രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റി ‘കാല്‍മെഡ് 2019’: കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റി ‘കാല്‍മെഡ് 2019’: കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ എന്‍ റ്റി മേഖലയിലെ പുതുചികിത്സാരീതികള്‍ ശസ്ത്രക്രിയകള്‍ അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ തുടങ്ങിയവ പരിച്ചയപ്പെടുത്തിക്കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇ എന്‍ റ്റി വിഭാഗവും എ ഓ ഐ (അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്‌ററ്‌സ് ഓഫ് ഇന്ത്യ) മലബാര്‍ ചാപ്ടറും സംയുക്താഭിമുഖ്യത്തില്‍ പ്രതിവര്‍ഷം സംഘടിപ്പിക്കാറുള്ള തുടര്‍വിദ്യാഭ്യാസ പരിപാടിയായ കാല്‍മെഡിന്റെ 2019 പതിപ്പ് മെഡിക്കല്‍ കോളേജിലെ ഡോ. ജയറാം പണിക്കര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ കാല്‍മെഡില്‍ ഇത്തവണ 500ല്‍ ഏറെ പേരാണ് പങ്കെടുക്കുന്നത്. കോക്ലിയാര്‍ ഇമ്പ്‌ലാന്റേഷന്‍ ശസ്ത്രക്രിയക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച പദ്മശ്രീ.ഡോ.മോഹന്‍ കാമേശ്വര്‍ തുടങ്ങി ഡോ. നരേഷ്പാണ്ഡെ, ഡോ.രൂപ വേദാന്തം, ഡോ.വി.ആനന്ദ്, ഡോ.ആര്‍.ബാലകൃഷ്ണന്‍, ഡോ. ആര്‍.മുത്തുകുമാര്‍ എന്നീ പ്രശസ്ത ഇ.എന്‍.ടി ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി 9, 10 തീയതികളില്‍ ആണ് നടക്കുന്നത്….

Read More

കലാഭവന്‍ മണിയുടെ മരണം: ഏഴ് പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും

കലാഭവന്‍ മണിയുടെ മരണം: ഏഴ് പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് 7 പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റ്യന്‍, സാബുമോന്‍, സി.എ. അരുണ്‍, എം.ജി. വിപിന്‍, കെ.സി. മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കുക. കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇവര്‍ 7 പേരും ഇന്നലെ നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചു. നേരത്തേ സമ്മതപത്രം എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു. വിവരങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം നുണപരിശോധനയ്ക്കു സമ്മതമാണോ എന്നു കോടതി 7 പേരോടും ആരാഞ്ഞു. ഇവര്‍ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷയില്‍ കോടതി ഈ മാസം 12 നു വിധി പറയും. കലാഭവന്‍ മണിയെ 2016 മാര്‍ച്ച് 5നാണ് വീടിനു സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യില്‍…

Read More

സിപിഎം പിബി യോഗം ഇന്ന്; പശ്ചിമ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചര്‍ച്ച

സിപിഎം പിബി യോഗം ഇന്ന്; പശ്ചിമ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ചര്‍ച്ച

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുക്കവെ സഖ്യ രൂപീകരണവും അടവുനയവും സംബന്ധിച്ച് ഇന്ന് ചേരുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും. പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് തീരുമാനമായേക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തി. എന്നാല്‍ കോണ്‍ഗ്രസുമായി പരസ്യസഖ്യം പാടില്ലെന്ന ഉറച്ച നിലപാടിലാണ് കേരള നേതാക്കള്‍. അന്തിമ തീരുമാനം കൈക്കൊള്ളുന്നത് മാര്‍ച്ചില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗമാണ്. ഓരോ സംസ്ഥാനങ്ങളുടെയും പാര്‍ട്ടി ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളാണ് പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യുന്നത്. മാര്‍ച്ച് 3, 4 തിയതികളില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേരും. വിവിധ സംസ്ഥാനങ്ങളില്‍ എത്ര സീറ്റുകളില്‍ മത്സരിക്കണമെന്ന കാര്യത്തിലും പിബിയില്‍ ചര്‍ച്ച നടക്കും. ഇന്നത്തെ യോഗത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാളില്‍ നിന്നുള്ള പി.ബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബിമന്‍ ബോസ് ,…

Read More