‘ രാവിലത്തെ ആഹാരത്തോടൊപ്പം ഒരു പുഴുങ്ങിയ മുട്ട കഴിച്ചാലുള്ള ഗുണങ്ങള്‍… ‘

‘ രാവിലത്തെ ആഹാരത്തോടൊപ്പം ഒരു പുഴുങ്ങിയ മുട്ട കഴിച്ചാലുള്ള ഗുണങ്ങള്‍… ‘

ആരോഗ്യപരമായ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് മുട്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ് മുട്ട. ധാരാളം വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഒത്തിണങ്ങിയ മുട്ട പല രീതിയിലും പാകം ചെയ്യാം. ഇതു ബുള്‍സൈ ആയും ഓംലറ്റായും കറി വച്ചും ബുര്‍ജിയായും പുഴുങ്ങിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ചുരുക്കം ചിലര്‍ ഇത് പച്ചയ്ക്കും കഴിയ്ക്കും. ഏതു ഭക്ഷണമാണെങ്കിലും കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കൂ. ഇതു പോലെയാണ് മുട്ടയുടെ കാര്യവും. മുട്ടയുടെ കാര്യത്തിലും പാചക രീതിയും കഴിയ്ക്കുന്ന സമയവുമെല്ലാം പ്രധാനപ്പെട്ടതു തന്നെയാണ്. മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം പറയാന്‍. എണ്ണ ചേര്‍ക്കാത്ത പാചക രീതിയെന്നതാണ് ഈ ഗുണം കൂടുതല്‍ നല്‍കുന്നത്. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതു പോലെ തന്നെ ഇത് രാവിലെ പ്രാതലിന് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുട്ട കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ പ്രാതലിനാണ് എന്നതാണ് വാസ്തവം. അതും പുഴുങ്ങിയ…

Read More

‘ ടാറ്റൂ അടിക്കാനൊരുങ്ങുകയാണോ… എങ്കിലിതൊന്നു കേള്‍ക്കൂ… ‘

‘ ടാറ്റൂ അടിക്കാനൊരുങ്ങുകയാണോ… എങ്കിലിതൊന്നു കേള്‍ക്കൂ… ‘

ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ടാറ്റൂ ചെയ്യാന്‍ പുരുഷന്മാരേക്കാള്‍ താല്‍പര്യം കാണിക്കുന്നത് സ്ത്രീകളാണ്. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനം. അത് കൂടാതെ, ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പഠനത്തില്‍ പറയുന്നു. മിയാമി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പുകവലിക്കുന്നവര്‍, ജയിലില്‍ കഴിയുന്നവര്‍, കൂടുതല്‍ തവണ സെക്‌സിലേര്‍പ്പെടുന്നവര്‍ എന്നിവരാണ് ടാറ്റൂ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്നവരെന്ന് ഗവേഷകനായ കരോലിന്‍ മോര്‍ട്ടണ്‍സെന്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്ന് ഇതിന് മുമ്പ് നടത്തിയ പഠനങ്ങളില്‍ പറയുന്നു. ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്,…

Read More

‘ ലെമണ്‍ ടീ കുടിച്ചാല്‍ ചില്ലറയല്ല ഗുണം… ‘

‘ ലെമണ്‍ ടീ കുടിച്ചാല്‍ ചില്ലറയല്ല ഗുണം… ‘

ലെമണ്‍ ടീ നമ്മള്‍ എല്ലാവരും കുടിക്കാറുണ്ട്. പക്ഷേ അതിന്റെ ഗുണങ്ങളെ പറ്റി പലര്‍ക്കും അറിയില്ല. എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ലെമണ്‍ ടീ. ലെമണ്‍ ടീ എപ്പോഴും വെറും വയറ്റില്‍ കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. വെറും വയറ്റില്‍ ലെമണ്‍ ടീ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിന് ഉണര്‍വ് നല്‍കുന്നതിലും ലെമണ്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും. ലെമണ്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി മുഖക്കുരുവും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനാല്‍ തന്നെ ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വളരെ നല്ലതാണ്. വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. കൂടാതെ തടി കുറയ്ക്കാനും കുടവയര്‍ കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറും വയറ്റില്‍ തന്നെ ലെമണ്‍ ടീ കഴിക്കുന്നത് ശീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും ലെമണ്‍ ടീ കുടിക്കാം. അത് കൂടാതെ,…

