ശബരിമല സ്ത്രീ പ്രവേശനം: കോടതിയിലെ നിലപാട് മാറ്റം വ്യക്തമാക്കാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല സ്ത്രീ പ്രവേശനം: കോടതിയിലെ നിലപാട് മാറ്റം വ്യക്തമാക്കാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത് സെപ്തംബര്‍ 23 ന് വിധി വന്നതിന് ശേഷമുള്ള നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലല്ല ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതെന്നും എ പദ്മകുമാര്‍ പറഞ്ഞു. കോടതി വിധിയുമായി ബന്ധപ്പെട്ട അഭിപ്രായമാണ് അത്. വിധി വന്ന ശേഷമുള്ള അഭിപ്രായമാണ് കോടതി ചോദിച്ചത്. അതിനുള്ള മറുപടിയാണ് കോടതിയില്‍ പറഞ്ഞതെന്നും വിവേചനം പാടില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചതെന്നും പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ കൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പറയാനുള്ളത് എഴുതി കൊടുക്കും. കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും വിശ്വാസമില്ലാത്തവരാരും വരില്ലെന്നാണ് നേരത്തെ പറഞ്ഞതെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോടതിയിലെ നിലപാട് മാറ്റത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തയ്യാറായില്ല. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

അജു വര്‍ഗ്ഗീസും ഷാന്‍ റഹ്മാനും ആലപിച്ച ‘കൊളംബിയന്‍ അക്കാഡമി’യിലെ ആദ്യ ഗാനം പുറത്ത്

അജു വര്‍ഗ്ഗീസും ഷാന്‍ റഹ്മാനും ആലപിച്ച ‘കൊളംബിയന്‍ അക്കാഡമി’യിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: അജു വര്‍ഗ്ഗീസും ഷാന്‍ റഹ്മാനും ചേര്‍ന്ന് രസകരമായ ഒരു ഗാനം ‘കൊളംബിയന്‍ അക്കാഡമി’യില്‍ ആലപിച്ചിരിക്കുകയാണ്. രണ്ടു പേരും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ആസ്വദിച്ചു ആടിയും പാടിയും ഗാനം മനോഹരമായിരിക്കുന്നു. അലോഷ്യ പീറ്ററാണ് ‘ലഹരി ഈ ലഹരി’ എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീജിത്ത് രാജേന്ദ്രന്റെതാണ് വരികള്‍. ‘കൊളംബിയന്‍ അക്കാഡമി’യുടെ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിക്കുന്നത് അഖില്‍ രാജ് അടിമാലിയാണ്. അജു വര്‍ഗ്ഗീസ്, സലിം കുമാര്‍, അഞ്ജലി നായര്‍, ധര്‍മജന്‍, ബൈജു എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പവി കെ പവനാണ്. മാസ്‌കോട്ട് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ അന്‍വര്‍ സാദത്തും മൊയ്ദീന്‍ ഷിറാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

” ആന്‍ഡ് ദിസ് ഈസ് ഹിസ്റ്ററി മാന്‍… !!! ; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ബൈക്ക് ”

” ആന്‍ഡ് ദിസ് ഈസ് ഹിസ്റ്ററി മാന്‍… !!! ; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ബൈക്ക് ”

ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്. ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്. ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്നതായിരുന്നു അവതരണവേളയില്‍ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ്…

Read More

ഏകദിന പരമ്പരയിലെ പരാജയത്തിന് മറുപടി നല്‍കി ന്യൂസിലന്‍ഡ്; ടി20യില്‍ ഇന്ത്യയെ തകര്‍ത്ത് തരിപ്പണമാക്കി

ഏകദിന പരമ്പരയിലെ പരാജയത്തിന് മറുപടി നല്‍കി ന്യൂസിലന്‍ഡ്; ടി20യില്‍ ഇന്ത്യയെ തകര്‍ത്ത് തരിപ്പണമാക്കി

ഏകദിന പരമ്പരയിലെ പരാജയത്തിന് ആദ്യ ടി20 യില്‍ മധുരപ്രതികാരം വീട്ടി ന്യൂസിലന്‍ഡ്. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ 80 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 139 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ടി20 യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയം കൂടിയാണിത്. വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പരയിലും ന്യൂസിലന്‍ഡ് മുന്നിലെത്തി. സ്‌കോര്‍ : ന്യൂസിലന്‍ഡ് 219/6 (20 ഓവര്‍), ഇന്ത്യ 139/10 (19.2 ഓവര്‍).കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. ഒരു റണ്‍സെടുത്ത രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 18/1. ശിഖാര്‍ ധവാന്‍ 3 സിക്‌സറുകളുമായി തകര്‍ത്തടിച്ചെങ്കിലും ലോക്കി ഫെര്‍ഗൂസന്റെ കിടിലന്‍ ബോളില്‍ വീണു. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ…

