” പ്യൂരിഫയറിന്റെ വൃത്തിഹീനമായ അവസ്ഥയെ ചൂണ്ടിക്കാട്ടി, അടൂര്‍ SNT എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്കെതിരെ അധ്യാപകരുടെ പ്രതികാര നടപടി ; SFI ടെക്‌നോസിന്റെ ഫേസ്ബുക്ക് കുറിപ്പ് ”

” പ്യൂരിഫയറിന്റെ വൃത്തിഹീനമായ അവസ്ഥയെ ചൂണ്ടിക്കാട്ടി, അടൂര്‍ SNT എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്കെതിരെ അധ്യാപകരുടെ പ്രതികാര നടപടി ;  SFI ടെക്‌നോസിന്റെ ഫേസ്ബുക്ക് കുറിപ്പ്  ”

അധ്യാപകരുടെ തെറ്റായ രീതികള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് പ്രതികാര മനോഭാവം വെച്ച് കൊണ്ടുള്ള നീക്കങ്ങള്‍ പലപ്പോഴും വാര്‍ത്തകളായിട്ടുണ്ട്. അത് വീണ്ടും ആവര്‍ത്തിക്കുകയാണ് അടൂര്‍ SNT എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥിയായ അനന്തുവിന്റെ കാര്യത്തില്‍. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന പ്യൂരിഫയറിന്റെ വൃത്തിഹീനമായ അവസ്ഥയെ ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്തതുമാണ് ഇത്തരത്തിലുള്ള പ്രതികാര നടപടികളിലേക്ക് കൊണ്ടെത്തിച്ചത്. SFI ടെക്‌നോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: SNT അടൂരിലെ എന്‍ജിനീയറിങ് കോളജ് മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ഥി ആയ അനന്തുവിന് നേരെ കോളേജ് മാനേജ്‌മെന്റും, അധ്യാപകരും, പിടിഎ ഭാരവാഹികളും നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി SFI ടെക്‌നോസ് മുന്നോട്ടുപോകും കോളേജിലെ വാട്ടര്‍ പ്യൂരിഫയറുകള്‍ നിന്നും വെള്ളം എടുക്കാന്‍ പോയ ജൂനിയര്‍ വിദ്യാര്‍ത്ഥികളോട്, പ്യൂരിഫയര്‍ കേടാണ്, മലിനകരമായ വെള്ളമാണ് വരുന്നത്, അത് കുടിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും…

Read More

പെട ഡിസൈനുമായി റേഞ്ച് റോവര്‍ വേലാര്‍ വരുന്നൂ..

പെട ഡിസൈനുമായി റേഞ്ച് റോവര്‍ വേലാര്‍ വരുന്നൂ..

ലോകത്തിലെ ഏറ്റവും സുന്ദരമായതും മീഡിയം വലിപ്പത്തിലുമുള്ള എസ്‌യുവിയായ റേഞ്ച് റോവര്‍ വേലാറിന്റെ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്‍ വിപണിയിലെത്തിച്ച് ലാന്‍ഡ് റോവര്‍. അസാധാരണമായ പ്രകടനവും, മികച്ച ആഡംബരവുമാണ് വേലാര്‍ എഡിഷന്റെ പ്രത്യേകതകള്‍. അത്യുജ്ജലമായ ഡിസൈനോടു കൂടിയാണ് വേലാര്‍ എത്തുന്നത്. 404ബി എച്ച് പി ശക്തി പകരുന്ന 5.0 എല്‍ വി 8 സൂപ്പര്‍ചാര്‍ജ്!ഡ് എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ സവിശേഷ മോഡല്‍ ഒരു വര്‍ഷം മാത്രമാണ് വിപണിയില്‍ ലഭ്യമാകുക. 2018 ല്‍ ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഡിസൈന്‍ അവാര്‍ഡ് വേലാര്‍ കരസ്ഥമാക്കിയിരുന്നു. ഇതോടെ റേഞ്ച് റോവര്‍ കുടുംബത്തില്‍ 2017 റേഞ്ച് റോവര്‍ എസ്.വി. ഓട്ടോബയോഗ്രഫി ഡൈനാമിക്കിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വാഹനമായി വേലാര്‍ മാറി. സൂപ്പര്‍ചാര്‍ജ്ജ്ഡ് 5.0 എല്‍ വി 8 എന്‍ജിന്റെ കരുത്തോടെ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍…

Read More

കിക്കിടിലന്‍ ഓഫര്‍, ആശയങ്ങള്‍ കൊടുക്കൂ.. വാട്ട്‌സ്ആപ്പ് നിങ്ങള്‍ക്ക് 35 ലക്ഷം രൂപ തരും