Read More

‘ പഞ്ചസാര കൊണ്ടു നിങ്ങളുടെ മുഖം മിനുക്കാം… ‘

‘ പഞ്ചസാര കൊണ്ടു നിങ്ങളുടെ മുഖം മിനുക്കാം… ‘

സൗന്ദര്യ കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത പെണ്‍കുട്ടികളില്ല. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. പഞ്ചസാര കൊണ്ടുവരെ സൗന്ദര്യം സംരക്ഷിക്കാം. 1. മുഖത്തെ രോമവളര്‍ച്ച തടയാം പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 എംഎല്‍) വെള്ളവും(150 എംഎല്‍) ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ മുഖത്തെ രോമവളര്‍ച്ച കുറയ്ക്കാനാകും. പഞ്ചസാരനാരങ്ങാനീര് മിശ്രിതം മുഖത്തുതേച്ചുപിടിപ്പിച്ചതിന് 15 മിനുട്ടിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ ഫലപ്രദമായ മാറ്റം ഉണ്ടാകും. 2. എണ്ണമയമുള്ള ചര്‍മ്മത്തിന് പഞ്ചസാരയും(ഒരു കപ്പ്) ഓറഞ്ച് നീരും(ടേബിള്‍ സ്പൂണ്‍) തേനും(ഒരു ടേബിള്‍ സ്പൂണ്‍) ഒലിവെണ്ണയും(ഒരു ടേബിള്‍ സ്പൂണ്‍) ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാനാകും. ഇത് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുക. 3. ചുണ്ടുകള്‍ക്ക് ചുണ്ടുകള്‍ക്ക് നിറം വരാനും വരണ്ട ചുണ്ടുകളെ മാറ്റിമറിക്കാനും പഞ്ചസാര ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. 4. കാലിലെ വിണ്ടുകീറല്‍…

Read More

” സദാസമയം നിന്നുകൊണ്ടാണോ വെള്ളം കുടിക്കുന്നത്…? എങ്കില്‍ പണി പച്ചവെള്ളത്തില്‍… !! ”

” സദാസമയം നിന്നുകൊണ്ടാണോ വെള്ളം കുടിക്കുന്നത്…? എങ്കില്‍ പണി പച്ചവെള്ളത്തില്‍… !! ”

ജോലിസ്ഥലത്തുനിന്നോ കോളേജില്‍ നിന്നോ ഒക്കെ വീട്ടിലേക്ക് വന്ന് കയറുന്നയുടന്‍ തന്നെ മേശപ്പുറത്തിരിക്കുന്ന ജഗ്ഗില്‍ നിന്നോ, ഫ്രിഡ്ജിലെ കുപ്പിയില്‍ നിന്നോ നിന്ന നില്‍പില്‍ തന്നെ വെള്ളമെടുത്ത് കുടിക്കുന്നവരെ കണ്ടിട്ടില്ലേ? നമ്മളില്‍ ഭൂരിഭാഗം പേരും ഇത്തരം ശീലങ്ങളൊക്കെയുള്ളവരാണ്. ഇങ്ങനെ നിന്ന് വെള്ളം കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? ഉണ്ടെന്നാണ് ഒരുവിഭാഗം ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആയുര്‍വേദ വിധിപ്രകാരം ഇത് ഒട്ടും അംഗീകരിക്കപ്പെടുന്നതല്ല. ഭക്ഷണം നിന്ന് കഴിക്കുന്നത് നമ്മള്‍ അംഗീകരിക്കാറില്ലല്ലോ, അതുപോലെ തന്നെ വെള്ളവും ഇരുന്ന് സാവധാനം കുടിക്കണമെന്നാണ് ഇവര്‍ പറയുന്നത്. നിന്ന് വെള്ളം കുടിക്കുമ്പോള്‍ വെള്ളം നേരിട്ട് കുത്തനെ താഴേക്ക് പോകുന്നു. ഇത് ശരീരത്തിന്റെ പലയിടങ്ങളിലേക്കും വെള്ളമെത്തുന്നത് തടയുന്നു. നമുക്കറിയാം വെള്ളമാണ് ശരീരത്തിലെത്തുന്ന വിഷാംശങ്ങളെയെല്ലാം പുറത്തുകളയാന്‍ വലിയൊരു ശതമാനം വരെ സഹായിക്കുന്നത്. എന്നാല്‍ മറ്റെവിടേക്കും എത്താതെ നേരിട്ട് വെള്ളം താഴേക്കെത്തുന്നതോടെ ഈ ശുദ്ധീകരണ പ്രക്രിയ അവതാളത്തിലാകുമത്രേ. ഇത് ക്രമേണ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ…

