മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് ആദ്യ സ്ഥാനം കൈയ്യിലാക്കി ഐശ്വര്യ ലക്ഷ്മി

മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് ആദ്യ സ്ഥാനം കൈയ്യിലാക്കി ഐശ്വര്യ ലക്ഷ്മി

കൊച്ചി ടൈംസ് ഈ വര്‍ഷത്തെ മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് പട്ടിക പ്രസിദ്ധീകരിച്ചു. ഐശ്വര്യ ലക്ഷ്മിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് ആക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ തുടര്‍ വിജയങ്ങളിലൂടെ മുന്നേറുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ വേഷമാണ് ഐശ്വര്യയെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്. കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പമെത്തിയ വരത്തനിലെ ഐശ്വര്യയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം ‘ വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതു മികച്ച വിജയമാണ് നേടിയത്. കാളിദാസ് നായകനായെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ ചിത്രം. പാര്‍വതിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. നസ്രിയ മൂന്നാമതും മേഘ്‌ന ഷാജന്‍ നാലാം സ്ഥാനത്തും എത്തി. മംമ്ത മോഹന്‍ദാസാണ് അഞ്ചാം സ്ഥാനത്ത്. അനു സിത്താര,…

Read More

അബി കണ്ട സ്വപ്‌നങ്ങളെല്ലാം ഷെയ്ന്‍ യാഥാര്‍ഥ്യമാക്കും – നാദിര്‍ഷ

അബി കണ്ട സ്വപ്‌നങ്ങളെല്ലാം ഷെയ്ന്‍ യാഥാര്‍ഥ്യമാക്കും – നാദിര്‍ഷ

കുമ്പളങ്ങി നൈറ്റ്‌സിലെ ഷെയ്ന്‍ നിഗത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നാദിര്‍ഷ. അച്ഛന്‍ അബി കണ്ട സ്വപ്നം മകന്‍ യാഥാര്‍ഥ്യമാക്കുമെന്നും അതിഗംഭീരമായി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും നാദിര്‍ഷ കുറിച്ചു. ‘കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു, ‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും’. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയില്‍ ഷെയ്‌നിന്റേത്. അതിഗംഭീരമായി മോനെ…’ നാദിര്‍ഷ പറഞ്ഞു. കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും . അത് ഇനിയുള്ള… Posted by Nadhirshah on Wednesday, February 20, 2019     വിലമതിക്കാനാവാത്ത ചില അവാർഡുകൾ…💓 Posted by Shane Nigam on Wednesday, February 20, 2019  …

Read More

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: കേരളത്തിന് ഇന്ന് ആദ്യ മത്സരം

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: കേരളത്തിന് ഇന്ന് ആദ്യ മത്സരം

വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ഇന്ന് ആദ്യ മത്സരം. ആന്ധ്രാപ്രദേശില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ ജലക് സക്‌സേന, ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍, കെ എം ആസിഫ്, രോഹന്‍ പ്രേം, വിഷ്ണു വിനോദ് തുടങ്ങിയവരുണ്ട്. കേരളം 24ന് ആന്ധ്രയെയും 25ന് ഡല്‍ഹിയെയും 27ന് ജമ്മു കശ്മീരിനെയും 28ന് നാഗാലാന്റിനെയും മാര്‍ച്ച് രണ്ടിന് ജാര്‍ഖണ്ഡിനെയും നേരിടും. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

” അത് എല്ലാം വന്നത് ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും… ”, പോലീസിനോട് മഞ്ഞപ്പട

” അത് എല്ലാം വന്നത് ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും… ”, പോലീസിനോട് മഞ്ഞപ്പട

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരം സി കെ വിനീതിനെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പുറത്തുപോയത് തങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ സന്ദേശങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് രേഖാമൂലം ഖേദം പ്രകടിപ്പിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന് വിനീത് അറിയിച്ചു. കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ എഫ് സി മത്സരത്തിനിടെ സി കെ വിനീത് ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരം കൂടിയായ വിനീത് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകീര്‍ത്തികരമായ ശബ്ദസന്ദേശം പുറത്തുപോയത് തങ്ങളുടെ എക്‌സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് മഞ്ഞപ്പട പൊലീസിനോട് സമ്മതിച്ചത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് വാട്സ്ആപ്പ് ഗ്രൂപ്പിലെ രണ്ടുപേരാണ് പൊലീസിന് മൊഴി നല്‍കിയത്. ‘താന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കെതിരെയല്ല പരാതി നല്‍കിയത്. മഞ്ഞപ്പട എക്‌സിക്യൂട്ടീവ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിനെതിരെയായിരുന്നു തന്റെ പരാതി. തനിക്കെതിരെ…

