” തപാല്‍ വകുപ്പ് ഇനി വിരല്‍തുമ്പില്‍… ”

” തപാല്‍ വകുപ്പ് ഇനി വിരല്‍തുമ്പില്‍… ”

തപാല്‍ വകുപ്പിന്റെ സേവനമായ ലഘുസമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകള്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, രജിസ്‌റ്റേര്‍ഡ് പോസ്റ്റുകളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭ്യം. പറഞ്ഞുവരുന്നത് തപാല്‍ വകുപ്പിന്റെ പുതിയ ആപ്ലിക്കേഷനായ പോസ്റ്റ് ഇന്‍ഫോയെക്കുറിച്ചാണ്. രാജ്യത്തെ മുഴുവന്‍ തപാലോഫീസുകളുടെയും പിന്‍കോഡ്, ഫോണ്‍ നമ്പര്‍, ഓഫീസ് പരിധിയിലുളള പ്രധാന സ്ഥലങ്ങള്‍ തുടങ്ങി തപാല്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെക്കുറിച്ചു പോസ്റ്റ് ഇന്‍ഫോ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആന്‍ഡ്രോയ്‌സ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇന്ത്യ പോസ്റ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

കാത്തിരിപ്പിനു വിരാമം…, വന്നു.. ഹോണര്‍ 10 ലൈറ്റ്

കാത്തിരിപ്പിനു വിരാമം…, വന്നു.. ഹോണര്‍ 10 ലൈറ്റ്

കൊച്ചി: വാവ്വേ ഗ്രൂപ്പിന്റെ ഏറ്റവും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഹോണര്‍ ഏറ്റവും പുതിയ ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി. 24എംപി എഐ സെല്‍ഫി ക്യാമറയും ഏറ്റവും നൂതന ഡ്യു ഡ്രോപ്പ് ഡിസ്‌പ്ലേയും അടങ്ങിയതാണ് ഫോണ്‍. സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ. മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 64 ജിബിയാണ് ഇന്റെര്‍ണല്‍ മെമ്മറി. 4ജിബി റാം അടങ്ങിയ ഫോണിന് 13,999 രൂപയും, 6ജിബി റാം ഉള്‍പ്പെട്ട ഫോണിന് 17,999 രൂപയുമാണ് വില. ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് ഫോണ്‍ വില്‍പ്പനക്കെത്തുന്നത്. 24 എംപി എഐ സെല്‍ഫി ക്യാമറയും, മുന്‍, പിന്‍ ക്യാമറകള്‍ക്ക് എഐ സീന്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 12 എന്‍എം പ്രോസസ്സ് ടെക്‌നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍, ഹോണര്‍ ഫോണില്‍ ആദ്യമായി ആന്‍ഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0 എന്നിവ ഹോണര്‍ 10 ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 3400…

Read More

ഐശ്വര്യയുടെ നല്ല വശങ്ങളും ഒപ്പം സഹിക്കാനാവാത്ത കാര്യവും പങ്കുവെച്ച് അഭിഷേകിന്റെ സഹോദരി

ഐശ്വര്യയുടെ നല്ല വശങ്ങളും ഒപ്പം സഹിക്കാനാവാത്ത കാര്യവും പങ്കുവെച്ച് അഭിഷേകിന്റെ സഹോദരി

മികച്ച വ്യൂവേഴ്‌സുള്ള ഒരു ടെലിവിഷന്‍ ഷോയാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍. സെലിബ്രിറ്റികള്‍ അഥിതികളായെത്തുന്ന ഷോ എല്ലാവരും ഇഷ്ട്ടപ്പെടുന്നതിന്റെ കാരണം സിനിമയ്ക്ക് പുറത്ത് താരങ്ങള്‍ എങ്ങനെയാണ് എന്നറിയാനുള്ള പ്രേഷകരുടെ ആകാംഷ മൂലമാണ്. ഈയിടെ ഷോയില്‍ അതിഥികളായെത്തിയ അഭിഷേക് ബച്ചനും ശ്വേതയും ഐശ്വര്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാക്കാവുന്നത്. ഐശ്വര്യയുടെ നല്ല വശങ്ങളും ഒപ്പം സഹിക്കാനാവാത്ത കാര്യവും ശ്വേത പങ്ക് വച്ചു. ആഷ് മികച്ച ഭാര്യയും അതിലുപരി ശക്തയായ ഒരു അമ്മ കൂടിയാണെന്ന് ശ്വേത പറഞ്ഞു. അഭിഷേക് ബച്ചനെ നല്ല രീതിയില്‍ ഐശ്വര്യ മനസ്സിലാക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. കൂടാതെ ഇവര്‍ വളരെ ശക്തയായ ഒരു സ്ത്രീയാണെന്നും ശ്വേത പറഞ്ഞു. ഐശ്വര്യയുടെ ഇഷ്ടമല്ലാത്ത സ്വാഭാവത്തെ കുറിച്ചും ശ്വേത വെളിപ്പെടുത്തി. ഫോണ്‍ വിളിച്ചാല്‍ തിരികെ വിളിയ്ക്കാതെ സ്വഭാവം തനിയ്ക്ക് ഇഷ്ടമല്ലെന്നും ശ്വേത പറഞ്ഞു. കൂടാതെ ഐശ്വര്യയുടെ…

