എന്തിനാണ് എപ്പോളും കല്ല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുന്നത്? വൈറലായി ഗൂഗിളിന്റെ മറുചോദ്യം

എന്തിനാണ് എപ്പോളും കല്ല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുന്നത്? വൈറലായി ഗൂഗിളിന്റെ മറുചോദ്യം

ഗൂഗിള്‍ ഇന്ത്യയുടെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെ, ”വി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി റിയലി വാണ്ട് ടു നോ വൈ യൂ കീപ് ആസ്‌കിംഗ് ടൂ ഗൂഗിള്‍ അസിസ്റ്റന്റ് ടു മാരി യൂ?” രസകരമായ മറുപടികളാണ് ഗൂഗിള്‍ ഇന്ത്യയുടെ ഈ ട്വീറ്റിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. എന്നെപ്പോലെ ഒറ്റയ്ക്കായവരെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കറിയാം എന്നാണ് ഒരാളുടെ മറുപടി ട്വീറ്റ്. രസകരമായ മറ്റൊരു മറുപടി ഇങ്ങനെയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സിരിയും കോര്‍ട്ടാനയും എത്തുമെന്ന് ഞാന്‍ കരുതുന്നു. ഗൂഗിള്‍ എപ്പോഴും ലൊക്കേഷന്‍ എവിടെയെന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിലപ്പോഴെങ്കിലും യേസ് എന്നൊരുത്തരം കിട്ടുന്നത് കൊണ്ടാണ് ഗൂഗിളിനോട് കല്യാണം കഴിക്കാമോ എന്ന് ചോദിക്കുന്നതെന്ന്…

Read More

പ്രമുഖ നാടകകൃത്തും നാടക സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന്‍ അന്തരിച്ചു

പ്രമുഖ നാടകകൃത്തും നാടക സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ നാടകകൃത്തും നാടക സംവിധായകനും ചിത്രകാരനുമായ തുപ്പേട്ടന്‍ എന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു. 90 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വന്നന്ത്യേ കാണാം എന്ന നാടകത്തിലൂടെ 2003ല്‍ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹം നേടിയിരുന്നു. തനതുലാവണം, വന്നന്ത്യേ കാണാം, മോഹനസുന്ദരപാലം എന്നിവയാണ് പ്രധാന നാടകങ്ങള്‍. 1929 മാര്‍ച്ച് 1ന് തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ ജനനം. പാഞ്ഞാള്‍ വിദ്യാലയം, സി.എന്‍.എന്‍. ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്.എം.ടി. എച്ച്.എസ്. ചേലക്കര, മഹാരാജാസ് കോളേജ്, സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്, മദ്രാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചിത്രകലാദ്ധ്യാപകനായിരുന്നു അദ്ദേഹം. ഉമാദേവിയാണ് ഭാര്യ. സുമ, സാവിത്രി, അജിത, രവി, രാമന്‍ എന്നിവര്‍ മക്കളാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പുറത്തെത്തിയതെല്ലാം എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ – ഹന്‍സിക

പുറത്തെത്തിയതെല്ലാം എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ – ഹന്‍സിക

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് ഇപ്പോള്‍ സര്‍വ സാധാരണമാണ്. അക്ഷര ഹസന്റെ ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെയാണ് നടി ഹന്‍സികയുടെ ചത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഹന്‍സിക പരാതി നല്‍കിയെങ്കിലും ഇതെല്ലം സിനിമ ഇല്ലാതിരുന്നതു കൊണ്ട് പബ്ലിസിറ്റിക്കായി നടി തന്നെ ചെയ്യുന്നതാണെന്നായിരുന്നു. ഒരു പ്രമഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആ സംഭവത്തെ കുറിച്ചും തനിക്കെതിരെ വന്ന ആരോപണത്തെ കുറിച്ചും ഹന്‍സിക പ്രതികരിച്ചു. എനിക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട കാര്യം ഇതുവരെ ഉണ്ടായിട്ടില്ല. വളരെ താഴ്ന്ന നിലയില്‍ നിന്നാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. വ്യക്തിപരമായി എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാന്‍ ആളുകളോട് പെരുമാറാറുള്ളത്. വെറുതെ ഒരു മുറിയുടെ കോണിലുരുന്ന് ഞാന്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല. അവര്‍ പ്രതികരണം അര്‍ഹിക്കുന്നില്ല. സഹതാപം മാത്രമേ എനിക്കവരോടുള്ളൂ ഹന്‍സിക പറഞ്ഞു.രണ്ട്…