Read More

റോയ്-റൂട്ട് ഷോയില്‍ മുങ്ങി ക്രിസ് ഗെയ്‌ലിന്റെ സിക്‌സര്‍ പൂരം… ; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം

റോയ്-റൂട്ട് ഷോയില്‍ മുങ്ങി ക്രിസ് ഗെയ്‌ലിന്റെ സിക്‌സര്‍ പൂരം… ; ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം

ബാര്‍ബഡോസ്: ക്രിസ് ഗെയ്‌ലിന്റെ സിക്‌സര്‍ പൂരത്തിനിടയിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ 361 റണ്‍സ് വിജയ ലക്ഷ്യം എട്ട് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജേസണ്‍ റോയ്(123), ജോ റൂട്ട്(102) എന്നിവരുടെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍(65) അര്‍ദ്ധ സെഞ്ച്വറി നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 10ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സെടുക്കുകയായിരുന്നു. 129 പന്തില്‍ 12 സിക്‌സറുകള്‍ സഹിതം ഗെയ്ല്‍ 135 റണ്‍സെടുത്തു. ഷായ് ഹോപ്(65 പന്തില്‍ 64), ഡാരന്‍ ബ്രാവോ(30 പന്തില്‍ 40), ആഷ്‌ലി നഴ്‌സ്(എട്ട് പന്തില്‍ 25) എന്നിവരുടെ ബാറ്റിംഗും വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. ഇംഗ്ലണ്ടിനായി സ്‌റ്റോക്‌സും റഷിദും മൂന്ന് വീതവും വോക്‌സ് രണ്ട്…

Read More

ലോകകപ്പ്: ചുരുങ്ങിയ സമയത്തില്‍ ഇന്ത്യ-പാക് മത്സരത്തിനായി കാത്തിരിക്കുന്നവര്‍ 4 ലക്ഷം

ലോകകപ്പ്: ചുരുങ്ങിയ സമയത്തില്‍ ഇന്ത്യ-പാക് മത്സരത്തിനായി കാത്തിരിക്കുന്നവര്‍ 4 ലക്ഷം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ഈ മത്സരത്തിന്റെ ടിക്കറ്റിനായി അപേക്ഷിച്ചവരുടെ എണ്ണം വെളിപ്പെടുത്തി ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി. ജൂണ്‍ പതിനാറാം തീയതി നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റിനായി 4 ലക്ഷം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ലോകകപ്പിലെ ഇന്ത്യാപാക് മത്സരത്തിനായി ആരാധകര്‍ എത്ര ആവേശത്തോടെയാണ് കാത്തിരിക്കുന്നത് എന്ന് വെളിവാക്കുന്ന കണക്കാണിത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റിനായി 400,000 അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഖ്യയാണിത്. എന്നാല്‍ മത്സരം നടക്കുന്ന ഓള്‍ഡ് ട്രാഫോഡില്‍ 25000 കാണികള്‍ക്കേ ഇരിപ്പിടമുള്ളൂ. അത് കൊണ്ട് തന്നെ ധാരാളം പേര്‍ നിരാശരാകേണ്ടിവരും. ഇംഗ്ലണ്ടിലുള്ളവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇതില്‍പ്പെടും. ഇ എസ് പി എന്‍ ക്രിക്കിന്‍ഫോയോട് സംസാരിക്കവെ എല്‍വര്‍ത്തി പറഞ്ഞു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്ന്…

Read More

പെരിയ ഇരട്ടകൊലപാതകം: ദുരൂഹത വര്‍ധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങള്‍

പെരിയ ഇരട്ടകൊലപാതകം: ദുരൂഹത വര്‍ധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങള്‍

കാസര്‍ഗോഡ്: കാസര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങളും. ഇത്ര ഭീകരമായ മുറിവുകളുണ്ടാക്കാന്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാത്രം മതിയോ എന്ന സംശയം ബലപ്പെടുകയാണ്. കൊലപാതക ആസൂത്രണം മുതല്‍ കൃത്യം നിര്‍വഹിക്കുന്നത് വരെ തങ്ങള്‍ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആവര്‍ത്തിക്കുന്നത്. ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തിയതും പിന്നീട് വെട്ടിയതും താനാണെന്ന് മുഖ്യ പ്രതി പീതാംബന്‍ പറയുന്നു. ഉപയോഗിച്ചത് നാല് ഇരുമ്പു ദണ്ഡുകളും പിടിയില്ലാത്തതും തുരുമ്പെടുത്തതുമായ വടിവാളുമാണെന്നാണ് പറയുന്നത്. ശരത് ലാലിന്റെ കഴുത്തില്‍ 23 സെന്റീമീറ്റര്‍ നീളത്തിലുള്ളതടക്കം ദേഹത്താകെ 20 മുറിവുകളുണ്ട്. കൃപേഷിന്റെ മൂര്‍ത്ഥാവ് 13 സെന്റീമീറ്റര്‍ നീളത്തില്‍ പിളര്‍ന്നു. ഇത്രയും ക്രൂരമായി മുറിവേല്‍പ്പിക്കാന്‍ ഈ ആയുധങ്ങള്‍ മതിയോ എന്നാണ് സംശയം. കൃത്യം നടന്ന സ്ഥലത്ത് നിന്ന് മാറി റബ്ബര്‍ തോട്ടത്തിലെ പൊട്ടകിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വെള്ളമില്ലാത്ത കിണറില്‍ നിന്ന് കണ്ടെത്തിയ വടിവാള്‍ തുരുമ്പെടുത്ത നിലയിലാണ്. അതും സംഭവം…

