‘വൈറസി’ന് സ്‌റ്റേ; തന്റെ കഥയെന്ന് സംവിധായകന്‍ ഉദയ് അനന്തന്‍

‘വൈറസി’ന് സ്‌റ്റേ; തന്റെ കഥയെന്ന് സംവിധായകന്‍ ഉദയ് അനന്തന്‍

കൊച്ചി: നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്ക് സ്‌റ്റേ. എറണാകുളം സെഷന്‍സ് കോടതിയാണ് സിനിമയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന്‍ ഉദയ് അനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്‌റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം….

Read More

മമ്മൂട്ടിയുടെ പേരന്‍പ് ഓണ്‍ലൈനില്‍ ലീക്കായി

മമ്മൂട്ടിയുടെ പേരന്‍പ് ഓണ്‍ലൈനില്‍ ലീക്കായി

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് പേരന്‍പ്. ചിത്രം തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റിലാണ് ചിത്രം ചോര്‍ന്നത്. പേരന്‍പ് മുഴുവന്‍ സിനിമയും ഓണ്‍ലൈനില്‍ ചോര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്!തത്. ദേശീയ അവാര്‍ഡ് ജേതാവ് റാം ആണ് ചിത്രം സംവിധാനം ചെയ്!തത്. മമ്മൂട്ടി നീണ്ട ഒരിടവേളയ്ക്ക് ശേഷം ചെയ്യുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്, പേരന്‍പിന്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

” ശെടാ.. ഇതിപ്പോ ലിപ് ലോക്ക് ചെയ്യണ്ടായിരുന്നു…, റോഷന്റെയും പ്രിയയുടേയും ലിപ് ലോക്കിനെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ ”

” ശെടാ.. ഇതിപ്പോ ലിപ് ലോക്ക് ചെയ്യണ്ടായിരുന്നു…, റോഷന്റെയും പ്രിയയുടേയും ലിപ് ലോക്കിനെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ ”

മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു പിന്നാലെ പ്രിയ വാര്യരുടെയും റോഷന്റേയും ലിപ്‌ലോക്ക് സീന്‍ പുറത്ത് . ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്.എന്നാല്‍ ലിപ്‌ലോക്ക് സീന്‍ വൈറലായതോടെ ഇത്തവണ പ്രിയ വാര്യര്‍ക്ക് പകരം ട്രോളുകള്‍ ഏറ്റു വാങ്ങുന്നത് റോഷന്‍ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്. ലിപ്‌ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ എന്നൊക്കെ രീതിയിലാണ് ട്രോള്‍ . വവ്വാല്‍ വാഴക്കൂമ്പ് ചപ്പുന്നതു പോലെ എന്നും മിച്ചര്‍ പാക്കറ്റ് പൊട്ടിക്കുന്നത് പോലെ എന്നുമൊക്കെയാണ് കമന്റുകള്‍ വരുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

റോഷന്‍ പ്രിയ വാര്യരെ ലിപ് ലോക്ക് ചെയ്തു.. വൈറലായി ലിപ് ലോക്ക് സീന്‍.. !!!

റോഷന്‍ പ്രിയ വാര്യരെ ലിപ് ലോക്ക് ചെയ്തു.. വൈറലായി ലിപ് ലോക്ക് സീന്‍.. !!!

പ്രിയ വാര്യര്‍ നായികയാകുന്ന ഒരു അഡാര്‍ ലവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. റോഷനും പ്രിയയും ഉള്ള സീനിന്റെ സ്‌നീക്ക് പീക്ക് ആണ് പുറത്തെത്തിയത്. തമിഴിലാണ് ചിത്രത്തിന്റെ ഈ ടീസര്‍ എത്തിയിരിക്കുന്നത്. ചുംബന രംഗം അടങ്ങുന്നതാണ് ടീസര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. പതിവ് പോലെ ലൈക്കുകളെക്കാള്‍ ഏറെ ഡിസ്‌ലൈക്കുകള്‍ ആണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ഫെബ്രുവരി പതിനാലിന് ആണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഒമര്‍ ലൂലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് അഡാര്‍ ലവ്. നാലു ഭാഷകളിലാണ് ചത്രം റിലീസ് ചെയ്യുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ബാര്‍ കോഴ: തുടരന്വേഷണം സംബന്ധിച്ച് കെ എം മാണിയും വി എസ് അച്യുതാന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും

ബാര്‍ കോഴ: തുടരന്വേഷണം സംബന്ധിച്ച് കെ എം മാണിയും വി എസ് അച്യുതാന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ബാര്‍ കോഴ കേസിലെ തുടരന്വേഷണം സംബന്ധിച്ച് കെ എം മാണിയും വി എസ് അച്യുതാന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ തുരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും ഹൈക്കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസ് അച്ചുതാനന്ദന്റെ ഹര്‍ജി. കേസിലെ തുടരന്വേഷണം വൈകുകയാണന്നും അച്യുതാന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പശുക്കളുടെ ക്ഷേമത്തിനായുള്ള ‘രാഷ്ട്രീയ കാമധേനു ആയോഗ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പശുക്കളുടെ ക്ഷേമത്തിനായുള്ള ‘രാഷ്ട്രീയ കാമധേനു ആയോഗ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി: പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടുള്ള ‘രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം എന്നീ മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഈ പദ്ധതിക്കായി 750 കോടി രൂപ വകയിരുത്തിയിരുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷീര വികസന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നാണ് സ!ര്‍ക്കാരിന്റെ വിലയിരുത്തല്‍. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

രണ്ടാം ഉച്ചകോടി: ആണവനിരായുധീകരണം, ട്രംപും കിം ജോങ് ഉന്നും തമ്മില്‍ രണ്ടാംവട്ട കൂടിക്കാഴ്ച

രണ്ടാം ഉച്ചകോടി: ആണവനിരായുധീകരണം, ട്രംപും കിം ജോങ് ഉന്നും തമ്മില്‍ രണ്ടാംവട്ട കൂടിക്കാഴ്ച

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാംവട്ട കൂടിക്കാഴ്ച 27, 28 തീയതികളില്‍ വിയറ്റ്‌നാമില്‍. ചരിത്രം കുറിച്ച ആദ്യ ഉച്ചകോടി കഴിഞ്ഞ വര്‍ഷം സിംഗപ്പുരിലായിരുന്നു. രണ്ടാം ഉച്ചകോടിയുടെ വിവരം ട്രംപ് യുഎസ് കോണ്‍ഗ്രസിലാണു പ്രഖ്യാപിച്ചത്. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലോ തീരദേശ ടൂറിസം നഗരമായ ഡാ നാങ്ങിലോ ആയിരിക്കും ഉച്ചകോടിയെന്നു കരുതുന്നു. യുഎസിനും ഉത്തരകൊറിയയ്ക്കും നയതന്ത്ര ബന്ധമുള്ള രാജ്യമാണ് വിയറ്റ്‌നാം. ഉത്തരകൊറിയയുടെ ആണവനിരായുധീകരണ പ്രക്രിയയ്ക്കു തുടക്കമിടാനുള്ള ചര്‍ച്ചകളാണ് വിയറ്റ്‌നാമിലുണ്ടാവുക. സിംഗപ്പുര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ആണവ, മിസൈല്‍ പരീക്ഷണങ്ങളൊന്നും ഉത്തരകൊറിയ നടത്തിയിട്ടില്ലെങ്കിലും കൈവശമുള്ള ആണവായുധ ശേഖരം നശിപ്പിക്കാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. കിമ്മുമായി നല്ല ബന്ധമാണെന്നും കൊറിയയുടെ മിസൈല്‍ വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും 15 മാസമായി നിര്‍ത്തിയിരിക്കുകയാണെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ പറഞ്ഞു. ഉത്തരകൊറിയയുമായുള്ള ചര്‍ച്ച തന്റെ നേട്ടമായും എടുത്തുകാട്ടി. ‘ഞാന്‍ അധികാരത്തില്‍…

Read More

കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും

കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേല്‍ക്കുക. മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് പകരക്കാരനായാണ് എംപി ദിനേശിനെ നിയമിച്ചത്. നാലു മാസം മാത്രമാണ് ദിനേശിന് സര്‍വ്വീസ് കാലാവധിയുള്ളത്. അതിനു ശേഷവും അദ്ദേഹത്തിന് തുടരാന്‍ സര്‍ക്കാര്‍ തിരുമാനമെടുക്കുമെന്നാണ് സൂചന. ഇതിനിടെ പിരിച്ചുവിട്ട താല്‍കാലിക കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരമാക്കി മാറ്റി. 18 ദിവസമായി തുടരുന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തയ്യാറാകണമെന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…  

Read More

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറും. നേരത്തെ തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസില്‍ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം സ്ത്രീകള്‍ ഇരകളാകുന്ന കേസുകള്‍ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും…

Read More