കിക്കിടിലന്‍ ഓഫര്‍, ആശയങ്ങള്‍ കൊടുക്കൂ.. വാട്ട്‌സ്ആപ്പ് നിങ്ങള്‍ക്ക് 35 ലക്ഷം രൂപ തരും

ഡല്‍ഹി: രാജ്യത്തെ സംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് വാട്ട്‌സ്ആപ്പ്. രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റിയ നൂതനമായ ആശങ്ങള്‍ ഉണ്ടെങ്കില്‍ വാട്ട്‌സ്ആപ്പ് നല്‍കുന്നത് 35 ലക്ഷം രൂപ. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയും വാട്‌സാപ്പും ചേര്‍ന്നു നടത്തുന്ന ഗ്രാന്‍ഡ് ചാലഞ്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മൊത്തം. 1.7 കോടി രൂപയുടെ സമ്മാനങ്ങളാണ് 5 ടീമുകളെ കാത്തിരിക്കുന്നത്. വ്യക്തിഗതമായോ, ഒരു സ്റ്റാര്‍ട്ട്അപ്പായോ ഇതില്‍ അപേക്ഷിക്കാം. ആരോഗ്യം, ഗ്രാമീണ സമ്പദ്!വ്യവസ്ഥ, വിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും വിധം ആശയം അവതരിപ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍ വരുന്ന ആശയങ്ങളില്‍ നിന്നും 30 എണ്ണത്തെ തിരഞ്ഞെടുക്കും. ഇതില്‍ നിന്ന് 10 എന്‍ട്രികളെ ലൈവ് പിച്ച് ഇവന്റിലേക്ക് ക്ഷണിക്കും. ഈ ചടങ്ങില്‍ വിശദമായ അവതരണം നടത്തണം. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് ആശയങ്ങള്‍ക്കാണ് 35 ലക്ഷം രൂപ വീതം ഗ്രാന്റ് അനുവദിക്കുന്നത്. മാര്‍ച്ച് 10…

Read More

ആഹാ.. നോക്കിയയുടെ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ആഹാ.. നോക്കിയയുടെ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

ഡല്‍ഹി: നോക്കിയ 8.1 നും നോക്കിയ 5.1നും ഫ്‌ലിപ്പ്കാര്‍ട്ടില്‍ വിലക്കുറവ്. നോക്കിയയുടെ പ്രധാന മോഡലായ 8.1 ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകുന്നത് 26,590 രൂപയ്ക്കാണ്. നോക്കിയ 5.1 ന്റെ വില 10,390 രൂപയാണ്. ഇരു ഫോണുകളും ആന്‍ഡ്രോയ്ഡ് വണ്‍ അധിഷ്ഠിതമാണ്. നോക്കിയ 5.1 ന്റെ ചിപ്പ് ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയ പി18 ആണ്. 3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. ഇതേ മോഡലിന്റെ 2ജിബി+16ജിബി പതിപ്പും ലഭ്യമാണ്. 16 എംപിയാണ് ഫോണിന്റെ പ്രധാനക്യാമറ, 8 എംപിയാണ് മുന്‍ ക്യാമറ. 4ജിബി റാം നല്‍കുന്ന ഫോണാണ് നോക്കിയ 8.1. 2.2 ജിഗാഹെര്ട്‌സ് ശേഷി നല്‍കുന്ന സ്‌നാപ്ഡ്രാഗണ്‍ 710 ആണ് ഇതിന്റെ ചിപ്പ്. 64 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 12 എംപിയാണ് പിന്നിലെ ക്യാമറ. 20 എംപിയാണ് മുന്നിലെ ക്യാമറ. ബ്ലൂ, അയേണ്‍ കളറുകളില്‍ ഈ…