Read More

‘ഐ ആം ആന്റ് ഐ ക്യാന്‍’ ; ഇന്ന് ലോക ക്യാന്‍സര്‍ ദിനം

‘ഐ ആം ആന്റ് ഐ ക്യാന്‍’ ; ഇന്ന് ലോക ക്യാന്‍സര്‍ ദിനം

വേദന അത് ആര്‍ക്കായാലും അനുഭവിക്കുന്നവരില്‍ കൂടുതലാണ് കണ്ടുനില്‍ക്കുവര്‍ക്ക് അനുഭവപ്പെടുക. പ്രത്യേകിച്ച് ക്യാന്‍സറിന്റെ കാര്യത്തില്‍. അപ്രതീക്ഷിതമായി ആര്‍ക്കൊപ്പവും വിരുന്നെത്താവുന്ന ആ അതിഥിയെ അകറ്റി നിര്‍ത്താന്‍ പല വഴികളിലൂടെയാണ് ശ്രമിക്കുന്നത്. സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനകളും സദ്ധസംഘടനകളും കഠിനപ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നതും. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സന്ദേശവും പ്രവര്‍ത്തന പരിപാടികളുമാണ് ഈ വര്‍ഷത്തെ ലോക കാന്‍സര്‍ദിനത്തിലും തയ്യാറാക്കിയിരിക്കുന്നത്. ഐ ആം ആന്റ് ഐ ക്യാന്‍ എന്നതാണ് ഇന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കുള്ള സന്ദേശം. നിങ്ങള്‍ ആരായാലും നിങ്ങള്‍ ഈരോഗത്തിന്റെ ഭീകരതയും വ്യാപ്തിയും മനസിലാക്കണമെന്നും നിങ്ങളാല്‍ ചെയ്യാന്‍കഴിയുതെല്ലാം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ് എന്നുമുള്ള ദീര്‍ഘവീക്ഷണമാണ് ഈസന്ദേശത്തിന് പിന്നില്‍. നിങ്ങള്‍ക്ക് ഏതൊക്കെതരത്തില്‍ ഈദിശയില്‍ പ്രവര്‍ത്തിക്കാന്‍കഴിയുമോ അതെല്ലാം ഉടന്‍ പ്രവര്‍ത്തിച്ചു് തുടങ്ങുകയെന്ന അത്യാവശ്യം ധ്വനിപ്പിക്കുന്നതാണ് ഈ ക്യാന്‍സര്‍ സന്ദേശം. ക്യാന്‍സര്‍ എന്ന വാക്ക് ഏതൊരുമനുഷ്യനിലും ഉണ്ടാക്കുന്ന വികാരം ഭയത്തിന്റേതാണ്. പിെ സങ്കടവും, കരച്ചിലും, നിഷേധിക്കലും, വിഷാദവും. ക്യാന്‍സറിന് പുരുഷനൊേ…

Read More

ടി-20 യില്‍ കോഹ്ലിയെ പിന്നിലാക്കാനൊരുങ്ങി രോഹിത്…

ടി-20 യില്‍ കോഹ്ലിയെ പിന്നിലാക്കാനൊരുങ്ങി രോഹിത്…

വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഇത് മൂന്നാം തവണയാണ് രണ്ട് ടീമുകളടങ്ങിയ ഒരു മുഴുനീള ടി20 പരമ്പരയില്‍ രോഹിത് ഇന്ത്യയെ നയിക്കാനൊരുങ്ങുന്നത്. ഈ പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചാല്‍ ടി20 ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ കോഹ്ലിയെ മറികടക്കാന്‍ രോഹിതിന് കഴിയും. ഇന്ത്യയെ 12 ടി20 മത്സരങ്ങളില്‍ നയിച്ച രോഹിത് ശര്‍മ്മ, 11 മത്സരങ്ങളിലാണ് ടീമിന് വിജയം സമ്മാനിച്ചത്. 2018 ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന നിദാഹസ് ട്രോഫിയില്‍ മാത്രമാണ് രോഹിതിന്റെ കീഴില്‍ ഇന്ത്യ ഒരു ടി20 മത്സരം തോറ്റത്. അതേ സമയം ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ നായകനായ കോഹ്ലിയാകട്ടെ 12 മത്സരങ്ങളിലാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ രണ്ട് വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞാല്‍ ടി20 വിജയങ്ങളുടെ എണ്ണത്തില്‍ കോഹ്ലിയെ മറികടക്കാന്‍ രോഹിതിന് സാധിക്കും. ഇതോടെ…