Read More

എറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി; റെക്കോഡിട്ട് സ്മൃതി മന്ദാന

എറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി; റെക്കോഡിട്ട് സ്മൃതി മന്ദാന

വനിതാ ടി20 യില്‍ ഒരിന്ത്യന്‍ ക്രിക്കറ്ററുടെ എറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി കരസ്ഥമാക്കി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു മന്ദാന വേഗതയേറിയ അര്‍ധസെഞ്ചുറിയിലെത്തിയത്. വെറും 24 പന്തുകളില്‍ നിന്ന് അര്‍ധശതകം തികച്ച മന്ദാന, 25 പന്തുകളില്‍ അര്‍ധസെഞ്ചുറി നേടിയിരുന്ന തന്റെ റെക്കോര്‍ഡ് തന്നെയാണ് തിരുത്തിക്കുറിച്ചത്.18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ന്യൂസിലന്‍ഡ് താരം സോഫിഡിവൈന്റെ പേരിലാണ് വനിതാ ടി20 യിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ്. ഈ ലിസ്റ്റില്‍ ആറാം സ്ഥാനത്താണ് മന്ദാന ഇപ്പോള്‍. അതേ സമയം വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ മത്സരത്തില്‍ 34 പന്തില്‍ 58 റണ്‍സ് നേടിയതിന് ശേഷം മന്ദാന പുറത്തായി. ഏഴ് ബൗണ്ടറികളും, മൂന്ന് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്ത്യന്‍ഓപ്പണറുടെ ഇന്നിംഗ്‌സ്. പക്ഷേ മന്ദാനയുടെ വെടിക്കെട്ട്, ടീമിനെ മത്സരത്തില്‍ വിജയത്തിലെത്തിച്ചില്ല. മന്ദാന തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 23 റണ്‍സിന്…

Read More

‘ ചരിത്രമാകുമോ..? ‘ ; പ്രിത്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ നയന്‍ നാളെ എത്തും

‘ ചരിത്രമാകുമോ..? ‘ ; പ്രിത്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ നയന്‍ നാളെ എത്തും

നീണ്ട കാത്തിരിപ്പിനൊടുവില്‍ എത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് പ്രിത്വിരാജിന്റെ നയന്‍ . ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്നലെ ആരംഭിച്ചിരുന്നു. തിയേറ്റര്‍ ലിസ്റ്റും ബുക്ക് മൈ ഷോ ലിങ്കുമടക്കം ഫേസ്ബുക്കില്‍ പ്രിത്വിരാജ് തന്നെ പങ്കു വച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് നയന്‍. പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മാണം നിര്‍വഹിക്കുന്നത്. മാധ്യമ രംഗത്തെ പരിചയവും പ്രിത്വിരാജിലൂടെയുള്ള സിനിമ അനുഭവങ്ങളും സുപ്രിയയെ നിര്‍മാണ രംഗത്ത് മികച്ചു നില്‍ക്കാന്‍ സഹായിച്ചു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. പരീക്ഷണ ചിത്രങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കുന്ന പ്രിത്വിരാജ് , ബിഗ് ബജറ്റില്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് നയന്‍ . പ്രിത്വിരാജിന് പുറമെ പ്രകാശ് രാജ് , മമ്ത മോഹന്‍ദാസ് , വാമിക ഗബ്ബി ,…

Read More

കുര്‍ലോണിന്റെ മാട്രസ് ഇന്‍ എ ബോക്‌സ് വിപണിയില്‍

കുര്‍ലോണിന്റെ മാട്രസ് ഇന്‍ എ ബോക്‌സ് വിപണിയില്‍

കൊച്ചി: പ്രമുഖ കിടക്ക നിര്‍മ്മാതാക്കളായ കുര്‍ലോണ്‍, ഒട്ടേറെ പ്രത്യേകതകളോടു കൂടിയ, മാട്രസ് ഇന്‍ എ ബോക്‌സ്, വിപണിയില്‍ അവതരിപ്പിച്ചു.ചുരുട്ടിയെടുത്തു ഒരു ചെറിയ പെട്ടിയിലാക്കി, കൊണ്ടു നടക്കാവുന്നതാണ് മാട്രസ് ഇന്‍ എ ബോക്‌സ്. അനായാസം കൊണ്ടു നടക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന. അലര്‍ജി ഉണ്ടാക്കാത്ത മുന്തിയ ഇനം തുണിയിലാണ് കിടക്ക ഉണ്ടാക്കിയിരിക്കുന്നത് കിടക്ക തെന്നിപ്പോകാതിരിക്കാന്‍ 100 ശതമാനം ഓര്‍ഗാനിക് കോട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. ആദ്യ തവണ നിവര്‍ത്തി വിരിച്ച ശേഷം, ഒമ്പതു മിനിറ്റുള്ളില്‍ കിടക്ക അതിന്റെ തനതായ ആകൃതി കൈവരിക്കും. പൊടിയില്‍ നിന്നും കീടങ്ങളില്‍ നിന്നും ശല്യം ഉണ്ടാകാത്ത വിധമാണ് നിര്‍മാണം. മെര്‍ക്കുറി, ഈയം, മറ്റ് ലോഹങ്ങള്‍ ഒന്നും ഇതിലില്ല. തൃപ്തികരമായ ഉറക്കമാണ് പുതിയ കിടക്ക നല്കുക. രണ്ട് പതിപ്പുകളില്‍ ലഭ്യം. സിംഗിളിന് 11799 രൂപയാണ് വില. ക്യൂന്‍ സൈസിന് 19,990 രൂപയും ആണ് വില. കൊച്ചി ഉള്‍പ്പെടെ ഉള്ള…