Read More

കാര്‍ത്തിയുടെ സെമ്മാ ആക്ഷന്‍ എന്റര്‍ടെയിനര്‍ ദേവിന്റെ ട്രെയിലര്‍ പുറത്ത്

കാര്‍ത്തിയുടെ സെമ്മാ ആക്ഷന്‍ എന്റര്‍ടെയിനര്‍ ദേവിന്റെ ട്രെയിലര്‍ പുറത്ത്

കാര്‍ത്തിയുടെ ഏറ്റവും പുതിയ ആക്ഷന്‍ എന്റര്‍ടെയിനര്‍ ദേവിന്റെ ട്രെയിലര്‍ പുറത്ത്. രജത് രവിശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മനോഹരമായ ഒരു പ്രണയം കൂടി പറയുന്നുണ്ട്. ട്രെയിലറിന് വന്‍സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. കടൈക്കുട്ടി സിംഗത്തിന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. സത്യപ്രകാശും സത്യശ്രീ ഗോപാലനും ചേര്‍ന്ന ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. താമരൈയുടേതാണ് വരികള്‍. രാകുല്‍പ്രീത് നായികയായി എത്തുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍, പ്രകാശ് രാജ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വനിതാ താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ല- എസ്.പി ബാലസുബ്രഹ്മണ്യം

ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വനിതാ താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ല- എസ്.പി ബാലസുബ്രഹ്മണ്യം

തെലുങ്ക് നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞു. പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കാനായി എത്തുമ്പോള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചാല്‍ സംവിധായകരും നിര്‍മാതാക്കളും സിനിമയിലെടുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. സിനിമയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. അതുകൊണ്ടാകാം പൊതുപരിപാടികളില്‍ പോലും ഇങ്ങനെ വസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ എത്തുന്നത്. തെലുങ്ക് സംസ്‌കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിമാരെ മാത്രമല്ല, സംവിധായകരെയും നിര്‍മ്മാതാക്കളെയും എസ് പി ബാലസുബ്രഹ്മണ്യം വിമര്‍ശിച്ചു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം മാത്രമാണ് പലരുടെയും ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങിലുളളവരെ സിനിമയിലെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു എസ് പി ബാലസുബ്രഹാമണ്യത്തിന്റെ വിമര്‍ശനം. ഗായകന്റെ പരാമര്‍ശത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു….

Read More

ഇത് സത്യം തന്നെയാണോ… ? ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്… – പ്രിയ വാര്യര്‍

ഇത് സത്യം തന്നെയാണോ… ? ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്… – പ്രിയ വാര്യര്‍

ഒരുപാട് ആരാധകരുള്ള താരമാണ് പ്രിയ വാരിയര്‍. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഭാഗ്യനടി ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയ സന്തോഷത്തിലാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പങ്കുവെച്ചത്. നടന്നത് സത്യം തന്നെയാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മോഹന്‍ലാലിനെ പോലെ ഒരു ഇതിഹാസത്തെ കാണാനും അല്പം സമയം കൂടെ ചെലവിടാനും സാധിച്ച താന്‍ ഭാഗ്യവതിയാണെന്നും പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ‘ഇത് സത്യം തന്നെയാണോ. ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്. ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍…

Read More

കൊച്ചിന്‍ ബിനാലെ; സാഹിത്യവും സമകാലീനകലയും പരസ്പര പൂരകങ്ങളെന്ന് എഴുത്തുകാരന്‍ സേതു

കൊച്ചിന്‍ ബിനാലെ; സാഹിത്യവും സമകാലീനകലയും പരസ്പര പൂരകങ്ങളെന്ന് എഴുത്തുകാരന്‍ സേതു

