മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പ്… മമ്മൂക്കയ്ക്ക് നൂറുമ്മകള്‍.. അന്‍പോടെ സണ്ണിവെയ്ന്‍.. !

മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പ്… മമ്മൂക്കയ്ക്ക് നൂറുമ്മകള്‍.. അന്‍പോടെ സണ്ണിവെയ്ന്‍.. !

മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പി’ന്റെ കേരള പ്രീമിയറിന് മലയാളത്തിലെ മുതിര്‍ന്ന സംവിധായകരില്‍ പലരുമെത്തിയിരുന്നു. ചിത്രം കണ്ട ശേഷം ചിത്രത്തെയും മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ പ്രകടനത്തെയും വാനോളം പുകഴ്ത്തുന്ന അഭിപ്രായങ്ങളാണ് സത്യന്‍ അന്തിക്കാടും കമലും സിബി മലയിലുമൊക്കെ പറഞ്ഞത്. ഇന്നത്തെ റിലീസിന് ശേഷം ചിത്രം കണ്ട അനുഭവം പറയുകയാണ് മലയാളത്തിന്റെ യുവനിരയിലെ ശ്രദ്ധേയ നടന്‍ സണ്ണി വെയ്ന്‍. മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പെന്ന് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഒപ്പം താനൊരു മമ്മൂട്ടി ആരാധകനാണെന്നും. സണ്ണി വെയ്‌നിന്റെ ഫേസ്ബുക്ക് കുറിപ്പ് പേരന്‍പ് കണ്ടു. മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്പ്. മമ്മുക്കക്ക് ഒരു നൂറ് ഉമ്മകള്‍. അന്‍പോടെ, ഒരു ഫാന്‍ബോയ്’ നിരൂപകരും ആദ്യദിന പ്രേക്ഷകരും ഒരേപോലെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. മാസ് ഫോര്‍മുല സിനിമ അല്ലാതിരുന്നിട്ടും അനേകം ഹൗസ്ഫുള്‍ ഷോകള്‍ കേരളത്തില്‍ ഇന്ന് ചിത്രത്തിന് ലഭിച്ചു. അടുത്തകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ്…

Read More

ആട് ജീവിതം: സൂപ്പര്‍ വൈറലായി പൃഥ്വിയുടെ ലുക്ക്….

ആട് ജീവിതം: സൂപ്പര്‍ വൈറലായി പൃഥ്വിയുടെ ലുക്ക്….

ബെന്യാമിന്റെ ആട് ജീവിതം മലയാളികള്‍ക്ക് എന്നും ഒരു നൊമ്പരമാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബെന്യാമിന് നേടിക്കൊടുത്ത ആട് ജീവിതം ചലച്ചിത്രമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ഡാനില്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആടുജീവിതം ആഗോളതലത്തില്‍ സംവദിക്കുന്ന ഒരു മലയാള ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ് പറയുന്നു. ‘ദ ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ താരം പങ്കു വച്ചത്. നോവല്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഇത് അതുപോലെ സംവിധായകന്‍ ബ്ലെസ്സിയുടെ കാഴ്ചപ്പാടാണ്. ആഗോളതലത്തില്‍ സംവദിക്കുന്ന മലയാള ചിത്രമൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ചിത്രത്തില്‍ 20 ശതമാനമാണ് സംഭാഷണങ്ങളുള്ളത്. ബാക്കി ചിത്രത്തിലുള്ളത് ചില കഥാപാത്രങ്ങളും മൃഗങ്ങളും മാത്രമാണ്. മാത്രമല്ല അറബിയും നായകനും തമ്മിലുള്ള സംഭാഷണങ്ങള്‍ ഇരുവര്‍ക്കും മനസിലാകുകയുമില്ല. ആടുജീവിതത്തില്‍ സംഭാഷണം കുറവെന്ന് പൃഥ്വിരാജ്; നോവലിനെക്കുറിച്ചുള്ള ബ്ലെസ്സിയുടെ കാഴ്ച്ചപ്പാടാായിരിക്കും ചിത്രം….