Read More

‘ബോളുവുഡ് പറയുന്നു… ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ലിസ്റ്റില്‍ ലാലേട്ടന്റെ പേരുണ്ടാവുമെന്ന്…’

‘ബോളുവുഡ് പറയുന്നു… ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ലിസ്റ്റില്‍ ലാലേട്ടന്റെ പേരുണ്ടാവുമെന്ന്…’

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമക്ക് തന്നെ ഒരു മുതല്‍ക്കൂട്ടാണ് ഇദ്ദേഹം. മോഹന്‍ലാലിന്റെ ഓരോ സിനിമയും ആരാധകരില്‍ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല. ഒടിയനിലൂടെ മോഹന്‍ലാല്‍ ഓസ്‌കാര്‍ നേടുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രമുഖ ബോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയും പറയുന്നു. ഇക്കുറി ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാലിന്റെ പേര് അക്കൂട്ടത്തിലുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു . ഓസ്‌കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ കായംകുളം കൊച്ചുണ്ണി ഇടം നേടിയത് ഏവരുടെയും പ്രതീക്ഷയേറ്റുന്നതായും സോഹന്‍ റോയ് വ്യക്തമാക്കി. കായംകുളം കൊച്ചുണ്ണിയില്‍ ഗസ്റ്റ് റോളിലെത്തിയ മോഹന്‍ലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും ജനുവരി 22 നു ഓസ്‌കാര്‍ പട്ടിക പ്രഖ്യാപിക്കും. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

വെട്രിമാരന്‍-ധനുഷ് സിനിമയിലൂടെ മഞ്ജു തമിഴിലേക്ക് … !

വെട്രിമാരന്‍-ധനുഷ് സിനിമയിലൂടെ മഞ്ജു തമിഴിലേക്ക് … !

തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്‍ ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ് സ്വീകാര്യത പിടിച്ചുപറ്റിയത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയും കയ്യടിയോടെയാണ് സ്വീകരിച്ചത്. അസുരന്‍ എന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാകുന്നതെന്നാണ് പുതിയ വാര്‍ത്ത. മഞ്ജു വാര്യര്‍ ആദ്യമായി ആണ് ഒരു തമിഴ് സിനിമയില്‍ നായികയാകുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന കാര്യം ധനുഷ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മഞ്ജു വാര്യരാണ് നായികയെന്നും അവരുടെ ഒപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് പറയുന്നു. മഞ്ജു വാര്യര്‍ ധനുഷിന് നന്ദി പറഞ്ഞും രംഗത്ത് എത്തി. എന്റെ ആദ്യ തമിഴ് ചിത്രം. ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ് മഞ്ജു വാര്യര്‍ പറയുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’…

Read More

സന്തോഷ് ട്രോഫി: യോഗ്യതാ റൗണ്ട് ഫിക്‌സ്ചറുകള്‍ തീരുമാനമായി, കേരളം അടുത്ത മാസം ഇറങ്ങും

സന്തോഷ് ട്രോഫി: യോഗ്യതാ റൗണ്ട് ഫിക്‌സ്ചറുകള്‍ തീരുമാനമായി, കേരളം അടുത്ത മാസം ഇറങ്ങും

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി മത്സരത്തിന്റെ യോഗ്യതാ റൗണ്ട് ഫിക്‌സ്ചറുകള്‍ തീരുമാനമായി. സൗത്ത് സോണ്‍ ബി ഗ്രൂപ്പിലാണ് കേരളം യോഗ്യതാ മത്സരങ്ങള്‍ കളിക്കുക. കേരളത്തിന് പുറമേ തെലുങ്കാന, പോണ്ടിച്ചേരി, സര്‍വ്വീസസ് എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. നിലവില്‍ തിരുവനന്തപുരത്ത് പരിശീലിക്കുന്ന ടീമിന്റെ ആദ്യ മത്സരം അടുത്ത മാസം നാലിന് തെലുങ്കാനയ്‌ക്കെതിരെയാണ്. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയേയും, ഫെബ്രുവരി എട്ടിന് സര്‍വീസസിനേയും കേരളം നേരിടും. തമിഴ്‌നാടിലാകും ഇത്തവണ കേരളത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലായിരുന്നു യോഗ്യതാ മത്സരങ്ങള്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ബെംഗാളില്‍ സന്തോഷ് ട്രോഫി കിരീടം ഉയര്‍ത്തിയ കേരളം, കിരീട നേട്ടം ആവര്‍ത്തിക്കാനാണ് ഇത്തവണ ഇറങ്ങുക. വി പി ഷാജിയാണ് ടീമിന്റെ പരിശീലകന്‍. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

റെക്കോര്‍ഡുകളുടെ തോഴന്‍… കോഹ്ലി; ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

റെക്കോര്‍ഡുകളുടെ തോഴന്‍… കോഹ്ലി; ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍

