വയനാട്ടില്‍ വീണ്ടും കാട്ടുതീ; ബാണാസുര മലയില്‍ തീ പടരുന്നു

വയനാട്ടില്‍ വീണ്ടും കാട്ടുതീ; ബാണാസുര മലയില്‍ തീ പടരുന്നു

വയനാട്: ജില്ലയില്‍ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും തീപിടിത്തം. ഇന്നലെ ബന്ദിപ്പൂര്‍ ഹൈവേയില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ ബാണാസുര മലയിലും കാട്ടുതീ പടരുകയാണ്. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്. തീ നിയന്ത്രണവിധേയമാണെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. മൂന്ന് ദിവസം മുന്‍പാണ് ഇവിടെ കാട്ടുതീ കണ്ടത്. എന്നാല്‍ മലയ്ക്ക് മുകളില്‍ മാത്രമേ തീ ഉണ്ടാകൂ എന്ന് കരുതി നാട്ടുകാര്‍ ഇതിനെ അവഗണിച്ചു. എന്നാല്‍ പിന്നീട് കാട്ടുതീ വലിയ രീതിയില്‍ പടരുകയായിരുന്നു. അന്ന് വനംവകുപ്പ് വന്ന് തീ കെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ചില ഭാഗത്ത് തീ കെട്ടിരുന്നില്ല. അങ്ങനെയാണ് തീ പടര്‍ന്നത്. മലയ്ക്ക് താഴെ ജനവാസകേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഏതെങ്കിലും സാഹചര്യങ്ങളില്‍ തീ പടര്‍ന്നാല്‍ അവിടെയുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ വയനാട് വന്യജീവി സങ്കേതത്തോട് അതിര്‍ത്തി…

Read More

തമ്മനത്ത് വന്‍ തീപിടുത്തം

തമ്മനത്ത് വന്‍ തീപിടുത്തം

കൊച്ചി: തമ്മനത്ത് വന്‍ തീപിടുത്തം. തമ്മനം ഫെലിക്‌സ് പള്ളത്ത് റോഡില്‍ രംഗനാഥ പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഒരു കാറും, ഒരു പുതിയ ഓട്ടൊ റിക്ഷയും പൂര്‍ണമായി കത്തി നശിച്ചു. ചക്കരപറമ്പ് സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടൊ റിക്ഷ. ഓട്ടൊ ഡ്രൈവര്‍ സോജന്‍ ഓടിക്കുന്ന വാഹനമായിരിന്നു ഇത്. സോജന്‍ ഈ സ്ഥലത്തിന് സമീപമുള്ള വീട്ടില്‍ വാടകയ്ക് താമസിക്കുന്നയാളാണ്. കാര്‍ സമീപത്തുള്ള ഒരു വീട്ടില്‍ ഹൗസ് വാമിങ്ങിനു വന്ന കത്രിക്കടവ് നോര്‍ത്ത് പാലാ തുരുത്തി ലൂയിസ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ളതാണ്. നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കി ഫയര്‍ഫോഴ്‌സ് ബ്രഹ്മപുരത്തായതിനാല്‍ താമസിച്ചാണ് എത്തുവാന്‍ സാധിച്ചത്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത് അടുത്തടുത്ത് വീടുകളുള്ള പ്രദേശമാണ് ഇത് അനധികൃതമായി മാലിന്യം കൊണ്ട് വന്നിട്ട് മാലിന്യ കൂമ്പാരമായതിനാണ് തീപിടിച്ചത്. തീ എങ്ങിനെ പിടിച്ചു എന്നറിവായിട്ടില്ല. പാലാരിവട്ടം പൊലീസ് സംഭവസ്ഥലത്ത് എത്തി…

Read More