വീമാനത്താവളത്തില്‍ നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചു

വീമാനത്താവളത്തില്‍ നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ജമ്മു, ലേ, ശ്രീനഗര്‍, അമൃത്സര്‍, ചണ്ഡിഗഡ്, കുളുമണാലി, കാണ്‍ഗ്രാ, ഷിംല, പിതോരാഗഢ് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്. ലാഹോര്‍, മുള്‍ട്ടാന്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് പാകിസ്താന്‍ അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കാസര്‍കോട് ഇരട്ടക്കൊലപാതകം: സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി

കാസര്‍കോട് ഇരട്ടക്കൊലപാതകം: സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി

കല്ല്യോട്ട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നു. നേരത്തെ ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സാഹയിച്ചതില്‍ സി പി എം നേതാക്കള്‍ക്ക് പങ്കെന്ന് മുഖ്യപ്രതി മൊഴി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മുഖ്യ പ്രതി ഉദുമ ഏരിയയിലെ പ്രമുഖ നേതാവിനെ ബന്ധപ്പെട്ടുവെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് വസ്ത്രങ്ങള്‍ കത്തിച്ചതെന്നും മുഖ്യപ്രതി പീതാംബരന്റെ മൊഴി നല്‍കിയിരുന്നു. കേസില്‍ െ്രെകംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കല്യോട്ട് കേന്ദ്രീകരിച്ചാണ് െ്രെകം ബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

രണ്ട് ഇന്ത്യന്‍ വിമാനം പാക്കിസ്ഥാന്‍ വെടിവച്ചിട്ടു!… ഒരു പൈലറ്റ് അറസ്റ്റിലെന്ന് പാക്കിസ്ഥാന്‍

രണ്ട് ഇന്ത്യന്‍ വിമാനം പാക്കിസ്ഥാന്‍ വെടിവച്ചിട്ടു!… ഒരു പൈലറ്റ് അറസ്റ്റിലെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഇട്ട് വലിയ കുഴികള്‍ രൂപപ്പെട്ടതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അതിനിടെ, പാക്ക് വ്യോമാതിര്‍ത്തി കടന്ന 2 ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും ഒരു വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങളാണ് രജൗറി ജില്ലയിലെ നൗഷേറ സെക്ടറില് പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണു പാക്ക് വിമാനങ്ങളെ തുരത്തിയത്. പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം നൗഷേറയിലെ ലാം വാലിയില്‍വച്ച് ഇന്ത്യന്‍ സേന…

Read More

മികച്ച നടനായി ജയസൂര്യയും സൗബിനും; മികച്ച ചലച്ചിത്ര ഗ്രന്ഥം, മികച്ച നടി നിമിഷ സജയൻ

മികച്ച നടനായി ജയസൂര്യയും സൗബിനും; മികച്ച ചലച്ചിത്ര ഗ്രന്ഥം, മികച്ച നടി നിമിഷ സജയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയേയും (ചിത്രം: ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി) സൗബിനേയും തെരഞ്ഞെടുത്തു. കാന്തൻ ദ ലൌവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ ശ്യാമപ്രസാദ് സംവിധാനം ചെയ്‍ത ഒരു ഞായറാഴ്‍ചയാണ് മികച്ച രണ്ടാമത്തെ സിനിമ. മികച്ച ചലച്ചിത്ര ഗ്രന്ഥം എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍ മികച്ച രണ്ടാമത്തെ സിനിമ ഞായറാഴ്‍ച മികച്ച സംവിധായകൻ ശ്യാമപ്രസാദ് മികച്ച നടൻ ജയസൂര്യ മികച്ച നടി നിമിഷ സജയൻ മികച്ച കഥാകൃത്ത് ജോയ് മാത്യു (അങ്കിള്‍) മികച്ച ഛായാഗ്രാഹകൻ കെ യു മോഹനൻ (കാര്‍ബണ്‍) മികച്ച തിരക്കഥാകൃത്ത് മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ) മികച്ച ബാലതാരം മാസ്റ്റര്‍ മിഥുൻ മികച്ച പിന്നണി ഗായകൻ വിജയ് യേശുദാസ് മികച്ച സിങ്ക് കൌണ്ട് അനില്‍ രാധാകൃഷ്ണൻ മികച്ച സ്വഭാവ നടൻ ജോജു ജോര്‍ജ്…

Read More

അതിര്‍ത്തി പുകയുന്നു; മൂന്ന് പാക്ക് വിമാനങ്ങള്‍ വ്യോമാത്ഥിര്‍ത്തി ലംഘിച്ചു, ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടു!… ഇന്ത്യന്‍ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു- LIVE UPDATES

അതിര്‍ത്തി പുകയുന്നു; മൂന്ന് പാക്ക് വിമാനങ്ങള്‍ വ്യോമാത്ഥിര്‍ത്തി ലംഘിച്ചു, ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടു!… ഇന്ത്യന്‍ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു- LIVE UPDATES