ദുബായ്: ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. ഇതിനു പുറമെ ടെസ്റ്റിലെയും ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനും വിരാട് കോലിയാണ്. ഒരുവര്‍ഷം മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോലി. ഐസിസി ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും വിരാട് കോലിയാണ്. 2018ലെ മികച്ച താരത്തിനുള്ള സര്‍ ഗാരിഫീല്‍ സോബേഴ്‌സ് ട്രോഫിക്കായി കോലിയെ വോട്ടിംഗ് കമ്മിറ്റി ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 37 matches, 47 innings.2,735 runs at an average of 68.37.11 centuries, 9 fifties. What a year for @imvKohli! He wins the Sir Garfield Sobers Trophy for ICC Men's Cricketer of the Year 2018! 🙌 ➡️…

Read More

ഐസിസി ടെസ്റ്റ്: ഏകദിന ടീമുകളെ പ്രഖ്യാപിച്ചു, കോഹ്ലി നായകന്‍

ഐസിസി ടെസ്റ്റ്: ഏകദിന ടീമുകളെ പ്രഖ്യാപിച്ചു, കോഹ്ലി നായകന്‍

ദുബായ്: 2018ലെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടെസ്റ്റ് ഏകദിന ടീമുകളുടെ നായകന്‍. കഴിഞ്ഞ വര്‍ഷം കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളടക്കം 1322 റണ്‍സടിച്ച കോലി 14 ഏകദിനങ്ങളില്‍ നിന്ന് 133.55 ശരാശരിയില്‍ ആറ് സെഞ്ചുറികളടക്കം 1202 റണ്‍സും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച 13 ടെസ്റ്റില്‍ ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണം തോറ്റു. 14 ഏകദിനങ്ങളില്‍ ഒമ്പതെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം തോറ്റു. ഒരു മത്സരം ടൈ ആയി. Congratulations to the ICC Test Team of the Year 2018! 🇳🇿 @Tomlatham2🇱🇰 @IamDimuth🇳🇿 Kane Williamson🇮🇳 @imVkohli (c)🇳🇿 @HenryNicholls27🇮🇳 @RishabPant777🏝 @Jaseholder98🇿🇦 @KagisoRabada25🇦🇺 @NathLyon421🇮🇳 @Jaspritbumrah93🇵🇰 @Mohmmadabbas111 ➡️ https://t.co/ju3tzAxwc8 pic.twitter.com/0H28spZUmm — ICC (@ICC) January 22,…

Read More

‘അരങ്ങറ്റം പൊളിച്ചു..’ ; ഐസിസി എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഋഷഭ് പന്തിന്

‘അരങ്ങറ്റം പൊളിച്ചു..’ ; ഐസിസി എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഋഷഭ് പന്തിന്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പോയ വര്‍ഷത്തെ എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് സ്വന്തം. അല്പം മുന്‍പാണ് ഐസിസി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദിനത്തിലും, ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച 2018 ലെ തകര്‍പ്പന്‍ പ്രകടനമാണ് പന്തിനെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പ്രധാനമായും ഓസീസ് പര്യടനത്തിലെ പ്രകടനമാണ് താരത്തിനെ ഈ അവാര്‍ഡിലേക്കെത്തിച്ചത്. ഇന്ത്യ വിജയം നേടിയ ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് കൊണ്ടും, വിക്കറ്റിന് പിന്നിലും ഗംഭീര പ്രകടനമായിരുന്നു താരത്തിന്റേത്. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടവും ഓസീസിനെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ താരം സ്വന്തമാക്കിയിരുന്നു. ഇതിനൊക്കെ പുറമേ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ സെഞ്ചുറിയും നേടിയ പന്ത്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും മാറിയിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305…

Read More

ലോക സാമ്പത്തിക ഉച്ചകോടി: ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കം

ലോക സാമ്പത്തിക ഉച്ചകോടി: ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കം

ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. എന്നാല്‍ ഇത്തവണ അമേരിക്കന്‍ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. മികച്ച വ്യവസായത്തിന് അടിത്തറ പാകുക എന്നതാണ് ദാവോസില്‍ ആരംഭിക്കുന്ന 49) 0 മത് ഉച്ചകോടിയുടെ പ്രധാന അജണ്ട. രാജ്യങ്ങള്‍ തമ്മില്‍ നേരിടുന്ന വെല്ലുവിളികള്‍, ഹൈടെക് ,ഡിജിറ്റല്‍ വെല്ലുവിളികള്‍ എല്ലാം ചര്‍ച്ചയാകും. എന്നാല്‍ ഇത്തവണ ദാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ പങ്കെടുക്കില്ല. അമേരിക്കയില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണം. ഇതാദ്യമായാണ് യു.എസ് പ്രതിനിധികള്‍ പങ്കെടുക്കാത്തത്. 65 ഓളം രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും. ഇന്ത്യന്‍ പ്രതിനിധി സംഘങ്ങളും ദാ വോസിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായ പ്രമുഖരായ എം.എ.യൂസഫലി, അസീം പ്രേംജി, മുകേഷ് അംബാനി എന്നിവരും ദാവോസിലെത്തും. നിലവില്‍ മൈനസ് ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് നിലനില്‍ക്കുന്ന ദാവോസ് ചൂടേറിയ വ്യവസായിക…

Read More