Read More

ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ്: സിസ്റ്റര്‍ ലിസിയെ തടങ്കലില്‍ പാര്‍പ്പിച്ചെന്ന ആരോപണം നിഷേധിച്ച് എഫ്‌സിസി സന്യാസിനി സമൂഹം

ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ്: സിസ്റ്റര്‍ ലിസിയെ തടങ്കലില്‍ പാര്‍പ്പിച്ചെന്ന ആരോപണം നിഷേധിച്ച് എഫ്‌സിസി സന്യാസിനി സമൂഹം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിനെ തടങ്കലില്‍ പാര്‍പ്പിച്ചെന്ന ആരോപണം നിഷേധിച്ച് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്(എഫ്‌സിസി) സന്യാസിനി സമൂഹം. ലിസി വടക്കേലിന്റെ സ്ഥലം മാറ്റത്തിന് ബിഷപ്പ് കേസുമായി ബന്ധമില്ലെന്നും സഭയില്‍ വഴി മാറി നടന്ന സിസ്റ്റര്‍ ലിസിയെ തിരുത്തല്‍ നടപടി എന്ന നിലയിലാണ് സ്ഥലം മാറ്റിയതെന്നും എഫ്‌സിസി സന്യാസിനി സമൂഹം വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു. സീറോ മലബാര്‍ സഭാംഗമായ ലിസി വടക്കേലിനെ മൂവാറ്റുപുഴയിലെ മഠത്തിലെത്തി കഴിഞ്ഞ ദിവസമാണ് പൊലീസ് മോചിപ്പിച്ചത്. ലിസി വടക്കേലിനെ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന സഹോദന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. ബിഷപ്പ് ഫ്രാങ്കോ കേസില്‍ സാക്ഷി മൊഴി നല്‍കിയതിലുള്ള പ്രതികാരമായാണ് തന്നെ തടങ്കലില്‍ പാര്‍പ്പിച്ചതെന്നായിരുന്നു ലിസിയുടെ മൊഴി. ബിഷപ്പ് കേസില്‍ മൊഴി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു വിദജയവാ!ഡയിലേക്കുള്ള സിസ്റ്ററിന്റെ സ്ഥലം മാറ്റം. കന്യാസ്ത്രീയുടെ പരാതിയില്‍ സന്നാസിനി സമൂഹത്തിനെതിരെ മൂവാറ്റുപുഴ പൊലീസ്…

Read More

കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് ഇന്ന് നാസിക്കില്‍ തുടക്കമാകും

കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് ഇന്ന് നാസിക്കില്‍ തുടക്കമാകും

മുംബൈ: ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിന് ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ തുടക്കമാകും. സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ലോംഗ് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ലോംഗ് മാര്‍ച്ചിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പെരിയ ഇരട്ടക്കൊലക്കേസ്: കൂടുതല്‍ അറസ്റ്റ് ഉണ്ടാവും

പെരിയ ഇരട്ടക്കൊലക്കേസ്: കൂടുതല്‍ അറസ്റ്റ് ഉണ്ടാവും

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനടക്കം നാലുപേര്‍ സംഭവശേഷം ആദ്യമെത്തിയതു പാര്‍ട്ടി ഓഫിസില്‍. ചട്ടംചാലിനടുത്തെ ഓഫിസിലാണു മണിക്കൂറോളം ഇവര്‍ ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. കൃത്യത്തിനുശേഷം പാര്‍ട്ടി ഓഫിസിലെത്തിയ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ വരെ ഇവിടെയുണ്ടായിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ ഞായറാഴ്ച രാത്രി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍ തങ്ങി. നേരംപുലര്‍ന്നതോടെ എല്ലാവരേയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് ഇവരെ ഒളിസങ്കേതത്തില്‍ എത്തിച്ചത്. ഇതിന് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ലഭിച്ചിരുന്നെന്നും കസ്റ്റഡിയിലുള്ളവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പിന്നീടു നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ സ്വാധീനമേഖലയിലായിരുന്നു പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘത്തിനു പദ്ധതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു…

Read More