ശ്രീനഗര്‍: മൂന്ന് പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാത്ഥിര്‍ത്തി ലംഘിച്ചു. ഇതില്‍ ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി സൂചന. ബാലാക്കോട്ടിലെ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ വ്യോമാത്ഥിര്‍ത്തി ലംഘിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനെ തുരത്തി. എന്നാല്‍ ഒരു ഇന്ത്യന്‍ വിമാനം ഇതിനിടയില്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാക്ക് കടന്നുകയറ്റമുണ്ടായത്. ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചതോടെ ഇവര്‍ അതിര്‍ത്തി കടന്ന് തിരികെ പറന്നു. ഇതോടെ കാശ്മീരിലെ സുരക്ഷ ശക്തമാക്കി. അതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ദില്ലയില്‍ പ്രതിരോധ മന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നിര്‍മ്മലാ സീതാരാമനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം…

Read More

പാകിസ്ഥാന് അതിവേഗം മറുപടി നല്‍കിയതില്‍ സന്തോഷം: വസന്തകുമാറിന്റെ ഭാര്യ

പാകിസ്ഥാന് അതിവേഗം മറുപടി നല്‍കിയതില്‍ സന്തോഷം: വസന്തകുമാറിന്റെ ഭാര്യ

വയനാട്: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് അതിവേഗം മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് വീരമൃത്യുവരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു എന്നാല്‍ ഇത്ര വേഗം അത് സംഭവിക്കുമെന്ന് കരുതിയില്ലെന്നും ഷീന പറഞ്ഞു. ഇന്ത്യയുടെ നടപടി സൈന്യത്തിലേക്കെത്തുന്ന യുവാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണെന്നും ഷീന വ്യക്തമാക്കി. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാര്‍ വീമൃത്യുവരിച്ചത്. പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. വസന്തകുമാറുള്‍പ്പെടെ രാജ്യത്തെ 40 സൈനികര്‍ ആ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ചിരുന്നു.

Read More

കെ.ആര്‍ മീരയുടെ പരാതിയില്‍ കേസ് എടുത്തുവെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

കെ.ആര്‍ മീരയുടെ പരാതിയില്‍ കേസ് എടുത്തുവെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

കൊച്ചി: കെ.ആര്‍ മീര നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് എടുത്തതായി വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍. സ്ത്രീകള്‍ പൊതു ഇടത്തില്‍ എന്ന പോലെ സൈബര്‍ ഇടത്തിലും അക്രമിക്കപ്പെടുത്തുന്നുവെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. കാസര്‍കോട് മരണപ്പെട്ട യുവാക്കളുടെ കുടുംബത്തെ വനിത കമ്മീഷന് കാണാന്‍ സാധിക്കില്ലെന്നും ഇപ്പോള്‍ വനിതാ ദിനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും ജോസഫൈന്‍ പറഞ്ഞു. എം.എല്‍.എ എസ് രാജേന്ദ്രന്‍ സബ് കലക്ടറെ അധിക്ഷേപിച്ചതും അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അദ്ധ്യക്ഷ. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…  

Read More

സമരമുഖത്ത് ഒരുമിച്ചുപോരാടിയവര്‍ ജീവിതസമരത്തിലും താങ്ങായി; തിരിച്ചുകിട്ടിയത് അടച്ചുറപ്പുള്ള വീടുമാത്രമല്ല, പുതിയൊരു ജീവിതവുംകൂടി

സമരമുഖത്ത് ഒരുമിച്ചുപോരാടിയവര്‍ ജീവിതസമരത്തിലും താങ്ങായി; തിരിച്ചുകിട്ടിയത് അടച്ചുറപ്പുള്ള വീടുമാത്രമല്ല, പുതിയൊരു ജീവിതവുംകൂടി

കൊച്ചി: സമരമുഖത്ത് ഒരുമിച്ചുപോരാടിയവര്‍ ജീവിതസമരത്തിലും താങ്ങായിനിന്നപ്പോള്‍ അനന്തുവിന് തിരിച്ചുകിട്ടിയത് അടച്ചുറപ്പുള്ള വീടുമാത്രമല്ല, പുതിയൊരു ജീവിതവുംകൂടി. തൃക്കാക്കര കെഎംഎം കോളേജിലെ ബിരുദവിദ്യാര്‍ഥിയും എറണാകുളം കങ്ങരപ്പടി പുതുശേരിമലയില്‍ പരേതനായ അപ്പുവിന്റെയും ലളിതയുടെയും മകനുമായ അനന്തു ആണ് സഹപാഠികളുടെയും സമരസഖാക്കളുടെയും പിന്തുണയില്‍ ദുരിതക്കയത്തില്‍നിന്ന് നീന്തിക്കയറിയത്. അമ്മയ്ക്കും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവില്‍നിന്ന് അനന്തു പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. അച്ഛനെ പിടികൂടിയ അര്‍ബുദമാണ് അനന്തുവിന്റെ കുടുംബത്തെ ഉലച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ അനന്തു, തന്റെ ബുദ്ധിമുട്ട് ആരെയും അറിയിച്ചിരുന്നില്ല. നീണ്ടകാലത്തെ ചികിത്സയ്ക്കുശേഷം അച്ഛന്‍ മരിച്ചപ്പോള്‍ വീട്ടിലെത്തിയ സഹപാഠികള്‍ക്ക് അനന്തുവിന്റെ ജീവിതസാഹചര്യം ബോധ്യപ്പെട്ടു. ഇഎംഎസ് ഭവനപദ്ധതിയില്‍ ലഭിച്ച തുകയും ബാങ്ക്ലോണുംകൊണ്ട് വീടുപണി ആരംഭിച്ചപ്പോഴാണ് അച്ഛനെ അര്‍ബുദം പിടികൂടിയത്. വീട് അസ്ഥിവാരത്തില്‍ ഒതുങ്ങി. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പാസായ അനന്തുവിന്റെ പഠനവും മുടങ്ങി. വീട്ടുജോലിചെയ്ത് അമ്മയ്ക്കു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടുമാത്രം…