കൊച്ചി: സാഹിത്യവും സമകാലീനകലയും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ബന്ധമുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ സേതു. കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കം കാണാന്‍ പ്രധാനവേദിയായ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. ‘ആശ്വിനത്തിലെ പൂക്കള്‍’ എന്ന കഥയെഴുതുന്നതില്‍ വേര്‍ഡ്‌സ് ആന്‍ഡ് സിംബല്‍സ് എന്ന കലാസൃഷ്ടി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് സേതു പറഞ്ഞു. ‘ആശ്വിനത്തിലെ പക്ഷികളുടെ മുട്ടകള്‍ ഉടഞ്ഞ് പരന്നത് പോലുള്ള മഞ്ഞപ്പൂക്കള്‍’ എന്ന പ്രയോഗം തന്നെ കലാസൃഷ്ടികള്‍ കണ്ടതില്‍ നിന്ന് ലഭിച്ച സ്വാധീനമാണ്. തന്റെ കഥകളില്‍ വായനക്കാരന് അനുഭവിക്കാന്‍ കഴിയുന്ന നിറങ്ങളുടെ സങ്കലനം സമകാലീനകലാസൃഷ്ടികള്‍ നിരന്തരമായി ശ്രദ്ധിക്കുന്നതിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ സാഹിത്യവും സമകാലീനകലയും പരസ്പര പൂരകങ്ങളാണ്. സാഹിത്യത്തില്‍ നിന്ന് കല, സംഗീതം എന്നിവയിലും തിരിച്ചും സ്വാധീനങ്ങളുണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ലക്കം മുതല്‍ ബിനാലെ മികച്ച അനുഭവമാണ് നല്‍കിയതെന്ന് സേതു പറഞ്ഞു. ബിനാലെ തുടങ്ങുന്നതു മുതലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍…

Read More

ഫോര്‍ട്ട്‌കൊച്ചിയെ തൊട്ടറിഞ്ഞ് സഹാപീഡിയ പൈതൃക പദയാത്ര: കൊച്ചിയില്‍ കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയടക്കം പ്രമുഖര്‍ നയിക്കും

ഫോര്‍ട്ട്‌കൊച്ചിയെ തൊട്ടറിഞ്ഞ് സഹാപീഡിയ പൈതൃക പദയാത്ര: കൊച്ചിയില്‍ കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയടക്കം പ്രമുഖര്‍ നയിക്കും

കൊച്ചി: ഓണ്‍ലൈന്‍ വിജ്ഞാനകോശമായ സഹാപീഡിയ സംഘടിപ്പിക്കുന്ന ഇന്ത്യ ഹെറിറ്റേജ് വാക്ക് ഫെസ്റ്റിവല്‍ 2019ലെ കൊച്ചിയിലെ പരിപാടികള്‍ ഫെബ്രുവരി 03 ന് ആരംഭിക്കും. പൈതൃക പദയാത്രയില്‍ കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയടക്കമുള്ള പ്രമുഖരാണ് സ്ഥലങ്ങളെക്കുറിച്ച് വിവരിക്കുന്നതിനായി സന്ദര്‍ശകര്‍ക്കൊപ്പമുണ്ടാകുക. ഫെബ്രുവരി 16ന് രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ഉണ്ണി നയിക്കുന്ന യാത്ര. സഹാപീഡിയയുടെ പൈതൃക പദയാത്ര ഫെബ്രുവരി 2 മുതല്‍ 28 വരെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലാണ് നടക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ കാഴ്ചകളും രുചികളും, അറിവും പകര്‍ന്ന് നല്‍കുന്നവയാണ് പൈതൃക നടത്തം. യുനെസ്‌കോയുടെ സഹകരണത്തോടെ നടത്തുന്ന ഈ പരിപാടിയില്‍ ബേഡ് ഗ്രൂപ്പിന്റെ ഒഡിഗോസ് സഞ്ചാര ആപ്പിന്റെ പിന്തുണയുമുണ്ട്. കേരളത്തിലെ സാര്‍വദേശീയ സംസ്‌കാരം നിലനില്‍ക്കുന്ന ഫോര്‍ട്ട്‌കൊച്ചിയിലാണ് സഹാപീഡിയ പദയാത്രയുടെ ആദ്യ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. നിരവധി ജനസമൂഹങ്ങളും 20 ല്‍ പരം ഭാഷകളുമുള്ള രാജ്യത്തെ തന്നെ ഏറ്റവും വൈവിദ്ധ്യം നിറഞ്ഞ…

