കാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്: രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്: രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ വെടിവയ്പ്പ്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാര മേഖലയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച ഏറ്റമുട്ടല്‍ പുലര്‍ച്ചെവരെ നീണ്ടു. ഗവാഹലന്‍, ചോക്കാസ്, കികര്‍, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ വെടിവെപ്പുണ്ടായത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. സൈന്യത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. വെടിവെയ്പ്പില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരര്‍ ഗ്രാമത്തില്‍ തന്നെ മറഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ശക്തമായ തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഭീകരര്‍ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച കാശ്മീരിലെ ഷോപിയാനിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 14 ജെയ്‌ഷെ ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം ഉറി സെക്ടറില്‍ പാകിസ്ഥന്‍ വീണ്ടും…

Read More

രാജ്യത്തെ ജിഡിപി വളര്‍ച്ച കുറഞ്ഞതായി റിപ്പോര്‍ട്ട്

രാജ്യത്തെ ജിഡിപി വളര്‍ച്ച കുറഞ്ഞതായി റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ ജിഡിപി വളര്‍ച്ച 6.6 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തൊട്ടു മുമ്പത്തെ പാദത്തില്‍ ഏഴ് ശതമാനത്തില്‍ നിന്ന് ഇടിവ് രേഖപ്പെടുത്തിയത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും കടുത്ത തൊഴിലില്ലായ്മയും മൂലം വരുമാനം നിലച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ജിഡിപി വളര്‍ച്ച കുറയാന്‍ പ്രധാന കാരണം. ജൂലൈ സെപ്റ്റംബര്‍ കാലയളവിലെ 7 ശതമാനം വളര്‍ച്ചയില്‍ നിന്ന് 7.5 ശതമാനം വളര്‍ച്ചയെങ്കിലും സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു.ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയുടെ 60 ശതമാനത്തോളം ഉപഭോക്ത വിനിമയത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ പാദത്തില്‍ 8.4 ശതമാനത്തോളം കുറവ് ഇവിടെ രേഖപ്പെടുത്തി. കാര്‍ഷിക മേഖലയാണ് കൂടുതല്‍ പ്രതിസന്ധി രേഖപ്പെടുത്തയിട്ടുള്ളത്. ഡിസംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ രാജ്യത്തെ കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടായി കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് മര്‍ദമേറ്റ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു; ജയില്‍ വാര്‍ഡന്‍ പിടിയില്‍

പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് മര്‍ദമേറ്റ വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു; ജയില്‍ വാര്‍ഡന്‍ പിടിയില്‍

കൊല്ലം: പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് ജയില്‍ വാര്‍ഡന്റെയും സുഹൃത്തുക്കളുടെയും മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെതിരേ ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തു. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വിനീത് ഒളിവിലായിരുന്നു. ഫെബ്രുവരി 16ന് ആക്രമി സംഘം വീട്ടില്‍ നിന്ന് പഠിച്ചുകൊണ്ടിരുന്ന ഐ ടി ഐ വിദ്യാര്‍ഥിയായ രഞ്ജിത്തിനെ(18) പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആളുമാറി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത്ത് പല തവണ പറഞ്ഞെങ്കിലും ആക്രമികള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത്ത് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത ദിവസം രഞ്ജിത്തിന് അസ്വസ്ഥത…

Read More

ഉയരെയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഉയരെയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പാര്‍വതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്‍, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. . ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

രമണനെയും സുന്ദരനെയുമെല്ലാം ക്യാരിക്കേച്ചറിലാക്കി ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ റിലീസ് കൊച്ചിയില്‍

രമണനെയും സുന്ദരനെയുമെല്ലാം ക്യാരിക്കേച്ചറിലാക്കി ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ റിലീസ് കൊച്ചിയില്‍