Read More

മനുഷ്യാ ഈ ശാപം നീ എവിടെ തീര്‍ക്കും?… വെന്തുരുകി ബന്ദിപൂരും മുത്തങ്ങയും, കരളിലിയിക്കുന്ന ചിത്രങ്ങള്‍ പറയും ഈ ക്രൂരതയുടെ കഥ

മനുഷ്യാ ഈ ശാപം നീ എവിടെ തീര്‍ക്കും?… വെന്തുരുകി ബന്ദിപൂരും മുത്തങ്ങയും, കരളിലിയിക്കുന്ന ചിത്രങ്ങള്‍ പറയും ഈ ക്രൂരതയുടെ കഥ

മനസ്സ് തകര്‍ക്കുന്ന വാര്‍ത്തകളാണ് മുത്തങ്ങയില്‍ നിന്നും, ബന്ദിപൂരില്‍ നിന്നും, മുതുമലയില്‍ നിന്നും എല്ലാം വരുന്നത്, വേനലിന്റെ തുടക്കം തന്നെ ഇത്ര ഭയാനകമായ സംഭവങ്ങള്‍, 40ത്ഥഇ അസഹനിയംതന്നെയാണ്. മൂന്ന് വന്യ ജീവി സങ്കേതം ( റിസര്‍വ് ഫോറസ്റ്റ് ) കാട്ടുതീയില്‍ അകപ്പെട്ടിരിക്കുന്നു, ചില മനുഷ്യരുടെ ഭ്രാന്തമായ അറപ്പുളവാക്കുന്ന അശ്രദ്ധയില്‍ നിന്നാവാം കൂടുതല്‍ അപകടങ്ങളും തുടക്കം കുറിക്കുന്നത്, ഒരു സികരറ്റ് കുറ്റിമതി ആയിരകണക്കിന് ഐക്ടര്‍ വനം തീഗോള മാവാന്‍, ക്ഷണക്കിന് മിണ്ടാപ്രാണികള്‍ തീയില്‍ ജീവനോടെ ചുട്ടെരിയാന്‍. ഓരോ വേനലിന്റെ തുടക്കവും കാട്ടുതീക്ക് എതിരെയും വരള്‍ച്ചയ്ക്ക് എതിരെയും കടുത്ത ചൂടിനെ തടുക്കാനും മുന്‍കരുതലുകള്‍ നമ്മള്‍ കൈകൊള്ളണം. വരള്‍ച്ചയില്‍ ജലലഭ്യത നമ്മള്‍ ഉറപ്പ് വരുത്തും. ൂടിനെ തടുക്കാനും ഒരുക്കങ്ങളും സജീകരണവും ഉണ്ടാവും പക്ഷേ കാട്ടുതീ വരാതിരിക്കാനും മ്മുടെ കാടും മരങ്ങളും അനേക ലക്ഷം ജീവികളുടെ ജീവനും സംരക്ഷിക്കാന്‍ പലപ്പോഴും കഴിയുന്നില്ല. കഴിഞ്ഞ വേനലില്‍…

Read More

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: കെ.സുരേന്ദ്രന്‍ പിന്മാറി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: കെ.സുരേന്ദ്രന്‍ പിന്മാറി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പിന്‍മാറി. കേസ് പിന്‍വലിക്കുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സുരേന്ദ്രന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സാക്ഷികള്‍ ഹാജരാവുന്നതിന് സി.പി.എമ്മും മുസ്ലീം ലീഗും ഒത്തുകളിച്ചെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 89 വോട്ടുകള്‍ക്കു തന്നെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയ്ക്കെതിരെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണു റസാഖ് മരിച്ചത്. പി.ബി.അബ്ദുല്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍നിന്നു പിന്മാറാനില്ലെന്ന നിലപാടാണ് നേരത്തെ സുരേന്ദ്രന്‍ അറിയിച്ചിരുന്നത്. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More