Read More

റെഡ്മീ 6 ഫോണുകളുടെ വില വെട്ടിക്കുറച്ച് ഷവോമി

റെഡ്മീ 6 ഫോണുകളുടെ വില വെട്ടിക്കുറച്ച് ഷവോമി

ഡല്‍ഹി: റെഡ്മീ 6 ഫോണുകളുടെ വില താല്‍ക്കാലികമായി വെട്ടിക്കുറച്ച് ഷവോമി. ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 8വരെയാണ് റെഡ്മീ 6 ഫോണുകളുടെ വിലയില്‍ 500 മുതല്‍ 2000വരെ ഡിസ്‌ക്കൌണ്ട് ലഭിക്കുന്നത്. ഷവോമിയുടെ ഇസ്‌റ്റോര്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിലക്കുറവില്‍ ലഭിക്കും. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റായ റെഡ്മീ 6എ, റെഡ്മീ 6, റെഡ്മീ 6 പ്രോ എന്നീ ഫോണുകള്‍ക്കാണ് വിലക്കുറവ്. സാംസങ്ങ് അടുത്തിടെ വിപണിയില്‍ ഇറക്കിയ എം സീരിസ് ഫോണുകളുടെ ഭീഷണി ഒഴിവാക്കാനാണ് പുതിയ വിലക്കുറവ് എന്നാണ് സൂചന. ഇതിനൊപ്പം തന്നെ വിവിധ പ്ലാറ്റ്‌ഫോം അനുസരിച്ച് ബാങ്കിംഗ് ഓഫറുകളും,ഇഎംഐ ഓഫറുകളും ഈ വിലക്കുറവിന് പിന്നാലെ ലഭിക്കും. റെഡ്മീ 6 പ്രോ 4ജിബി പതിപ്പിന് ഓഫര്‍ കാലത്ത് വില 10,999 രൂപയായിരിക്കും. ഈ ഫോണിന്റെ 3ജിബി പതിപ്പിന് പുതുക്കിയ വില 8,999 രൂപയായിരിക്കും. റെഡ്മീ 6 എ…

Read More

‘ ടിക് ടോക് യൂസേഴ്‌സ് ഇവിടെ ശ്രദ്ധിക്കൂ… ‘

‘ ടിക് ടോക് യൂസേഴ്‌സ് ഇവിടെ ശ്രദ്ധിക്കൂ… ‘

ഡല്‍ഹി: ചൈനീസ് നിര്‍മ്മിതമായ ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ആപ്പുകള്‍ ജനപ്രീയമാണ്. ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ ഉണ്ടാക്കുന്ന കണ്ടന്റില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളില്‍ 50 ലക്ഷത്തിന് മുകളില്‍ സ്ഥിരം സന്ദര്‍ശകര്‍ ദിവസം ഉണ്ടെന്നാണ് കണക്ക്. ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. സോഷ്യല്‍ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തികണമെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടിവരും. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട് കേന്ദ്രസര്‍ക്കാര്‍. ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകള്‍ക്കെതിരായ പുതിയ നിയമങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ കമ്പനികളും ഇന്ത്യയില്‍ ഓഫിസ് തുടങ്ങണം. ഇന്ത്യയില്‍ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ…

Read More

ടി20: തിരുമ്പി വന്തിട്ടേന്ന് സൊല്ല് …, ന്യൂസിലന്‍ഡിനെ 7 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; രോഹിത് ബാറ്റിംഗിലെ ഹീറോ

ടി20: തിരുമ്പി വന്തിട്ടേന്ന് സൊല്ല് …, ന്യൂസിലന്‍ഡിനെ 7 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; രോഹിത് ബാറ്റിംഗിലെ ഹീറോ

ആദ്യ ടി20 യില്‍ തങ്ങളെ നാണം കെടുത്തിയ ന്യൂസിലന്‍ഡിനെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന് തകര്‍ത്ത ഇന്ത്യ മൂന്ന് മത്സര ടി20 പരമ്പരയില്‍ ഒപ്പമെത്തി. ഇതോടെ ഹാമില്‍ട്ടണില്‍ ഈ മാസം പത്തിന് നടക്കാനിരിക്കുന്ന മൂന്നാം മത്സരം ഫൈനലായി മാറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 158 റണ്‍സ് നേടിയപ്പോള്‍ 7 പന്തുകള്‍ നില്‍ക്കേ, വെറും 3 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. 29 പന്തില്‍ 50 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിലെ ഹീറോ. സ്‌കോര്‍ : ന്യൂസിലന്‍ഡ് 158/8 (20 ഓവര്‍), ഇന്ത്യ 162/3 (18.5 ഓവര്‍) ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മയും ശിഖാര്‍ ധവാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ…

Read More

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കേരളത്തിന്റെ സാധ്യതകള്‍ ഇങ്ങനെ..

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കേരളത്തിന്റെ സാധ്യതകള്‍ ഇങ്ങനെ..

