. പാരച്യൂട്ടിന്റെ സഹായത്തോടെ പാകിസ്ഥാനിലിറങ്ങിയ അഭിനന്ദനെ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയിലെത്തുന്ന അഭിനന്ദനെ കാണാന്‍ ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ എത്തിയത്. മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയിലെത്തുന്ന അഭിനന്ദനെ കാണാന്‍ ദേശീയ പതാക…

Read More

കൃപേഷ് ശരത് ലാല്‍ കുടുംബ സഹായ ഫണ്ടിന് ജില്ലയില്‍ തുടുക്കം

കൃപേഷ് ശരത് ലാല്‍ കുടുംബ സഹായ ഫണ്ടിന് ജില്ലയില്‍ തുടുക്കം

കാസര്‍കോട്: പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ കുടുംബ ധനസഹായ ഫണ്ടിന് കാസര്‍കോട് ജില്ലയില്‍ ഉജ്വല തുടക്കം. ജില്ലയിലെ 39 പഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളിലും യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തിയാണ് ധനസമാഹരണം നടത്തുന്നത്. ഓരോ പഞ്ചായത്തിലും ഒരു സംസ്ഥാനനേതാവിന് ചുമതല നല്‍കിയിട്ടുണ്ട്. ഇവരുടെ നേതത്വത്തില്‍ ജില്ലയിലെ നേതാക്കനെവും പ്രാദേശിക നേതാക്കളെയും പങ്കെടുപ്പിച്ചാണ് ഫണ്ട് പിരിവ് നടത്തുന്നത്. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിനെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.കാസര്‍കോട് നഗരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഫണ്ട് ശേഖരണത്തിനു നേതൃത്വം നല്‍കുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ഉമ്മന്‍ ചാണ്ടിയും നീലേശ്വരത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഫണ്ട് ശേഖരണത്തിന് നേതത്വം നല്‍കുന്നത്. വൈകിട്ട് നാലിന് പെരിയയില്‍ യു.ഡി.എഫിന്റെ രാഷ്ട്രിയ പൊതുയോഗവും നടക്കും. യു.ഡി.എഫ് നേതാക്കളെല്ലാം പരിപാടിയില്‍ സംബന്ധിക്കും. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍…

Read More

അഭിനന്ദന്‍ എന്ന വാക്കിന് ഇനി പുതിയ അര്‍ത്ഥം: പ്രധാനമന്ത്രി

അഭിനന്ദന്‍ എന്ന വാക്കിന് ഇനി പുതിയ അര്‍ത്ഥം: പ്രധാനമന്ത്രി

ന്യൂഡൽഹി: വിങ് കമാന്റർ അഭിനന്ദനെ തിരികെയെത്തിക്കാൻ കഴിഞ്ഞത്​ ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും അഭിനന്ദൻ എന്ന വാക്കിന് ഇനി പുതിയ അർത്ഥമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിനന്ദിന്റെ കാര്യത്തിൽ ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടന്ന സംഭവങ്ങളെ തുടർന്ന്​ അഭിനന്ദൻ എന്ന സംസ്​കൃത വാക്കിന്​ പുതിയ അർത്ഥം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി. പ്രശംസിക്കാനായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അഭിനന്ദൻ. എന്നാൽ ഇനി ഈ വാക്കിന്​ പുതിയ അർത്ഥം ഉണ്ടാവുമെന്നും മോദി പറഞ്ഞു. പാകിസ്​താൻ സൈന്യത്തി​ന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദനെ കഴിഞ്ഞ ദിവസമാണ്​ ഇന്ത്യക്ക്​ വിട്ടുനൽകിയത്​. ഇന്ത്യൻ അതിർത്തി ലംഘിച്ചെത്തിയ എഫ്​ 16 വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടയിലാണ്​ അഭിനന്ദൻ പിടിയിലായത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; നൗഷേരയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; നൗഷേരയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയെ അശാന്തമാക്കി വീണ്ടും പാക് പ്രകോപനം. കശ്മീരിലെ നൗഷേരയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു. കശ്മീരിലെ പൂഞ്ചില്‍ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിയുതിര്‍ത്തിരുന്നു. ഉറി മേഖലയില്‍ നടത്തിയ പാക് സേനയുടെ വെടിവയ്പില്‍ ഏഴു നാട്ടുകാര്‍ക്ക് പരിക്കേറ്റു. നൗഷേര, കൃഷ്ണഗട്ടി , ബാലാകോട്ട് , മെന്ദാര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രണമണവും നടത്തിയിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പാകിസ്താനിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനഃരാരംഭിച്ചു

പാകിസ്താനിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനഃരാരംഭിച്ചു

സൗദി അറേബ്യ: പാകിസ്താനിലെ ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം അടച്ച പാക് വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ബുധനാഴ്ചയാണ് സൗദി എയര്‍ലൈന്‍സ് പാകിസ്താനിലേക്ക് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചത്. ഇന്ത്യയുമായുള്ള പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായേതാടെയാണ് വ്യോമാതിര്‍ത്തികള്‍ അടച്ചത്.

Read More

‘പാകിസ്താനെ’ ഒഴിവാക്കി ചൈനീസ് വിമാനങ്ങള്‍

‘പാകിസ്താനെ’ ഒഴിവാക്കി ചൈനീസ് വിമാനങ്ങള്‍

ബീജിങ്: ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ചൈന നിര്‍ത്തിവെച്ചു. അന്താരാഷ്ട്ര യാത്രകള്‍ക്ക് പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതും ചൈന ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ചൈനയില്‍നിന്നു യൂറോപ്പിലേക്കും തെക്ക്കിഴക്കന്‍ ഏഷ്യയിലെക്കുള്ള സര്‍വ്വീസുകളും തടസപ്പെട്ടു. മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള വിമാനങ്ങള്‍ പാകിസാന്‍ വ്യോമാതിര്‍ത്തി വഴി ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തി കടന്നാണ് ചൈനയില്‍ പ്രവേശിക്കാറുള്ളത്. നിലവില്‍ ഇന്ത്യയിലൂടെയും മ്യാന്‍മാറിലൂടെയുമാണ് മിഡില്‍ ഈസ്റ്റില്‍ നിന്നും ചൈനയിലെക്കെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചൈനയില്‍ നിന്നും പാകിസ്താനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി നോര്‍ത്ത് ചൈന എയര്‍ട്രാഫിക്ക് മാനേജ്‌മെന്റ് ബ്യൂറോ അറിയിച്ചു. ആഴ്ചയില്‍ 22 സര്‍വ്വീസുകളാണ് ഇരു ഭാഗത്തേക്കും നടക്കുന്നത്. രണ്ടെണ്ണം എയര്‍ ചൈനയും ബാക്കി പാകിസ്താനുമാണ് സര്‍വ്വീസ് നടത്തുന്നത്. വ്യാഴാഴ്ച പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ചൈന ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് വ്യോമാതിര്‍ത്തി വിദേശ സര്‍വ്വീസുകള്‍ക്ക് ചൈന തുറന്നു കൊടുത്തിട്ടുണ്ട്….

Read More