Read More

ദേശീയ അവാര്‍ഡോ… എനിക്ക് നിങ്ങളുടെ അവാര്‍ഡ് മതിയെന്ന് മമ്മൂട്ടി

ദേശീയ അവാര്‍ഡോ… എനിക്ക് നിങ്ങളുടെ അവാര്‍ഡ് മതിയെന്ന് മമ്മൂട്ടി

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം മികച്ച പ്രതികരണം നേടി തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പേരന്‍പ് പ്രേഷക മനസ്സ് കീഴടക്കി മുന്നേറുകയാണ്. റിലീസ് ചെയ്ത് ചുരുങ്ങി ദിവസത്തിനുള്ളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വൈകാരിക രംഗങ്ങളിലൂടെ കാഴ്ചക്കാരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന മമ്മൂട്ടി മാജിക് പേരന്‍പിലും കാണാമായിരുന്നു.  ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. തിയേറ്ററില്‍നിന്ന് കണ്ടിറങ്ങിയതിനുശേഷമുള്ള തങ്ങളുടെ അനുഭവങ്ങളുള്‍പ്പടെയാണ് കുറിപ്പുകള്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രം പറയുന്നപോലെ സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങളെയും കൂട്ടി മമ്മൂട്ടിയെ കാണാന്‍ പോയ അനുഭവമാണ് കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. അല്‍ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ & ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്ററിലെ അധികൃതരും കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് മമ്മൂട്ടിയെ കാണാന്‍ പോയത്. ഫേസ്ബുക്ക് കുറിപ്പ്; പേരന്‍പ്: അല്‍ഫ കണ്ട പാപ്പയും അമുദവനും സെറിബ്രല്‍ പാള്‍സി…

Read More

ഓള്‍വെയ്‌സ് ഫാന്‍ ഗേള്‍ ഇക്കാ കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ? അമൃത സുരേഷ് മമ്മൂട്ടിയോട്..

ഓള്‍വെയ്‌സ് ഫാന്‍ ഗേള്‍ ഇക്കാ കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ? അമൃത സുരേഷ് മമ്മൂട്ടിയോട്..

പ്രേക്ഷകര്‍ക്ക് വളരെ പരിചിതയായ ഗയികയാണ് അമൃത സുരേഷ്. സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമായ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ താരം മമ്മൂട്ടിയോടൊപ്പം നിന്നെടുത്ത ഫോട്ടോ ഇട്ട പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.മമ്മൂട്ടിയോടൊപ്പം കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ കിട്ടിയതിന്റെ ത്രില്ലിലാണ് അമൃതാ സുരേഷിപ്പോള്‍. ഓള്‍വെയ്‌സ് ഫാന്‍ ഗേള്‍ ഇക്കാ കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെ? അതിനെന്താ എന്ന ക്യാപ്ഷനോട് കൂടിയാണ് അമൃത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇടയ്ക്കിടയ്ക്ക് യാത്ര ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് അമൃതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അമൃത തുറന്നുപറയാറുണ്ട്. അടുത്തിടെ നടത്തിയ തുറന്നുപറച്ചിലില്‍ ആരാധകര്‍ ഞെട്ടിയിരുന്നു. മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷത്തെക്കുറിച്ചും അമൃത കുറിച്ചിട്ടുണ്ട്. ഫാന്‍ ഗേള്‍ മൊമന്റായിരുന്നു അത്. ഇക്ക, കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചിരുന്നുവെന്നും അതിനെന്താ, കെട്ടിപ്പിടിച്ചോ എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്നുണ്ടോ..? നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്നുണ്ടോ..? നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായ വാര്‍ത്തകള്‍ക്കിടെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് മുന്‍പ് പലതവണ പറഞ്ഞിട്ടുള്ളത് തന്നെയാണ് പുതിയ സാഹചര്യത്തിലും അദ്ദഹം ആവര്‍ത്തിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം. രാഷ്ട്രീയമല്ല തന്റെ വഴിയെന്നും എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് തന്റെ താല്‍പര്യമെന്നും മോഹന്‍ലാല്‍ പറയുന്നു. അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ആശ്രയിക്കും.അതൊട്ടും എളുപ്പമല്ല താനും.എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാല്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തണമെന്ന താല്‍പര്യമില്ല.’ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ബിജെപിയുടെ തിരുവനന്തപുരം സീറ്റിനെക്കുറിച്ചോ ഉള്ള ചോദ്യത്തിനല്ല മോഹന്‍ലാലിന്റെ പ്രതികരണം. സഹപ്രവര്‍ത്തകരില്‍ പലരും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അക്കാര്യത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞുള്ളതായിരുന്നു ചോദ്യം. അതേസമയം ബിജെപി മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന, നേരത്തേയുള്ള വിലയിരുത്തലുകളെ…

Read More