ഷൂട്ടിങ് തിരക്കില്‍; ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ല, രാഷ്ട്രീയ പ്രവേശനം തള്ളി മഞ്ജു വാരിയര്‍

ഷൂട്ടിങ് തിരക്കില്‍; ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ല, രാഷ്ട്രീയ പ്രവേശനം തള്ളി മഞ്ജു വാരിയര്‍

മഞ്ജു വാരിയര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഞ്ജു എത്തുന്നതായിട്ടാണ് വാര്‍ത്തകള്‍ പടര്‍ന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവും നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയതും മഞ്ജുവിന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ രാഷ്ട്രീയ പ്രവേശനത്തിന് മഞ്ജു വാരിയര്‍ എത്തുന്നുവെന്ന വാര്‍ത്തയ്ക്ക് ശക്തമായ പ്രചാരണം ലഭിച്ചു. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു വാര്യര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തി. എന്നാല്‍ ഇത്തവണ മഞ്ജുവിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പകരം പ്രചാരണ രംഗത്ത് മഞ്ജുവിനെ സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതാണ് അഭിനേത്രി എന്നതിലുപരി മഞ്ജു വാര്യരുടെ ജനപ്രീതി ഉയര്‍ത്തിയത്. താരസംഘടനായായ ‘അമ്മ’യെ വെല്ലുവിളിച്ച് വിമണ്‍ ഇന്‍ സിനിമാ…

Read More

മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക്!… കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു, കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തി

മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക്!… കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു, കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തി

തൃശൂര്‍: നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു വാര്യര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തി. എന്നാല്‍ ഇത്തവണ മഞ്ജുവിന് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. പകരം പ്രചാരണ രംഗത്ത് മഞ്ജുവിനെ സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ വാര്‍ത്ത ഔദ്യോഗികമായി കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. നടിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതാണ് അഭിനേത്രി എന്നതിലുപരി മഞ്ജു വാര്യരുടെ ജനപ്രീതി ഉയര്‍ത്തിയത്. താരസംഘടനായായ ‘അമ്മ’യെ വെല്ലുവിളിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്‌ള്യൂ.സി.സി) എന്ന സംഘടന രൂപീകരിക്കപ്പെട്ടതിലും മഞ്ജുവിന് മുഖ്യപങ്കുണ്ട്. എന്നാല്‍ കാലക്രമത്തില്‍ സംഘടനയുടെ മുഖ്യധാരയില്‍ നിന്നും അവര്‍ പിന്‍മാറിയെങ്കിലും അപ്പോഴേയ്ക്കും മഞ്ജു വാര്യരുടെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതി സ്ഥാനത്തായപ്പോള്‍…

Read More

നായികയെ മാറ്റി പ്രിയ വാര്യര്‍ക്ക് ഇരിപ്പിടം മുന്‍നിരയില്‍; വേദിയില്‍ പ്രിയക്കും റോഷനും ക്ഷണം, നായിക കാഴ്ചക്കാരി

നായികയെ മാറ്റി പ്രിയ വാര്യര്‍ക്ക് ഇരിപ്പിടം മുന്‍നിരയില്‍; വേദിയില്‍ പ്രിയക്കും റോഷനും ക്ഷണം, നായിക കാഴ്ചക്കാരി

പ്രിയ വാര്യരെ ലോക പ്രശസ്തയാക്കിയ ഒമര്‍ ലുലു ചിത്രം ഒരു വര്ഷം കഴിഞ്ഞിട്ടും റിലീസ് ആയിട്ടില്ല. ഇതിനോടകം ചിത്രവുമായി ബന്ധപ്പെട്ടു പല വിവാദങ്ങളും ഉണ്ടാകുകയും ചെയ്തു. പ്രിയ വാര്യരും ഒമര്‍ ലുലുവും തമ്മില്‍ പ്രശ്നമാണെന്നും ഒമര്‍ ലുലു നിര്‍മാതാവുമായി പ്രശ്‌നത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിലൊന്നും വ്യക്തത ഇല്ലെങ്കിലും സിനിമയില്‍ നായികയായി പ്രഖ്യാപിക്കപ്പെട്ട നൂറിന്‍ ഷെരിഫ് പിന്തള്ളപ്പെട്ടു എന്നാണ് ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പ്രിയ വാര്യര്‍ സിനിമയില്‍ സഹനടി മാത്രമായിരുന്നു. എന്നാല്‍ കണ്ണിറുക്കല്‍ ലോകപ്രശസ്തമായതോടെ പ്രിയ വാര്യര്‍ക്ക് പ്രാധാന്യം കൂടുതല്‍ നല്‍കുകയായിരുന്നു. ഇതിന്റെ പേരില്‍ നിര്‍മാതാവുമായി സംസാരമുണ്ടായി എന്ന് ഒമര്‍ ലുലു മെട്രോമാറ്റിനിയോട് മുന്‍പ് വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം; ചാണകവെള്ളം തളിച്ച് ക്രൂര മര്‍ദനം ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചില്‍ നൂറിന് ഷെരിഫ് ഒറ്റപ്പെട്ടു നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. അല്ലു അര്‍ജുനാണ്…