Read More

രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം- സീമാന്‍

രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം- സീമാന്‍

തെന്നിന്ത്യന്‍ സിനിമയില്‍ തലൈവര്‍ എന്നറിയപ്പെടുന്ന ആരാധകരുടെ പ്രിയപ്പെട്ട നടനാണ് രജനീകാന്ത്. നടന്‍ രജനീകാന്തിനെക്കുറിച്ച് വളരെ വിവാദപരമായ കാര്യം പറഞ്ഞിരിക്കുകയാണ് സീമാന്‍. നടന്‍ രജനികാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയുകയാണ് വേണ്ടതെന്ന് പറയുകയാണ് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുകൂടിയായ സീമാന്‍. കുറച്ചു സിനിമകളില്‍ അഭിനയിച്ചതുകൊണ്ടുമാത്രം നേതാവാകില്ല. ഇവരെ അഭിനേതാവ് എന്നു മാത്രം വിളിക്കണം. ജനങ്ങള്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കള്‍. രജനിയെ നേതാവെന്നു വിളിക്കുന്നവരെ പറഞ്ഞു മനസിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ കൊന്നുകളയുകയാണ് വേണ്ടതെന്നും സീമാന്‍ പറഞ്ഞു. ഒരു താരം നേതാവാകുന്നത് തിയേറ്ററുകളില്‍ മാത്രമാണ്. ടെലിവിഷന്‍ പരിപാടികളില്‍ പോലും പലരും തലൈവര്‍ എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം. രജനിയെ നേതാവെന്നു വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാന്‍ ചോദിച്ചു. ഉലകനായകന് പിന്നാലെയായാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വ്യക്തമാക്കിയത്….

Read More

കട്ട ഹെവി വര്‍ക്കൗട്ടുമായി പേര്‍ളി മാണി !!!

കട്ട ഹെവി വര്‍ക്കൗട്ടുമായി പേര്‍ളി മാണി !!!

പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരമാണ് പേര്‍ളി മാണി അവതാരക എന്ന നിലയിലും നടി എന്ന നിലയിലും മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലും ശ്രദ്ധേയയാ പേളി മാണി വിവാഹത്തിന് തയാറെടുക്കുകയാണ്. ഫിറ്റ്‌നസിലൂടെ പെര്‍ഫെക്റ്റാകാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. ഫേസ്ബുക്കിലൂടെ പേളി പങ്കുവെച്ച് ഹെവി വര്‍ക്കൗട്ട് വിഡിയോ കാണാം. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെ പ്രണയത്തിലായ ശ്രീനിഷുമായുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. വര്‍ക്കൗട്ടിന്റെ കാരണം താരം പറഞ്ഞിട്ടില്ല. എന്തിനാണീ വര്‍ക്കൗട്ട് എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും മികച്ച പിന്തുണയും നല്‍കുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന് ഗോസിപ്പ്… നല്ല കലക്കന്‍ മറുപടി കൊടുത്തു നടി..

ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന് ഗോസിപ്പ്… നല്ല കലക്കന്‍ മറുപടി കൊടുത്തു നടി..

നേഹ ധുപിയ, മകളുടെ ജനനത്തിനു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ടിവി അവതാരകയായും ജഡ്ജായും ഒക്കെ പ്രവര്‍ത്തിച്ചുവരികയാണ് നേഹ. അതേസമയം ഗര്‍ഭധാരണത്തിന് ശേഷം നേഹയ്ക്ക് തടി കൂടിയെന്ന തരത്തില്‍ ഗോസിപ്പ് വാര്‍ത്തയും വന്നു. വാര്‍ത്തയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നേഹ ധുപിയ. തടി കൂടിയെന്നും മറ്റുമുള്ള കാര്യങ്ങള്‍ എന്നെ ഒട്ടും ബാധിക്കുന്നതല്ല. പക്ഷേ ഇത് വലിയ ഒരു പ്രശ്‌നമാണ്. സെലിബ്രിറ്റികളോട് മാത്രമല്ല സാധാരണക്കാരെയും തടി കൂടിയെന്ന് പറഞ്ഞ് പരിഹസിക്കുന്നത് നിര്‍ത്തണം. അമ്മയെന്ന നിലയില്‍ എന്റെ മകള്‍ക്ക് വേണ്ടി ആരോഗ്യവതിയും ഊര്‍ജ്ജത്തോടെ നില്‍ക്കുകയും വേണമെന്നതാണ് എനിക്ക് പ്രധാനം. അതുകൊണ്ട് എല്ലാ ദിവസവും വര്‍ക്ക് ഔട്ട് നടത്താറുണ്ട്. ഫിറ്റ്‌നെസ് എനിക്ക് പ്രധാന്യമുള്ളതാണ്. പക്ഷേ അത് സമൂഹത്തിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നില്‍ക്കാന്‍ വേണ്ടിയുള്ളതല്ല നേഹ ധുപിയ പറയുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’…

Read More

നിങ്ങള്‍ക്ക് നഖം കടിക്കുന്ന ശീലമുണ്ടോ…? എങ്കില്‍ ഇത് ശ്രദ്ധിക്കൂ..

നിങ്ങള്‍ക്ക് നഖം കടിക്കുന്ന ശീലമുണ്ടോ…? എങ്കില്‍ ഇത് ശ്രദ്ധിക്കൂ..

