സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുല്‍ ആര്‍ നായര്‍ക്കും ജില്ലാ സബ് കളക്ടര്‍ അഞ്ജു ഐ എ എസിനും കോഴിക്കോട്ട് ആദരവ് !

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുല്‍ ആര്‍ നായര്‍ക്കും ജില്ലാ സബ് കളക്ടര്‍ അഞ്ജു ഐ എ എസിനും കോഴിക്കോട്ട് ആദരവ് !

ബാംഗ്ലുര്‍ വ്യക്തിവികാസകേന്ദ്രയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോവൂരിലെ ശ്രീശ്രീരവിശങ്കര്‍ വിദ്യാമന്ദിറില്‍ നടന്ന ”തൗര്യാത്രികം 2019 ‘ വാര്‍ഷികാഘോഷം ജില്ലാ സബ് കളക്ടര്‍ അഞ്ജു ഐഎഎസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ യുവചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവുമായ രാഹുല്‍ ആര്‍ നായര്‍ , ജില്ലാ സബ് കളക്ടര്‍ കെ.എസ്. അഞ്ജു എന്നിവരെ മികച്ചകലാപ്രവര്‍ത്തനത്തിനും വിശിഷ്ട വ്യക്തിത്വങ്ങള്‍ എന്ന നിലയിലും ആഘോഷച്ചടങ്ങില്‍ ആദരിച്ചു. ആഘോഷച്ചടങ്ങിന്റെ ഭാഗമായിപ്രമുഖ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംസാരിക്കുകയും വിദ്യാര്‍ത്ഥികളുടെ വകയായി കലാസന്ധ്യയും അരങ്ങേറി. ശ്രീശ്രീരവിശങ്കര്‍ വിദ്യാമന്ദിര്‍ ട്രസ്റ്റിന്റെ കീഴില്‍ പത്തുവര്‍ഷത്തിലേറെയായി കോവൂര്‍ എം ല്‍ എ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന കോവൂര്‍ ടടഞഢങ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ ഇആടഇ പരീക്ഷകളില്‍ 100 ശതമാനം വിജയം ഉറപ്പാക്കിയിരുന്നവെന്നതും ഏറെ ശ്രദ്ധേയമാണ്. രാഹുല്‍ ആര്‍ നായര്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ” ഒറ്റമുറി വെളിച്ചം ” പോയവര്‍ഷത്തെ മികച്ച മലയാള…

Read More

ഡല്‍ഹി ഹോട്ടലിലുണ്ടായ തീപിടുത്തം: 17 മരണം, 66 പേര്‍ക്കു പൊള്ളലേറ്റു

ഡല്‍ഹി ഹോട്ടലിലുണ്ടായ തീപിടുത്തം: 17 മരണം, 66 പേര്‍ക്കു പൊള്ളലേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ കൊച്ചി സ്വദേശി ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണു മരിച്ചത്. ഗാസിയാബാദില്‍ വിവാഹച്ചടങ്ങിനായെത്തിയതായിരുന്നു ജയശ്രീ. 13 അംഗസംഘത്തിലെ രണ്ടു പേരെ കാണാനില്ല. ജയശ്രീയുടെ അമ്മ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വിവാഹം കഴിഞ്ഞ് ഇന്നു മടങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. 66 പേര്‍ക്കു പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെയാണു തീപിടിത്തമുണ്ടായത്. സ്ത്രീയും കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തീപിടിത്തം കണ്ട് ഭയപ്പെട്ട് താഴേക്കു ചാടിയതാണു രണ്ടു പേര്‍ മരിക്കാന്‍ കാരണം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡല്‍ഹി അഗ്‌നിശമനസേന ഡയറക്ടര്‍ ജി.സി.മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടര്‍ന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയില്‍നിന്നും കനത്ത പുകയും തീയും ഉയര്‍ന്നിരുന്നു. ഇരുപതോളം…

Read More

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ടി വി രാജേഷ് കൊലക്കേസ് പ്രതി

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ടി വി രാജേഷ് കൊലക്കേസ് പ്രതി

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് സഭയില്‍ ബഹളമായി. പ്രതിഷേധവുമായി സഭാ കവാടത്തില്‍ കുത്തിയിരിക്കുകയാണ് അംഗങ്ങള്‍. എന്നാല്‍ കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ട. അടിയന്തരപ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ് വഴക്കമില്ല എന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ സഭയില്‍ ബഹളമായി. കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു എംഎല്‍എ സഭയിലുണ്ടെന്ന് ടി വി രാജേഷ് എംഎല്‍എയെ ചൂണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആറ് പ്രാവശ്യം മുന്‍പ്രതിപക്ഷം കോടതി…

Read More

ശബരിമല നട ഇന്നു തുറക്കും: കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

ശബരിമല നട ഇന്നു തുറക്കും: കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

പത്തനംതിട്ട: കുംഭമാസ പൂജയ്ക്കായി ശബരിമല നട ഇന്നു തുറക്കും. യുവതി പ്രവേശവുമായി ബന്ധപ്പെട്ടു കര്‍ശന സുരക്ഷയാണു പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമാസ പൂജകള്‍ കഴിഞ്ഞ് ഫെബ്രുവരി 17 ന് നട അടയ്ക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സുരക്ഷയ്ക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 475 പൊലീസുകാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുന്‍പ് ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 50 ല്‍ താഴെ പൊലീസുകാര്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കുന്നത് ഒരോ എസ്പിമാരുടെ നേതൃത്വത്തിലാണ്. സന്നിധാനത്ത് വി.അജിത്തിനും പമ്പയില്‍ എച്ച്.മഞ്ജുനാഥിനും നിലയ്ക്കലില്‍…

Read More

കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കലാഭവന്‍ മണിയുടെ മരണം: നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കോടതി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകള്‍, സ്വത്ത്…

Read More

മാതൃഭൂമി സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു

മാതൃഭൂമി സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്. പ്രദേശത്ത് ഉണ്ടായിരുന്നവരാണ് വളപട്ടണം പാലം കഴിഞ്ഞു അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്മയാണ് ഭാര്യ. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും. പരേതനായ നാരായണന്റെയും നാരായണി മണിയന്പാറയുടെയും മകനാണ്. സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More