Read More

” റൗഡി ബേബി നിക്കി കളിച്ചു.. , ഡാന്‍സൊക്കെ കൊള്ളാം മോളേ… പക്ഷെ.. നീ ഒന്നും സായിടെ ഏഴയലത്ത് എത്തില്ലെന്ന് ആരാധകര്‍.. ”

” റൗഡി ബേബി നിക്കി കളിച്ചു.. , ഡാന്‍സൊക്കെ കൊള്ളാം മോളേ… പക്ഷെ.. നീ ഒന്നും സായിടെ ഏഴയലത്ത് എത്തില്ലെന്ന് ആരാധകര്‍.. ”

ചെന്നൈ: മാരി 2 എന്ന സിനിമയിലെ റൗഡി ബേബി എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഈ ഗാനത്തില്‍ സായി പല്ലവിയുടെ ഡാന്‍സാണ് ശരിക്കും വൈറലായത്. ടിക് ടോക്കിലും, സോഷ്യല്‍ മീഡിയയിലും റൗഡി ബേബി തരംഗം സൃഷ്ടിച്ചു. എന്നാല്‍ ഈ ഗാനത്തില്‍ സായി അല്ലാതെ ഒരു സെലിബ്രേറ്റി ഡാന്‍സ് ചെയ്താല്‍ എന്താണ് അവസ്ഥ. നിക്കി ഗല്‍റാണിയാണ് ഇത്തരത്തില്‍ ഡാന്‍സ് കളിച്ച താരം. വികടന്‍ സിനി അവാര്‍ഡിലായിരുന്നു താരത്തിന്റെ നൃത്തം. എന്നാല്‍ നിക്കിയുടെ നൃത്തം സോഷ്യല്‍ മീഡ!ിയയില്‍ വൈറലായതോടെ സായി പല്ലവിയുടെ ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടവര്‍ വെറുതെയിരുന്നില്ല. നിക്കിയുടെ ഡാന്‍സ് കൊള്ളാം, പക്ഷേ സായ് പല്ലവി വേറെ ലെവല്‍ തന്നെയാണ് എന്നാണ് പ്രധാനമായും ഉയര്‍ന്ന കമന്റ്. എന്നാല്‍ നിക്കിയുടെ ഡാന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചവരും കുറവല്ല. സായി പല്ലവിയുടെ ഡാന്‍സിനെ മോശമാക്കി നിക്കിയെന്നോക്കെയാണ് ഇവരുടെ കമന്റ്. ഡാന്‍സില്‍ ഓരോരുത്തര്‍ക്കും അവരുടെതായ…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍. പുതുച്ചേരി ഉള്‍പ്പടെ നാല്‍പത് മണ്ഡലങ്ങളിലും പാര്‍ട്ടി ജനവിധി തേടും. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍ വ്യക്തമാക്കിയത്. ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങനെ വിരാമമാവുകയാണ്. ഡിഎംകെയുമായോ അണ്ണാഡിഎംകെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു. അഴിമതിയും ജനകീയപ്രശ്‌നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍. അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. പുതുച്ചേരിയിലെ ഒരു മണ്ഡലം കൂടാതെ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് കമല്‍ഹാസന്‍…

Read More

ഹൈദരാബാദില്‍ സിനി ആര്‍ടിസ്റ്റ് തൂങ്ങി മരിച്ച നിലയില്‍

ഹൈദരാബാദില്‍ സിനി ആര്‍ടിസ്റ്റ് തൂങ്ങി മരിച്ച നിലയില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ ടെലിവിഷന്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്ക് സിനിമ സിരിയല്‍ രംഗത്തെ പ്രമുഖ നടിയായ 21കാരി നാഗ ഝാന്‍സിയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഝാന്‍സി വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗാ പ്രസാദ് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ ചവിട്ടി തുറക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഝാന്‍സി ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു. ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയില്‍നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി. ഫോണിലെ കോള്‍ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരുകയാണ്. കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍ നടിയുടെ വീട്ടുകാര്‍ ഈ…

Read More