നഖം കടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്ക് തളളിവിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. മാനസിക ആസ്വാസ്ഥ്യത്തിന്റെ ലക്ഷണമായാണ് മനഃശാസ്ത്രഞ്ജര്‍ നഖം കടിക്കുന്നതിനെ വിലയിരുത്തുന്നത്. നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നും മനഃശാസ്ത്രം പറയുന്നത്. ഒസിഡി രോഗമുള്ളവരിലാണ് നഖം കടിക്കുന്ന ശീലം കൂടുതലായി കണ്ട് വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സ്വഭാവപരവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്‌സസീവ്കമ്പല്‍സീവ് ഡിസോഡര്‍ (ഒസിഡി) എന്ന രോ?ഗം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭംഗി നശിപ്പിക്കുമെന്നും കൂടാതെ ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നഖം കടിക്കുന്നതിലൂടെ ഉണ്ടാകാവുന്ന പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നഖത്തിന് ചുറ്റും അണുബാധ… നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണ് നഖം കടിക്കുന്നവരില്‍ കണ്ടു വരുന്ന മറ്റൊരു രോഗം. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ…

Read More

ഒരു സിഗരറ്റ് വലിച്ചാല്‍? , ഒരു പെഗ്ഗടിച്ചാല്‍.. ? സംഭവിക്കുന്നതെന്തെല്ലാം…

ഒരു സിഗരറ്റ് വലിച്ചാല്‍? , ഒരു പെഗ്ഗടിച്ചാല്‍.. ? സംഭവിക്കുന്നതെന്തെല്ലാം…

സിഗരറ്റ് വലിക്കുന്നവരാണെങ്കിലും മദ്യപിക്കുന്നവരാണെങ്കിലും മിക്കവാറും എല്ലാവരും തങ്ങളുടെ പ്രവര്‍ത്തിയെ അന്ധമായി ന്യായീകരിക്കുന്നതായി കാണാറുണ്ട്. ഇതിലും അധികം ദുശ്ശീലമുള്ളവര്‍ ഒരു രോഗവും കൂടാതെ ജീവിക്കുന്നുണ്ടല്ലോ എന്നതായിരിക്കും പ്രധാന ന്യായീകരണം. ഒന്നിനോടും ‘അഡിക്ഷന്‍’ ഒന്നുമില്ലെങ്കിലും ഇതിനെയെല്ലാം കഷ്ടപ്പെട്ട് ന്യായീകരിക്കാന്‍ മെനക്കെടുന്നവരും കുറവല്ല. ഒരു സിഗരറ്റ് വലിച്ചാല്‍ എന്ത് സംഭവിക്കാനാണ്, ഒരു പെഗ്ഗടിച്ചാല്‍ എന്തുപറ്റും? എന്നിങ്ങനെയെല്ലാം ആയിരിക്കും ഇത്തരക്കാരുടെ ചോദ്യങ്ങള്‍.. എന്നാല്‍ കേട്ടോളൂ, ഒരു സിഗരറ്റ് വലിച്ചാലും അത് ആരോഗ്യത്തിന് ദോഷം തന്നെയാണ്. അല്ലെങ്കില്‍ കഴിക്കുന്നത് ഒരു പെഗ് മദ്യമാണെങ്കിലും അത് ശരീരത്തിലെത്തിക്കുന്നത് വിഷാംശം തന്നെയാണ്. ‘ട്രീറ്റ്‌മെന്റ് ഫോര്‍ അഡിക്ഷന്‍’ എന്ന വെബ്‌സൈറ്റ് 2014ല്‍ നടത്തിയ ഒരു പഠനമുണ്ട്. മദ്യപാനവും പുകവലിയും മറ്റ് ലഹരികളുടെ ഉപയോഗവും നമ്മുടെ ആയുസ്സിലെ എത്ര സമയം അപഹരിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. അമേരിക്കയിലെ ‘സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ പോലുള്ള അംഗീകൃത സംഘടനകളുടെ കണക്കുകളും,…

Read More

വീട്ടിലെ ബാത്രൂമില്‍ പാമ്പോ..?

വീട്ടിലെ ബാത്രൂമില്‍ പാമ്പോ..?