കൊച്ചി: മലയാളികളുടെ പ്രിയ ഹാസ്യനടന്‍ ഹരിശ്രീ അശോകന്റെ ആദ്യ സംവിധാന സംരഭമായ ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ റിലീസിനോട് അനുബന്ധിച്ച് വൈവിദ്ധ്യമായ പ്രൊമോഷന്‍ രീതി ആവിഷ്‌കരിച്ച് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ആദ്യ പ്രദര്‍ശനം അരങ്ങേറുന്ന കൊച്ചിയിലെ സരിത സവിത സംഗീത തീയറ്ററിലാണ് ഹരിശ്രീ അശോകന്റെ സിനിമകളിലെ രമണനേയും സുന്ദരനേയുമെല്ലാം കോര്‍ത്തിണക്കികൊണ്ടുള്ള കാരിക്കേച്ചറുകളൊരുക്കി സിനിമ കാണികള്‍ക്ക് സമര്‍പ്പിക്കുന്നത്. സിനിമ കാണാനും കാരിക്കേച്ചറുകള്‍ കണ്ടാസ്വദിക്കാനുമായി സംവിധായകന്‍ ഹരിശ്രീ അശോകനും തീയ്യറ്ററിലെത്തി. കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുമായി സഹകരിച്ച് കോമൂസണ്‍സാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ പ്രിയ നടന്റെ കഥാപാത്ര കാര്‍ട്ടൂണുകള്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. സിനിമ കാണാനെത്തുന്നവര്‍ക്ക് സൗജന്യമായി സ്വന്തം കാര്‍ട്ടൂണുകള്‍ സ്വന്തമാക്കാനുള്ള അവസരവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. ഒരു ഹാസ്യ നടന്റെ കഥാപാത്ര കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കേരളത്തില്‍ ആദ്യമായാണ് നടക്കുന്നത്.വിവിധ കലാകാരന്മാരുടെ 35ലധികം ഹരിശ്രീ അശോകന്‍…

Read More

ഈ സീസണിലെ അവസാന അങ്കത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ഈ സീസണിലെ അവസാന അങ്കത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

കൊച്ചി: ഐ.എസ.്എല്ലിലെ ഏറ്റവും മോശം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് അവസാന അങ്കത്തിനിറങ്ങുന്നു. ആദ്യ നാലു സീസണുകളിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സിനെ അഞ്ചാം സീസണില്‍ ആരാധകര്‍ പോലും കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്. അവസാന മത്സരത്തില്‍ ജയത്തോടെ അവസാനിപ്പിച്ച് പുതിയ സീസണില്‍ നല്ല തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. നാലാം സ്ഥാനക്കാരായി പ്ലേഓഫിന് അര്‍ഹത നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരളത്തിന്റെ എതിരാളികള്‍. കൊച്ചിയില്‍ കളി നടക്കുന്നു എന്നതിന്റെ ആനുകൂല്യം കേരളത്തിന് ലഭിക്കാനിടയില്ല. തിങ്ങിനിറഞ്ഞ മഞ്ഞപ്പടയ്ക്കുമുന്നില്‍ അത്യാവേശത്തോടെ പന്തു തട്ടിയിരുന്ന കാലം കടന്നുപോയിരിക്കുന്നു. ചെറിയൊരു ആരാധകര്‍ മാത്രമാണ് ഇപ്പോഴും കേരള ടീമിനെ പിന്തുണയ്ക്കാനെത്തുന്നത്. പതിനേഴു കളികളില്‍ നിന്നും രണ്ടു ജയങ്ങളും എട്ടു സമനിലകളും ഏഴുപരാജയങ്ങളുമാണ് കേരളത്തിന്റെ സമ്ബാദ്യം. ലീഗില്‍ അവസാന സ്ഥാനക്കാരാകില്ലെന്ന സമാധാനം ഉണ്ടെന്നു മാത്രം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്സിയാണ് പത്താം സ്ഥാനത്ത്. ഒന്‍പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 14 പോയന്റും…

Read More

ഭീകരത വര്‍ധിക്കുന്നു; ഒരുമിച്ച് നിന്ന് പോരാടണമെന്ന് ഒ.ഐസിയില്‍ സുഷമ സ്വരാജ്

ഭീകരത വര്‍ധിക്കുന്നു; ഒരുമിച്ച് നിന്ന് പോരാടണമെന്ന് ഒ.ഐസിയില്‍ സുഷമ സ്വരാജ്

അബുദാബി: ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് അബുദാബിയില്‍ ഇസ്ലാമിക സഹകരണ സംഘടന(ഒഐസി) സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം. അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. ദക്ഷിണേഷ്യയില്‍ ഭീകരവാദം വര്‍ധിക്കുകയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെ അല്ല. ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു. മനുഷ്യത്വം സംരക്ഷിക്കപ്പെടണമെങ്കില്‍ ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്‍കുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് നാം ആവശ്യപ്പെടണം. ഭീകരക്യാമ്ബുകള്‍ നശിപ്പിക്കുകയും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്നും പറയണമെന്നും സുഷമ പറഞ്ഞു. പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു സുഷമയുടെ പ്രസംഗം. ഭഗവത് ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ചായിരുന്നു സുഷമയുടെ പ്രസംഗം. ഇസ്ലാം എന്നാല്‍ സമാധാനം എന്നാണ് അര്‍ഥമാക്കുന്നത്. എല്ലാ മതങ്ങളും സമാധാനത്തിന് വേണ്ടിയാണ്…

Read More