Read More

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്: കൊടുംകുറ്റവാളി രവി പൂജാരി അറസ്റ്റിലായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ്

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ്: കൊടുംകുറ്റവാളി രവി പൂജാരി അറസ്റ്റിലായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ്

കൊച്ചി: കൊടുംകുറ്റവാളി രവി പൂജാരി അറസ്റ്റിലായതോടെ വഴിമുട്ടി നില്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്ന് സൂചന. ഇന്റര്‍പോളിന്റെ സഹായത്തോടെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലാകുന്നത്. മുംബൈ സ്‌ഫോടനം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. ഗുജറാത്ത് പൊലിസ് രജിസ്ട്രര്‍ ചെയ്ത മറ്റൊരുകേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരി പിടിയിലാകുന്നതെന്നാണ് സൂചന. കഴിഞ്ഞ 15 വര്‍ഷമായി ഒളിവിലായിരുന്ന പൂജാരിക്ക് മുംബൈ അധോലോകത്ത് ശക്തമായ വേരുകള്‍ ഇപ്പോഴുമുണ്ട്. ഒളിവിലായിരുന്ന സമയത്ത് പോലും രവി പൂജാരിയുടെ പേര് രാജ്യത്ത് രജിസ്ട്രര്‍ ചെയ്ത പലകേസുകളിലും ഇടംപിടിച്ചു. ഇതിനിടയിലാണ് കഴിഞ്ഞ ഡിസംബറില്‍ കൊച്ചി പനമ്പള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് അജ്ഞാത സംഘം വെടിയുതിര്‍ത്ത സംഭവമുണ്ടാകുന്നത്. അക്രമികള്‍ രവി പൂജാരിയെന്ന് ഹിന്ദിയില്‍ എഴുതിയ പേപ്പറും സംഭവ സ്ഥലത്ത് ഇട്ടതോടെയാണ് കേസിന്് അധോലോക ബന്ധം കൈവരുന്നത്. പ്രാഥമിക അന്വേഷണത്തില്‍…

Read More

‘ ആ പെനല്‍റ്റി മെസ്സി കുടീഞ്ഞോയ്ക്ക് നല്‍കിയതിന് പിന്നിലെ കാര്യം… ‘

‘ ആ പെനല്‍റ്റി മെസ്സി കുടീഞ്ഞോയ്ക്ക് നല്‍കിയതിന് പിന്നിലെ കാര്യം… ‘

മാഡ്രിഡ്: കോപ ഡെല്‍റേ ക്വാര്‍ട്ടറില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോണ എതിരാളികളായ സെവിയ്യയെ 61ന് തകര്‍ത്തുവിട്ടപ്പോള്‍ ആരാധകര്‍ കൈയടിച്ചത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ നല്ല മനസിന് കൂടിയായിരുന്നു. ആദ്യ പാദത്തില്‍ 02ന് തോറ്റ ബാഴ്‌സക്ക് സെമിയിലെത്താന്‍ വലിയ മാര്‍ജിനില്‍ ജയം അനിവാര്യമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസ്സിയെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ബാഴ്‌സക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. സ്വാഭാവികമായും സ്‌പോട് കിക്ക് എടുക്കാന്‍ എത്തേണ്ടത് ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സി തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ മെസ്സി പന്ത് കുടീഞ്ഞോക്ക് കൈമാറി. കിക്കെടുത്ത കുടീഞ്ഞോ അത് ഗോളാക്കുകയും മത്സരം ബാഴ്‌സ 61ന് കളി ജയിക്കുകയും ചെയ്തു. സമീപകാലത്തായി ഫോമിലല്ലാത്ത കുടീഞ്ഞോക്ക് ആത്മവിശ്വാസമേകാനാണ് ആ കിക്കെടുക്കാന്‍ അദ്ദേഹത്തെ വിളിച്ചതെന്ന് മെസ്സി പറഞ്ഞു. ലെവാന്തെയ്‌ക്കെതിരെയും നേരത്തെ കുടീഞ്ഞോ പെനല്‍റ്റി എടുത്തിരുന്നു. സെവിയക്കെതിരെ ലഭിച്ച പെനല്‍റ്റി കിക്കെടുക്കാനും അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് കിക്കെടുക്കാന്‍ കുടീഞ്ഞോയെ…

Read More