വീട്ടിനകത്തെ കുളിമുറിയില്‍ പാമ്പ്, അല്ലെങ്കില്‍ ബാത്ത്‌റൂമിനകത്തെ ക്ലോസറ്റില്‍ മൂര്‍ഖനെ കണ്ടു… എന്നെല്ലാം വാര്‍ത്തകള്‍ കാണാറില്ലേ? സ്വന്തം മാളങ്ങള്‍ വിട്ടുകൊണ്ട് പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നത് എന്തുകൊണ്ടായിരിക്കാം? ഇതിനുള്ള ഉത്തരം ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരൂകൂട്ടം സമാനമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കും. ഈയിടെ ബ്രിസ്‌ബെയിനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ് തുടക്കം. ഹെലെന്‍ റിച്ചാര്‍ഡ്‌സ് എന്ന സ്ത്രീയാണ് ഈ അനുഭവം മാധ്യമങ്ങളുമായി പങ്കുവച്ചത്. വീട്ടിനകത്തെ ടോയ്‌ലറ്റിലേക്ക് മൂത്രമൊഴിക്കാന്‍ കയറിയതായിരുന്നു ഹെലെന്‍. ടോയ്‌ലറ്റ് സീറ്റിലിരുന്ന് സെക്കന്‍ഡുകള്‍ക്കകം എന്തോ ഒന്ന് ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു. പിന്നാലെ കടുത്ത വേദനയും. എഴുന്നേറ്റ് നോക്കിയപ്പോഴാണ് ക്ലോസറ്റിനകത്ത് നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന പാമ്പിനെ കണ്ടത്. ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെ സമാനമായി നിരവധി സംഭവങ്ങള്‍ ഇതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിനകത്തെ ചില പ്രത്യേക സ്ഥലങ്ങളില്‍ പാമ്പുകളെ കാണുന്നു. കുളിമുറിയില്‍, ക്ലോസറ്റിനകത്ത്, ഫ്രിഡ്ജിന്…

Read More

ദേ.. മീന്‍ അധികം കഴിച്ചാലുണ്ടല്ലോ…?

ദേ.. മീന്‍ അധികം കഴിച്ചാലുണ്ടല്ലോ…?

മീന്‍ നോണ്‍വെജ് കഴിക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ്. ഇത് വറുത്തും പൊരിച്ചും കറി വച്ചുമെലഌം കഴിക്കുന്നവര്‍ ധാരാളം. ഒമേഗ ത്രീ ഫാറ്റി ആസിഡും കാത്സ്യവുമെല്ലാമടങ്ങിയ മീന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാരോഗ്യത്തിനും മീന്‍ ഏറെ ഗുണകരമാണ്. എന്നാല്‍, എന്തിനും ദോഷവശമുള്ളതുപോലെ മീന്‍ അധികം കഴിക്കുന്നതും ആരോഗ്യത്തിന് ചില ദോഷങ്ങള്‍ വരുത്തും. മാത്രമല്ല, ചില പ്രത്യേക അവസ്ഥകളിലുള്ളവര്‍ മീന്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുകയും വേണം. ഗര്‍ഭകാലത്തും അതുപോലെ മുലയൂട്ടുന്ന അമ്മമാരുമാണെങ്കില്‍ മീന്‍ കഴിക്കുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം. കാരണം പല മീനുകളിലും ഇപ്പോള്‍ മെര്‍ക്കുറിയുടെ തോത് ഏറെ കൂടുതലാണ്. ഇത് കുഞ്ഞിന്റെ തലച്ചോറടക്കമുള്ള ശാരീരികാരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തും. മീനിനെ കൂടുതല്‍ ആരോഗ്യദായകമാക്കുന്നത് ഒമേഗ ത്രീ ഫാറ്റി ആസിഡാണ്. ഇത് കൂടുതല്‍ ചെല്ലുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി വേണ്ടവിധം പ്രവര്‍ത്തിക്കില്ല. ബാക്ടീരിയ, വൈറല്‍ ഇന്‍ഫെക്ഷനുകള്‍ വരാന്‍ സാദ്ധ്യതയേറും….

Read More

പൊലീസില്‍ വന്‍ അഴിച്ചുപണി; അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

പൊലീസില്‍ വന്‍ അഴിച്ചുപണി; അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. 53 ഡിവൈ എസ് പിമാര്‍ക്കും 11 എ എസ്പിമാര്‍ക്കും സ്ഥലംമാറ്റം. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ. പട്ടികയില്‍പ്പെട്ട എം ആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്‌റ്റേ വാങ്ങിയതില്‍ തരംതാഴ്ത്തല്‍ പട്ടിയില്‍ ഉള്‍പ്പെട്ടില്ല . ഒഴിവുണ്ടായ 11 ഡി വൈ എസ് പി തസ്തികയിലേക്ക് സിഐമാര്‍ക്ക് സ്ഥാന കയറ്റം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ലഭിക്കുന്നത്. വകുപ്പ് തല നടപടി നേരിട്ടവര്‍ക്കും നിരവധി ആരോപണ വിധേയര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള…

Read More