Read More

സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു; പരാതിയുമായി ഹന്‍സിക!.. ചോര്‍ന്നത് അമേരിക്കയിലെ അവധി ആഘോഷം

സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു; പരാതിയുമായി ഹന്‍സിക!.. ചോര്‍ന്നത് അമേരിക്കയിലെ അവധി ആഘോഷം

നടി ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ഓണ്‍ലൈന്‍ വഴി ലീക്കായതായി പരാതിയുമായി എത്തിയിരിക്കുകയാണ് ഹന്‍സിക. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരം. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ എടുത്ത ചിത്രമാണ് ചോര്‍ന്നത്. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ഹന്‍സിക ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെയും ഹന്‍സികയുടെ നഗ്‌നചിത്രങ്ങള്‍ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രം ഹന്‍സികയുടേതല്ലെന്ന് പിന്നീട് താരം പ്രതികരിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളെ കുറിച്ച് ഹന്‍സിക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബിക്കിനി ധരിച്ച് ഒരു കണ്ണാടിയ്ക്ക് മുന്നില്‍ നിന്നും ഫോട്ടോ എടുക്കുന്ന ഹന്‍സികയുടെ ചിത്രമടക്കമാണ് പുറത്ത് വന്നത്. നവാഗതനായ യുആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മഹാ’യാണ് ഹന്‍സികയുടെ വരാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത് വന്‍വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതില്‍ ഹന്‍സിക സന്ന്യാസി വേഷത്തിലിരുന്ന് പുകവലിക്കുന്നതായുണ്ട്. ഇത്…

Read More

കര്‍ഷകരുടെ ദുരിതവും നഗരവത്കരണത്തിന്റെ; കെടുതികളും പ്രതിഷ്ഠാപനമാക്കി ശാംഭവി സിംഗ്

കര്‍ഷകരുടെ ദുരിതവും നഗരവത്കരണത്തിന്റെ; കെടുതികളും പ്രതിഷ്ഠാപനമാക്കി ശാംഭവി സിംഗ്

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ആര്‍ട്ടിസ്റ്റ് ശാംഭവി സിംഗിന്റെ പ്രതിഷ്ഠാപനം ഒറ്റ നോട്ടത്തില്‍ തന്നെ സന്ദര്‍ശകരുമായി സംവദിക്കുന്നതാണ്. നിറയെ അടുക്കി വച്ചിരിക്കുന്ന അരിവാളുകളും വിശറികളും കാര്‍ഷിക മേഖലയുടെ പ്രതിസന്ധിയും അതിനു കാരണമായ നഗരവത്കരണത്തെയും സൂചിപ്പിക്കുന്നു. ബിഹാറിലെ ഒരു കര്‍ഷക ഗ്രാമത്തില്‍ ജനിച്ച ശാംഭവി സിംഗിന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് പിന്നീട് അവരുടെ കലാസൃഷ്ടികള്‍ക്ക് പ്രമേയമായത.് മാട്ടി മാ(ഭൂമിദേവി) എന്ന പേരിട്ടിരിക്കുന്ന ബിനാലെ പ്രതിഷ്ഠാപനം കര്‍ഷകരുടെ ദുരിതപൂര്‍ണമായ ജീവിതത്തെയാണ് കാണിക്കുന്നത്. നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു അരിവാളുകള്‍, വിശറികള്‍, ജലഹാരം(തൊട്ടികള്‍ കൂട്ടിക്കെട്ടി വെള്ളം കോരുന്നതിനുള്ള ഗ്രാമീണ സംവിധാനം) എന്നിവയാണ് ശാംഭവിയുടെ പ്രതിഷ്ഠാപനത്തിലെ പ്രധാന ഭാഗങ്ങള്‍. അരിവാളിലൂടെ കര്‍ഷകന്റെ ദുരിതത്തെയും അവന്റെ പോരാട്ട വീര്യത്തെയും ശാംഭവി കാണിച്ചു തരുന്നു. വിശറി കര്‍ഷകന് ആശ്വാസം…

Read More

സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം; ചാണകവെള്ളം തളിച്ച് ക്രൂര മര്‍ദനം

സംവിധായകന്‍ പ്രിയനന്ദന് നേരെ ആര്‍എസ്എസ് ആക്രമണം; ചാണകവെള്ളം തളിച്ച് ക്രൂര മര്‍ദനം

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മര്‍ദിച്ചു. ബിജെപി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ ഒന്‍പതുമണിയോടെ പാല്‍ വാങ്ങിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. അദ്ദേഹം ചേര്‍പ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ചെവിക്കാണ് പരുക്കേറ്റത്. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഒരാള്‍ മാത്രമല്ല, പിന്നില്‍ മറ്റാളുകളും ഉണ്ടെന്നും അക്രമിയെ കണ്ടാല്‍ അറിയാമെന്നും പ്രിയനന്ദനന്‍ അറിയിച്ചു. എന്നാല്‍ പൊലീസ് സംരക്ഷണ തേടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിയനന്ദനനെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഘടകം അറിയിച്ചു. ആരുടെയെങ്കിലും വികാരപരമായ നടപടിയാകുമെന്നും ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിവിധ കോണുകളില്‍നിന്നു…

Read More