മനുഷ്യാ ഈ ശാപം നീ എവിടെ തീര്‍ക്കും?… വെന്തുരുകി ബന്ദിപൂരും മുത്തങ്ങയും, കരളിലിയിക്കുന്ന ചിത്രങ്ങള്‍ പറയും ഈ ക്രൂരതയുടെ കഥ

മനുഷ്യാ ഈ ശാപം നീ എവിടെ തീര്‍ക്കും?… വെന്തുരുകി ബന്ദിപൂരും മുത്തങ്ങയും, കരളിലിയിക്കുന്ന ചിത്രങ്ങള്‍ പറയും ഈ ക്രൂരതയുടെ കഥ

മനസ്സ് തകര്‍ക്കുന്ന വാര്‍ത്തകളാണ് മുത്തങ്ങയില്‍ നിന്നും, ബന്ദിപൂരില്‍ നിന്നും, മുതുമലയില്‍ നിന്നും എല്ലാം വരുന്നത്, വേനലിന്റെ തുടക്കം തന്നെ ഇത്ര ഭയാനകമായ സംഭവങ്ങള്‍, 40ത്ഥഇ അസഹനിയംതന്നെയാണ്. മൂന്ന് വന്യ ജീവി സങ്കേതം ( റിസര്‍വ് ഫോറസ്റ്റ് ) കാട്ടുതീയില്‍ അകപ്പെട്ടിരിക്കുന്നു, ചില മനുഷ്യരുടെ ഭ്രാന്തമായ അറപ്പുളവാക്കുന്ന അശ്രദ്ധയില്‍ നിന്നാവാം കൂടുതല്‍ അപകടങ്ങളും തുടക്കം കുറിക്കുന്നത്, ഒരു സികരറ്റ് കുറ്റിമതി ആയിരകണക്കിന് ഐക്ടര്‍ വനം തീഗോള മാവാന്‍, ക്ഷണക്കിന് മിണ്ടാപ്രാണികള്‍ തീയില്‍ ജീവനോടെ ചുട്ടെരിയാന്‍. ഓരോ വേനലിന്റെ തുടക്കവും കാട്ടുതീക്ക് എതിരെയും വരള്‍ച്ചയ്ക്ക് എതിരെയും കടുത്ത ചൂടിനെ തടുക്കാനും മുന്‍കരുതലുകള്‍ നമ്മള്‍ കൈകൊള്ളണം. വരള്‍ച്ചയില്‍ ജലലഭ്യത നമ്മള്‍ ഉറപ്പ് വരുത്തും. ൂടിനെ തടുക്കാനും ഒരുക്കങ്ങളും സജീകരണവും ഉണ്ടാവും പക്ഷേ കാട്ടുതീ വരാതിരിക്കാനും മ്മുടെ കാടും മരങ്ങളും അനേക ലക്ഷം ജീവികളുടെ ജീവനും സംരക്ഷിക്കാന്‍ പലപ്പോഴും കഴിയുന്നില്ല. കഴിഞ്ഞ വേനലില്‍…

Read More

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: കെ.സുരേന്ദ്രന്‍ പിന്മാറി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: കെ.സുരേന്ദ്രന്‍ പിന്മാറി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സാക്ഷികള്‍ ഹാജരാവുന്നതിന് സി.പി.എമ്മും മുസ്ലീം ലീഗും ഒത്തുകളിച്ചെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 89 വോട്ടുകള്‍ക്കു തന്നെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയ്ക്കെതിരെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണു റസാഖ് മരിച്ചത്. പി.ബി.അബ്ദുല്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍നിന്നു പിന്മാറാനില്ലെന്ന നിലപാടാണ് നേരത്തെ സുരേന്ദ്രന്‍ അറിയിച്ചിരുന്നത്. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More