നെയ്‌വേലി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കേരളത്തിന് നേരിയ പിടിവള്ളി. തെലങ്കാനയെ പുതുച്ചേരി ഗോള്‍രഹിത സമനിലയില്‍ പിടിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകള്‍ വീണ്ടും സജീവമായത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തില്‍ സര്‍വീസസിനെ 20ന് തോല്‍പ്പിച്ചാല്‍ കേരളത്തില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാം. തെലങ്കാനയ്ക്ക് നാലും കേരളത്തിന് രണ്ടും പോയിന്റാണുള്ളത്. തെലങ്കാന ഇന്ന് പുതുച്ചേരിയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഏഴ് പോയിന്റുമായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറമായിരുന്നു. എന്നാല്‍ മത്സരം സമനിലയില്‍ പിരഞ്ഞതോടെ തെലങ്കാന അഞ്ച് പോയിന്റില്‍ ഒതുങ്ങി. ഇനി സര്‍വീസസിനെ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാല്‍ കേരളം ഫൈനല്‍ റൗണ്ട് കളിക്കും. മുന്‍താരം വി പി ഷാജി പരിശീലിപ്പിക്കുന്ന കേരളത്തിന് ഇതുവരെ ഒറ്റഗോള്‍ നേടാനായിട്ടില്ല. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഐഎസ്എല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ ലിസ്റ്റ് പുറത്ത്

ഐഎസ്എല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ ലിസ്റ്റ് പുറത്ത്

ഐഎസ്എല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വിദേശകളിക്കാരുടെ പട്ടികയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളാരും ഇല്ല. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ആദ്യ പത്തുപേരില്‍ എടികെ താരം മാനുവല്‍ ലാന്‍സറോട്ടയാണ് മുന്നില്‍. 3.44 കോടി രൂപയാണ് താരത്തിന് ലഭിക്കുന്നത്. ബെംഗളൂരു എഫ്‌സിയുടെ മിക്കുവാണ് രണ്ടാം സ്ഥാനത്ത്. 3.42 കോടി രൂപ. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ടിം കാഹില്‍ (2.85) കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. ടീമില്‍ യുവതാരങ്ങള്‍ക്ക് പരിശീലനവും നല്കുന്ന കാഹില്‍ ജെംഷഡ്പൂരിന്റെ കുതിപ്പിന് കളത്തിനകത്തും പുറത്തും ചുക്കാന്‍ പിടിക്കുന്നു. ഫെറാന്‍ കോറോ (എഫ്‌സി ഗോവ, 2.68)യാണ് തൊട്ടുപിന്നില്‍. ഈ സീസണില്‍ മോശം പ്രകടനം നടത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളാരും ആദ്യ സ്ഥാനങ്ങളിലില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശതാരങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ടീമിലെത്തിച്ചവരാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പട്ടിക. മറ്റു ടീമുകള്‍ക്കായി വിദേശ താരങ്ങള്‍ ഗോളടിച്ചു കൂട്ടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ താരങ്ങള്‍…

Read More

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സലയുടെ ട്രാന്‍സ്ഫര്‍ തുക എത്രയും വേഗം നല്‍കണമെന്ന് ഫ്രെഞ്ച് ക്ലബ്ബ് നാന്റസ്

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സലയുടെ ട്രാന്‍സ്ഫര്‍ തുക എത്രയും വേഗം നല്‍കണമെന്ന് ഫ്രെഞ്ച് ക്ലബ്ബ് നാന്റസ്

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അര്‍ജന്റൈന്‍ സ്‌െ്രെടക്കര്‍ എമിലിയാനോ സലയുടെ ട്രാന്‍സ്ഫര്‍ തുക എത്രയും വേഗം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കാര്‍ഡിഫ് സിറ്റി ക്ലബ്ബിന് മുന്നറിയിപ്പ് നല്‍കി ഫ്രെഞ്ച് ക്ലബ്ബ് നാന്റസ്. കഴിഞ്ഞ മാസം നാന്റസില്‍ നിന്ന് കാര്‍ഡിഫ് സിറ്റി സ്വന്തമാക്കിയ സല, വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം പോലുമായിട്ടില്ല. ഇതിനിടയില്‍ സ്‌പോര്‍ട്‌സ് മര്യാദകള്‍ മറികടന്ന് നാന്റസ് നടത്തിയ ഈ നീക്കം ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 21ം തീയതി ഇംഗ്ലീഷ് ചാനലിന് കുറുകേ പറക്കുമ്പോളായിരുന്നു സല സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞയാഴ്ച താരം സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ നിന്ന് ലഭിച്ചിരുന്നു. ഒപ്പം ഒരു മൃതദേഹവും ലഭിക്കുകയുണ്ടായി. ഈ മൃതദേഹം സലയുടേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നാന്റസ്, ട്രാന്‍സ്ഫര്‍ തുക ആവശ്യപ്പെട്ട് കാര്‍ഡിഫ് സിറ്റിക്ക് കത്തെഴുതിയിരിക്കുന്നത്. നേരത്തെ…

Read More